ഫോർക്ലോഷർ, ഭാഗിക പ്രിപെയ്മെന്റ് എന്നിവയ്ക്ക് എന്തെങ്കിലും നിരക്കുകള്‍ ഉണ്ടോ>
ഉവ്വ്, ഫോർക്ലോഷർ, പാർട്ട്-പ്രീപേമെന്റ് ചാർജ്ജുകൾ ബാധകമാണ്. പലിശ നിരക്കുകളും ചാർജ്ജുകളും സംബന്ധിച്ച് കൂടുതൽ വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.
ശമ്പളക്കാര്‍ക്കുള്ള പേഴ്സണല്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ നേടാനാവുന്ന പരമാവധി ലോണ്‍ തുക എത്രയാണ്?
• നിങ്ങൾക്ക് ഇൻസ്റ്റന്റ് പേഴ്സണൽ ലോൺ തുക രൂ. 25 ലക്ഷം വരെ ലഭ്യമാക്കാം. • എന്നിരുന്നാലും, അനുവദിച്ച അവസാന തുക നിങ്ങളുടെ വരുമാനവും, നിങ്ങളുടെ CIBIL സ്കോർ, മറ്റ് യോഗ്യതാ മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കും.
ലഭ്യമായ കാലാവധി ഓപ്ഷനുകൾ എന്തൊക്കെയാണ്?
നിങ്ങളുടെ മുൻഗണനയും ലോൺ അനുവദിക്കുന്ന വ്യവസ്ഥകളും അനുസരിച്ച് 12 മുതൽ 60 മാസം വരെയുള്ള ഒരു കാലാവധി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ബജാജ് ഫിൻസെർവിൽ നിന്ന് പേഴ്സണൽ ലോണുകൾ എടുക്കുന്നതിന്റെ പ്രയോജനങ്ങൾ അല്ലെങ്കിൽ നേട്ടങ്ങൾ എന്തൊക്കെയാണ്?
ഒരു സാലറീഡ് പേഴ്സണൽ ലോണിന് ഞാൻ എങ്ങിനെ അപേക്ഷിക്കും ?
നിങ്ങൾക്ക് ഞങ്ങളുടെ ഓൺലൈൻ അപേക്ഷ സൗകര്യം വഴി ഓൺലൈനായി അപേക്ഷിക്കാം അല്ലെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന വിവിധ മോഡുകൾ വഴി ഞങ്ങളെ ബന്ധപ്പെടുക.
എനിക്ക് എപ്പോഴാണ് ശമ്പളക്കാര്‍ക്കുള്ള പേഴ്സണല്‍ ലോണ്‍ ലഭിക്കുക?
ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക്, നിങ്ങള്‍ക്ക് തല്‍ക്ഷണം അനുമതി ലഭിക്കും. രേഖ വെരിഫിക്കേഷന് നടത്തി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഫണ്ടുകള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യും.
ഞാൻ ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ?
ഇസിഎസ് സൗകര്യം ഉപയോഗിച്ച് അല്ലെങ്കിൽ പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ ഉപയോഗിച്ച് ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്റുകളിലൂടെ (EMI) നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാവുന്നതാണ്.
ശമ്പളക്കാര്‍ക്കുള്ള പേഴ്സണല്‍ ലോണിന്റെ ഓണ്‍ലൈന്‍ അനുമതി പ്രോസസ് എന്താണ്?
ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ സൗകര്യത്തോടെ എവിടെനിന്നും നിങ്ങൾക്ക് ഒരു സാലറീഡ് പേഴ്സണൽ ലോണിന് അപേക്ഷിക്കാനും നിങ്ങളുടെ അപേക്ഷയിൽ തൽക്ഷണ അപ്രൂവൽ നേടാനും കഴിയും.
ഒരു ഇന്‍സ്റ്റന്റ് പേഴ്സണല്‍ ലോണിന് ഞാൻ ഓൺലൈനിൽ എങ്ങിനെ അപേക്ഷിക്കണം?
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങൾക്ക് പേഴ്സണൽ ലോൺ യോഗ്യതയും ഡോക്യുമെന്റുകളും വിഭാഗം പരിശോധിക്കാം. ബജാജ് ഫിൻസെർവിന്റെ ഇന്റേണൽ പോളിസികളെ അടിസ്ഥാനമാക്കിയാണ് എല്ലാ ലോണുകളും അനുവദിക്കുന്നത്.
ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?
• ഞങ്ങളുടെ ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം വഴി ഏതെങ്കിലും ബ്രാഞ്ചിലേക്ക് പോകാതെ എവിടെ നിന്നും ഏത് സമയത്തും നിങ്ങള്‍ക്ക് ഒരു ലോണിന് വേണ്ടി അപേക്ഷിക്കാം.
• നിങ്ങള്‍ക്ക് ലോണില്‍ തല്‍ക്ഷണമുള്ള അപ്രൂവല്‍ നേടുകയും ആഭ്യന്തര വെരിഫിക്കേഷന് പൂര്‍ത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ ഫണ്ട് വിതരണം ചെയ്യുകയും ചെയ്യും.
ഞാൻ ഓൺലൈനായി അപേക്ഷിച്ച എന്റെ ലോണിന്റെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം ?
To check your loan status നിങ്ങള്‍ക്ക് ഞങ്ങളുടെ കസ്റ്റമര്‍ കെയറില്‍ 1800-103-3535-ല്‍ വിളിക്കുകയും ഇമെയിലും SMS -ഉം വഴി നിങ്ങള്‍ക്ക് ലഭ്യമാക്കിയ സവിശേഷ റഫറന്‍സ് നമ്പര്‍ നല്‍കുകയും ചെയ്യുക. • പേര്, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങളിലൂടെ ആധികാരികത ഉറപ്പു വരുത്തുമ്പോള്‍ , നിങ്ങളുടെ അക്കൗണ്ടിന്റെ നില നിങ്ങളെ അറിയിക്കും.
ഞാന്‍ നല്കിയ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണ്?
ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഞങ്ങളുടെ ഓൺലൈൻ അപ്ലിക്കേഷൻ പ്രോസസ്സ് പൂർണ്ണമായും സുരക്ഷിതമാക്കിയിട്ടുള്ളതിനാല് നിങ്ങളുടെ എല്ലാ വിവരങ്ങളും ഞങ്ങളില്‍ സുരക്ഷിതമായിരിക്കും.
ഓൺലൈൻ അപേക്ഷയ്ക്കുള്ള സെക്വർ ഫീസ് എത്രയാണ്?
ഓൺലൈനായി നിങ്ങളുടെ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനോ പ്രോസസിംഗിനോ നിങ്ങൾ അടയ്ക്കേണ്ട ചാർജാണ് സെക്യുവര്‍ ഫീസ്.
ഞാൻ ഓൺലൈനിൽ സെക്വർ ഫീസ് അടച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
നിങ്ങള്‍ സെക്യുവര്‍ ഫീസ് അടയ്ക്കാതിരുന്നാൽ, ഇന്‍സ്റ്റന്റ് ഓൺലൈൻ അംഗീകാരത്തിന്റെ ആനുകൂല്യം നിങ്ങൾക്ക് നഷ്ടപ്പെടും.
പേഴ്സണല്‍ ലോണ്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി ഞാന്‍ ഇതിനകം സെക്യുവര്‍ ഫീസ് അടച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഞാന്‍ പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ സെക്യുവര്‍ ഫീസ് എനിക്ക് തിരികെ നല്‍കുമോ?
• ലോണ്‍ അനുവദിച്ച ശേഷം, 30 ദിവസത്തിനുള്ളിൽ നിങ്ങൾ ആ പണം ലഭ്യമാക്കാതിരിക്കുകയാണെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് സെക്യുവര്‍ ഫീസ് പൂർണമായി തിരികെ നൽകും.
• നിങ്ങളുടെ ലോണ്‍ നിരസിക്കപ്പെട്ടാൽ, നിങ്ങൾ നൽകിയ സെക്യുവര്ഫീ മുഴുവൻ തുകയും ഞങ്ങൾ മടക്കി നൽകും.
എനിക്ക് എങ്ങനെ സെക്യുര്‍ ഫീസ് അടയ്ക്കാനാകും ?
നിങ്ങളുടെ സുരക്ഷിത ഫീസ് ഓൺലൈനിൽ അടയ്ക്കാൻ വിവിധ മാർഗങ്ങളുണ്ട്:
1. ഡെബിറ്റ് കാർഡ്
2. നെറ്റ് ബാങ്കിംഗ്
ഈ സൈറ്റിൽ എന്റെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
ഞങ്ങളുടെ വെബ്സൈറ്റിലെ എല്ലാ ഇടപാടുകളും സുരക്ഷിതമാണ്. ഞങ്ങൾ ഏറ്റവും മികച്ച സെക്യൂരിറ്റി ഉപയോഗിക്കുകയും ഇടപാടുകൾ സുരക്ഷിതമായി നടത്തുകയും ചെയ്യുന്നു. അനധികൃത വ്യക്തികൾ വിവരങ്ങൾ കാണുന്നതിൽ സംരക്ഷിക്കുന്ന SSL ഡാറ്റ എൻക്രിപ്ഷൻ ആണ് ഞങ്ങൾ ഉപയോഗിക്കുന്നത്.
ഒരു ഇടപാട് റദ്ദാക്കുന്നത് എങ്ങനെ, അല്ലെങ്കിൽ എനിക്ക് റീഫണ്ട് ലഭിക്കുന്നതെങ്ങനെ?
• എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ, കാരണങ്ങൾ സാധുവാണെന്നു തോന്നിയാല്‍ ഞങ്ങൾ പണം മടക്കി നൽകും.
• ഞങ്ങളെ 1800-103-3535 -ല്‍ വിളിക്കുക അല്ലെങ്കില്‍ personalloans@bajajfinserv.in-ല്‍ എഴുതുക. നിങ്ങളെ സഹായിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആഹ്ലാദമുണ്ട്.
• കൂടുതൽ വിവരങ്ങൾക്ക് ദയവായി നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.
ഫ്ലെക്സി ലോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
• ഞങ്ങളുടെ പ്രീമിയം കസ്റ്റമർമാർക്കായി ബജാജ് ഫിന്‍സേര്‍വ് വിപുലപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആദ്യ സംരഭമാണ് ഫ്ലെക്സി ടൈം ലോൺ.
• ഒരു ടേം ലോണിന്റെയും ഒരു രേഖാമൂലമുള്ള മൂല്യ അടിസ്ഥാന ലോണ്‍ പരിധിയുടെയും സവിശേശതകള്‍ ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് ഉൽപ്പന്നമാണ്.
• ഈ ഉൽപ്പന്നം ഉപയോഗിച്ച് നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും പ്രീപേമെന്റും ഡ്രോഡൗണും ചെയ്യാവുന്നതാണ്, ഇത് പ്രക്രിയ എളുപ്പവും തടസ്സരഹിതവുമാക്കുന്നു.
• പലിശ ലോണ്‍ തുകയില്‍ മുഴുവൻ ബാധകമായിരിക്കില്ല നിങ്ങൾക്ക് പിന്‍വലിക്കുന്ന ലോൺ തുകയിൽ മാത്രമായിരിക്കും.
• ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് അധിക ചിലവില്ലാതെ ലോണ്‍ മുൻകൂട്ടി അടച്ച് നിങ്ങൾക്ക് പലിശനിരക്ക് ലാഭിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും.
• നിങ്ങളുടെ ഡ്രോയിംഗ് പവർ പ്രതിമാസ അടിസ്ഥാനത്തിൽ കുറയുകയും അതുവഴി ലോൺ കാലാവധിയുടെ അവസാനം അനുവദിച്ച ലോൺ തുക പൂജ്യമായി മാറുകയും ചെയ്യുന്നു.
ഒരു സാധാരണ ലോൺ കാലാവധിയുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലെക്സി സംവിധാനം ഉപയോഗിക്കുന്നതിന്റെ പ്രയോജനം എന്താണ്?
സാധാരണ കാലാവധി ലോണുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലെക്സി ലോണുകൾ ധാരാളം ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു:
1. നിഷ്ക്രിയ ഫണ്ടുകൾ ഉപയോഗിച്ച് ലോൺ പ്രീപേ ചെയ്യാനുള്ള സൗകര്യം നിങ്ങൾക്കുണ്ട്.
2. ഏതെങ്കിലും അധിക രേഖകളില്ലാതെ തന്നെ ലോണിന്റെ കാലപരിധിക്കുള്ളില്‍ ഏത് സമയത്തും ഡ്രോപ്-ലൈന്‍ സൗകര്യത്തിനുള്ളില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്ക് പ്രി-പെയ്ഡ് തുക വീണ്ടും പ്രയോജനപ്പെടുത്താനാവും.
3. നിങ്ങള്‍ പലിശ ചിലവുകളില്‍ ലാഭിക്കുന്നു - ഉപയോഗിച്ച ലോണ്‍ തുകയ്ക്ക് മാത്രമാണ് പലിശ അടയ്ക്കേണ്ടത്. പ്രീ-പെയ്ഡ് തുകയില്‍ പലിശ ഈടാക്കില്ല.
4. ബജാജ് ഫിന്‍സെര്‍വിന്റെ ഇന്റര്‍നെറ്റ് പോര്‍ട്ടല്‍-എക്സ്പീരിയയിലെ തടസ്സങ്ങളില്ലാത്ത, എളുപ്പമുള്ള, പ്രയാസ രഹിതമായ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍, ഡ്രോഡൗണിനും RTGS-നുമുള്ള സെല്‍ഫ്-സര്‍വ്വീസ് അക്കൗണ്ട് ആക്സസ് ടൂള്‍ നെറ്റ്ബാങ്കിങ്ങ് ട്രാന്‍സാക്ഷനുകള്‍ വഴി BFL-ന് പ്രീ-പേമെന്റുകള്‍ നടത്താന്‍ നിങ്ങളെ അനുവദിക്കുന്നു.
ഡ്രോപ്പ്ലൈൻ സൗകര്യത്തിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
ഡ്രോപ്പ്ലൈൻ അധിഷ്ഠിത മാന്ദ്യം സംബന്ധിച്ച ഘടകങ്ങൾ താഴെ പറയുന്നവയാണ്:
1. ഡ്രോപ്ലൈന് ബാലന്‍സ്: കാലയളവിന് അപ്പുറം പോകാതെ നിലനിര്‍ത്തുന്ന റണ്ണിങ്ങ് ലോണ്‍ സൗകര്യമാണിത്.
2. ഉപയോഗിച്ച തുക: നിങ്ങള്‍ ഉപയോഗിച്ച തുക. ഇതാണ് POS (പ്രിന്‍സിപ്പല്‍ ഔട്ട്സ്റ്റാന്‍ഡിങ്ങ്).
3. ലഭ്യമായ ബാലന്‍സ്: നിങ്ങള്‍ക്ക് പിന്വലിക്കാനാവുന്ന തുകയാണ് ഇത് (ഡ്രോപ്ലൈന് ബാലന്‍സും ഉപയോഗിച്ച തുകയും തമ്മിലുള്ള വ്യത്യാസം ആയി കണക്കാക്കുന്നു).
ബില്ലിംഗ് സൈക്കിൾ എന്തായിരിക്കും?
ബില്ലിങ്ങ് ആവൃത്തി ഓരോ മാസവും 26th മുതല്‍ 25th വരെ ആയിരിക്കുമെന്നത് കൂടാതെ അത് അടുത്ത മാസം 5th-ന് കുടിശ്ശികയായിരിക്കുകയും ചെയ്യും.
എന്റെ ഇൻസ്റ്റാൾമെന്റ് പേമെന്റ് തീയതി എന്താണ്?
എല്ലാ ഫ്ലെക്സി ലോണുകള്‍ക്കുമുള്ള ഇന്‍സ്റ്റാള്‍മെന്റ് പേമെന്റ് ഓരോ മാസത്തെയും 5th ആയിരിക്കും.
ബില്ലിംഗ് സൈക്കിൾ കഴിഞ്ഞ് ഉപഭോക്താവ് പണം പിൻവലിക്കുകയോ പ്രീ പേയ്മെന്റ് നടത്തുകയോ ചെയ്താല്‍ പലിശ കണക്കാക്കുന്നത് എങ്ങനെ?
തന്മാസം26th മുതല്‍ 25th വരെ നടത്തിയ എല്ലാ ട്രാന്‍സാക്ഷനുകള്‍ക്കും തുക ഉപയോഗിച്ച നിശ്ചിത എണ്ണം ദിവസത്തെ ചാര്‍ജ്ജ് നിങ്ങളില്‍ നിന്ന് ഈടാക്കുന്നതാണ്.
ഉദാഹരണമായി, നിങ്ങള്‍ക്ക് രൂ.10 ലക്ഷത്തിന്റെ ലോണ്‍ പരിധി ഉണ്ടായിരിക്കുകയും, രൂ.10 ലക്ഷം ആ മാസം 26th-ന് ഡ്രോഡൗണ്‍ ആയിരിക്കുകയും, അതേ മാസം 29th-ന് രൂ.5 ലക്ഷം പ്രീ-പേ ചെയ്യുകയും, രൂ.5 ലക്ഷം മാത്രം ആ മാസം 29th മുതല്‍ അടുത്ത മാസം 25th വരെ ഉപയോഗിക്കുകയും ചെയ്താല്‍, രൂ.10 ലക്ഷത്തിന് 26th – 29th വരെയും, രൂ.5 ലക്ഷത്തിന് 30th – 25th വരെയും പലിശ ഈടാക്കുന്നതാണ്.
അതേപോലെ തന്നെ, നിങ്ങള്‍ക്ക് രൂ.15 ലക്ഷത്തിന്റെ ലോണ്‍ പരിധി ഉണ്ടായിരിക്കുകയും, മാസത്തിലെ 26th-നും, 29th-നും രൂ.10 ലക്ഷം പിന്‍വലിക്കുകയും രൂ.5 ലക്ഷം ഡ്രോ പിന്‍വലിക്കുകയും ചെയ്ത് ബാക്കിയുളള ബാലന്‍സ് പൂര്‍ണ്ണമായും ഉപയോഗിച്ചാല്‍ മാസത്തിലെ 26th – 29th-ന് നിങ്ങളില്‍ നിന്ന് രൂ.10 ലക്ഷവും, അടുത്ത മാസം 30th – 25th-ന് രൂ.15 ലക്ഷവും ഈടാക്കുകയും ചെയ്യും.
ഒരു സാധാരണ ടേം ലോണിനെ അപേക്ഷിച്ച് പലിശ നിരക്ക് സമാനം/ കുറവ് ആയിരിക്കുമോ?
ടേം ലോണുകളിലും ഫ്ലെക്സി ടേം ലോണുകളിലും ബാധകമായ ചാർജ്ജുകളുടെ വിശദമായ പട്ടികയ്ക്കായി പേഴ്സണൽ ലോൺ പലിശ നിരക്ക് ചാർജ്ജ് സെക്ഷൻ എന്നിവ പരിശോധിക്കുക.
ഞാൻ ഏതെങ്കിലും ഓൺലൈൻ പിൻവലിക്കല്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല, മറ്റേതെങ്കിലും വിധത്തിൽ ഇടപാട് നടത്താൻ കഴിയുമോ?
• വേഗത്തിലും സുഗമവുമായ ലോൺ ഓഫർ ചെയ്യുക എന്നതാണ് ഫ്ലെക്സി ടേം ലോണുകൾ കൊണ്ട് ഞങ്ങൾ ലക്ഷ്യമിടുന്നത്, ഇതു വഴി നിങ്ങളുടെ വീട് / ഓഫീസ് സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു പരിതസ്ഥിതിയിലേയ്ക്ക് മാറ്റാനുള്ള സൗകര്യം നിങ്ങൾക്ക് ലഭിക്കുന്നു.
• നിലവിൽ എല്ലാ ഫ്ലെക്സി ഇടപാടുകളും ഇന്റർനെറ്റിലൂടെ നടത്തേണ്ടതുണ്ട്.
ഞാൻ ഏതെങ്കിലും ഓൺലൈൻ പെയ്മെന്റ് നടത്താൻ ആഗ്രഹിക്കുന്നില്ല, ഓരോ തവണയും ആരെങ്കിലും എന്റെ വീട്ടിൽ വന്ന് ഇടപാടുകൾ നടത്തണം
പിൻവലിക്കൽ ഇന്റർനെറ്റ് വഴി മാത്രമേ അനുവദിക്കുകയുള്ളൂ, പേമെന്റുകൾ ഓൺലൈനായിട്ടോ അല്ലെങ്കിൽ നിങ്ങളുടെ ബാങ്കിലൂടെയോ RTGS/NEFT/IMPS വഴിയോ പേയ്മെന്റുകൾ നടത്താം.
ഡ്രോബായ്ക്ക്/ പേമെന്റ് നടത്തുന്നതിന് ഉപയോഗിക്കാനായി എനിക്ക് ചെക്ക് ബുക്ക് നൽകുമോ?
അല്ല, ഓവർ ഡ്രാഫ്റ്റ് സൗകര്യമുള്ള ഒരു കറന്റ് അക്കൗണ്ട് പോലെ ഇത് പ്രവർത്തിക്കില്ല. അതു മാത്രമല്ല, ഒരു NBFC ആയ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന് ഒരു ബാങ്ക്ങ്കില് നിന്ന് വിഭിന്നമായി ഫ്ലെക്സി ലോണുകൾ, ഞങ്ങളുടെ മറ്റു ലോണ്‍ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഈ സൗകര്യം നൽകാൻ കഴിയില്ല.
ഉപഭോക്താവിന് വെൽക്കം കിറ്റ് ലഭിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
കസ്റ്റമേഴ്സിന് cs@bajajfinserv.in-ല്‍ ഞങ്ങള്‍ക്ക് എഴുതാം, അത് രജിസ്ട്രേഡ് വിലാസത്തിലേക്ക് വീണ്ടും അയക്കുന്നതാണ്.
എപ്പോഴാണ് എന്റെ എക്സ്പീരിയ ലോഗിൻ ഐഡിയും പാസ് വേഡും ലഭിക്കുക?
• പുതിയ എക്സ്പീരിയ ഐഡിയും പാസ് വേഡും പുതിയ ലോൺ റിലേഷൻഷിപ്പ് കിറ്റ് / വെൽക്കം കിറ്റിനോടൊപ്പം അയയ്ക്കും.
• ലോണ്‍ പരിവർത്തനത്തിന് 10 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു SMS അയയ്ക്കുന്നതാണ്.
എന്റെ റീ-പേയ്മെൻറ് ഷെഡ്യൂൾ / പലിശ സർട്ടിഫിക്കറ്റുകൾ / അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് / നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്റ്റേറ്റ്മെന്റുകള്‍ എങ്ങനെ ലഭിക്കും?
• എല്ലാ ലോൺ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും നിങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാണ്, ഒപ്പം നിങ്ങളുടെ എക്സ്പീരിയ ID യും പാസ്വേര്ഡും ഉപയോഗിച്ച് https://www.bajajfinserv.in/customer-portal ലേക്ക് ലോഗിൻ ചെയ്ത് കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. • എന്നിരുന്നാലും, ഞങ്ങളുടെ കസ്റ്റമർ കെയർ കോൾ സെന്റർ അല്ലെങ്കിൽ ഒരു ഇ-മെയിൽ അഭ്യർത്ഥന മുഖേന നിങ്ങളുടെ സ്റ്റേറ്റ്മെന്റുകളുടെ ഹാർഡ് കോപ്പി അഭ്യർത്ഥിക്കാം. • ബജാജ് ഫിൻസെർവ് വാർഷിക റിപ്പോർട്ട് ഓരോ വർഷവും ഇമെയിൽ വഴി അയക്കുന്നതാണ്.
എന്റെ പൂർണ്ണമായ ലോണ്‍ വിശദാംശങ്ങൾ എനിക്ക് എങ്ങനെ ലഭിക്കും ?
• നിങ്ങളുടെ ഇമെയില്‍ ഐഡിയില്‍ ഇവ ഉള്‍പ്പെടുന്ന ഒരു വെല്‍ക്കം കിറ്റ് ലഭിക്കും (അത് എക്സ്പീരിയയിലുമുണ്ട്):
1. നിങ്ങളുടെ എല്ലാ ഫ്ലെക്സി ലോൺ വിശദാംശങ്ങളും
2. എക്സ്പീരിയക്കുള്ള യൂസര്‍ ഐഡിയും പാസ്വേഡും
3. ഡ്രോഡൗണ്‍ ട്രാന്സാക്ഷനുകള്ക്കുള്ള നിങ്ങളുടെ രജിസ്ട്രേഡ് ബാങ്ക് അക്കൗണ്ട്.
4. അതുല്യമായ വിര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍
5. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
6. പ്രൊഡക്ട് നന്നായി മനസ്സിലാക്കുന്നതിനും സെല്‍ഫ് സര്‍വ്വീസ് ടൂള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതിനുള്ള റഫറന്‍സ് സര്‍വ്വീസ് ഗൈഡ്.
എന്റെ ഫ്ലെക്സി ടേം ലോണ്‍ ബാലൻസ് എങ്ങിനെ അറിയാനാകും?
• നിങ്ങളുടെ നിലവിലുള്ള അക്കൗണ്ട് ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഞങ്ങളുടെ കസ്റ്റമർ പോർട്ടലായ എക്സ്പീരിയ-യിലേയ്ക്ക് ലോഗിൻ ചെയ്തു കൊണ്ട് ഫ്ലെക്സി ലോൺ സംബന്ധിച്ച എല്ലാ ലോൺ വിശദാംശങ്ങളും വിവരങ്ങളും നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും.
• എക്സ്പീരിയ വഴി നിങ്ങൾക്ക് ഡ്രോഡൗണിന് അപേക്ഷിക്കാം.
പാർട്ട്പേമെന്റിന്റെ നടപടിക്രമങ്ങൾ എന്താണ്?
• ബജാജ് ഫിന്‍സെര്‍വ് നിങ്ങൾക്ക് ഒരു വിശിഷ്ട അക്കൗണ്ട് നമ്പർ നൽകുന്നതാണ്.
• നിങ്ങളുടെ നെറ്റ് ബാങ്കിങ്ങ് അക്കൗണ്ടിലൂടെ ഈ സവിശേഷ അക്കൗണ്ടിലേയ്ക്ക് നിങ്ങൾക്ക് എല്ലാ പേയ്മെന്റുകളും / പ്രീപേമെന്റുകളും നടത്താവുന്നതാണ്.
• ബാങ്കിങ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഫ്ലെക്സി ടേം ലോൺ അക്കൗണ്ടിലേക്ക് ഇത് ക്രെഡിറ്റ് ചെയ്യപ്പെടും.
ഫ്ലെക്സി ലോണില്‍ പ്രീ-പെയ്മെന്റ് നടത്തുന്നതിന് എന്തെങ്കിലും ചാർജ് ഉണ്ടോ?
പ്രീപേമെന്റിനായി നിരക്കൊന്നുമില്ല. ഒരു ഫ്ലെക്സി ലോൺ കസ്റ്റമർ എന്ന നിലയിൽ, എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ഇടപാടുകൾ നടത്താവുന്നതാണ് (നിങ്ങളുടെ അക്കൗണ്ടില്‍ പേമെന്റ് നടത്തുക, ലഭ്യമായ ബാലന്‍സ് തുകയില്‍ നിന്ന് പണം പിന്‍വലിയ്ക്കുക).
ആദ്യത്തെ പ്രീപേമെന്റ് എനിക്ക് എന്നാണ് നടത്താൻ കഴിയുക?
ലോണ്‍ വിതരണം ചെയ്ത് 36 മണിക്കൂര്‍ കഴിഞ്ഞ് പാർട്ട് പ്രീപേയ്മെന്റ് നടത്താൻ കഴിയും.
എനിക്ക് എത്ര തവണ പാര്‍ട്ട് പ്രീപേയ്മെന്റ് അടയ്ക്കാനാകും ?
ഒരു ഫ്ലെക്സി ടൈം ലോൺ ഉപഭോക്താക്കള്‍ക്ക് തന്റെ ലോണില്‍ മേല്‍ അവര്‍ക്ക് ഇഷ്ടമുള്ള പോലെ ഭാഗിക പേമെന്റുകള്‍ നടത്താന്‍ കഴിയുന്നതാണ്. ഒരു ദിവസത്തിനുള്ളിൽ പാർട്ട് പ്രീപേമെന്റുകളുടെ എണ്ണത്തിൽ പരിധികളൊന്നുമില്ല.
എന്റെ ഫ്ലെക്സി ടേം ലോണിലെനിന്ന് ഒരു ദിവസം എത്ര തവണ എനിക്ക് പിൻവലിക്കാനാകും ?
നിലവിൽ നിങ്ങൾക്ക് പരമാവധി അഞ്ച് തവണ വരെ പിൻവലിക്കാവുന്നതാണ്.
ഒരേ ദിവസം തന്നെ പിൻവലിക്കുവാനും ഭാഗികമായി തിരിച്ചടക്കുവാനും എനിക്ക് കഴിയുമോ?
അതെ, ഒരേ ദിവസം തന്നെ നിങ്ങൾക്ക് പിൻവലിക്കാനും പാർട്ട്-പ്രീപേ നടത്താനും സാധിക്കും.
പണം എന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാന്‍ എത്ര സമയം എടുക്കും?
ബജാജ് ഫിന്‍സെര്‍വ് മണി ട്രാന്‍സ്ഫറിന് RTGS/ NEFT ഉപയോഗിക്കുന്നു ബാങ്കിങ്ങ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ അത് നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
ഞാന്‍ എന്റെ EMI തീയതിക്ക് മുമ്പ് ഒരു പ്രീപേമെന്റ് നടത്തി. ഞാന്‍ ഇനിയും എന്റെ ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കേണ്ടതുണ്ടോ?
അതെ, പാർട്ട്-പ്രീപേമെന്റ് തുക കണക്കിലെടുക്കാതെ ഡ്യൂഡേറ്റിൽ ഇൻസ്റ്റാൾമെന്റ് കിഴിക്കും. ബില്ലിംഗ് കാലയളവിൽ ഉപയോഗിച്ചിട്ടുള്ള തുകയിൽ നിന്നും EMI വീണ്ടെടുക്കുന്നതിനാൽ.
പാര്‍ട്ട് പേയ്മെന്റ്, പിൻവലിക്കൽ എന്നിവ അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ നടപ്പിലാക്കുവാൻ എത്ര സമയം എടുക്കും?
• ഫ്ലെക്സി ടേം ലോണുകളിലെ പേയ്മെന്റുകൾക്കായുള്ള അഭ്യർത്ഥനകൾ 20 മിനിറ്റിനുള്ളിൽ പ്രോസസ് ചെയ്യപ്പെടും
• നിലവിൽ, ഫ്ലെക്സി ടൈം ലോണ്‍ പിൻവലിക്കൽ അപേക്ഷകൾ ഓരോ മണിക്കൂറിലും പരിഗണിക്കുകയും അംഗീകൃത നടപ്പാക്കല്‍ സമയം അനുസരിച്ച് പേയ്മെന്റ് പ്രക്രിയ ആരംഭിക്കുകയും ചെയ്യും.
• പേമെന്റ് അഭ്യർത്ഥന സിസ്റ്റത്തിൽ രേഖപ്പെടുത്തുന്ന ഉടൻ തന്നെ അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ പിൻവലിക്കൽ രേഖപ്പെടുത്തൽ പ്രതിഫലിപ്പിക്കും.
• എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനു മുമ്പ് മേല്പറഞ്ഞ ബാച്ചിന് ബാങ്കിൽ നിന്ന് അംഗീകാരം ലഭിക്കേണ്ടതാണ്.
പിൻവലിക്കൽ സമയത്തോ അല്ലെങ്കിൽ പാര്‍ട്ട് പേയ്മെന്റ് നടത്തുമ്പോളോ ഉപഭോക്താവിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആരെ ബന്ധപ്പെടണം ?
ഇതിൽക്കൂടിയും നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം: 1. ഞങ്ങളുടെ കോള്‍ സെന്റര്‍ നമ്പര്‍. - 020-39574151 2. ഞങ്ങളെ https://www.bajajfinserv.in/reach-us ൽ ബന്ധപ്പെടുക
ഇൻസ്റ്റാൾമെന്റ് തുക തീയതി എന്നിവയെക്കുറിച്ച് എനിക്ക് ഒരു അറിയിപ്പ് അയയ്ക്കുമോ?
• അതെ, ഒരു ഫ്ലെക്സി ഉപഭോക്താവ് എന്ന നിലയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഇനിപ്പറയുന്ന അറിയിപ്പുകൾ ലഭിക്കും.
1. എല്ലാ ഇടപാടിലും SMS (എക്സ്പീരിയയില്‍ നടത്തിയ പേമെന്റിനും പിന്‍വലിക്കലിനും)
2. കുടിശ്ശിക തീയതിക്ക് മുമ്പുള്ള ഇന്‍സ്റ്റാള്‍മെന്റ് കുടിശ്ശിക അറിയിപ്പ്
3. ക്ലിയറന്‍സിനും ക്രെഡിറ്റിനും ശേഷമുള്ള ഇന്‍സ്റ്റാള്‍മെന്റ് രസീതിന്റെ വിവരം
4. ഇതിനൊപ്പം തന്നെ ലോണിന്റെ വിശദാംശങ്ങളും ഇന്‍സ്റ്റാള്‍മെന്റ് വിശദാംശങ്ങളും നിങ്ങളുടെ സൗകര്യമനുസരിച്ച് എക്സ്പീരിയ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത് പരിശോധിക്കാവുന്നതാണ്.
എപ്പോൾ എങ്ങനെ എന്റെ ഫ്ലെക്സി ലോണ്‍ ക്ലോസ് ചെയ്യാം?
• ഏതെങ്കിലും അധിക ഫീസുകൾ ഉണ്ടാകാതെ നിങ്ങൾക്ക് പ്രീപേമെന്റ് അല്ലെങ്കിൽ പ്രീ ക്ലോഷർ നടത്താൻ കഴിയും.
• നിങ്ങൾക്ക് അനുവദിച്ചു നൽകിയിട്ടുള്ള ബജാജ് ഫിൻസെർവ് അക്കൗണ്ടിലേയ്ക്ക് RTGS വഴി നിങ്ങൾ.
• ഈ ലോണ്‍ സൌകര്യം നിങ്ങൾ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പലിശ ഉൾപ്പെടെ ലോൺ അക്കൗണ്ടിലെ മുഴുവൻ ബാലൻസ് തുകയും, പിൻവലിക്കാനുള്ള അഭ്യർത്ഥനയും നൽകിക്കൊണ്ട് ഇത് നിര്‍വഹിക്കാം.
• ഫോര്‍ ക്ലോഷറിനുള്ള ആവശ്യം ഉന്നയിക്കുന്നതിന് - എക്സ്പീരിയ/ വികെയര്‍/ കസ്റ്റമര്‍ കെയര്‍ നം./ ബ്രാഞ്ച് സന്ദര്‍ശിക്കുക.
വിലാസം/മൊബൈല്‍ നമ്പര്‍/ബാങ്ക് അക്കൗണ്ട് നമ്പര്‍ പോലുള്ള എന്റെ വ്യക്തിപരമായ വിവരങ്ങള്‍ എങ്ങനെയാണ് മാറ്റം വരുത്തുക? ഞാന്‍ എന്തെങ്കിലും തെളിവ് അയക്കേണ്ടതുണ്ടോ?
അപേക്ഷയോടൊപ്പം യഥാസമയം അറ്റസ്റ്റ് ചെയ്ത് ഒപ്പ് വച്ച തെളിവ് ഡോക്യുമെന്റുകള്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ക്ക് സമർപ്പിച്ചുകൊണ്ട് നിങ്ങളുടെ എല്ലാ വ്യക്തിഗത വിശദാംശങ്ങളും എളുപ്പത്തിൽ മാറ്റാവുന്നതാണ്.
ഫ്ലെക്സി ലോണിന് എന്തെങ്കിലും നിരക്കുകള്‍ ഉണ്ടോ?
പ്യുവര്‍ ഫ്ലെക്സി ലോണുകളുടെ പ്രീക്ലോഷര്‍ നിരക്കുകള്‍ വിതരണം ചെയ്ത തുകയില്‍ നിന്നും കണക്കാക്കുന്നതാണ്, ഫ്ലെക്സി ലോണുകള്‍ക്കായി നിലവിലുള്ള POS കുടിശ്ശികയില്‍ നിന്നും കണക്കാക്കുന്നതാണ്.
ഫ്ലെക്സി ലോൺ സൗകര്യത്തിനു കീഴിൽ ലഭ്യമായ ഏറ്റവും കുറഞ്ഞതും പരമാവധിയുമായ ലോൺ എത്രയാണ്?
കുറഞ്ഞത് രൂ.80 പതിനായിരവും പരമാവധി രൂ.15 ലക്ഷവും പ്രയോജനപ്പെടുത്താം.
ഫ്ലെക്സി ലോണ്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന്റെ കാലയളവ് എന്തായിരിക്കും?
കുറഞ്ഞ കാലയളവ് 1-വര്‍ഷമാണ്, അതിന് ശേഷം നിങ്ങള്‍ക്ക് ഫ്ലെക്സി ലോണ്‍ പുതുക്കാം.
ലോൺ ലഭ്യമാക്കുന്നതിന്റെ കാലാവധി എന്തായിരിക്കും?
കുറഞ്ഞ കാലയളവ് 1-വര്‍ഷമാണ്, അതിന് ശേഷം കസ്റ്റമര്‍ക്ക് ലൈന്‍ അടുത്ത 12 വര്‍ഷത്തേക്ക് പുതുക്കാം അല്ലെങ്കില്‍ സാധാരണ ടേം ലോണായി മാറ്റം വരുത്താം.
ഫ്ലെക്സി ടേം ലോണിന്റെ പ്രതിമാസ ഗഡു / EMIയിൽ മുതൽ തുകയും ഉൾപ്പെടുമോ?
ഒരു ഫ്ലെക്സി ലോണില്‍, നിങ്ങള്‍ പലിശയുടെ രൂപത്തില്‍ മാത്രം EMI അടയ്ക്കും. ഉദാഹരണമായി: രൂ.5 ലക്ഷത്തിന്റെ ഫ്ലെക്സി ലോണിന് ഏകദേശം രൂ.6,000 EMI ഉണ്ടായിരിക്കും (പലിശ മാത്രം), കൂടാതെ റെഗുലര്‍ അല്ലാത്ത EMI രൂ. 12,000ആയിരിക്കും.
പാർട്ട് പേമെന്റ് അല്ലെങ്കിൽ ഡ്രോഡൗൺ നടത്തുന്നെങ്കിൽ, EMIയിലെ മാറ്റങ്ങൾ ഉടനടി പ്രതിഫലിക്കുമോ?
ഏതെങ്കിലും മാസത്തില്‍ 22nd -ന് മുമ്പ് ഏതെങ്കിലും പാര്‍ട്ട് പേമെന്റ് അല്ലെങ്കില്‍ പിന്‍വലിക്കല്‍ നടത്തിയാല്‍ EMI-ലുള്ള മാറ്റം തൊട്ടടുത്ത മാസം പ്രതിഫലിക്കും. ഇല്ലെങ്കില്‍ മാറ്റങ്ങള്‍ ഒരു മാസം വൈകി പ്രതിഫലിക്കും.
വാർഷിക മെയിന്റനൻസ് ചാർജ് കളക്ഷൻ സൈക്കിൾ തീയതി എന്താണ്?
നിങ്ങളുടെ ലോണിന്റെ വാർഷികത്തിൽ വാർഷിക മെയിന്റനൻസ് നിരക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടുന്നതാണ്.
ആദ്യ ഡിസ്ബേര്സ്മെന്റില് എനിക്ക് രൂ .25 ലക്ഷത്തിന് യോഗ്യതയുണ്ട്, എന്നിരുന്നാലും ക്രെഡിറ്റ് പോളിസി അനുസരിച്ച് എനിക്ക് രൂ.15 ലക്ഷമാണ് അനുവദിച്ചത്. എന്റെ ലൈന്‍ അനുസരിച്ച് എനിക്ക് അടുത്ത വര്‍ഷം അധിക ലോണ്‍ ആവശ്യമുണ്ടെങ്കില്‍ എന്തായിരിക്കും പ്രോസസ്?
നിങ്ങൾ ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധം പുലർത്തുകയും നിങ്ങൾ ലോൺ തുക ഉയർത്താൻ ആവശ്യപ്പെടുകയും, അതിനു ശേഷം ലോൺ പുതുക്കുകയും നിങ്ങളുടെ ക്രെഡിറ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ലോൺ തുക അനുവദിക്കുകയും ചെയ്യും.
എനിക്ക് എങ്ങനെ ഒരു ഫ്ലെക്സി ടേം ലോണിനെ ഒരു ടേം ലോണാക്കി മാറ്റാനാകും?
• നിങ്ങളുടെ ഫ്ലെക്സി ടേം ലോൺ, ഒരു സാധാരണ ലോൺ അപേക്ഷയായി പരിവർത്തനപ്പെടുത്തുന്നതിന് ഞങ്ങളുടെ കസ്റ്റമർ സേവനത്തിന് നിങ്ങൾ ഒരു മെയിൽ അയക്കേണ്ടതാണ് (നിങ്ങളുടെ സമ്മതത്തോടെ).
• കസ്റ്റമർ സർവീസ് നിങ്ങളുടെ സമ്മtതം വാങ്ങുകയും നിങ്ങള്‍ക്ക് വേണ്ടി ഒരു അഭ്യർത്ഥനയും നല്‍കുകയും ചെയ്യുന്നതാണ്.
• ഇതോടെ നിങ്ങളുടെ ഫ്ലെക്സി ലോണ്‍ സൗകര്യം 60 മാസത്തേക്കുള്ള ടേം ലോണ്‍ ആയി മാറ്റപ്പെടുകയും മുതല്‍ തുക അടക്കമുള്ള പതിവ് EMI വരികയും ചെയ്യും.
ഒരു ടേം ലോൺ ഫ്ലെക്സി ടേം ലോണായി പരിവർത്തനം ചെയ്യാൻ കഴിയുമോ?
അതെ, ഒരു പുതിയ ഫ്ലെക്സി ടേം ലോൺ ഒരു പുതിയ കരാർ ഉപയോഗിച്ച് ബുക്കുചെയ്യപ്പെടുകയും നിലവിലുള്ള ലോൺ ക്ലോസ് ചെയ്യുകയും ചെയ്യും.
ഫ്ലെക്സി ലോൺ സൗകര്യം, ടേം ലോൺ ആയി പരിവർത്തനപ്പെടുത്തുന്നതിന്റെ നടപടിക്രമങ്ങൾ എന്താണ്?
ലോൺ, ഒരു സാധാരണ ലോൺ അപേക്ഷയായി പരിവർത്തനപ്പെടുത്തുന്നതിന് ഞങ്ങളുടെ കസ്റ്റമർ സേവനത്തിന് നിങ്ങൾ ഒരു മെയിൽ അയക്കേണ്ടതാണ് (നിങ്ങളുടെ സമ്മതത്തോടെ). കസ്റ്റമർ സർവീസ് നിങ്ങളുടെ സമ്മtതം വാങ്ങുകയും നിങ്ങളുടെ താൽപ്പര്യാർത്ഥം ഒരു അഭ്യർത്ഥനയും നല്‍കുകയും ചെയ്യുന്നതാണ്. ഇതോടെ നിങ്ങളുടെ ഫ്ലെക്സി ലോണ്‍ സൗകര്യം 60 മാസത്തേക്കുള്ള ടേം ലോണ്‍ ആയി മാറ്റപ്പെടുകയും മുതല്‍ തുക അടക്കമുള്ള പതിവ് EMI ആരംഭിക്കുകയും ചെയ്യും.
12 മാസങ്ങളുടെ പെർപെക്ച്വൽ ഡ്രോയുടെ കാലാവധി എത്രയാണ്?
വാർഷിക മെയിന്റനൻസ് നിരക്ക് നൽകിക്കൊണ്ട് ഓരോ 12 മാസത്തിനു ശേഷവും നിങ്ങൾ നിങ്ങളുടെ ഫ്ലെക്സി ലോണുകള്‍ പുതുക്കേണ്ടതാണ്. അനുവദിച്ച ലോൺ തുകയുടെ 1.0% ല്‍ വാർഷികമെയിന്റനൻസ് നിരക്ക് ഈടാക്കുന്നതാണ്.
എങ്ങനെ എനിക്ക് പാര്‍ട്ട് പേയ്മെന്റ് നടത്താനാകും ?
• നിങ്ങൾക്ക് ലോൺ അനുവദിക്കുന്നതിന് അനുസരിച്ച്, കസ്റ്റമർ പോർട്ടൽ (എക്സ്പീരിയ) ഉപയോഗിച്ച് നിങ്ങൾക്ക് ഒരു മുൻകൂർ പേമെന്റ് നടത്താവുന്നതാണ്.
• ലോണ്‍ നിങ്ങള്‍ക്ക് നല്കിയ ശേഷം വെല്‍ക്കം ലെറ്ററില്‍ എക്സ്പീരിയ ID യും പാസ്സ്വേർഡും നിങ്ങള്‍ക്ക് നല്‍കുന്നതാണ്.
• രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9227564444 ലേക്ക് SMS അയച്ചുകൊണ്ട് വെർച്വൽ അക്കൗണ്ട് നമ്പർ (VAN) നേടാം.
1st EMI-ക്ക് മുമ്പ് എനിക്ക് പാര്‍ട്ട് പ്രീ പേമെന്റ് നടത്താനാവുമോ?
ഇല്ല, 1st EMI-ക്ക് മുമ്പ് നിങ്ങള്‍ക്ക് പാര്‍ട്ട് പ്രീപേമെന്റ് നടത്താനാവില്ല.
എന്റെ ഫ്ലെക്സി ടേം ലോണ്‍ എങ്ങിനെ എടുക്കാന്‍ കഴിയും?
ഞങ്ങളുടെ കസ്റ്റമർ പോർട്ടലായ എക്സ്പീരിയയിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഫ്ലെക്സി ടേം ലോൺ ഡ്രോഡൗൺ ചെയ്യാൻ കഴിയും.
ഏത് സാഹചര്യത്തിലാണ് ഫ്ളക്സി ലോൺ സൗകര്യം ഉപയോഗിക്കുന്നത് തടയുന്നത്?
നിങ്ങളുടെ ഒരു ഫ്ലെക്സി ടേം ലോണ്‍ സൗകര്യത്തിന്റെ ഉപയോഗം ഇതുമൂലം തടയാനാകും:
• ബജാജ് ഫൈനാൻസ് ലിമിറ്റഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഫൈനാൻസ് സ്ഥാപനവുമായി മുടങ്ങിയ നിങ്ങളുടെ പ്രതിമാസ തവണ
• നിങ്ങളുടെ ക്രെഡിറ്റ് ബ്യൂറോ സ്കോർ കുറഞ്ഞു
• തൊഴിലിലെ മാറ്റം
• സമ്പര്‍ക്ക വിവരത്തില്‍ മാറ്റം വരുത്തുക (ബജാജ് ഫൈനാന്‍സ് ലിമിറ്റഡിനെ മുന്‍കൂറായി അറിയിച്ചില്ലെങ്കില്‍).
ഏതെങ്കിലും തരത്തിലുള്ള സെക്യൂരിറ്റി, ജാമ്യം, ഗ്യാരന്ററെ ഞാന്‍ നൽകേണ്ടതുണ്ടോ?
സാലറീഡ് പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിന് സെക്യൂരിറ്റി, കൊലാറ്ററൽ അല്ലെങ്കിൽ ഗ്യാരന്ററുകളൊന്നും ആവശ്യമില്ല.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ EMI പരിശോധിക്കുക
നിരാകരണം :
EMI കാൽക്കുലേറ്റർ ഒരു സൂചക ഉപകരണമാണ്, യഥാർത്ഥ പലിശ നിരക്കും വിതരണ തീയതിയും ആദ്യത്തെ EMI തീയതിയും തമ്മിലുള്ള കാലയളവ് അടിസ്ഥാനമാക്കി ഫലങ്ങൾ വ്യത്യാസപ്പെടാം. കണക്കുകൂട്ടൽ ഫലങ്ങൾ ഉദ്ദേശംവച്ചുള്ളതും വിവര ആവശ്യങ്ങൾക്കായി മാത്രമുള്ളതാണ്.