എജ്യുക്കേഷൻ ലോൺ ഇഎംഐ കാൽക്കുലേറ്റർ
തിരഞ്ഞെടുത്ത ലോൺ തുകയും കാലയളവും അനുസരിച്ച് ഇഎംഐ കണക്കാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫൈനാൻഷ്യൽ ടൂളാണ് എജ്യുക്കേഷൻ ലോൺ കാൽക്കുലേറ്റർ. കാൽക്കുലേറ്റർ മൊത്തം തുകയും കാലയളവ് അവസാനിക്കുമ്പോൾ നൽകേണ്ട മൊത്തം പലിശയും കണക്കാക്കുന്നു.
നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലോൺ തുകയും കാലയളവും സംബന്ധിച്ച് അറിവോടെയുള്ള തീരുമാനം എടുക്കാൻ ഈ ഓൺലൈൻ എഡ്യുക്കേഷൻ ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കുക.
എജ്യുക്കേഷൻ ലോൺ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?
പ്രോപ്പർട്ടിക്ക് മേലുള്ള വിദ്യാഭ്യാസ ലോൺ അല്ലെങ്കിൽ വിദ്യാഭ്യാസത്തിനായുള്ള പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എന്നത് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന സെക്യുവേർഡ് ലോൺ ആണ്. ഇന്ത്യയിലോ വിദേശത്തോ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്കായി നിങ്ങളുടെ പ്രോപ്പർട്ടി മോർഗേജ് ചെയ്ത് നിങ്ങൾക്ക് ഈ ലോൺ ലഭ്യമാക്കാം.
സാധാരണയായി, ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി മോർഗേജ് ചെയ്യുന്നത് പ്രോപ്പർട്ടിയുടെ നിലവിലെ മാർക്കറ്റ് മൂല്യത്തിന്‍റെ 80% വരെ ഉയർന്ന ലോൺ മൂല്യം നിങ്ങൾക്ക് നൽകും. ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന എജ്യുക്കേഷൻ ലോൺ കാൽക്കുലേറ്റർ, നിങ്ങളുടെ സാധ്യതയുള്ള ഇഎംഐ സഹിതം, കാലയളവിന്‍റെ അവസാനത്തിൽ അടയ്‌ക്കേണ്ട കൃത്യമായ ലോൺ തുക വിലയിരുത്താൻ നിങ്ങളെ അനുവദിക്കുന്നു.
എജ്യുക്കേഷൻ ലോൺ കാൽക്കുലേറ്ററിനെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
നിങ്ങളുടെ ലോണിൽ നിങ്ങൾ തിരിച്ചടയ്ക്കേണ്ട തുക കണക്കാക്കുന്ന ഒരു ഓൺലൈൻ ടൂളാണിത്. പ്രോപ്പർട്ടി ഇഎംഐ കാൽക്കുലേറ്റർ എന്ന പേരിൽ കൂടുതൽ പ്രമുഖമായി അറിയപ്പെടുന്നു, ഇത് നിങ്ങൾ എല്ലാ മാസവും അടയ്‌ക്കേണ്ട ഇൻസ്റ്റാൾമെന്‍റുകളും കണക്കാക്കുന്നു. നിങ്ങൾ തിരഞ്ഞെടുത്ത കാലയളവിന് അനുസരിച്ച് ഇഎംഐകൾ വ്യത്യാസപ്പെടും.
അതോടൊപ്പം, ഇത് ഒരു എജ്യുക്കേഷൻ ലോൺ പലിശ കാൽക്കുലേറ്ററായും പ്രവർത്തിക്കുന്നു, അങ്ങനെ അതിന്‍റെ കാലയളവിൽ അടയ്‌ക്കേണ്ട മൊത്തം പലിശ കണക്കാക്കുന്നു. കൂടാതെ, കാലയളവിന്‍റെ അവസാനത്തോടെ നടത്തേണ്ട മൊത്തം പേമെന്‍റും ഇത് കണക്കാക്കുന്നു. മുതൽ തുകയും പലിശയും ചേർന്നതാണ് മൊത്തം പേമെന്‍റ്.
ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റ് എന്ന പൂർണരുപമുള്ള ഇഎംഐ, നിങ്ങൾ മുഴുവൻ ലോണും തിരിച്ചടയ്ക്കുന്നത് വരെ എല്ലാ മാസവും അടയ്‌ക്കേണ്ട ആകെ തുകയാണ്. ഇതിൽ മുതൽ തുകയും ലോണിൽ ഈടാക്കുന്ന പലിശയും ഉൾക്കൊള്ളുന്നു.
ഈ സ്റ്റഡി ലോൺ കാൽക്കുലേറ്റർ, വ്യത്യസ്ത കാലയളവുകൾക്കുള്ള ഇഎംഐകൾ വിലയിരുത്താൻ നിങ്ങളെ സഹായിക്കുന്നു, അതുവഴി ഉചിതമായ തിരിച്ചടവ് ഷെഡ്യൂൾ തിരഞ്ഞെടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. ഇഎംഐ പേമെന്‍റിനുള്ള നിങ്ങളുടെ സാമ്പത്തിക ശേഷി വിലയിരുത്തി അതിനനുസരിച്ച് നിങ്ങളുടെ കാലയളവ് തിരഞ്ഞെടുക്കുക.
ലോൺ തിരിച്ചടവിലേക്കുള്ള പ്രതിമാസ പണത്തിന്‍റെ ചെലവ് അറിയുന്നത് നിങ്ങളുടെ ഫൈനാൻഷ്യൽ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഫൈനാൻഷ്യൽ സ്ഥിരത ഉറപ്പാക്കുന്നു. അതിനാൽ, നിങ്ങളുടെ വിദ്യാഭ്യാസ ലോൺ കാലയളവിൽ, നിങ്ങൾ എല്ലാ മാസവും താരതമ്യം ചെയ്യേണ്ട തുകയെക്കുറിച്ച് നിങ്ങൾക്ക് ന്യായമായ ധാരണ ഉണ്ടായിരിക്കും.
ഫലങ്ങൾ കണക്കാക്കാൻ ബജാജ് ഫിൻസെർവ് എജ്യുക്കേഷൻ ലോൺ കാൽക്കുലേറ്റർ മൂന്ന് പ്രാഥമിക വേരിയബിളുകൾ ഉപയോഗിക്കുന്നു. അവ താഴെപ്പറയുന്നവയാണ്:
- P എന്നാൽ ലോണിന്‍റെ മുതൽ തുക എന്നാണ്
- N എന്നാൽ ലോണിന്‍റെ കാലയളവ് അല്ലെങ്കിൽ ദൈർഘ്യം എന്നാണ്
- R എന്നത് പ്രതിമാസം ബാധകമായ പലിശ നിരക്കാണ്
ഇവയെ അടിസ്ഥാനമാക്കി, ഇത് 'E' എന്ന് സുചിപ്പിക്കുന്ന ഇഎംഐകൾ കണക്കാക്കുന്നു.
ഈ സ്റ്റുഡന്‍റ് ലോൺ കാൽക്കുലേറ്റർ താഴെപ്പറയുന്ന ഫോർമുലയുടെ സഹായത്തോടെ ഫലം കണക്കാക്കുന്നു – [P x R x (1+R)^N]/ [(1+R)^N-1].
പ്രോപ്പർട്ടിയിലുള്ള എജ്യുക്കേഷൻ ലോണിലുള്ള ഇഎംഐ പേമെന്‍റ് വൈകുകയോ വിട്ടുപ്പോവുകയോ ചെയ്യുന്നത് പ്രതിമാസം 2% വരെ പിഴ പലിശയ്ക്ക് കാരണമാകും.
പ്രോപ്പർട്ടിക്ക് മേലുള്ള എജ്യുക്കേഷൻ ലോണിന് അപേക്ഷിക്കുന്നതിന് വായ്പക്കാർ പ്രായം, വരുമാനം, തൊഴിൽ, റെസിഡൻഷ്യൽ യോഗ്യത എന്നിവ നിറവേറ്റണം. ശമ്പളമുള്ള വ്യക്തികൾ 23 നും 2 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം, എംഎൻസി, പൊതുമേഖലാ അല്ലെങ്കിൽ സ്വകാര്യ മേഖലാ കമ്പനിയിൽ ജോലി ചെയ്യുന്നവരായിരിക്കണം.
സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർ സ്ഥിര വരുമാന സ്രോതസ്സുള്ള 25 നും 70 നും ഇടയിൽ* പ്രായമുള്ളവരായിരിക്കണം. രണ്ട് തരത്തിലുള്ള അപേക്ഷകരും ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാരായിരിക്കണം.
*ലോൺ കാലാവധി പൂർത്തിയാകുന്ന സമയത്ത് പരമാവധി പ്രായപരിധി പരിഗണിക്കുന്നു
ശമ്പളമുള്ള വ്യക്തികൾ അവരുടെ മുൻ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ, ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ, അഡ്രസ് പ്രൂഫ്, ആധാർ കാർഡ്, പാൻ കാർഡ്, ഐടി റിട്ടേൺസ് എന്നിവ സഹിതം പ്രോപ്പർട്ടിക്ക് മേലുള്ള എജ്യുക്കേഷൻ ലോണിന് അപേക്ഷിക്കണം.
സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക്, 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ, ആധാർ കാർഡ്, പാൻ കാർഡ്, അഡ്രസ് പ്രൂഫ് എന്നിവ ഡോക്യുമെന്‍റുകളിൽ ഉൾപ്പെടുന്നു. മോർഗേജ് ചെയ്യുന്നതിന് അപേക്ഷകർ പ്രോപ്പർട്ടിയുടെ ഡോക്യുമെന്‍റുകളും സമർപ്പിക്കണം.
അതെ, വ്യക്തികൾക്ക് പ്രോപ്പർട്ടിയിലുള്ള എജ്യുക്കേഷൻ ലോൺ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിനായി ലഭ്യമാക്കിയ ലോണിന് അടച്ച പലിശയ്ക്ക് ആദായനികുതി നിയമം 1961 സെക്ഷൻ 80E പ്രകാരം രൂ. 1.5 ലക്ഷം വരെ വാർഷിക നികുതി കിഴിവ് ക്ലെയിം ചെയ്യാം. റീപേമെന്‍റ് ആരംഭിക്കുന്ന വർഷം മുതൽ പരമാവധി 8 വർഷത്തേക്ക് ഈ കിഴിവ് ലഭ്യമാണ്. ഇന്ത്യയിലും വിദേശത്തും ഉന്നത പഠനത്തിനായി എടുത്ത ലോണുകൾക്ക് ഈ നികുതി ആനുകൂല്യത്തിന് അർഹതയുണ്ട്.
പ്രോപ്പർട്ടിയിലുള്ള എജ്യുക്കേഷൻ ലോൺ ഒരു സെക്യുവേർഡ് അഡ്വാൻസ് ആണ്, കൂടാതെ വായ്പക്കാർക്ക് ഒരു റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമേഴ്ഷ്യൽ പ്രോപ്പർട്ടി കൊലാറ്ററൽ ആയി മോർഗേജ് ചെയ്യേണ്ടതുണ്ട്. വ്യക്തികൾ അപേക്ഷിക്കുന്നതിന് പ്രായം, വരുമാനം, റെസിഡൻഷ്യൽ യോഗ്യതാ മാനദണ്ഡം എന്നിവയും പാലിക്കണം. അതിനാൽ ഇത് ഒരു ഗ്യാരണ്ടർ ഇല്ലാതെ ലഭ്യമാണ്. നിങ്ങളുടെ റീപേമെന്‍റ് ശേഷി വിലയിരുത്തുന്നതിനും അതനുസരിച്ച് അപേക്ഷിക്കുന്നതിനും ഒരു ഓൺലൈൻ എജ്യുക്കേഷൻ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
എജ്യുക്കേഷൻ ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐകൾ കണക്കാക്കി, നിങ്ങൾക്ക് ആവശ്യമുള്ള കാലയളവ്, പലിശ നിരക്ക്, മുതൽ ലോൺ തുക എന്നിവ അന്തിമമാക്കിക്കഴിഞ്ഞാൽ, നിങ്ങളുടെ ലോണിന് അപേക്ഷിക്കാനുള്ള സമയമാണിത്.
എന്നിരുന്നാലും, അതിന് മുമ്പ്, നിങ്ങൾക്ക് ലോണിന് യോഗ്യതയുണ്ടോ എന്ന് അറിയാൻ യോഗ്യതാ ആവശ്യകതകൾ പരിശോധിക്കണം. ബജാജ് ഫിൻസെർവ് പാലിക്കാൻ എളുപ്പമുള്ള പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റേഷൻ ആവശ്യകതകളും ആണ് മുന്നോട്ട് വെയ്ക്കുന്നത്.
അതിനാൽ, നിങ്ങൾക്ക് അനുയോജ്യമായ ഇഎംഐ കണക്കാക്കുക, ബജാജ് ഫിൻസെർവിൽ വിദ്യാഭ്യാസത്തിനായി പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് അപേക്ഷിക്കുക.