ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്‍ഡി) പലിശ നിരക്കുകൾ

ഒരു എഫ്‍ഡി തുറക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ പലിശ നിരക്കുകൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളോട് നിർദ്ദേശിക്കുന്നു.

60 വയസ്സിന് താഴെയുള്ള ഉപഭോക്താക്കൾക്കുള്ള എഫ്‍ഡി നിരക്കുകൾ

രൂ. 15,000 മുതൽ രൂ. 5 കോടി വരെയുള്ള ഡിപ്പോസിറ്റുകൾക്കുള്ള പുതുക്കിയ പലിശ നിരക്കുകൾ (നവംബർ 22, 2022 മുതൽ പ്രാബല്യത്തിൽ)
* 15, 18, 22,30,33, 39, 44 മാസത്തെ കാലാവധിയിൽ പ്രത്യേക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.

മാസങ്ങളിലെ കാലയളവ് സഞ്ചിത എഫ്‍ഡി (പലിശ + മെച്യൂരിറ്റിയിൽ അടച്ച മുതൽ തുക) അസഞ്ചിതം (നിർവ്വചിച്ച ഫ്രീക്വൻസിയിൽ അടച്ച പലിശ, അടച്ച മുതൽ
മെച്യൂരിറ്റിയിൽ)
മെച്യൂരിറ്റിയിൽ (പ്രതിവർഷം) പ്രതിമാസം (പ്രതിവർഷം) ത്രൈമാസികം (പ്രതിവർഷം) അർദ്ധവാർഷികം (പ്രതിവർഷം) വാർഷികം (പ്രതിവർഷം)
12-14 6.80% 6.60% 6.63% 6.69% 6.80%
15* 6.95% 6.74% 6.78% 6.83% 6.95%
16-17 6.80% 6.60% 6.63% 6.69% 6.80%
18* 7.00% 6.79% 6.82% 6.88% 7.00%
19-21 6.80% 6.60% 6.63% 6.69% 6.80%
22* 7.10% 6.88% 6.92% 6.98% 7.10%
23 6.80% 6.60% 6.63% 6.69% 6.80%
24-29 7.25% 7.02% 7.06% 7.12% 7.25%
30* 7.30% 7.07% 7.11% 7.17% 7.30%
31-32 7.25% 7.02% 7.06% 7.12% 7.25%
33* 7.30% 7.07% 7.11% 7.17% 7.30%
34-35 7.25% 7.02% 7.06% 7.12% 7.25%
36-38 7.50% 7.25% 7.30% 7.36% 7.50%
39* 7.60% 7.35% 7.39% 7.46% 7.60%
40-43 7.50% 7.25% 7.30% 7.36% 7.50%
44* 7.70% 7.44% 7.49% 7.56% 7.70%
45-60 7.50% 7.25% 7.30% 7.36% 7.50%

മുതിർന്ന പൗരന്മാർക്കുള്ള എഫ്‍ഡി നിരക്കുകൾ (60 വയസ്സിന് മുകളിലുള്ള ഉപഭോക്താക്കൾ) (പ്രതിവർഷം 0.25% അധികമായി)

രൂ. 15,000 മുതൽ രൂ. 5 കോടി വരെയുള്ള ഡിപ്പോസിറ്റുകൾക്കുള്ള പുതുക്കിയ പലിശ നിരക്കുകൾ (നവംബർ 22, 2022 മുതൽ പ്രാബല്യത്തിൽ) 
*15, 18, 22, 30, 33, 39, 44 മാസത്തെ കാലാവധിയിൽ പ്രത്യേക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു

മാസങ്ങളിലെ കാലയളവ് സഞ്ചിത എഫ്‍ഡി (പലിശ + മെച്യൂരിറ്റിയിൽ അടച്ച മുതൽ തുക) അസഞ്ചിതം (നിർവ്വചിച്ച ഫ്രീക്വൻസിയിൽ അടച്ച പലിശ, മെച്യൂരിറ്റിയിൽ അടച്ച മുതൽ)
മെച്യൂരിറ്റിയിൽ (പ്രതിവർഷം) പ്രതിമാസം (പ്രതിവർഷം) ത്രൈമാസികം (പ്രതിവർഷം) അർദ്ധവാർഷികം (പ്രതിവർഷം) വാർഷികം (പ്രതിവർഷം)
12-14 7.05% 6.83% 6.87% 6.93% 7.05%
15* 7.20% 6.97% 7.01% 7.08% 7.20%
16-17 7.05% 6.83% 6.87% 6.93% 7.05%
18* 7.25% 7.02% 7.06% 7.12% 7.25%
19-21 7.05% 6.83% 6.87% 6.93% 7.05%
22* 7.35% 7.11% 7.16% 7.22% 7.35%
23 7.05% 6.83% 6.87% 6.93% 7.05%
24-29 7.50% 7.25% 7.30% 7.36% 7.50%
30* 7.55% 7.30% 7.35% 7.41% 7.55%
31-32 7.50% 7.25% 7.30% 7.36% 7.50%
33* 7.55% 7.30% 7.35% 7.41% 7.55%
34-35 7.50% 7.25% 7.30% 7.36% 7.50%
36-38 7.75% 7.49% 7.53% 7.61% 7.75%
39* 7.85% 7.58% 7.63% 7.70% 7.85%
40-43 7.75% 7.49% 7.53% 7.61% 7.75%
44* 7.95% 7.67% 7.72% 7.80% 7.95%
45-60 7.75% 7.49% 7.53% 7.61% 7.75%

ഫിക്സഡ് ഡിപ്പോസിറ്റിൽ എങ്ങനെ നിക്ഷേപിക്കാം

ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് ചെയ്യാനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1. ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോം തുറക്കുന്നതിന് ഈ പേജിന്‍റെ മുകളിൽ 'എഫ്‍ഡി തുറക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്ത് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക.
  3. നിക്ഷേപ തുക പൂരിപ്പിച്ച് നിക്ഷേപ കാലയളവും പേഔട്ട് ഫ്രീക്വൻസിയും തിരഞ്ഞെടുക്കുക.
  4. നിങ്ങളുടെ പാൻ കാർഡും ജനന തീയതിയും എന്‍റർ ചെയ്യുക.
  5.  നിങ്ങളുടെ കെവൈസി പൂർത്തിയാക്കുക: നിങ്ങൾ നിലവിലുള്ള നമ്പർ ആണെങ്കിൽ, ഞങ്ങളുടെ പക്കൽ ലഭ്യമായ വിശദാംശങ്ങൾ സ്ഥിരീകരിക്കുക, അല്ലെങ്കിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ എഡിറ്റ് ചെയ്യുക. പുതിയ ഉപഭോക്താക്കൾ, ആധാർ ഉപയോഗിച്ച് നിങ്ങളുടെ കെവൈസി പൂർത്തിയാക്കുക. ഡിജിലോക്കർ വഴിയോ അല്ലെങ്കിൽ മാനുവലായോ നിങ്ങൾക്ക് ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാം. 
  6. തൊഴിൽ, വാർഷിക വരുമാനം, വൈവാഹിക സ്ഥിതി തുടങ്ങിയ അധിക വിവരങ്ങൾ എന്‍റർ ചെയ്യുക. ഫിക്സഡ് ഡിപ്പോസിറ്റിനായി നിങ്ങളുടെ കുടുംബ വിശദാംശങ്ങളും നോമിനിയെക്കുറിച്ചും (ഓപ്ഷണൽ) പരാമർശിക്കുക.
  7. ഒരു പ്രഖ്യാപനം പ്രദർശിപ്പിക്കും. ദയവായി അത് ശ്രദ്ധാപൂർവ്വം വായിക്കുകയും നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും ചെയ്യുക. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ എന്‍റർ ചെയ്ത് പണമടയ്ക്കാൻ തുടരുക.
  8. നെറ്റ്ബാങ്കിംഗ്/യുപിഐ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ നിക്ഷേപം പൂർത്തിയാക്കുക.

    ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ്സിലും മൊബൈൽ നമ്പറിൽ ലിങ്ക് ആയും ഫിക്സഡ് ഡിപ്പോസിറ്റ് അക്നോളജ്മെന്‍റ് (എഫ്‌ഡിഎ) ലഭിക്കും. 3 പ്രവൃത്തി ദിവസത്തിനുള്ളിൽ ഒരു ഇലക്ട്രോണിക് ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (ഇ-എഫ്‌ഡിആർ) നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്കും അയക്കുന്നതാണ് (ഡോക്യുമെന്‍റുകൾ ശരിയായ ഓർഡറിൽ ആണെങ്കിൽ).

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്‍റെ ഫിക്സഡ് ഡിപ്പോസിറ്റിൽ എനിക്ക് പ്രതിമാസ പലിശ ലഭിക്കുമോ?

അതെ, നിങ്ങൾക്ക് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിൽ എല്ലായ്‌പ്പോഴും പീരിയോഡിക് പലിശ പേഔട്ടുകൾ തിരഞ്ഞെടുക്കാനും പ്രതിമാസ പലിശ തിരഞ്ഞെടുക്കാനും കഴിയും. പ്രതിമാസ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ തുക കണക്കാക്കാൻ, നിങ്ങൾക്ക് എഫ്‍ഡി പലിശ കാൽക്കുലേറ്റർ ഉപയോഗിക്കാം

FD യില്‍ നിന്നും ലഭിക്കുന്ന പലിശ നികുതി ബാധകമാണോ?

അതെ, ഫിക്സഡ് ഡിപ്പോസിറ്റ് പലിശ പൂർണ്ണമായും നികുതിക്ക് വിധേയമാണ്. നിങ്ങൾ നേടുന്ന പലിശ നിങ്ങളുടെ മൊത്തം വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ മൊത്തം വരുമാനത്തിന് ബാധകമായ സ്ലാബ് നിരക്കിൽ നികുതി ഈടാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആദായ നികുതി റിട്ടേൺ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്നതിന് കീഴിൽ കാണിക്കുന്നു. ആദായ നികുതിക്ക് പുറമേ, ബാങ്കുകളും കമ്പനികളും നിങ്ങളുടെ പലിശ വരുമാനത്തിൽ ടിഡിഎസ് ഉം കുറയ്ക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ എഫ്‍ഡി പലിശയിലെ ടിഡിഎസ് പരിശോധിക്കാം

ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ബാധകമായ പലിശ നിരക്ക് എത്രയാണ്?

ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങളുടെ എഫ്‌ഡി ഇഷ്യുവർ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ ഡിപ്പോസിറ്റിൽ നിങ്ങൾക്ക് റിട്ടേൺസ് ലഭിക്കും. നിലവിലെ ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾ കുറവാണ്, എന്നാൽ ഏറ്റവും പുതിയ എഫ്‌ഡി ഉപയോഗിച്ച് ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിങ്ങൾക്ക് സുരക്ഷയുടെയും ഉയർന്ന റിട്ടേൺസിന്‍റെയും രണ്ട് ആനുകൂല്യം ലഭിക്കും.

ഉയർന്ന ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾ ഉള്ള ഏറ്റവും മികച്ച എഫ്‌ഡി സ്കീം എങ്ങനെ തിരഞ്ഞെടുക്കാം?

നിങ്ങളുടെ ആവശ്യകതയെ അടിസ്ഥാനമാക്കി മികച്ച ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾക്കായി ശരിയായ സ്കീം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മെച്യൂരിറ്റി കാലയളവിന്‍റെ അവസാനത്തിൽ നിങ്ങളുടെ പലിശ നേടുന്നതിനോ ആനുകാലിക പേഔട്ട് ഓപ്‌ഷനുകൾ തിരഞ്ഞെടുക്കുന്നതിനോ നിങ്ങൾക്ക് ഓപ്‌ഷനുണ്ട്. നിങ്ങളുടെ പതിവ് ചെലവുകൾ നിറവേറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് പീരിയോഡിക് പേഔട്ടുകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കാം, എന്നാൽ നിങ്ങളുടെ കാലയളവിന്‍റെ അവസാനത്തിൽ ഒരുമിച്ച് തുക ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ കാലയളവിന്‍റെ അവസാനത്തിൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നേടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിക്ഷേപിക്കാൻ ആസൂത്രണം ചെയ്യുമ്പോൾ ചില നിക്ഷേപകർ നിലവിലെ എഫ്‌ഡി നിരക്കുകളും പരിഗണിക്കും. ഇത് നിങ്ങളുടെ സമ്പാദ്യം വളർത്താനുള്ള മികച്ച മാർഗമാകാം, എന്നാൽ നിങ്ങളുടെ മുതൽ തുകക്ക് ഉള്ള റിസ്ക് ഒഴിവാക്കാൻ നിങ്ങളുടെ എന്‍ബിഎഫ്‌സി എഫ്‌ഡിക്ക് ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

എഫ്‌ഡി പലിശ നിരക്കുകളെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

ഇന്ത്യയിലെ എഫ്‌ഡി പലിശ നിരക്ക് RBI ചട്ടങ്ങളെ ആശ്രയിച്ചിരിക്കുന്നു. RBIയുടെ റിപ്പോ നിരക്കിലെ മാറ്റം വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കിനെ ബാധിക്കുന്നു. ഇത് മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന റിട്ടേണുകളെ ബാധിക്കുന്നു. എന്നിരുന്നാലും, ബജാജ് ഫൈനാൻസ്, ഒരു എന്‍ബിഎഫ്‌സി ആയതിനാൽ, സെൻട്രൽ ബാങ്കിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ല. പോളിസി നിരക്കുകളിലെ കുറവുകൾ വരുത്തുന്ന മാറ്റങ്ങൾ അവയുടെ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകളെ താരതമ്യേന ബാധിക്കുകയില്ല.

നിരാകരണം:

ഫിക്സഡ് ഡിപ്പോസിറ്റ് കാലയളവിൽ അധിവർഷം ഉൾപ്പെടുന്നുവെങ്കിൽ യഥാർത്ഥ റിട്ടേണുകൾ അൽപ്പം വ്യത്യാസപ്പെടാം.