ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ നിന്ന് കൂടുതൽ നേടൂ
നിങ്ങൾ ഒരു ബജാജ് ഫിൻസെർവ് ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ, കോണ്ടാക്ട് വിശദാംശങ്ങളും ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകളും ഷെയർ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്തിരിക്കും, ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് പ്ലാറ്റ്‌ഫോമിലെ എന്‍റെ അക്കൗണ്ട്-ൽ നിങ്ങളുടെ പ്രൊഫൈൽ സൃഷ്ടിക്കാൻ നിങ്ങളുടെ വിശദാംശങ്ങൾ ഉപയോഗിക്കും.
എന്‍റെ അക്കൗണ്ടിൽ, ബജാജ് ഫിൻസെർവുമായുള്ള നിങ്ങളുടെ എല്ലാ നിലവിലുള്ള ബന്ധങ്ങളും നിങ്ങൾക്ക് കാണാനും നിങ്ങളുടെ സ്റ്റേറ്റ്മെന്‍റുകൾ പരിശോധിക്കാനും നിങ്ങളുടെ ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യാനും പേമെന്‍റുകൾ നടത്താനും കഴിയും.
ലോണുകൾ, കാർഡുകൾ, ഇൻഷുറൻസ് എന്നിവയും അതിലേറെയും പോലുള്ള ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളിലുമുള്ള ആവേശകരമായ ഓഫറുകളുടെ ലോകത്തേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും.
അതിനാലാണ് നിങ്ങളുടെ വിശദാംശങ്ങൾ ഞങ്ങളുടെ റെക്കോർഡുകളിൽ പതിവായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത്. നിങ്ങളുടെ ഫോൺ നമ്പർ മാറ്റിയാൽ അല്ലെങ്കിൽ നിങ്ങൾ മറ്റൊരു വിലാസത്തിലേക്ക് സ്ഥലം മാറുകയാണെങ്കിൽ - അത് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലും പ്രതിഫലിക്കേണ്ടതുണ്ട്.
നിങ്ങളുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്‌താൽ നിരവധി നേട്ടങ്ങളുണ്ട്:
- ഞങ്ങളുടെ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും തൽക്ഷണ ആക്സസ്
- പ്രശ്‌നങ്ങളുണ്ടെങ്കിൽ പെട്ടെന്നുള്ള സഹായം
- നിങ്ങളുടെ ഇമെയിലിലേക്ക് പ്രതിമാസ ലോൺ സ്റ്റേറ്റ്മെന്‍റുകൾ അയക്കും
- ഡാറ്റ സംരക്ഷണത്തിനായി ടു-ഫാക്ടർ ഓതന്‍റിക്കേഷൻ
- ലോണുകൾ, കാർഡുകൾ തുടങ്ങിയവയിൽ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ
നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ മാനേജ് ചെയ്യുക
നിങ്ങളുടെ കോണ്ടാക്ട് വിശദാംശങ്ങളിൽ നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, നിലവിലെ റെസിഡൻഷ്യൽ വിലാസം എന്നിവ ഉൾപ്പെടും. നിങ്ങളുടെ വിശദാംശങ്ങൾ ഞങ്ങളുടെ റെക്കോർഡുകളിൽ ദൃശ്യമാകുന്നതുപോലെ വെരിഫൈ ചെയ്യാനും എന്‍റെ അക്കൗണ്ടിൽ എഡിറ്റ് ചെയ്യാനും കഴിയും.
ദയവായി നിങ്ങളുടെ പാൻ, ആധാർ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി തയ്യാറാക്കി വെയ്ക്കുക.
ഇത് ചെയ്യുന്നതിലൂടെ, ഞങ്ങളിൽ നിന്നുള്ള സേവനവുമായി ബന്ധപ്പെട്ട ഏതെങ്കിലും അറിയിപ്പുകൾ നിങ്ങൾക്ക് ഒരിക്കലും നഷ്‌ടമാകില്ലെന്ന് ഉറപ്പാക്കാനാകും.
-
നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റെ അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യാം:
- ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- പ്രൊഫൈൽ വിഭാഗത്തിലേക്ക് പോകാൻ നിങ്ങളുടെ ജനന തീയതി, മൊബൈൽ നമ്പർ, ഒടിപി എന്നിവ നൽകുക.
- മൊബൈൽ നമ്പറിന് കീഴിലുള്ള 'എഡിറ്റ്' ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക.
- വെരിഫിക്കേഷനായി നിങ്ങളുടെ ജനന തീയതി/ബാങ്ക് അക്കൗണ്ട് നമ്പർ/ഇൻസ്റ്റ ഇഎംഐ കാർഡ് നമ്പർ ഉപയോഗിക്കുക.
- നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ എന്‍റർ ചെയ്ത് തുടരുക.
- ഞങ്ങളുമായി രജിസ്റ്റർ ചെയ്ത നിങ്ങളുടെ പഴയ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക.
താഴെയുള്ള 'മൊബൈൽ നമ്പർ എഡിറ്റ് ചെയ്യുക' എന്ന ടെക്സ്റ്റിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാവുന്നതാണ്. നിങ്ങളെ എന്‍റെ അക്കൗണ്ടിന്‍റെ പ്രൊഫൈൽ സെക്ഷനിലേക്ക് റീഡയറക്ട് ചെയ്യും, അവിടെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാം.
നിങ്ങളുടെ മൊബൈൽ നമ്പർ എഡിറ്റ് ചെയ്യുക
രണ്ട് ബിസിനസ് ദിവസത്തിനുള്ളിൽ ഞങ്ങളുമായി രജിസ്റ്റർ ചെയ്ത നിങ്ങളുടെ പഴയ മൊബൈൽ നമ്പറിൽ അപ്ഡേറ്റ് ചെയ്ത വിവരങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
-
നിങ്ങളുടെ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്യുക
ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ഇമെയിൽ ഐഡി എന്‍റെ അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യാം:
- ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പ്രൊഫൈൽ കാണാൻ ജനന തീയതിയും മൊബൈൽ നമ്പറും ഉപയോഗിച്ച് സൈൻ-ഇൻ ചെയ്യുക.
- നിങ്ങളുടെ 'ഇമെയിൽ ഐഡിക്ക്' കീഴിലുള്ള 'എഡിറ്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- വെരിഫിക്കേഷനായി നിങ്ങളുടെ ജനന തീയതി/ബാങ്ക് അക്കൗണ്ട് നമ്പർ/ഇൻസ്റ്റ ഇഎംഐ കാർഡ് നമ്പർ ഉപയോഗിക്കുക.
- നിങ്ങളുടെ പുതിയ ഇമെയിൽ ഐഡി എന്‍റർ ചെയ്ത് ഈ ഐഡിയിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക.
താഴെയുള്ള 'ഇമെയിൽ ഐഡി എഡിറ്റ് ചെയ്യുക' എന്ന ടെക്സ്റ്റിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് എന്‍റെ അക്കൗണ്ടിലെ പ്രൊഫൈൽ വിഭാഗം സന്ദർശിക്കാം.
നിങ്ങളുടെ ഇമെയിൽ ഐഡി എഡിറ്റ് ചെയ്യുക
ഒടിപി നിങ്ങളുടെ പുതിയ ഇമെയിൽ ഐഡിയിലേക്ക് അയക്കുമെന്നത് ദയവായി ശ്രദ്ധിക്കുക.
പൂർത്തിയായാൽ, രണ്ട് ബിസിനസ് ദിവസത്തിനുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അപ്ഡേറ്റ് ചെയ്ത വിവരങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
-
നിങ്ങളുടെ റെസിഡൻഷ്യൽ അഡ്രസ്സ് അപ്ഡേറ്റ് ചെയ്യുക
ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ റെസിഡൻഷ്യൽ വിലാസം എന്‍റെ അക്കൗണ്ടിൽ എഡിറ്റ് ചെയ്യാം:
- ഈ പേജിലെ 'സൈൻ-ഇൻ' ബട്ടൺ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുക.
- നിങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കുന്നതിന് ജനന തീയതിയും മൊബൈൽ നമ്പറും എന്‍റർ ചെയ്യുക.
- നിലവിലെ അഡ്രസ്സ്' വിഭാഗത്തിന് താഴെയുള്ള 'എഡിറ്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ജനന തീയതി/ഇൻസ്റ്റ ഇഎംഐ കാർഡ്/ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് വിശദാംശങ്ങൾ വാലിഡേറ്റ് ചെയ്യുക.
- നിങ്ങളുടെ അപ്ഡേറ്റ് ചെയ്ത അഡ്രസ്സ് എന്‍റർ ചെയ്ത് സപ്പോർട്ടിംഗ് അഡ്രസ് പ്രൂഫ് ഡോക്യുമെന്‍റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി അപ്‌ലോഡ് ചെയ്യുക.
-
നിങ്ങളുടെ പ്രൊഫൈൽ കാണുക
എന്‍റെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്ത് നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കുക.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മാനേജ് ചെയ്യുക
നിങ്ങളുടെ പെർമനന്‍റ് അക്കൗണ്ട് നമ്പർ (പാൻ), ജനന തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളാണ്. ഞങ്ങളുടെ സേവനങ്ങളിലേക്ക് വേഗത്തിലുള്ള ആക്സസ് നൽകുന്നതിന് ഇവ ഞങ്ങളുടെ റെക്കോർഡുകളിൽ സൂക്ഷിച്ചിരിക്കും.
എന്‍റെ അക്കൗണ്ട് ഉപയോഗിച്ച്, ഏതാനും ക്ലിക്കുകളിൽ നിങ്ങൾക്ക് ഈ വിശദാംശങ്ങൾ ഓൺലൈനിൽ പരിശോധിച്ച് അപ്ഡേറ്റ് ചെയ്യാം.
ദയവായി ഈ ഔദ്യോഗികമായി സാധുതയുള്ള ഡോക്യുമെന്‍റുകളിൽ (ഒവിഡികൾ) ഏതെങ്കിലും ഒന്നിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൈവശം വെയ്ക്കുക - പാൻ, ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി, എൻആർഇജിഎ ജോബ് കാർഡ് അല്ലെങ്കിൽ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നൽകിയ കത്ത്.
-
നിങ്ങളുടെ ജനന തീയതി അപ്ഡേറ്റ് ചെയ്യുക
ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ജനന തീയതി എന്‍റെ അക്കൗണ്ടിൽ എഡിറ്റ് ചെയ്യാം:
- ഞങ്ങളുടെ ടു-ഫാക്ടർ ഓതന്‍റിക്കേഷൻ ഉപയോഗിച്ച് എന്‍റെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
- പ്രൊഫൈൽ വിഭാഗം സന്ദർശിച്ച് ജനന തീയതി സെക്ഷനുള്ളിൽ 'എഡിറ്റ്' ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പാൻ/ഇൻസ്റ്റ ഇഎംഐ കാർഡ്/ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ജനന തീയതി വാലിഡേറ്റ് ചെയ്യുക.
- നിങ്ങളുടെ ജനന തീയതി അപ്ഡേറ്റ് ചെയ്ത് സപ്പോർട്ടിംഗ് ഡോക്യുമെന്‍റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി അപ്‌ലോഡ് ചെയ്യുക.
ആരംഭിക്കുന്നതിന് താഴെയുള്ള 'ജനന തീയതി എഡിറ്റ് ചെയ്യുക' ഓപ്ഷനിലും നിങ്ങൾക്ക് ക്ലിക്ക് ചെയ്യാം. 'എന്‍റെ അക്കൗണ്ട്' ലേക്ക് സൈൻ-ഇൻ ചെയ്യാനും മാറ്റം വരുത്താൻ പ്രൊഫൈൽ സെക്ഷൻ സന്ദർശിക്കാനും നിങ്ങളോട് ആവശ്യപ്പെടും. രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അപ്ഡേറ്റ് ചെയ്ത വിവരങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
നിങ്ങളുടെ പാൻ എങ്ങനെ അപ്ഡേറ്റ് ചെയ്യാം

എന്താണ് കെവൈസി? എന്തുകൊണ്ടാണ് ഇത് പ്രധാനമായിരിക്കുന്നത്?
നിങ്ങൾ ഒരു ഫൈനാൻഷ്യൽ ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങളും ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകളും ഷെയർ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതിനും പ്രൊഫൈൽ വെരിഫൈ ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്.
കസ്റ്റമറുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുന്ന പ്രക്രിയയെ 'നിങ്ങളുടെ കസ്റ്റമറെ അറിയുക' (കെവൈസി) എന്ന് വിളിക്കുന്നു. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്ന ഒരു നിർബന്ധിത പ്രക്രിയയാണ്.
നിങ്ങളുടെ കെവൈസി വിശദാംശങ്ങൾ വെരിഫൈ ചെയ്യുന്നതിലൂടെ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ യഥാർത്ഥ ഉപഭോക്താക്കൾക്ക് മാത്രമേ നൽകൂ എന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പും തടയാനും ഇത് സഹായിക്കും.
ഒരു ഉപഭോക്താവ് ചെയ്യേണ്ട രണ്ട് തരത്തിലുള്ള കെവൈസികളുണ്ട്:
-
ലോണുകൾക്കും ഡിപ്പോസിറ്റുകൾക്കുമുള്ള കെവൈസി
നിങ്ങൾ ഏതെങ്കിലും ലോൺ അല്ലെങ്കിൽ ഡിപ്പോസിറ്റ് ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ സമർപ്പിച്ച് നിങ്ങളുടെ കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.
-
വാലറ്റുകൾക്കുള്ള കെവൈസി
മൊബൈൽ നമ്പർ, പേരിന്‍റെ സ്വയം പ്രഖ്യാപനം, ഐഡി പ്രൂഫ് എന്നിവ പോലുള്ള ഏറ്റവും കുറഞ്ഞ വിശദാംശങ്ങളോടെ ചെറിയ വാലറ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് പേമെന്‍റ് ഇൻസ്ട്രുമെന്‍റുകൾ (പിപിഐ) നൽകാം. എന്നിരുന്നാലും, ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുന്നതിനോ ട്രാൻസ്ഫർ ചെയ്യുന്നതിനോ നിങ്ങളുടെ വാലറ്റ് ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫുൾ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്.
-
ലോണുകള്‍, ഡിപ്പോസിറ്റുകള്‍, പിപിഐകള്‍ എന്നിവയ്ക്കായി നിങ്ങൾ കൊണ്ടുപോകേണ്ട ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ഇതാ:
നിർബന്ധിത ഡോക്യുമെന്‍റുകൾ - ഫോട്ടോഗ്രാഫ്, പാൻ അല്ലെങ്കിൽ ഫോം 60 (പാൻ ഇല്ലെങ്കിൽ).
ഐഡന്‍റിറ്റി പ്രൂഫ് (പിഒഐ) – പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ എൻആർഇജിഎ ജോബ് കാർഡ്.അഡ്രസ് പ്രൂഫ് (പിഒഎ) – പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നൽകിയ കത്ത്. മേൽപ്പറഞ്ഞ ഡോക്യുമെന്‍റുകളിൽ നിങ്ങളുടെ നിലവിലെ വിലാസം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, യൂട്ടിലിറ്റി ബില്ലുകൾ, പ്രോപ്പർട്ടി ടാക്സ് രസീത്, പെൻഷൻ അല്ലെങ്കിൽ ഫാമിലി പെൻഷൻ പേമെന്‍റ് ഓർഡർ (പിപിഒ), തൊഴിലുടമയിൽ നിന്നുള്ള താമസസൗകര്യം അനുവദിച്ചുള്ള കത്ത് തുടങ്ങിയ ഈ ഡോക്യുമെന്‍റുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് സമർപ്പിക്കാം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
നിങ്ങൾ ഞങ്ങളുടെ ഏതെങ്കിലും ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ, പാൻ, ജനന തീയതി തുടങ്ങിയ നിങ്ങളുടെ ചില വ്യക്തിഗത വിവരങ്ങൾ ഞങ്ങളുമായി പങ്കിടും. എന്‍റെ അക്കൗണ്ട് പ്രൊഫൈലിൽ ഈ വിശദാംശങ്ങളിൽ ഏതെങ്കിലും അപൂർണ്ണമാണെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ അത് ഉടനടി അപ്ഡേറ്റ് ചെയ്യണം:
- ഞങ്ങളിൽ നിന്ന് സേവനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭ്യമാക്കുന്നതിന്.
- നിങ്ങളുടെ അക്കൗണ്ടിൽ തട്ടിപ്പ് പ്രവർത്തനങ്ങൾ തടയുന്നതിന്.
- നിങ്ങൾക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ സഹായം നേടുന്നതിന്.
എന്‍റെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആക്സസ് ഇല്ലെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും മാറ്റങ്ങൾ ആരംഭിക്കുന്നതിന് ദയവായി ഞങ്ങളുടെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക.
നിങ്ങൾ ഞങ്ങളുമായി പങ്കിടുന്ന നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങളുടെ ഒരു പ്രധാന ഭാഗമാണ് നിങ്ങളുടെ മൊബൈൽ നമ്പർ. മാറ്റമുണ്ടെങ്കിൽ, ഏതാനും ലളിതമായ ഘട്ടങ്ങളിൽ നിങ്ങളുടെ വിശദാംശങ്ങൾ എഡിറ്റ് ചെയ്യാം:
- നിങ്ങളുടെ ജനന തീയതിയും മൊബൈൽ നമ്പറും ഉപയോഗിച്ച് എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യുക.
- മൊബൈൽ നമ്പർ വിഭാഗത്തിനുള്ളിൽ 'എഡിറ്റ്' ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ പാൻ/ഇൻസ്റ്റ ഇഎംഐ കാർഡ് നമ്പർ/ബാങ്ക് അക്കൗണ്ട് നമ്പർ വഴി നിങ്ങളുടെ ഐഡന്‍റിറ്റി വാലിഡേറ്റ് ചെയ്യുക.
- ഞങ്ങളുമായി രജിസ്റ്റർ ചെയ്ത നിങ്ങളുടെ പഴയ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി എന്‍റർ ചെയ്ത് സമർപ്പിക്കുക.
- രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ പഴയ മൊബൈൽ നമ്പറിൽ സ്ഥിരീകരണം നേടുക.
എന്‍റെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
എന്‍റെ അക്കൗണ്ട് സന്ദർശിച്ച് ഏതാനും ക്ലിക്കുകളിൽ നിങ്ങളുടെ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്യാം. ഞങ്ങളുമായി നിങ്ങളുടെ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്യാൻ ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരുക:
- നിങ്ങളുടെ പ്രൊഫൈൽ കാണാൻ നിങ്ങളുടെ മൊബൈൽ നമ്പറും ജനന തീയതിയും ഉപയോഗിച്ച് എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യുക.
- ഇമെയിൽ ഐഡി വിഭാഗത്തിനുള്ളിൽ 'എഡിറ്റ്' ഓപ്ഷൻ തിരഞ്ഞെടുത്ത് തുടരുക.
- നിങ്ങളുടെ പാൻ/ഇൻസ്റ്റ ഇഎംഐ കാർഡ്/ബാങ്ക് അക്കൗണ്ട് നമ്പർ വഴി നിങ്ങളുടെ ഐഡന്‍റിറ്റി വാലിഡേറ്റ് ചെയ്യുക.
- നിങ്ങളുടെ പുതിയ ഇമെയിൽ ഐഡിയിലേക്ക് അയച്ച ഒടിപി എന്‍റർ ചെയ്ത് നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുക.
നിങ്ങൾ അഭ്യർത്ഥന സമർപ്പിച്ചാൽ, നിങ്ങളുടെ അഭ്യർത്ഥന ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു സർവ്വീസ് അഭ്യർത്ഥന നമ്പർ നിങ്ങൾക്ക് ലഭിക്കും. ഞങ്ങളുടെ റെക്കോർഡുകളിൽ നിങ്ങളുടെ ഇമെയിൽ ഐഡി അപ്‌ഡേറ്റ് ചെയ്യുന്നതിന് സാധാരണയായി രണ്ട് പ്രവൃത്തി ദിവസമെടുക്കും.
എന്‍റെ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്യുക
നിങ്ങളുടെ അഭ്യർത്ഥന വിജയകരമായി സമർപ്പിച്ചാൽ, എന്‍റെ അക്കൗണ്ട് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ ഞങ്ങൾ രണ്ട് ബിസിനസ് ദിവസമെടുക്കും. ഞങ്ങളുടെ റെക്കോർഡുകളിൽ നിങ്ങളുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
നിങ്ങൾ എന്‍റെ അക്കൗണ്ട് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുമ്പോൾ, മാറ്റങ്ങൾ നിങ്ങളാണോ ആരംഭിച്ചതെന്ന് പരിശോധിക്കേണ്ടത് ഞങ്ങൾക്ക് പ്രധാനമാണ്. അതിനാൽ, നിങ്ങളുടെ പാൻ/ഇൻസ്റ്റ ഇഎംഐ കാർഡ്/ബാങ്ക് അക്കൗണ്ട് നമ്പർ വഴി നിങ്ങളുടെ ഐഡന്‍റിറ്റി വാലിഡേറ്റ് ചെയ്യേണ്ടതുണ്ട്. വെരിഫിക്കേഷന്‍റെ ഈ രീതി തട്ടിപ്പ് പ്രവർത്തനങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മാത്രമല്ല, നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതിൽ നിന്നും ഇത് മറ്റുള്ളവരെ തടയും.
ഫോട്ടോകോപ്പിയിൽ നിങ്ങളുടെ ഒപ്പിട്ട് നിങ്ങളുടെ ഡോക്യുമെന്‍റ് സ്വയം സാക്ഷ്യപ്പെടുത്താം.
എന്‍റെ അക്കൗണ്ട് പ്രൊഫൈലിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമ്പോൾ, വെരിഫിക്കേഷനായി നിങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയ കെവൈസി ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ ഞങ്ങളുമായി അപ്‌ഡേറ്റ് ചെയ്യുമ്പോൾ, വെരിഫിക്കേഷനായി നിങ്ങൾ കെവൈസി ഡോക്യുമെന്‍റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കേണ്ടതുണ്ട്.
ഐഡന്‍റിറ്റി പ്രൂഫ് ആയി നിങ്ങൾക്ക് ഈ ഡോക്യുമെന്‍റുകളിൽ ഒന്ന് സമർപ്പിക്കാം - പാൻ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി, എൻആർഇജിഎ ജോബ് കാർഡ് അല്ലെങ്കിൽ മാസ്ക്ഡ് ആധാർ കാർഡ് (ആദ്യ എട്ട് അക്കങ്ങൾ). അഡ്രസ് പ്രൂഫ് എന്ന നിലയിൽ, നിങ്ങളുടെ പാൻ ഒഴികെ മേൽപ്പറഞ്ഞ ഏതെങ്കിലും ഡോക്യുമെന്‍റുകൾ സമർപ്പിക്കാം.
നിങ്ങൾക്ക് രണ്ട് ഒടിപികൾ ലഭിക്കുകയും അവയിലേതെങ്കിലും നൽകുകയും ചെയ്യുമ്പോൾ ഈ പിശക് സംഭവിക്കും. ഇത് പരിഹരിക്കാൻ, കുറച്ച് സമയം കാത്തിരുന്ന് 'ഒടിപി വീണ്ടും അയയ്ക്കുക' ബട്ടണിൽ ഒരിക്കൽ മാത്രം ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച പുതിയ ഒടിപി വീണ്ടും നൽകിക്കൊണ്ട് നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്.
നമ്മുടെ റെക്കോർഡുകളിൽ നിങ്ങളുടെ പേര് തെറ്റാണെങ്കിൽ, 'അഭ്യർത്ഥന ഉന്നയിക്കുക' സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് അത് അപ്ഡേറ്റ് ചെയ്യാം. നിങ്ങളുടെ അഭ്യർത്ഥന ഉന്നയിക്കുമ്പോൾ ദയവായി ഈ ഡോക്യുമെന്‍റുകളിൽ ഒന്ന് തയ്യാറാക്കി വെയ്ക്കുക - പാൻ കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട്.
നിങ്ങൾ അഭ്യർത്ഥന സമർപ്പിച്ചാൽ, നിങ്ങൾക്ക് ഒരു സർവ്വീസ് അഭ്യർത്ഥന നമ്പർ ലഭിക്കും. നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ഓൺലൈനിൽ ട്രാക്ക് ചെയ്യാൻ നിങ്ങൾക്ക് ഈ അഭ്യർത്ഥന നമ്പർ ഉപയോഗിക്കാം.
നിങ്ങളുടെ ഔദ്യോഗികമായി സാധുതയുള്ള ഡോക്യുമെന്‍റുകളിൽ നിങ്ങളുടെ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, എൻആർഇജിഎ ജോബ് കാർഡ് അല്ലെങ്കിൽ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നൽകിയ കത്ത് എന്നിവ ഉൾപ്പെടുന്നു.
നിങ്ങളുടെ ഔദ്യോഗികമായി സാധുതയുള്ള ഡോക്യുമെന്‍റുകളൊന്നും നിങ്ങളുടെ നിലവിലെ അഡ്രസ്സിൽ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ ഔദ്യോഗികമായി സാധുതയുള്ള ഡോക്യുമെന്‍റുകൾ ആയി കണക്കാക്കാവുന്ന (ഡിഒവിഡി) സമർപ്പിക്കാം.
അപേക്ഷകന്‍റെ (വൈദ്യുതി, ടെലിഫോൺ, പോസ്റ്റ്-പെയ്ഡ് മൊബൈൽ ഫോൺ, പൈപ്പ് ഗ്യാസ് അല്ലെങ്കിൽ വാട്ടർ ബിൽ) പേരിലുള്ള നിങ്ങളുടെ സമീപകാല യൂട്ടിലിറ്റി ബില്ലുകളിൽ ഏതെങ്കിലും നിങ്ങളുടെ ഡിഒവിഡി ആകാം. ഇത് പ്രോപ്പർട്ടി അല്ലെങ്കിൽ മുനിസിപ്പൽ ടാക്സ് രസീത്, പെൻഷൻ അല്ലെങ്കിൽ ഫാമിലി പെൻഷൻ പേമെന്‍റ് ഓർഡർ (പിപിഒ), സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ, സ്റ്റാറ്റ്യൂട്ടറി അല്ലെങ്കിൽ റെഗുലേറ്ററി ബോഡികൾ, പിഎസ്‌യു, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ലിസ്‌റ്റഡ് കമ്പനികൾ എന്നിവ നൽകുന്ന തൊഴിലുടമയിൽ നിന്നുള്ള താമസസൗകര്യം അനുവദിച്ചുള്ള കത്ത് ആകാം.
എന്നിരുന്നാലും, നിങ്ങളുടെ ഡിഒവിഡി സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ നിങ്ങളുടെ നിലവിലെ വിലാസത്തിൽ അപ്ഡേറ്റ് ചെയ്ത ഔദ്യോഗികമായി സാധുതയുള്ള ഡോക്യുമെന്‍റുകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കേണ്ടതുണ്ട്.