നിരാകരണം
കാൽക്കുലേറ്റർ(കൾ) ജനറേറ്റ് ചെയ്ത ഫലങ്ങൾ സൂചകമാണ്. ലോണിന് ബാധകമായ പലിശ നിരക്ക് ലോൺ ബുക്കിംഗ് സമയത്ത് നിലവിലുള്ള നിരക്കുകളെ ആശ്രയിച്ചിരിക്കും. ബജാജ് ഫൈനാൻസ് ലിമിറ്റഡ് ("ബിഎഫ്എൽ") സാക്ഷ്യപ്പെടുത്തിയ ഫലങ്ങൾ അല്ലെങ്കിൽ ബിഎഫ്എൽ-ന്‍റെ ബാദ്ധ്യത, ഉറപ്പ്, വാറന്‍റി, ഏറ്റെടുക്കൽ അല്ലെങ്കിൽ പ്രതിബദ്ധത എന്നിവ ഏത് സാഹചര്യത്തിലും യൂസറിന്/കസ്റ്റമറിന് നൽകാൻ ഉദ്ദേശിച്ചുള്ളതല്ല കാൽക്കുലേറ്റർ (കൾ). യൂസർ/കസ്റ്റമർ ഡാറ്റ ഇൻപുട്ടിൽ നിന്ന് സൃഷ്‌ടിച്ച വിവിധ വ്യക്തമായ സാഹചര്യങ്ങളുടെ ഫലങ്ങളിൽ എത്തിച്ചേരാൻ യൂസറിനെ/കസ്റ്റമറിനെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ് കാൽക്കുലേറ്റർ (കൾ). കാൽക്കുലേറ്ററിന്‍റെ ഉപയോഗം പൂർണ്ണമായും ഉപയോക്താവിന്‍റെ/കസ്റ്റമറിന്‍റെ റിസ്ക്കിലാണ്, കാൽക്കുലേറ്റർ ഉപയോഗത്തിന്‍റെ ഫലമായുണ്ടാകുന്ന എന്തെങ്കിലും പിശകുകൾക്ക് ബിഎഫ്എൽ ഉത്തരവാദിയല്ല.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
പ്രവർത്തന മൂലധന ലോൺ ഇഎംഐകൾ അഥവാ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെൻ്റ് എന്നാൽ വായ്പക്കാർ എല്ലാ മാസവും അടയ്ക്കേണ്ട നിശ്ചിത തുകയാണ്. ഇതിൽ മുതലും ബാക്കിയുള്ള ലോൺ തുകയ്ക്കുള്ള പലിശയും ഉൾപ്പെടുന്നു. ലോണ്‍ പൂര്‍ണ്ണമായി അടയ്ക്കുന്നത് വരെ ഇത് തുടരുന്നു.
ഇഎംഐകൾ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ലോൺ തിരിച്ചടവ് എളുപ്പമാക്കുന്നു, കാരണം അവർ കൂടുതലും അവരുടെ പ്രവർത്തനങ്ങൾ പരിമിതമായ ബജറ്റിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഓൺലൈൻ പ്രവർത്തന മൂലധന ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് ഒരു വായ്പക്കാരന് ഇഎംഐ തുക മുൻകൂട്ടി അറിയാൻ കഴിയും.
നിങ്ങൾ ഒരു പ്രവർത്തന മൂലധന ലോൺ എടുക്കുകയാണെങ്കിൽ നിങ്ങൾ അടയ്ക്കേണ്ട ഇഎംഐ തുക കണക്കാക്കുന്ന ഒരു ഓൺലൈൻ ടൂളാണ് പ്രവർത്തന മൂലധന ലോൺ ഇഎംഐ കാൽക്കുലേറ്റർ.
ഒരു ഇഎംഐ കാൽക്കുലേറ്ററിന്‍റെ പ്രധാന നേട്ടം എന്നത് ലോൺ റീപേമെന്‍റിനായി പ്രതിമാസം അടയ്ക്കേണ്ട തുക നിങ്ങൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും എന്നതാണ്. നിങ്ങള്‍ അപേക്ഷിക്കേണ്ട ലോണ്‍ തുക നിര്‍ണ്ണയിക്കാനും സൗകര്യപ്രദമായ കാലയളവ് തിരഞ്ഞെടുക്കാനും എല്ലാ മാസവും നിങ്ങള്‍ അടയ്ക്കേണ്ട ഇഎംഐകള്‍ അറിയാനും ഇത് സഹായിക്കുന്നു. തുക മുൻകൂട്ടി അറിയുന്നത് പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ ബുദ്ധിപൂർവം എടുക്കാൻ നിങ്ങളെ സഹായിക്കും.
ബജാജ് ഫിൻസെർവ് പ്രവർത്തന മൂലധന ലോൺ കാൽക്കുലേറ്റർ ലളിതമായ ഗണിതശാസ്ത്ര സൂത്രവാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്:
E = P * r * (1+r)^n / ((1+r)^n-1)
സൂത്രവാക്യത്തിലെ വേരിയബിളുകൾ ഇവയെ അർത്ഥമാക്കുന്നു -
P- ലോണിൻ്റെ മുതൽ തുക
R- പലിശ നിരക്ക്
N- ലോണിന്‍റെ കാലയളവ്, മാസങ്ങളിൽ നൽകുന്നു
E- ഇഎംഐ
നിങ്ങളുടെ പ്രവർത്തന മൂലധന ലോണിൻ്റെ ഇഎംഐ കണക്കാക്കിയ ശേഷം, ആവശ്യമുള്ള ലോൺ തുക നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങളുടെ പ്രതിമാസ പേമെന്‍റുകൾ ശരിയായി പരിശോധിച്ച് ഉറപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ഓൺലൈൻ പ്രവർത്തന മൂലധന ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാൻ എളുപ്പമാണ്. നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തുക, പലിശ നിരക്ക്, നിങ്ങൾക്ക് അനുയോജ്യമായ റീപേമെന്‍റ് കാലയളവ് എന്നിവ നൽകുകയേ വേണ്ടൂ. ഇഎംഐ തുക, അടയ്‌ക്കേണ്ട മൊത്തം തുക, അടയ്‌ക്കേണ്ട മൊത്തം പലിശ എന്നിവ ഉൾപ്പെടെ വിശദമായ ഫലം ഈ കാൽക്കുലേറ്റർ കാണിക്കുന്നതാണ്.
ഇഎംഐകൾക്കൊപ്പം, പലിശയും മുതലും ഉൾപ്പെടെ, അടയ്‌ക്കേണ്ട മൊത്തം പലിശയും മൊത്തം പേമെന്‍റും ഇത് പ്രദർശിപ്പിക്കുന്നു. അതിനാൽ, ഇത് നിങ്ങളുടെ ലോൺ റീപേമെന്‍റും പ്രവർത്തന മൂലധനവും ആസൂത്രിതമായ വിധത്തിൽ മാനേജ് ചെയ്യാൻ സഹായിക്കുന്നു.