ഇമേജ്

Max Bupa ഹെൽത്ത് ഇൻഷുറൻസ് - ഹാര്‍ട്ട്ബീറ്റ് ഫാമിലി ഫസ്റ്റ്

അവലോകനം

Max Bupa ഫാമിലി ഫസ്റ്റ് പ്ലാൻ മുഖേന നിങ്ങളുടെ കുടുംബത്തിന് ഏറ്റവും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകൂ. 30 മിനിറ്റിനുള്ളിൽ പണരഹിത ക്ലെയിമുകൾ മുഖേന 19 കുടുംബാംഗങ്ങൾക്ക് വരെ മികച്ച ഹെല്‍ത്ത് പരിചരണം നൽകാൻ ഇത് നിങ്ങളെ സഹായിക്കുന്നു. .

 • ക്യാഷ്‌ലെസ് ക്ലെയിമുകൾ 30 മിനിറ്റിനുള്ളിൽ

  ക്യാഷ്‌ലെസ് ക്ലെയിമുകൾ 3500 നെറ്റ്വർക്ക് ആശുപത്രികളിൽ 30 മിനിറ്റിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നു.

 • 19 റിലേഷന്‍ഷിപ്പുകള്‍ ഉള്‍പ്പെടുന്നു

  ആയുഷ്ക്കാലത്തേക്ക് പോളിസി പുതുക്കുന്നതിനുള്ള ഓപ്ഷനോടൊപ്പം ഒരു പോളിസിയില്‍ 19 റിലേഷന്‍ഷിപ്പുകള്‍ വരെ പരിരക്ഷിക്കപ്പെടുന്നു.
 • ഹോസ്പിറ്റലൈസേഷൻ കവറേജ്

  ഹോസ്പിറ്റലൈസേഷന് 60 ദിവസങ്ങള്‍ മുമ്പും ശേഷം 90 ദിവസങ്ങള്‍ വരെയും പരിരക്ഷ ലഭിക്കുന്നു.

 • ഫ്ലോട്ടർ അഷ്വേർഡ് തുക

  നിങ്ങളുടെ കുടുംബത്തിനായി പേഴ്സണൽ പരിരക്ഷ നിങ്ങളുടെ കുടുംബത്തിലെ ഏതൊരു വ്യക്തിയ്ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഫ്ലോട്ടർ ഇൻഷുറൻസ് നേടുക.

 • വിപുലമായ പരിരക്ഷ

  5 ലക്ഷം രൂപ മുതല്‍ 1 കോടി വരെയുള്ള ഒരു പരിരക്ഷ തിരഞ്ഞെടുക്കുക.

 • മെറ്റേണിറ്റിയും നവജാതശിശുവിനുള്ള ആനുകൂല്യങ്ങളും

  രണ്ടു പ്രസവം വരെയും നവജാതശിശുവിന്റെ വാക്സിനേഷനും പ്രസവ ആനുകൂല്യങ്ങൾ നേടുക.
 • ആരോഗ്യ പരിശോധനകൾ

  ബാധകമായ പ്ലാന്‍ പ്രകാരമുള്ള ആരോഗ്യ പരിശോധനകൾ പ്രയോജനപ്പെടുത്തുക, ബാധകമായ പരിധി വരെ ഡയഗ്നോസ്റ്റിക് പരിശോധനകൾ തിരഞ്ഞെടുക്കുക.

 • കോ-പേമെന്റ് ഓപ്ഷനുകള്‍

  10%, 20% എന്നിങ്ങനെയുള്ള കോ-പേമെന്റ് ഓപ്ഷനുകൾ നേടുക, നിങ്ങളുടെ പ്രീമിയം കൂടുതൽ സൌകര്യപ്രദമാക്കുക.

 • പരിരക്ഷിക്കപ്പെടുന്ന ചികിത്സകൾ

  എല്ലാ ഡേ-കെയര്‍ ചികിത്സകളും ആയുർവേദം അല്ലെങ്കിൽ യുനാനി ചികിത്സാരീതികളും ഈ പ്ലാനില്‍ പരിരക്ഷിക്കപ്പെടുന്നു.

 • ലോയൽറ്റി ആനുകൂല്യങ്ങൾ

  ഓരോ പോളിസി വർഷത്തിലും ആനുകൂല്യമെന്ന നിലയില്‍ കാലാവധി തീരുമ്പോൾ ഇൻഷുർ ചെയ്ത തുകയുടെ 10% ലഭിക്കുന്നതിലൂടെ നിങ്ങളുടെ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കുക.

 • നോൺ-മെഡിക്കൽ & ആംബുലൻസ് ചെലവുകൾ

  ഈ പോളിസി ഉപയോഗിക്കുകയും യാത്ര, അറ്റൻഡന്റ് ചെലവ്, അടിയന്തിര ആംബുലൻസ് ചെലവുകൾ തുടങ്ങിയ നോൺ-മെഡിക്കൽ ദൈനംദിന ചെലവുകൾക്കായി പണം നൽകുകയും ചെയ്യുക.

 • മുറിയിൽ നിയന്ത്രണങ്ങൾ ഇല്ല

  ഗോൾഡ്, പ്ലാറ്റിനം പ്ലാനുകൾക്ക് മുറി വാടകയില്‍ പരിധികള്‍ ഇല്ല. കൂടാതെ, നിങ്ങളുടെ റൂം തരം തിരഞ്ഞെടുക്കാനുള്ള ഒരു ഓപ്ഷനും നേടുക.
 • എല്ലാ പ്രായക്കാർക്കും പരിരക്ഷ

  പോളിസി പ്രായത്തില്‍ നിയന്ത്രണങ്ങൾ ഇല്ലാതെ നിങ്ങളുടെ കുടുംബത്തെ ഏത് പ്രായത്തിലും പരിരക്ഷിക്കുക.

 • ടാക്സ് സേവിംഗ്സ്

  ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80D പ്രകാരം അടച്ച പ്രീമിയത്തിൽ നികുതി ലാഭിക്കുക.

 • ഗ്രേസ് പിരീഡ്

  കുടിശ്ശികയായ നിങ്ങളുടെ പ്രീമിയം അടയ്ക്കുന്നതിന് ഒരു മാസത്തെ ഗ്രേസ് കാലയളവ് നേടുക.
 • വകഭേദങ്ങള്‍

  ഈ പ്ലാനിന് മൂന്ന് വകഭേദങ്ങൾ ഉണ്ട്:

  സില്‍വര്‍: കോംപ്ലിമെന്ററി ഹെൽത്ത് ചെക്ക്-അപ്പുകളും 30,000 രൂപ വരെയുള്ള മെറ്റേണിറ്റി പരിരക്ഷയും.

  ഗോൾഡ്: സൌജന്യ ആരോഗ്യ പരിശോധനയും സിംഗിൾ പ്രൈവറ്റ് മുറിയിലെ താമസവും.

  പ്ലാറ്റിനം: സ്പെഷ്യലിറ്റി കൺസൾട്ടേഷൻ പരിരക്ഷിക്കപ്പെടുന്ന അമേരിക്ക കാനഡ ഒഴികെയുള്ള വിദേശ രാജ്യങ്ങളിലെ ചികിത്സകൾ. .

യോഗ്യത

ഈ പ്ലാനിന്റെ യോഗ്യതാ മാനദണ്ഡം ഇവയാണ്:


• പോളിസി കാലയളവ് ഒന്നോ രണ്ടോ വർഷം ആയിരിക്കണം.
• തിരഞ്ഞെടുത്ത പ്ലാൻ അനുസരിച്ച് ഇന്‍ഷുറന്‍സ് തുക 1 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ആകാവുന്നതാണ്. .

ഇത് എങ്ങനെ പ്രവർത്തിക്കുന്നു

Max Bupa ഫാമിലി ഫസ്റ്റ് പ്ലാൻ ലളിതമായ രീതിയിൽ പ്രവർത്തിക്കുന്നു, ഏത് എങ്ങനെയെന്നു ഇതാ ഇവിടെ:

സ്റ്റെപ്പ് 1 :

നിങ്ങളുടെ പ്ലാൻ തിരഞ്ഞെടുക്കുക, നിങ്ങളുടെ വിശദാംശങ്ങൾ നൽകുക, നിങ്ങളുടെ പ്രീമിയം കണക്കാക്കുക.

സ്റ്റെപ്പ് 2 :

ആശുപത്രിയിൽ കഴിയേണ്ടിവരുന്ന പക്ഷം, ഞങ്ങളുടെ ആശുപത്രികളുടെ നെറ്റ്‌വർക്ക് ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3 :

നിങ്ങൾ ഡിസ്ചാർജ് ചെയ്യുമ്പോൾ ആവശ്യമായ ഡോക്യുമെന്‍റുകളും ഫോമുകളും ഇൻവോയിസുകളും ഒപ്പിടുക.

സ്റ്റെപ്പ് 4 :

പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമനുസരിച്ച് മുൻകൂട്ടി അംഗീകരിച്ച ചികിത്സയ്ക്കായി ആശുപത്രിയിൽ ഞങ്ങൾ പേമെന്റുകൾ നൽകുന്നു.