ഈ ഹാൻഡി ഗൈഡ് വായിക്കുകയും ഏതാനും ക്ലിക്കുകളിൽ നിങ്ങളുടെ സിബിൽ സ്കോർ നേടുകയും ചെയ്യുക
ട്രാൻസ്‌യൂണിയൻ സിബിൽ ലിമിറ്റഡ് എന്നത് വ്യക്തികളുടെ ക്രെഡിറ്റ് ചരിത്രങ്ങൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും 300 മുതൽ 900 വരെയുള്ള ക്രെഡിറ്റ് സ്കോറുകൾ നൽകുകയും ചെയ്യുന്ന ഒരു ബ്യൂറോയാണ്. ഈ സ്കോറുകൾ ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയെ പ്രതിനിധീകരിക്കുന്നു. ഉയർന്ന സ്കോർ സൂചിപ്പിക്കുന്നത് നിങ്ങൾ സാമ്പത്തികമായി ഉത്തരവാദിത്വബോധമുള്ള ആളാണെന്നാണ്, അതേസമയം, കുറഞ്ഞ സ്കോർ അർത്ഥമാക്കുന്നത് നിങ്ങൾ നിരുത്തരവാദപരമായി ക്രെഡിറ്റ് കൈകാര്യം ചെയ്തിരിക്കുന്നു എന്നാണ്. നിങ്ങളുടെ ട്രാൻസ്‌യൂണിയൻ ക്രെഡിറ്റ് സ്കോർ 750 അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കുന്നതാണ് ഉത്തമം.
നിങ്ങള്‍ ലോണ്‍ പോലുള്ള ക്രെഡിറ്റിന് അപേക്ഷിക്കുമ്പോള്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ പ്രയോജനപ്പെടും. ഇത് നിങ്ങളുടെ തിരിച്ചടയ്ക്കാനുള്ള കഴിവ് സംബന്ധിച്ച് ലെന്‍ഡര്‍ക്ക് ഉറപ്പു നല്‍കുകയും താങ്ങാനാവുന്ന പലിശ നിരക്കുകള്‍ ഉള്ള ലോണ്‍ ലഭിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. ലെൻഡറുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ, വായ്പക്കാർ സ്വത്തുക്കളൊന്നും ഈടായി നൽകാത്ത അൺസെക്യുവേർഡ് പേഴ്സണൽ ലോണിന് ഒരു ഉയർന്ന ക്രെഡിറ്റ് സ്കോർ വിശേഷാൽ അത്യാവശ്യമാണ്.
നിങ്ങളുടെ സിബിൽ ട്രാൻസ്‌യൂണിയൻ സ്കോർ ലഭിക്കുന്നതിനുള്ള ഘട്ടങ്ങൾ
നിങ്ങളുടെ സ്കോർ ലഭിക്കുന്നതിന്, നിങ്ങൾ പിന്തുടരേണ്ട വിപുലമായ നടപടികൾ ഇവയാണ്.
- ട്രാൻസ്‌യൂണിയൻ സിബിലിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക, ഒരു അക്കൗണ്ട് ഉണ്ടാക്കുക, ക്രെഡിറ്റ് റിപ്പോർട്ടിനായി അപേക്ഷിക്കുക.
- നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം, ജനന തീയതി തുടങ്ങിയ ആവശ്യമായ വിവരങ്ങൾ നൽകുക.
- സ്കോറിനൊപ്പം നിങ്ങളുടെ ട്രാന്‍സ്‍യൂണിയന്‍ ക്രെഡിറ്റ് റിപ്പോർട്ട് അറിയാൻ നാമമാത്രമായ ഒരു ഫീസ് അടയ്ക്കുക.
- പേമെന്‍റ് പൂർത്തിയാക്കുമ്പോൾ, സിബിൽ സ്കോറും CIR അഥവാ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നതാണ്.
ട്രാൻസ്‌യൂണിയൻ സിബിൽ വഴി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടും സ്കോറും പരിശോധിക്കുന്നത് എളുപ്പമാണ്, എന്നാൽ നിങ്ങൾക്ക് ബജാജ് ഫിൻസെർവ് വഴിയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാം. താങ്ങാനാവുന്ന പലിശ നിരക്കിൽ തൽക്ഷണ പേഴ്സണൽ ലോൺ ലഭിക്കുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതായി സൂക്ഷിക്കാൻ മറക്കരുത്.