ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ ഒരു ബിസിനസ് ലോണിന് അപേക്ഷിക്കുക

നിങ്ങള്‍ക്ക് ഓൺലൈൻ അപേക്ഷ ആരംഭിച്ച്, പിന്നീടൊരു സന്ദര്‍ഭത്തില്‍ പുനരാരംഭിക്കാം. അപേക്ഷിക്കുന്നതിന് ഈ ഘട്ടങ്ങൾ പിന്തുടരുക:

  1. 1 ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോം തുറക്കുന്നതിന് മുകളിലുള്ള 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  2. 2 നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക
  3. 3 നിങ്ങളുടെ കെവൈസി, ബിസിനസ് വിവരങ്ങൾ എന്‍റർ ചെയ്യുക
  4. 4 കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫോം സമർപ്പിക്കുക

അടുത്ത ഘട്ട പ്രക്രിയ സംബന്ധിച്ച് ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ കോൾ ചെയ്യുന്നതാണ്. അപ്രൂവലിന് ശേഷം, 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതാണ്.*

ലളിതമായ ഓൺലൈൻ അപേക്ഷാ പ്രക്രിയ വഴി സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് ബജാജ് ഫിൻസെർവ് അൺസെക്യുവേർഡ് ബിസിനസ് ലോൺ ഓഫർ ചെയ്യുന്നു. ഒരു ബിസിനസ് ലോണിന് അപേക്ഷിക്കാൻ, നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഷെയർ ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ അടിസ്ഥാന വ്യക്തിഗത, ബിസിനസ് വിവരങ്ങളും ഷെയർ ചെയ്യേണ്ടതുണ്ട്.

നിങ്ങൾ അപേക്ഷ 'സമർപ്പിച്ച്' കഴിഞ്ഞാൽ, ഞങ്ങളുടെ എക്സിക്യൂട്ടീവിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ ലഭിക്കും, അടുത്ത ഘട്ടങ്ങളിലൂടെ നിങ്ങളെ ഗൈഡ് ചെയ്യുകയും നിങ്ങളുടെ വീട്ടിൽ നിന്നുള്ള ഡോക്യുമെന്‍റ് പിക്കപ്പിനായി സമയം ക്രമീകരിക്കുകയും ചെയ്യും

ഡോക്യുമെന്‍റുകൾ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ ബിസിനസ് ലോൺ അപ്രൂവൽ നിങ്ങൾക്ക് നേടാം, അപ്രൂവൽ ലഭിച്ചാൽ, 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുന്നതാണ്.*

ബിസിനസ് ലോൺ യോഗ്യതാ മാനദണ്ഡം:

24 നും 72 നും ഇടയിൽ* പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്ന സംരംഭകർക്ക് അവരുടെ ബിസിനസിന് കുറഞ്ഞത് 3 വർഷത്തെ വിന്‍റേജ് ഉണ്ടെങ്കിൽ ബിസിനസ് ലോണിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങൾ ഞങ്ങളുടെ അടിസ്ഥാന യോഗ്യതാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ആവശ്യമായ ഡോക്യുമെന്‍റുകൾ കൈയിൽ ഉണ്ടെന്നും ഉറപ്പുവരുത്തുക.

ബിസിനസ് ലോൺ പലിശ നിരക്കുകളും ചാർജ്ജുകളും:

പ്രതിവർഷം 17%-ൽ തുടങ്ങുന്ന നാമമാത്രമായ പലിശ നിരക്കിൽ ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ ഓഫർ ചെയ്യുന്നു. ഈ ലോണിലെ ചാർജ്ജുകളുടെ പൂർണ്ണമായ പട്ടികയ്ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

ബിസിനസ് ലോൺ ഇഎംഐ കണക്കാക്കൽ:

നിങ്ങളുടെ ലോൺ റീപേമെന്‍റ് പ്ലാൻ ചെയ്യൂ, നിങ്ങൾ വായ്പ എടുക്കുന്ന തുക, റീപേമെന്‍റ് കാലയളവ്, ഇഎംഐ എന്നിവ ഞങ്ങളുടെ ഓൺലൈൻ ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് ഉറപ്പാക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഞാൻ എങ്ങനെ ഒരു ബിസിനസ് ലോണിന് അപേക്ഷിക്കും?

നിങ്ങൾ ബജാജ് ഫിൻസെർവിന്‍റെ നിലവിലെ കസ്റ്റമർ ആണെങ്കിൽ, ബിസിനസ് ലോണിൽ പ്രീ-അപ്രൂവ്ഡ് ഓഫറിന് നിങ്ങൾക്ക് യോഗ്യതയുണ്ടാകാം. നിങ്ങളുടെ ഓഫർ പരിശോധിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കുക. ഞങ്ങളുമായി നിങ്ങളുടെ വിവരങ്ങൾ വെരിഫൈ ചെയ്ത ശേഷം ഏതാനും ക്ലിക്കുകളിൽ നിങ്ങൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.

പുതിയ കസ്റ്റമേർസിന് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്‍റുകൾ ഞങ്ങളുടെ പ്രതിനിധിക്ക് സമർപ്പിച്ച് ബിസിനസ് ലോണിന് ഓൺലൈനായി അപേക്ഷിക്കാം.

ബിസിനസ് ലോൺ അപ്രൂവൽ സമയം എത്രയാണ്?

ബിസിനസ് ലോണുകൾ നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിങ്ങളുടെ പ്രവർത്തന മൂലധന വരവ് നിലനിർത്തുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ, ബജാജ് ഫിൻസെർവ് വെറും 24 മണിക്കൂറിനുള്ളിൽ* അപ്രൂവൽ ഓഫർ ചെയ്യുന്നു. വേഗത്തിലുള്ള പ്രോസസിംഗിനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ യോഗ്യതാ മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

ഒരു ബിസിനസ് ലോണിന് അപേക്ഷിക്കുന്നതിന് എന്തൊക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?

ബജാജ് ഫിൻസെർവ് ബിസിനസ് ലോണിന് അപേക്ഷിക്കാൻ, നിങ്ങൾക്ക് ഈ ഡോക്യുമെന്‍റുകൾ ആവശ്യമാണ്:

  • കെവൈസി ഡോക്യുമെന്‍റുകൾ
  • ബിസിനസ് ഉടമസ്ഥതയുടെ തെളിവ്
  • പ്രസക്തമായ സാമ്പത്തിക രേഖകൾ
ഒരു ബിസിനസ് ലോൺ ഉപയോഗിച്ച് എനിക്ക് എത്ര വായ്പ എടുക്കാം?

നിങ്ങൾ ബജാജ് ഫിൻസെർവ് ബിസിനസ് ലോണിന് അപേക്ഷിക്കുമ്പോൾ, കൊലാറ്ററൽ പണയം വെയ്ക്കാതെ നിങ്ങളുടെ വ്യത്യസ്ത ബിസിനസ് ചെലവുകൾ നിറവേറ്റുന്നതിന് രൂ. 45 ലക്ഷം വരെ ഫണ്ട് നേടാം.

ഡിസ്ബേർസ്മെന്‍റിന് ശേഷം എനിക്ക് ബിസിനസ് ലോൺ റദ്ദാക്കാൻ കഴിയുമോ?

തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത ശേഷം നിങ്ങളുടെ ബിസിനസ് ലോൺ റദ്ദാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ലോൺ റദ്ദാക്കൽ പ്രക്രിയയിൽ ഗൈഡ് ചെയ്യുന്നതിന് നിങ്ങളുടെ ബജാജ് ഫിൻസെർവ് റിലേഷൻഷിപ്പ് മാനേജറുമായി നിങ്ങൾ ബന്ധപ്പെടേണ്ടതുണ്ട്.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക