ലോൺ ടു വാല്യൂ കാൽക്കുലേറ്റർ പതിവ് ചോദ്യങ്ങൾ

എന്താണ് ലോണ്‍ ടു വാല്യൂ റേഷ്യോ?

ലോൺ-ടു-വാല്യൂ റേഷ്യോ അല്ലെങ്കിൽ എൽടിവി എന്നത് നിങ്ങളുടെ പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യം അനുസരിച്ച് നിങ്ങൾക്ക് നേടാനാകുന്ന ലോൺ തുകയുടെ അനുപാതമാണ്. സാധാരണയായി, പ്രോപ്പർട്ടിക്ക് മേലുള്ള ലോണിനുള്ള എൽടിവി നിങ്ങളുടെ പ്രോപ്പർട്ടി മൂല്യത്തിന്‍റെ 60%* നും 75%* നും ഇടയിലാണ്. നിങ്ങൾ പണയം വയ്ക്കുന്ന പ്രോപ്പർട്ടിയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി ധനസഹായം പ്രോപ്പർട്ടിക്കെതിരെയുള്ള ലോണിനായുള്ള എൽടിവി നിശ്ചയിക്കും. ഇവിടെ, കൊമേഴ്ഷ്യൽ, റെസിഡൻഷ്യൽ, ഒക്യുപെൻസി എന്ന പ്രോപ്പർട്ടിയുടെ തരത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്.

നിങ്ങൾക്ക് അർഹതയുള്ള പരമാവധി ലോൺ മൂല്യം അറിയാൻ, നിങ്ങൾ ലോണിന് അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതിമാസ ഔട്ട്‌ഗോ നിർണ്ണയിക്കാൻ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം. എൽടിവി കണക്കാക്കുന്നത് ആരംഭിക്കാൻ, എൽടിവി കാൽക്കുലേറ്ററിൽ നിങ്ങൾ ആഗ്രഹിക്കുന്ന ലോൺ തുകയും നിങ്ങളുടെ പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യവും നൽകുക.

എന്താണ് എൽടിവി ഫോർമുല?

നിങ്ങളുടെ ലോണിന്‍റെ എൽടിവി റേഷ്യോ കണക്കാക്കാൻ ലോൺ ടു വാല്യു റേഷ്യോ കാൽക്കുലേറ്റർ ഉപയോഗിക്കുന്ന ഫോർമുല ഇതാണ്:
എൽടിവി= നിങ്ങളുടെ പ്രോപ്പർട്ടിയുടെ മുതൽ തുക/ മാർക്കറ്റ് മൂല്യം.

ലോൺ തുക രൂ. 50 ലക്ഷവും മൂല്യനിർണ്ണയത്തിന് ശേഷമുള്ള പ്രോപ്പർട്ടിയുടെ മൂല്യവും രൂ. 1 കോടിയുമാണെങ്കിൽ, പരമാവധി എൽടിവി= രൂ. 50 ലക്ഷം/ രൂ. 1 കോടി= 50%.

ലോൺ ടു വാല്യൂ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

പ്രിൻസിപ്പൽ തുക, പ്രോപ്പർട്ടി മൂല്യം, മോർഗേജ് ലോൺ പലിശ നിരക്ക് എന്നിവ ഫീൽഡുകളിലേക്ക് എന്‍റർ ചെയ്ത് എൽടിവി കാൽക്കുലേറ്ററിലെ 'കണക്കാക്കുക' ക്ലിക്ക് ചെയ്യുക. ഉദാഹരണത്തിന്, ലോൺ തുക രൂ. 1 കോടിയും പ്രോപ്പർട്ടി മൂല്യം രൂ. 2.5 കോടിയുമാണെങ്കിൽ, ഈ കണക്കുകൾ അനുയോജ്യമായ ഫീൽഡുകളിലേക്ക് എന്‍റർ ചെയ്യുക. ലോണിന്‍റെ പരമാവധി എൽടിവി അനുപാതം അറിയാൻ 'കണക്കാക്കുക' ക്ലിക്ക് ചെയ്യുക, ഈ കേസിൽ 40% ലേക്ക് വരുന്നു.

പ്രോപ്പർട്ടി തരം അനുസരിച്ച് എൽടിവി വ്യത്യാസപ്പെടുമോ?

കൊമേഴ്ഷ്യൽ പ്രോപ്പർട്ടിയേക്കാൾ റെസിഡൻഷ്യൽ പ്രോപ്പർട്ടിക്ക് ലോൺ ടു വാല്യൂ റേഷ്യോ സാധാരണയായി ഉയർന്നതാണ്. റെസിഡൻഷ്യൽ സ്‌പെയ്‌സുകളിൽ എൽടിവി റേഷ്യോ ശരാശരി 10% കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, ചില വ്യാവസായിക പ്രോപ്പർട്ടികൾക്ക് ഉയർന്ന എൽടിവി ലഭിക്കും. കൂടാതെ, എൽടിവി റേഷ്യോ ഒക്യുപ്പൻസി സ്റ്റാറ്റസിനെയും ആശ്രയിച്ചിരിക്കും. വാടകയ്‌ക്ക് നൽകിയതോ ഒഴിഞ്ഞതോ ആയ കെട്ടിടങ്ങളേക്കാൾ ഉയർന്ന ലോൺ തുകയാണ് ആൾ താമസമുള്ളവയ്ക്ക്, റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ആണോ എന്നത് പരിഗണിക്കാതെ തന്നെ.

നിങ്ങൾക്ക് യോഗ്യതയുള്ള എൽടിവി റോഷ്യോയെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ ഏതാണ്?

എൽടിവി തീർപ്പാക്കുന്നതിന് മുമ്പ്, മോർഗേജ് ലോൺ ലെൻഡർമാർ നിങ്ങളുടെ പ്രായം, നിലവിലെ ഫൈനാൻഷ്യൽ ബാധ്യതകൾ, ക്രെഡിറ്റ് സ്കോർ എന്നിവ പോലുള്ള പാരാമീറ്ററുകൾ പരിശോധിക്കും. നിങ്ങളുടെ തൊഴിൽ ചെയ്ത വർഷങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വലിയ ലോൺ തുകയും ദൈർഘ്യമേറിയ കാലയളവും ലഭിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും. അതുപോലെ, പ്രോപ്പർട്ടിക്ക് മേൽ ഉയർന്ന ലോൺ സുഖകരമായി ലഭിക്കുന്നതിന് നിങ്ങൾക്ക് കുറഞ്ഞ കടം-വരുമാന അനുപാതം 50%-ൽ താഴെ ഉണ്ടായിരിക്കണം. നിങ്ങളുടെ ക്രെഡിറ്റ് മാനേജ്‌മെന്‍റ് ശേഷികളെ പ്രതിഫലിപ്പിക്കുന്നതിനാൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും പ്രധാനമാണ്. സാധാരണയായി, 750-ഉം അതിനുമുകളിലും ഉള്ള സ്‌കോറുകൾക്ക് ഉയർന്ന എൽടിവി റേഷ്യോയും കുറഞ്ഞ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ പലിശ നിരക്കും ലഭിക്കും.

നിങ്ങൾക്ക് രണ്ടാമത്തെ മോർഗേജ് എടുക്കാൻ കഴിയുമോ?

ഒരു ലോണിന്‍റെ സെക്യൂരിറ്റിയായി പ്രവർത്തിക്കുന്ന ഒരു വസ്തുവിനെ രണ്ടാമത്തെ ലോണിന് ഈടായി പണയം വെക്കുന്നത് രണ്ടാമത്തെ മോർഗേജിൽ ഉൾപ്പെടുന്നു. അതേ പ്രോപ്പർട്ടി സെക്യൂരിറ്റിയായി ഉപയോഗിച്ച് നിങ്ങൾക്ക് പുതിയ ലോൺ ലഭിക്കുന്നതിന് രണ്ട് വഴികളുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ നിലവിലുള്ള ലെൻഡറിൽ നിന്ന് ഒരു ടോപ്പ്-അപ്പ് ലോൺ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇത് ഒരു എളുപ്പമുള്ള ഓപ്ഷനാണ്, പ്രത്യേകിച്ചും നിങ്ങളുടെ യഥാർത്ഥ ലോൺ നിങ്ങൾക്ക് അർഹതയുള്ള എൽടിവി റേഷ്യോയ്ക്ക് തുല്യമല്ലെങ്കിൽ. മറ്റൊരു ലെൻഡറിൽ നിന്ന് പ്രോപ്പർട്ടിക്ക് മേൽ പുതിയ ലോൺ എടുക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഇവിടെ, പ്രോപ്പർട്ടി തുല്യമായാണ് പരിഗണിക്കുന്നത്, അതായത്, നിങ്ങൾക്ക് കടം നൽകിയ തുകയെ അടിസ്ഥാനമാക്കി രണ്ട് ലെൻഡർമാർക്കും വീഴ്ചയുണ്ടാകുന്ന സാഹചര്യത്തിൽ നിയമപരമായ അവകാശങ്ങൾ വിനിയോഗിക്കാം. പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ യോഗ്യത നിബന്ധനകൾ ഇവിടെ കൂടുതൽ കർശനമാണ്.

ലോൺ ടു വാല്യു എങ്ങനെയാണ് സെക്കൻഡ് മോർഗേജാൽ സ്വാധീനിക്കപ്പെടുന്നത്?

സെക്കൻഡ് മോർഗേജിന്‍റെ കാര്യത്തിൽ, നിങ്ങൾക്ക് ക്യുമുലേറ്റീവ് ലോൺ ടു വാല്യു റേഷ്യോ ഉണ്ടായിരിക്കും. ഇവിടെ രണ്ട് ലോണുകളുടെയും മുതൽ കൂട്ടിച്ചേർക്കുകയും പിന്നീട് പ്രോപ്പർട്ടിയുടെ വിപണി മൂല്യം കൊണ്ട് ഹരിക്കുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ ആദ്യ ലോൺ രൂ. 50 ലക്ഷം ആണെങ്കിൽ, നിങ്ങളുടെ പുതിയ ലോൺ രൂ. 10 ലക്ഷവും നിങ്ങളുടെ പ്രോപ്പർട്ടിയുടെ വിലയിരുത്തിയ മൂല്യം രൂ. 1 കോടിയുമാണെങ്കിൽ, ക്യുമുലേറ്റീവ് എൽടിവി റേഷ്യോ 60% ആയിരിക്കും.

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എടുക്കുന്ന തീരുമാനം എടുക്കുന്നതിന് എൽടിവി റേഷ്യോകളെ കുറിച്ചുള്ള ഈ വിവരങ്ങൾ തയ്യാറാക്കി വെയ്ക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക