ഗോൾഡ് ലോൺ പലിശ നിരക്കും ചാർജുകളും

ഫീസ് തരം

ബാധകമായ ചാര്‍ജ്ജുകള്‍

പലിശ നിരക്ക്

വര്‍ഷത്തില്‍ 11% മുതല്‍

ഡോക്യുമെൻ്റേഷൻ നിരക്ക്

രൂ. 25 മുതൽ രൂ. 150 വരെ (ബാധകമായ നികുതികൾ ഉൾപ്പെടെ)

സ്റ്റാമ്പ് ഡ്യൂട്ടി

ആക്‌ച്വലിൽ. (സംസ്ഥാനം പ്രകാരം)

പിഴ പലിശ

ബാക്കിയുള്ള ബാലൻസിൽ പ്രതിവർഷം 3%

ഫ്ലോർക്ലോഷർ നിരക്കുകൾ

ഇല്ല

പാർട്ട് പ്രീ-പേമെന്‍റ് നിരക്കുകൾ

ഇല്ല

ഡോക്യുമെന്‍റ്/സ്റ്റേറ്റ്‍മെന്‍റ് ചാര്‍ജ്ജുകള്‍ സ്റ്റേറ്റ്‍മെന്‍റ് ഓഫ് അക്കൗണ്ട്/റീപേമെന്‍റ് ഷെഡ്യൂള്‍/ഫോര്‍ക്ലോഷര്‍ ലെറ്റര്‍/നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്/പലിശ സര്‍ട്ടിഫിക്കറ്റ്/ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്

കസ്റ്റമർ പോർട്ടൽ - എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്ത് നിങ്ങളുടെ ഇ-സ്റ്റേറ്റ്മെന്‍റുകൾ/ലെറ്ററുകൾ/സർട്ടിഫിക്കറ്റുകൾ അധിക ചെലവില്ലാതെ ഡൗൺലോഡ് ചെയ്യുക. ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചിൽ നിന്ന് ഡോക്യുമെന്‍റിന് രൂ. 50 (ബാധകമായ നികുതികൾ ഉൾപ്പെടെ) നിരക്കിൽ ഇവയുടെ ഫിസിക്കൽ കോപ്പി നിങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ്.

ക്യാഷ് ഹാൻഡിലിംഗ് നിരക്കുകൾ

രൂ. 50 (ബാധകമായ നികുതികൾ ഉൾപ്പെടെ)

ഓക്ഷൻ നിരക്കുകൾ (ബാധകമായ നികുതികൾ ഉൾപ്പെടെ)

ഡിമാൻഡ് നോട്ടീസ് 1 - രൂ. 40
ഡിമാൻഡ് നോട്ടീസ് 2 - രൂ. 40
ഓക്ഷൻ നോട്ടീസ് - രൂ. 40
ഫൈനൽ ഓക്ഷൻ നോട്ടീസ് - രൂ. 40
റിക്കവറി നിരക്കുകൾ - രൂ. 500
പരസ്യ നിരക്കുകൾ, ആമ്ഡ് ഗാർഡ് നിരക്കുകൾ - യഥാർത്ഥത്തിൽ

 
  • സംസ്ഥാന നിർദ്ദിഷ്ട നിയമങ്ങൾ അനുസരിച്ച് എല്ലാ നിരക്കുകളിലും അധിക സെസ് ബാധകമായിരിക്കും എന്നത് ശ്രദ്ധിക്കുക
  • ഗോൾഡ് ലോണുകളിൽ ബാധകമായ പലിശ നിരക്കുകൾ മാറാവുന്നതാണ്, അവ നിരവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടാം

ഗണ്യമായ ഫണ്ടുകൾ നേടുന്നതിന് വ്യക്തികൾക്ക് സ്വർണ്ണ ഇക്വിറ്റി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു ഫൈനാൻസിംഗ് സൊലൂഷനാണ് ഗോൾഡ് ലോൺ. ലോണിന്‍റെ സുരക്ഷിതമായ സ്വഭാവം കാരണം, ഗോൾഡ് ലോൺ പലിശ നിരക്കുകൾ മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങളേക്കാൾ കുറവായിരിക്കും. മത്സരക്ഷമമായ പലിശ നിരക്കുകള്‍ ലോൺ താങ്ങാനാവുന്നതും പ്രാപ്യത ഉള്ളതുമാക്കുന്നു. പ്രയാസമില്ലാതെ വലിയ ചെലവുകൾ നിറവേറ്റാൻ ബജാജ് ഫിൻസെർവിൽ നിന്ന് ഗോൾഡ് ലോണിന് അപേക്ഷിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഗോൾഡ് ലോൺ പലിശ നിരക്കുകളെ ബാധിക്കുന്ന ഘടകങ്ങൾ

ഇൻഫ്ലേഷൻ

പണപ്പെരുപ്പ നിരക്ക് സമ്പദ്‍വ്യസ്ഥയിൽ ഉയർന്നതായിരിക്കുമ്പോൾ, കറൻസിയുടെ മൂല്യം കുറയുകയും മിക്ക വ്യക്തികളും സ്വർണ്ണത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.. സ്വർണ്ണം പണപ്പെരുപ്പത്തിന് എതിരായി പ്രവർത്തിക്കുന്നു, പ്രത്യേകിച്ച് ദീർഘകാലത്തേക്ക് അത് തുടരുമ്പോൾ. അത്തരം സമയങ്ങളിൽ, സ്വർണ്ണത്തിന്‍റെ വില വർദ്ധിക്കുകയും വ്യക്തികൾക്ക് സാധാരണയായി അവരുടെ ഗോൾഡ് ലോണിൽ കുറഞ്ഞ പലിശ നിരക്ക് ലഭിക്കും.

സ്വർണ്ണത്തിന്‍റെ വിപണി വില

സ്വർണ്ണത്തിന്‍റെ വിപണി വില ഉയർന്നിരിക്കുമ്പോൾ, വ്യക്തികൾ പണയം വെയ്ക്കുന്ന ആഭരണങ്ങളുടെ മൂല്യവും വർദ്ധിക്കും. അത്തരം സാഹചര്യങ്ങളിൽ, വായ്പ നൽകുന്നതിനുള്ള റിസ്ക് കുറവാണ്, അതിന്‍റെ അടിസ്ഥാനത്തിൽ, വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും കൂടുതൽ മത്സരക്ഷമമായിരിക്കും. അത്തരം സാഹചര്യങ്ങളില്‍, ആളുകൾക്ക് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ പലിശയോടെ ഗോൾഡ് ലോണുകള്‍ പ്രയോജനപ്പെടുത്താനാവും.

ഈ ഘടകങ്ങൾക്ക് പുറമേ, നിലവിലുള്ള ഉപഭോക്താക്കൾക്ക് ഓഫറിലുള്ള പലിശ നിരക്കുകളും കുറവാകാം. ഇന്ന് തന്നെ ഗോൾഡ് ലോൺ നിരക്ക് കണ്ടെത്താൻ ഞങ്ങളെ ഇപ്പോൾ ബന്ധപ്പെടുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഗോൾഡ് ലോൺ പലിശ എങ്ങനെയാണ് കണക്കാക്കുന്നത്?

അടയ്ക്കേണ്ട മൊത്തം തുകയിൽ നിന്ന് മുതൽ തുക കുറച്ചുകൊണ്ട് സ്വർണ്ണ പലിശ കണക്കാക്കാം. വിശ്വസനീയമായ ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് ഗോൾഡ് ലോൺ കാലയളവിന്‍റെ അവസാനം നിങ്ങൾ അടയ്‌ക്കേണ്ട തുക എളുപ്പത്തിൽ കണക്കാക്കാം.

ഗോൾഡ് ലോണിൽ പലിശ മാത്രമേ എനിക്ക് അടയ്ക്കാൻ കഴിയൂ?

അതെ, പലിശ മാത്രം അടയ്ക്കാനും നിങ്ങളുടെ റീപേമെന്‍റ് കാലയളവിന്‍റെ അവസാനത്തിൽ പ്രിൻസിപ്പൽ ലോൺ തുക സെറ്റിൽ ചെയ്യാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ബജാജ് ഫിന്‍സെര്‍വ് മൂന്ന് ഗോള്‍ഡ് ലോണ്‍ തിരിച്ചടവ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു:

  • പ്രതിമാസം അല്ലെങ്കിൽ ത്രൈമാസികം മാത്രം പലിശ അടച്ച് കാലയളവിന്‍റെ അവസാനത്തിൽ പ്രിൻസിപ്പൽ തുക അടയ്ക്കുക
  • ഗോൾഡ് ലോണിൽ താങ്ങാവുന്ന ഇഎംഐ ആയി പലിശയും പ്രിൻസിപ്പൽ ഘടകങ്ങളും തിരിച്ചടയ്ക്കുക
  • ലോൺ കാലയളവിന്‍റെ ആരംഭത്തിൽ പലിശ അടച്ച് ലോൺ കാലയളവിൽ മുതൽ തുക തിരിച്ചടയ്ക്കാം

എന്നിരുന്നാലും, നിങ്ങളുടെ ഇഎംഐ പ്ലാൻ ചെയ്യുന്നതിനോ കുറഞ്ഞ പലിശ നിരക്കിലോ ഗോൾഡ് ലോണിലുള്ള പേ-ഔട്ടുകൾ നൽകുന്നതിനോ ലഭ്യമായ റീപേമെന്‍റ് ഓപ്ഷനുകളെക്കുറിച്ച് പറയുന്നത് നിങ്ങളുടെ ഉത്തമ താല്‍പ്പര്യത്തിൻ്റെ അടിസ്ഥാനത്തിലാണ്.

എന്‍റെ ഗോൾഡ് ലോണിലെ പലിശ നിരക്കിൽ എന്‍റെ ക്രെഡിറ്റ് സ്കോറിന് എന്തെങ്കിലും സ്വാധീനമുണ്ടോ?

മറ്റേതൊരു ഫൈനാൻഷ്യൽ പ്രോഡക്ടിനെയും പോലെ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിങ്ങളുടെ ഗോൾഡ് ലോൺ യോഗ്യതയെ സ്വാധീനിക്കുന്നു. 750 ൽ കൂടുതൽ ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുന്നത് സ്വർണ്ണത്തിന്മേലുള്ള ലോൺ ലഭ്യമാക്കാൻ നിങ്ങളെ യോഗ്യരാക്കുന്നു. തിരിച്ചടവിലെ ഫ്ലെക്സിബിലിറ്റിയും കുറഞ്ഞ പലിശ നിരക്കും ഉൾപ്പെടെ, ആകർഷകമായ സേവന നിബന്ധനകളും തിരിച്ചടവ് ഓപ്ഷനുകളും നേടാനുള്ള നിങ്ങളുടെ സാധ്യതകളും ഇത് വർദ്ധിപ്പിക്കുന്നു. 750+ ക്രെഡിറ്റ് സ്കോർ ഇല്ലാത്ത വ്യക്തികൾക്കും ഗോൾഡ് ലോൺ എടുക്കാൻ കഴിയുമെങ്കിലും, അവർക്ക് ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് വരും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക