ബിസിനസ്സ് ലോൺ ഇഎംഐ കാൽക്കുലേറ്റർ

ബിസിനസ് ലോണിനായി ഇഎംഐ കണക്കാക്കുമ്പോൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മികച്ച ടൂളാണ് ഇഎംഐ കാൽക്കുലേറ്റർ. ബിസിനസ് ലോണിനുള്ള മുതൽ തുക മറ്റേതെങ്കിലും ലോണിനേക്കാൾ കൂടുതലാണ്.

ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, അത്തരം വലിയ തുക കണക്കാക്കുകയും കണക്കുകൂട്ടലിൽ കൃത്യത ഉറപ്പുവരുത്തുകയും ചെയ്യാം.

ഈ ലളിതമായ ടൂളിൽ നിങ്ങൾ ലോൺ തുക, കാലാവധി, പലിശ നിരക്ക് എന്നിങ്ങനെ മൂന്ന് പ്രധാന വിശദാംശങ്ങൾ മാത്രമേ പൂരിപ്പിക്കേണ്ടതുള്ളൂ.

ഇൻസ്റ്റാൾമെന്‍റുകൾ കണക്കാക്കുന്നതിനൊപ്പം. ഈ ടൂൾ മുതൽ, പലിശ തുക എന്നിവയുടെ ബ്രേക്ക്-അപ്പും നൽകുന്നു. കാലയളവ് മാറ്റുന്നതിലൂടെ നിങ്ങളുടെ ശേഷി അനുസരിച്ച് നിങ്ങളുടെ റീപേമെന്‍റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.

നിരാകരണം

കാൽക്കുലേറ്റർ(കൾ) ജനറേറ്റ് ചെയ്ത ഫലങ്ങൾ സൂചകമാണ്. ലോണിന് ബാധകമായ പലിശ നിരക്ക് ലോൺ ബുക്കിംഗ് സമയത്ത് നിലവിലുള്ള നിരക്കുകളെ ആശ്രയിച്ചിരിക്കും. ബജാജ് ഫൈനാൻസ് ലിമിറ്റഡ് ("ബിഎഫ്എൽ") സാക്ഷ്യപ്പെടുത്തിയ ഫലങ്ങൾ അല്ലെങ്കിൽ ബിഎഫ്എൽ-ന്‍റെ ബാദ്ധ്യത, ഉറപ്പ്, വാറന്‍റി, ഏറ്റെടുക്കൽ അല്ലെങ്കിൽ പ്രതിബദ്ധത എന്നിവ ഏത് സാഹചര്യത്തിലും യൂസറിന്/കസ്റ്റമറിന് നൽകാൻ ഉദ്ദേശിച്ചുള്ളതല്ല കാൽക്കുലേറ്റർ (കൾ). യൂസർ/കസ്റ്റമർ ഡാറ്റ ഇൻപുട്ടിൽ നിന്ന് സൃഷ്‌ടിച്ച വിവിധ വ്യക്തമായ സാഹചര്യങ്ങളുടെ ഫലങ്ങളിൽ എത്തിച്ചേരാൻ യൂസറിനെ/കസ്റ്റമറിനെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ് കാൽക്കുലേറ്റർ (കൾ). കാൽക്കുലേറ്ററിന്‍റെ ഉപയോഗം പൂർണ്ണമായും ഉപയോക്താവിന്‍റെ/കസ്റ്റമറിന്‍റെ റിസ്ക്കിലാണ്, കാൽക്കുലേറ്റർ ഉപയോഗത്തിന്‍റെ ഫലമായുണ്ടാകുന്ന എന്തെങ്കിലും പിശകുകൾക്ക് ബിഎഫ്എൽ ഉത്തരവാദിയല്ല.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഒരു ബിസിനസ് ലോണ്‍ ഇഎംഐ എന്നാല്‍ എന്താണ്?

നിങ്ങളുടെ ബിസിനസ് ലോൺ നിങ്ങൾക്ക് വിവിധ രീതികളിൽ തിരിച്ചടയ്ക്കാം. നിങ്ങളുടെ ലോണ്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുന്നത് വരെ പ്രതിമാസ അടിസ്ഥാനത്തില്‍ അടയ്ക്കുന്ന തുല്യമായ, നിശ്ചിത തുകയായി അതിനെ വിഭജിക്കുന്ന ഇക്വേറ്റഡ് മന്ത്‍ലി ഇന്‍സ്റ്റാള്‍മെന്‍റ് (ഇഎംഐ) വഴി നിങ്ങളുടെ ലോണ്‍ അടയ്ക്കുക എന്നതാണ് ഏറ്റവും ലളിതമായ രീതികളില്‍ ഒന്ന്. ഒരു ഇഎംഐയിൽ ലോണിന്‍റെ മുതലും അതിന്മേലുള്ള പലിശയും ഉൾപ്പെടുന്നു.

ഉപകരണങ്ങൾ, പ്ലാന്‍റ്, മെഷിനറി തുടങ്ങിയ ചെലവേറിയ സാധനങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്താൻ ആഗ്രഹിക്കുകയും എന്നാൽ അവയ്ക്കായി മുൻകൂട്ടി പണമിറക്കാൻ മതിയായ ലിക്വിഡിറ്റി ഇല്ലാതിരിക്കുകയും ചെയ്യുന്ന, പരിമിതമായ ബജറ്റിൽ പ്രവർത്തിക്കുന്ന ചെറുകിട ബിസിനസുകൾക്ക് ഈ റീപേമെന്‍റ് രീതി സഹായകരമാണ്.

ഒരു ബിസിനസ്സ് ലോൺ ഇഎംഐ കാൽക്കുലേറ്റർ എങ്ങനെ പ്രവർത്തിക്കുന്നു?

നിങ്ങൾ അടയ്ക്കേണ്ട പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ മനസ്സിലാക്കാൻ ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നു, അതിനാൽ എളുപ്പത്തിൽ പ്ലാൻ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.

താഴെയുള്ള ഇഎംഐ കാൽക്കുലേറ്ററിൽ രേഖപ്പെടുത്തുക:

പ്രിൻസിപ്പൽ (ലോൺ തുക)
കാലയളവ്
പലിശ നിരക്ക്

താഴെപ്പറയുന്ന ഫോർമുല കാൽക്കുലേറ്റർ ഉപയോഗിക്കുന്നു:

E = P x r x (1 + r) ^ n / [(1 + r) ^ n - 1]

ഇവിടെ,

 • E എന്നാൽ ഇഎംഐ.
 • Pഎന്നാൽ പ്രിൻസിപ്പൽ അല്ലെങ്കിൽ ലോൺ തുക.
 • r എന്നത് പലിശ നിരക്കാണ് (പ്രതിമാസം കണക്കാക്കുന്നത്).
 • n എന്നാൽ കാലയളവ് (പ്രതിമാസം 84 കണക്കാക്കി).

കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ താഴെയുള്ള ഉദാഹരണം പരിശോധിക്കുക:

നിങ്ങൾക്ക് 4 വർഷത്തേക്ക് 12% പലിശ നിരക്കിൽ രൂ. 45 ലക്ഷം ബിസിനസ് ലോൺ ഉണ്ട്. മുകളിലുള്ള ഫോർമുല അനുസരിച്ച്, നിങ്ങളുടെ ഇഎംഐ ഇതായിരിക്കും:

E = 45,00,000 x 12%/12 x (1 + 12%/12) ^ 4 / [(1 + 12%/12) ^ 4 – 1]

E = 1,18,502

അതിനാൽ, നിങ്ങളുടെ ഇഎംഐ രൂ. 1,18,502 ആയിരിക്കും.

ഒരു അൺസെക്യുവേർഡ് ബിസിനസ് ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ എങ്ങനെ കണക്കാക്കാം?

ഒരു ബിസിനസ്സ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാൻ എളുപ്പമാണ്. ലോണ്‍ തുക, കാലയളവ് (മാസങ്ങളിൽ), പലിശ നിരക്ക് എന്നിവ നിങ്ങൾ നൽകേണ്ടതാണ്, ഇതാ നിങ്ങൾ പൂർത്തിയാക്കി.

ഒരു ബിസിനസ് ലോണിനുള്ള ഇഎംഐ കാൽക്കുലേറ്റർ എന്താണ്?

നിങ്ങളുടെ ബിസിനസ് ലോണിൽ പ്രതിമാസ ഇഎംഐ കണക്കാക്കാൻ ചെറുകിട ബിസിനസ് ലോൺ കാൽക്കുലേറ്റർ സഹായിക്കുന്നു.

എല്ലാ മാസാവസാനവും അടയ്‌ക്കേണ്ട തുക മുൻകൂട്ടി നിശ്ചയിക്കാൻ ഈ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നതിനാൽ നിങ്ങളുടെ ബിസിനസ്സിന്‍റെ ഹ്രസ്വകാല പദ്ധതികളുമായി പൊരുത്തപ്പെടുന്ന ഒരു ലോൺ തുക തിരഞ്ഞെടുക്കാനും അതിനനുസരിച്ച് നിങ്ങളുടെ ക്യാഷ് റിസോഴ്‌സ് ആസൂത്രണം ചെയ്യാനും നിങ്ങൾക്ക് കഴിയും.

ഒരു ബിസിനസ് ലോണിന്‍റെ പലിശ നിരക്ക് എത്രയാണ്?

ബജാജ് ഫിൻസെർവ് മിതമായ ബിസിനസ് ലോൺ പലിശ നിരക്ക് ഓഫർ ചെയ്യുന്നു, ഇത് നിങ്ങളുടെ ഇഎംഐ താങ്ങാവുന്നതാക്കുകയും തിരിച്ചടവിൽ വീഴ്ച വരുത്താനുള്ള സാധ്യത കുറച്ചുകൊണ്ട് സുഖകരമായി ലോൺ തിരിച്ചടയ്ക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ബിസിനസ് ലോണിലെ പലിശ നിരക്കും മറ്റ് നിരക്കുകളും താഴെപ്പറയുന്നു:

 • പലിശ നിരക്ക്: പ്രതിവർഷം 9.75% മുതൽ
 • പ്രോസസിംഗ് ഫീസ്: ലോൺ തുകയുടെ 3.54% വരെ*
  *ലോൺ തുകയിൽ ഇൻഷുറൻസ് പ്രീമിയം, വിഎഎസ് നിരക്കുകൾ, ഡോക്യുമെന്‍റേഷൻ നിരക്കുകൾ, ഫ്ലെക്സി ഫീസ് എന്നിവ ഉൾപ്പെടുന്നു.
 • ബൗൺസ് നിരക്കുകൾ: ഓരോ ബൗൺസിനും രൂ. 1,500.
 • പിഴ പലിശ: പ്രതിമാസം 3.50% (കൃത്യ തീയതിയിൽ/അതിന് മുമ്പ് പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് അടയ്ക്കാത്ത സാഹചര്യത്തിൽ ബാധകം)

കൂടുതൽ വിവരങ്ങൾക്ക് ബിസിനസ് ലോൺ പലിശ നിരക്കുകളും ചാർജുകളും പരിശോധിക്കുക.

ഒരു പുതിയ ബിസിനസിനുള്ള എംഎസ്എംഇ ലോൺ എനിക്ക് ലഭിക്കുമോ?

താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡം പാലിച്ച് നിങ്ങൾക്ക് രൂ. 50 ലക്ഷം വരെയുള്ള എംഎസ്എംഇ ലോൺ നേടാം:

 • നിങ്ങൾ 24 വയസ്സിനും 70 വയസ്സിനും ഇടയിലായിരിക്കണം* (*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)
 • നിങ്ങൾക്ക് 685 അല്ലെങ്കിൽ അതിൽ കൂടുതൽ CIBIL സ്കോർ ഉണ്ടായിരിക്കണം
 • നിങ്ങൾക്ക് കുറഞ്ഞത് 3 വർഷമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഉണ്ടായിരിക്കണം

നിങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചാൽ, അപ്രൂവൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ* ഈ കൊലാറ്ററൽ രഹിത ഫണ്ടുകൾ ലഭിക്കുന്നതിന് നിങ്ങൾ ഏതാനും ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിക്കേണ്ടതുണ്ട്.

കൊമേഴ്ഷ്യൽ ലോൺ ഇഎംഐ എങ്ങനെയാണ് കണക്കാക്കുന്നത്?

താഴെപ്പറയുന്ന ഫോർമുലയുടെ സഹായത്തോടെ നിങ്ങളുടെ കൊമേഴ്സ്യൽ ലോൺ ഇഎംഐ കണക്കാക്കാം:

E = P * R * (1+R)^N / ((1+R)^N-1

ഇവിടെ,

 • E എന്നാൽ ഇഎംഐ
 • Pഎന്നാൽ പ്രിൻസിപ്പൽ അല്ലെങ്കിൽ ലോൺ തുക
 • r എന്നത് പലിശ നിരക്കാണ് (പ്രതിമാസം കണക്കാക്കുന്നത്)
 • n എന്നാൽ കാലയളവ് (പ്രതിമാസം 84 കണക്കാക്കി)

എന്നിരുന്നാലും, ഇഎംഐ മാനുവലായി കണക്കുകൂട്ടുന്നത് ഒരു നീണ്ട ജോലിയാണ്, അത് പിശകുകൾക്ക് കാരണമായേക്കാം. ഇത് ഒഴിവാക്കാൻ, നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് മിനിറ്റുകൾക്കുള്ളിൽ കണക്കാക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ടൂൾ ആയ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം.

നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ലോൺ തുക, പലിശ നിരക്ക്, കാലയളവ് എന്നിവ എന്‍റർ ചെയ്യുക ശേഷം തൽക്ഷണം ഫലം നേടുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക