മുദ്രാ ലോണിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്?

2 മിനിറ്റ് വായിക്കുക

പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎംവൈ) നോൺ-കോർപ്പറേറ്റ്, നോൺ-ഫാർമിംഗ് മേഖലകളിലെ മൈക്രോ, ചെറുകിട സ്ഥാപനങ്ങൾക്ക് രൂ. 10 ലക്ഷം വരെയുള്ള ലോൺ നൽകുന്നു. ഫണ്ടിംഗ് ലഭ്യമാക്കാൻ വായ്പക്കാർ നിർദ്ദിഷ്ട ഡോക്യുമെന്‍റുകൾ നൽകേണ്ടതുണ്ട്. നിങ്ങൾക്ക് റഫർ ചെയ്യാൻ കഴിയുന്ന ഒരു സമഗ്ര ലിസ്റ്റ് ഇതാ.

ഐഡി പ്രൂഫ്‌

സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ:

  • ആധാർ കാർഡ്
  • പാൻ
  • വോട്ടര്‍ ഐഡി
  • ഡ്രൈവിംഗ് ലൈസന്‍സ്
  • പാസ്സ്പോർട്ട്
  • ഒരു ഗവൺമെന്‍റ് തൊഴില്‍ ദാതാവ് നല്‍കുന്ന വാലിഡ്‌ ഫോട്ടോ ഐഡി കാര്‍ഡ്

അഡ്രസ് പ്രൂഫ്

  • യൂട്ടിലിറ്റി ബില്ലുകള്‍ (വൈദ്യുതി, ടെലഫോണ്‍, വെള്ളം, ഗ്യാസ്, പോസ്റ്റ്‌ പെയ്ഡ് മൊബൈല്‍ ഫോണ്‍, പ്രോപ്പര്‍ട്ടി ടാക്സ്)
  • ആധാർ കാർഡ്
  • പാസ്സ്പോർട്ട്
  • വോട്ടര്‍ ഐഡി
  • ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്ക് അല്ലെങ്കില്‍ ഏറ്റവും പുതിയ ബാങ്ക് സ്റ്റേറ്റ്മെന്‍റ്
  • ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് (മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് മുതലായവ)

ബിസിനസ് പ്രൂഫ്

സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, രജിസ്ട്രേഷന്‍, അല്ലെങ്കില്‍ ബിസിനസ് ഉണ്ടെന്നുള്ളതിന്‍റെ ഏതെങ്കിലും രേഖ, വിലാസം, ഓണര്‍ഷിപ്പ് തുടങ്ങിയവ.

മറ്റ് മുദ്ര ലോൺ ഡോക്യുമെന്‍റുകൾ

  • ബിസിനസ് ഉടമസ്ഥര്‍, പങ്കാളികള്‍ എന്നിവരുടെ ഫോട്ടോകള്‍.
  • SC, ST, OBC രേഖകൾ.
  • കഴിഞ്ഞ 2 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്
  • വരുമാനം/ വിൽപ്പന നികുതി റിട്ടേണുകൾ
  • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ
  • പാര്‍ട്ടണര്‍ഷിപ്‌ ഡീഡ് അല്ലെങ്കില്‍ മെമ്മോറാണ്ടം, ഒപ്പം ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍
  • ഈ സാമ്പത്തിക വര്‍ഷവും അപേക്ഷ നല്കുന്നതുവരെയും നടത്തിയ വില്‍പ്പനകള്‍
  • 1 വർഷത്തേക്ക് അല്ലെങ്കിൽ ലോൺ കാലയളവിലേക്ക് കണക്കാക്കിയ ബാലൻസ് ഷീറ്റ്
  • ബിസിനസ്സിന്‍റെ സാമ്പത്തിക സാങ്കേതിക സാദ്ധ്യതകള്‍ വിശദീകരിക്കുന്ന ബിസിനസ് റിപ്പോര്‍ട്ട്

ഉയർന്ന മൂലധന ആവശ്യങ്ങൾ ഉള്ള ബിസിനസുകൾക്ക്, രൂ. 50 ലക്ഷം വരെയുള്ള കൊലാറ്ററൽ-ഫ്രീ ബിസിനസ് ലോൺ ബജാജ് ഫിൻസെർവ് എസ്എംഇകളും എംഎസ്എംഇകളും നൽകുന്നു. ഈ ലോണുകൾക്ക് യോഗ്യത നേടാൻ എളുപ്പമാണ്, കുറഞ്ഞ ഡോക്യുമെന്‍റേഷൻ ആവശ്യമാണ്.

നിരാകരണം:
ഞങ്ങൾ ഈ ഉൽപ്പന്നം നിർത്തിയിട്ടുണ്ട് (മുദ്ര ലോൺ). ഞങ്ങൾ നൽകുന്ന നിലവിലെ ഫൈനാൻഷ്യൽ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ +91-8698010101 ൽ ഞങ്ങളെ ബന്ധപ്പെടുക.

കൂടുതൽ വായിക്കുക: മുദ്ര ലോണ്‍ യോഗ്യത മാനദണ്ഡം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക