Bajaj Finance Best Investment Plans

ഫിക്സഡ് ഡിപ്പോസിറ്റ് FAQ

ഫിക്സഡ് ഡിപ്പോസിറ്റിനെപ്പറ്റി ഏറ്റവും കൂടുതലായി ചോദിക്കുന്ന സംശയങ്ങൾ

എന്താണ് ഒരു ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം?

ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം ഒരു സേവിംഗ്സ് ഓപ്ഷനാണ്, ഇത് പ്രിൻസിപ്പല്‍ തുകയില്‍ നിന്ന് ക്രമപലിശ അല്ലെങ്കിൽ കൂട്ടുപലിശയായി ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ നിക്ഷേപിച്ചിരിക്കുന്ന നിങ്ങളുടെ പണത്തിന് സമയാനുക്രമമായ ഇടവേളകളിൽ പലിശ ലഭ്യമാക്കാൻ സഹായിക്കുന്നു. ഒരു നിശ്ചിത കാലയളവിലേക്ക് പണം ലോക്കുചെയ്‌തിരിക്കുന്നതിനാൽ നിക്ഷേപകന്‍റെ ഇഷ്ടപ്രകാരം പണം പിൻവലിക്കാൻ കഴിയില്ല എന്നതിനാലാണ് സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തേക്കാൾ പലിശനിരക്ക് സാധാരണഗതിയിൽ ഉയർന്നതാകുന്നത്, പ്രീമെച്യുരിറ്റി പിഴ ചുമത്താൻ ഉപഭോക്താവ് തയ്യാറായ ചില സാഹചര്യങ്ങളിലൊഴികെ.

BFL ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമില്‍ ആർക്കെല്ലാം അപേക്ഷിക്കാം

വ്യക്തികൾ, കമ്പനികൾ, HUFകൾ, വ്യക്തികളുടെ സംഘടന, വ്യക്തികളുടെ സമിതി, സൊസൈറ്റികൾ, ട്രസ്റ്റുകൾ, ഏക ഉടമസ്ഥതാ സ്ഥാപനങ്ങൾ, പങ്കാളിത്തം, സൊസൈറ്റികൾ (റെസിഡൻഷ്യൽ, ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ്), ക്ലബ്ബുകൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ മുതലായവയ്ക്ക് BFL ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം.

ലഭ്യമായ പലിശ വരവ് ഓപ്ഷനുകൾ എന്തെല്ലാം

ഞങ്ങൾ സഞ്ചിത, അസഞ്ചിത പലിശ പേമെന്‍റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

• ഒരു 'അസഞ്ചിത’ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിൽ, പലിശ പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിൽ അടയ്ക്കാവുന്നതാണ്. നിങ്ങൾക്ക് പീരിയോഡിക് പലിശയടവാണ് ആവശ്യമെങ്കിൽ ഈ സ്കീം സൗകര്യപ്രദമായിരിക്കും. 'സഞ്ചിത' ടേം ഡിപ്പോസിറ്റ് സ്കീമില്‍, മെച്യൂരിറ്റി സമയത്ത്, മുതലിനൊപ്പം പലിശ എല്ലാ വര്‍ഷവും കൂട്ടുപലിശ നിരക്കില്‍ അടയ്ക്കാവുന്നതാണ്.

• പീരിയോഡിക് പലിശയടവ് ആവശ്യമില്ലാത്ത ഒരു വ്യക്തിക്ക് ഈ സ്കീം അനുയോജ്യമാണ്. പലിശ വർഷാവർഷം കൂട്ടിച്ചേർക്കപ്പെടുകയും ബാധകമാവുന്നിടത്തെല്ലാം അന്തിമ പേഔട്ട് നികുതിയിളവിന് വിധേയമാവുകയും ചെയ്യും.

ചില സവിശേഷ വിഭാഗത്തിലുള്ള അപേക്ഷകർക്ക് എന്തെങ്കിലും പ്രത്യേക നിരക്കുകൾ ലഭ്യമാകുമോ?

അതെ, താഴെക്കൊടുത്തിരിക്കുന്ന സവിശേഷ വിഭാഗത്തിലുള്ള അപേക്ഷകർക്ക് താഴെ പരാമർശിച്ചതു പ്രകാരം സാധാരണ കാർഡ് പലിശ നിരക്കുകൾക്കും മുകളിലും കൂടുതലുമുള്ള പ്രത്യേക നിരക്കുകൾക്ക് യോഗ്യതയുണ്ടായിരിക്കുന്നതാണ്,:

• മുതിർന്ന പൗരന്മാർ (അതായത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ, പ്രായം തെളിയിക്കുന്നതിനുള്ള വ്യവസ്ഥയ്ക്ക് വിധേയമാണ്): രൂ. 5 (അഞ്ച്) കോടി വരെയുള്ള ഡിപ്പോസിറ്റ് തുകയിൽ പ്രതിവർഷം 0.25% അധിക പലിശ നിരക്ക് ആനുകൂല്യം നൽകുന്നതാണ്.

• ഓൺലൈൻ രീതിയിലൂടെ ഡിപ്പോസിറ്റിനായി അപേക്ഷിക്കുന്ന വ്യക്തിഗത നിക്ഷേപകൻ (ഓണ്‍ലൈന്‍ രീതിയിലൂടെ മുഴുവന്‍ കാര്യങ്ങളും പൂർത്തിയാക്കപ്പെടുന്നതാണ്) രൂ.5 (അഞ്ച്) കോടി വരെയുള്ള ഡിപ്പോസിറ്റ് തുകയിൽ പ്രതിവർഷം 0.10% വരെയുള്ള അധിക പലിശയ്ക്ക് യോഗ്യരായിരിക്കും. എന്നിരുന്നാലും ഈ ആനുകൂല്യം മുതിർന്ന പൗരന്മാർക്ക് ലഭ്യമല്ല.

ഒരോ ഡിപ്പോസിറ്റ് ട്രാൻസാക്ഷനിലും മേൽപ്പറഞ്ഞ ആനുകൂല്യങ്ങളിൽ ഒന്നിന് മാത്രമേ അപേക്ഷകന് അർഹതയുണ്ടാവുകയുള്ളൂ

FD പുതുക്കുന്ന സമയത്ത് എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുമോ?

ഉവ്വ്. പ്രതിവർഷം 0.10% അധിക നിരക്ക് (₹5 കോടി വരെയുള്ള ഡിപ്പോസിറ്റ് വലുപ്പം) ബാധകമാണ്

BFL ഈയടുത്ത് FD നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പുതിയ നിരക്കുകൾ എന്‍റെ നിലവിലുള്ള ഡിപ്പോസിറ്റിന് ബാധകമാകുമോ

ഇല്ല. നിങ്ങൾ ഒരു നിശ്ചിത നിരക്കില്‍ നിങ്ങളുടെ പണം ഞങ്ങളുടെ പക്കല്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ മെച്യൂരിറ്റി എത്തുന്നതുവരെ ആ നിരക്കില്‍ തന്നെ നിങ്ങൾക്ക് ലഭ്യമാവുന്നതാണ്. നിങ്ങൾക്ക് പുതിയ നിരക്ക് ലഭിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ ഒരു പുതിയ ഡിപ്പോസിറ്റില്‍ ഞങ്ങളുടെ പക്കല്‍ നിക്ഷേപം നടത്തുന്നതായിരിക്കും അഭികാമ്യം.

BFL ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ ആനുകൂല്യങ്ങളെന്തെല്ലാം?

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ബ്രാൻറുകളിലൊന്നായ BFL FDകളിലുള്ള ഒരു നിക്ഷേപം ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നല്‍കുന്നു:
• ഏറ്റവും കുറഞ്ഞ ഡിപ്പോസിറ്റ് രൂ.25000 ആണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്
• FAAA റേറ്റിങ്/CRISIL പ്രകാരം, MAAA/ICRA പ്രകാരം, എന്നീ റേറ്റിങ്ങുകൾ നിങ്ങളുടെ പണത്തിന് ഉയർന്ന സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു
• നിങ്ങളുടെ പണം സമയാനുക്രമമായി മെച്ചപ്പെടുന്നതിന് അത്യാകർഷകവും സുനിശ്ചിതവും ആയ പലിശ നിരക്കുകൾ
• എല്ലാവരുടേയും ആവശ്യങ്ങൾക്ക് അനുയോജ്യമായി വ്യത്യസ്ത പലിശ നിരക്കുകളില്‍ n1> മാസം മുതല്‍ 60 വരെയുള്ള ഏത് കാലയളവും തിരഞ്ഞെടുക്കാവുന്നതാണ്
• ഇന്ത്യയിലെമ്പാടും 1000ല്‍ അധികം സ്ഥലങ്ങളില്‍ ബ്രാഞ്ചുകൾ
• പ്രോഡക്ടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമറിയുന്നതിന് ഞങ്ങളുടെ കസ്റ്റമർ പോർട്ടല്‍ -എക്സ്പീരിയ സന്ദർശിക്കുക
• ഇലക്ട്രോണിക് മോഡിലൂടെയോ നേരിട്ടോ പേമെൻറ് ചെയ്യുന്നതിനുള്ള സൌകര്യം
• സീനിയർ സിറ്റിസെൻസ്, നിലവിലുള്ള കസ്റ്റമേഴ്സ്, ഗ്രൂപ്പ് ജീവനക്കാർ എന്നിവർക്കായി പ്രത്യേക നിരക്കുകൾ

എനിക്ക് ലഭ്യമായ സേവന സൗകര്യങ്ങൾ എന്തൊക്കെയാണ്?

ഞങ്ങളുടേത് സേവനദാതാക്കളുടെ ഒരു സംരഭമാണ്, ഞങ്ങളുടെ പ്രധാന പരിഗണന ഏറ്റവും മികച്ച് സേവനങ്ങൾ നല്‍കുക എന്നതാണ്. അതില്‍ പ്രധാനപ്പെട്ട ചിലതാണ്:
• എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന ടച്ച് പോയിൻറുകൾ
• ലളിതവും സുതാര്യവും ആയ പോളിസികൾ
• നിങ്ങളുടെ ആവശ്യങ്ങൾ പ്ലാൻ ചെയ്യാൻ സഹായിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ഓൺലൈൻ കാല്‍ക്കുലേറ്റർ ലഭ്യമാണ്
• ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് ചെയ്യുമ്പോൾ കസ്റ്റമേഴ്സിന്, അപേക്ഷിക്കുന്നത് മുതല്‍ മെച്യൂരിറ്റി വരെ വിശദ വിവരങ്ങളടങ്ങിയ SMS ഉം ഇമെയിലും ലഭിക്കുന്നതാണ്
• നിങ്ങൾ സമർപ്പിച്ച എല്ലാ രേഖകളുടേയും സ്കാൻ ചെയ്ത പകർപ്പുകൾ കൈകാര്യം ചെയ്യുവാനുള്ള എളുപ്പത്തില്‍ ഓൺലൈനില്‍ ലഭ്യമാകുന്നതാണ്
• പരിപൂർണ്ണ ആനന്ദത്തിന്‍റെ ഒരനുഭവം

ഒരു ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനായി എനിക്ക് എന്തെങ്കിലും റഫറല്‍ നല്‍കേണ്ടതായി വരുമോ?

റഫറല്‍സ് ഒന്നും തന്നെ ആവശ്യമില്ല.

എനിക്ക് ഏതെല്ലാം മോഡുകളിലൂടെ എന്‍റെ പേമെന്‍റ് നടത്തുവാനാകും?

ചെക്ക്, ഡെബിറ്റ് കാർഡ് (ശാഖകൾ മാത്രം തിരഞ്ഞെടുക്കുക) അല്ലെങ്കിൽ RTGS / NEFT

ക്യാഷ് പേമെന്‍റ് വഴി എനിക്ക് ഒരു ഡിപ്പോസിറ്റ് തുടങ്ങുവാനാകുമോ?

ഇല്ല

ഒരു ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങുന്നതിനായി ഞാൻ സമർപ്പിക്കേണ്ട വിവിധ രേഖകൾ എന്തൊക്കെയാണ്?

വ്യക്തികൾക്ക്:
1 അടുത്ത കാലത്തെ ഫോട്ടോ
2 VID (വിർച്വല്‍ ഐഡൻറിഫിക്കേഷൻ നമ്പർ)/ ആധാർ കാർഡ്/ ആധാറില്‍ പേരുചേർക്കാനുള്ള അപേക്ഷയുടെ പ്രൂഫ്
3 പാൻ കാർഡ്
അല്ലെങ്കിൽ
3 ഫോം 60 + താഴെക്കൊടുത്തിട്ടുള്ള OVDകളില്‍ (ഒഫീഷ്യലി വാലിഡ് ഡോക്യുമെൻറ്സ്) ഏതെങ്കിലും1:
• വാലിഡ് ആയ പാസ്പോർട്ട്
• വാലിഡ് ആയ ഡ്രൈവിങ് ലൈസൻസ്
• വോട്ടേഴ്സ് ID കാർഡ്
• എൻആർഇജിഎ ജോബ് കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച പേരും വിലാസവും അടങ്ങുന്ന കത്ത്

ഉടമസ്ഥ സ്ഥാപനങ്ങള്‍ക്കായി:
1 ഉടമസ്ഥന്റെ സമീപകാല ഫോട്ടോഗ്രാഫ്
2 VID (വിർച്ച്വൽ ഐഡൻറിഫിക്കേഷൻ നമ്പർ)/ ആധാർ കാർഡ് /ഉടമസ്ഥന്റെ ആധാറിന്‍റെ എൻറോൽമൻറ്റിനായുള്ള അപേക്ഷയുടെ തെളിവ്
3 ഉടമസ്ഥന്റെ പാന്‍ കാര്‍ഡ്
അല്ലെങ്കിൽ
3 പ്രൊപ്റൈറ്റര്‍ ഫോം 60 + താഴെ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും 1 OVDകള്‍ (ഔദ്യോഗികമായി സാധുവായ പ്രമാണങ്ങൾ):
• വാലിഡ് ആയ പാസ്പോർട്ട്
• വാലിഡ് ആയ ഡ്രൈവിങ് ലൈസൻസ്
• വോട്ടേഴ്സ് ID കാർഡ്
• എൻആർഇജിഎ ജോബ് കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച പേരും വിലാസവും അടങ്ങുന്ന കത്ത്
4 സോള്‍ പ്രൊപ്റൈറ്ററിന്‍റെ പാന്‍ കാര്‍ഡ്
5 സോള്‍ പ്രൊപ്റൈറ്ററിന്‍റെ താഴെ പരാമര്‍ശിക്കുന്ന 2 പ്രമാണങ്ങള്‍:
• രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
• ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം മുനിസിപ്പൽ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് / ലൈസൻസ്
• GST അല്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍
• GST സർട്ടിഫിക്കറ്റ് (താൽക്കാലിക / അന്തിമ)
• പ്രൊഫഷണൽ ടാക്സ് അഥോറിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് / രജിസ്ട്രേഷൻ പ്രമാണം
• നിയമപ്രകാരമുള്ള ഏതെങ്കിലും പ്രൊഫഷണൽ ബോഡിക്ക് കീഴിൽ പ്രൊപ്രൈറ്ററി സ്ഥാപനത്തിന്‍റെ പേരിൽ നൽകുന്ന ലൈസൻസ് / സർട്ടിഫിക്കറ്റ്
• ഏക ഉടമയുടെ പേരിലുള്ള സ്ഥാപനത്തിന്‍റെ, ഇൻകം ടാക്സ് അധികാരികളാല്‍ യഥാർഥത്തിൽ ആധികാരികമായി അംഗീകരിക്കപ്പെട്ട / അംഗീകൃത ആദായ നികുതി റിട്ടേൺ (കേവലം അംഗീകാരം അല്ല)
• ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് നൽകിയ ഇംപോർട്ടർ എക്സ്പോർട്ട്ടർ കോഡ്
• ഏതെങ്കിലും സേവന ദാതാവിന്റെ (വൈദ്യുതി, വെള്ളം, പൈപ്പ് ഗ്യാസ്, പോസ്റ്റ്പെയ്ഡ് മൊബൈൽ, ടെലിഫോൺ ബിൽ) രണ്ട് മാസത്തില്‍ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ

HUFകള്‍:
1 കര്‍ത്തയുടെ അടുത്ത കാലത്തെ ഫോട്ടോ
2 VID (വിർച്ച്വൽ ഐഡൻറിഫിക്കേഷൻ നമ്പർ)/ ആധാർ കാർഡ് /കര്‍ത്തയുടെ ആധാറിന്‍റെ എൻറോൽമൻറ്റിനായുള്ള അപേക്ഷയുടെ തെളിവ്
3 കര്‍ത്തയുടെ പാന്‍ കാര്‍ഡ്
അല്ലെങ്കിൽ
3 കര്‍ത്തയുടെ ഫോം 60 + താഴെ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും 1 OVDകള്‍ (ഔദ്യോഗികമായി സാധുവായ പ്രമാണങ്ങൾ):
• വാലിഡ് ആയ പാസ്പോർട്ട്
• വാലിഡ് ആയ ഡ്രൈവിങ് ലൈസൻസ്
• വോട്ടേഴ്സ് ID കാർഡ്
• എൻആർഇജിഎ ജോബ് കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച പേരും വിലാസവും അടങ്ങുന്ന കത്ത്
4 HUF ന്‍റെ പാന്‍ കാര്‍ഡ്
5 പ്രമാണം
6 HUFന്‍റെ ഏതൊരു സേവന ദാതാവില്‍ നിന്നുള്ള (ഇലക്ട്രിസിറ്റി, ജലം, പൈപ്പ് ഗ്യാസ്, പോസ്റ്റ് പേഡ് മൊബൈൽ, ടെലിഫോൺ ബിൽ) രണ്ട് മാസത്തില്‍ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ

രജിസ്റ്റർ ചെയ്ത പങ്കാളിത്തത്തിനായി:
1 എല്ലാ പങ്കാളികളുടെയും സമീപകാല ഫോട്ടോഗ്രാഫ്
2 VID (വിർച്ച്വൽ ഐഡൻറിഫിക്കേഷൻ നമ്പർ)/ ആധാർ കാർഡ് /എല്ലാ പങ്കാളികളുടെയും ആധാറിന്‍റെ എൻറോൽമൻറ്റിനായുള്ള അപേക്ഷയുടെ തെളിവ്
3 എല്ലാ പങ്കാളികളുടെയും പാൻ കാർഡ്
അല്ലെങ്കിൽ
3 എല്ലാ പങ്കാളികളുടെയും ഫോം 60 + താഴെ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും 1 OVDകള്‍ (ഔദ്യോഗികമായി സാധുവായ പ്രമാണങ്ങൾ):
• വാലിഡ് ആയ പാസ്പോർട്ട്
• വാലിഡ് ആയ ഡ്രൈവിങ് ലൈസൻസ്
• വോട്ടേഴ്സ് ID കാർഡ്
• എൻആർഇജിഎ ജോബ് കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച പേരും വിലാസവും അടങ്ങുന്ന കത്ത്
4 രജിസ്റ്റർ ചെയ്ത പങ്കാളിത്തത്തിന്റെ പാൻ കാർഡ്
5 പ്രമാണം
6 റെജിസ്റ്റര്‍ ചെയ്ത പങ്കാളിത്തത്തിന്‍റെ ഏതൊരു സേവന ദാതാവില്‍ നിന്നുള്ള (ഇലക്ട്രിസിറ്റി, ജലം, പൈപ്പ് ഗ്യാസ്, പോസ്റ്റ് പേഡ് മൊബൈൽ, ടെലിഫോൺ ബിൽ) രണ്ട് മാസത്തില്‍ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ
7 അറ്റോർണി ഉടമയ്ക്കായി അനുവദിച്ച പവർ ഓഫ് അറ്റോർണി
8 രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

രജിസ്റ്റർ ചെയ്യാത്ത പങ്കാളിത്തത്തിനായി:
1 എല്ലാ പങ്കാളികളുടെയും സമീപകാല ഫോട്ടോഗ്രാഫ്
2 VID (വിർച്ച്വൽ ഐഡൻറിഫിക്കേഷൻ നമ്പർ)/ ആധാർ കാർഡ് /എല്ലാ പങ്കാളികളുടെയും ആധാറിന്‍റെ എൻറോൽമൻറ്റിനായുള്ള അപേക്ഷയുടെ തെളിവ്
3 എല്ലാ പങ്കാളികളുടെയും പാൻ കാർഡ്
അല്ലെങ്കിൽ
3 എല്ലാ പങ്കാളികളുടെയും ഫോം 60 + താഴെ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും 1 OVDകള്‍ (ഔദ്യോഗികമായി സാധുവായ പ്രമാണങ്ങൾ):
• വാലിഡ് ആയ പാസ്പോർട്ട്
• വാലിഡ് ആയ ഡ്രൈവിങ് ലൈസൻസ്
• വോട്ടേഴ്സ് ID കാർഡ്
• NREGA ജോബ് കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച പേരും വിലാസവും അടങ്ങുന്ന കത്ത്
4 രജിസ്റ്റർ ചെയ്ത പങ്കാളിത്തത്തിന്റെ പാൻ കാർഡ്
5 പ്രമാണം
6 റെജിസ്റ്റര്‍ ചെയ്ത പങ്കാളിത്തത്തിന്‍റെ ഏതൊരു സേവന ദാതാവില്‍ നിന്നുള്ള (ഇലക്ട്രിസിറ്റി, ജലം, പൈപ്പ് ഗ്യാസ്, പോസ്റ്റ് പേഡ് മൊബൈൽ, ടെലിഫോൺ ബിൽ) രണ്ട് മാസത്തില്‍ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ
7 അറ്റോർണി ഉടമയ്ക്കായി അനുവദിച്ച പവർ ഓഫ് അറ്റോർണി

രജിസ്റ്റർ ചെയ്ത ട്രസ്റ്റുകൾക്കായി:
1 എല്ലാ ട്രസ്റ്റികളുടെയും സമീപകാല ഫോട്ടോഗ്രാഫ്
2 VID (വിർച്ച്വൽ ഐഡൻറിഫിക്കേഷൻ നമ്പർ)/ ആധാർ കാർഡ് /ട്രസ്റ്റികൾ ആധാറിന്‍റെ എൻറോൽമൻറ്റിനായുള്ള അപേക്ഷയുടെ തെളിവ്
3 എല്ലാ ട്രസ്റ്റികളുടെയും പാൻ കാർഡ്
അല്ലെങ്കിൽ
3 എല്ലാ ട്രസ്റ്റികളുടെയും ഫോം 60 + താഴെ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും 1 OVDകള്‍ (ഔദ്യോഗികമായി സാധുവായ പ്രമാണങ്ങൾ):
• വാലിഡ് ആയ പാസ്പോർട്ട്
• വാലിഡ് ആയ ഡ്രൈവിങ് ലൈസൻസ്
• വോട്ടേഴ്സ് ID കാർഡ്
• NREGA ജോബ് കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച പേരും വിലാസവും അടങ്ങുന്ന കത്ത്
4 ട്രസ്റ്റിന്‍റെ പാൻ കാർഡ്
5 പ്രമാണം
6 ട്രസ്റ്റിന്‍റെ ഏതൊരു സേവന ദാതാവില്‍ നിന്നുള്ള (ഇലക്ട്രിസിറ്റി, ജലം, പൈപ്പ് ഗ്യാസ്, പോസ്റ്റ് പേഡ് മൊബൈൽ, ടെലിഫോൺ ബിൽ) രണ്ട് മാസത്തില്‍ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ
7 അറ്റോർണി ഉടമയ്ക്കായി അനുവദിച്ച പവർ ഓഫ് അറ്റോർണി
8 രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

ഇൻകോർപ്പറേറ്റു ചെയ്യാത്ത അസോസിയേഷൻ / വ്യക്തിഗത സ്ഥാപനം / രജിസ്ടർഡ് ട്രസ്റ്റുകൾ എന്നിവയ്ക്കായി:
1 എല്ലാ അതോറിറ്റികളുടെയും സമീപകാല ഫോട്ടോഗ്രാഫ്
2 VID (വിർച്ച്വൽ ഐഡൻറിഫിക്കേഷൻ നമ്പർ)/ ആധാർ കാർഡ് /എല്ലാ അതോറിറ്റികളുടെയും ആധാറിന്‍റെ എൻറോൽമൻറ്റിനായുള്ള അപേക്ഷയുടെ തെളിവ്
3 എല്ലാ അതോറിറ്റികളുടെയും പാൻ കാർഡ്
അല്ലെങ്കിൽ
3 എല്ലാ അതോറിറ്റികളുടെയും ഫോം 60 + താഴെ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും 1 OVDകള്‍ (ഔദ്യോഗികമായി സാധുവായ പ്രമാണങ്ങൾ):
• വാലിഡ് ആയ പാസ്പോർട്ട്
• വാലിഡ് ആയ ഡ്രൈവിങ് ലൈസൻസ്
• വോട്ടേഴ്സ് ID കാർഡ്
• NREGA ജോബ് കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച പേരും വിലാസവും അടങ്ങുന്ന കത്ത്
4 സ്ഥാപനത്തിന്‍റെ പാന്‍ കാര്‍ഡ്
5 പ്രമാണം
6 ട്രസ്റ്റിന്‍റെ ഏതൊരു സേവന ദാതാവില്‍ നിന്നുള്ള (ഇലക്ട്രിസിറ്റി, ജലം, പൈപ്പ് ഗ്യാസ്, പോസ്റ്റ് പേഡ് മൊബൈൽ, ടെലിഫോൺ ബിൽ) രണ്ട് മാസത്തില്‍ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ
7 അറ്റോർണി ഉടമയ്ക്കായി അനുവദിച്ച പവർ ഓഫ് അറ്റോർണി
8 രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
9 മാനേജിംഗ് ബോഡിയുടെ പ്രമേയം

വിദ്യാലയത്തിനു വേണ്ടി:
1 പ്രമേയത്തിന്‍റെ കോപ്പി
2 മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെയും ബൈ-ലോ യുടെയും കോപ്പി
3 രജിസ്ട്രേഷൻ സര്ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ യഥാർത്ഥ പകർപ്പ് (സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട്, 1860 പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സൊസൈറ്റി അല്ലെങ്കിൽ സംസ്ഥാന അല്ലെങ്കിൽ യൂണിയൻ ടെറിട്ടറിയിലെ ഏതെങ്കിലും നിലവിലുള്ള നിയമപ്രകാരമുള്ള )
4 VID (വിർച്ച്വൽ ഐഡൻറിഫിക്കേഷൻ നമ്പർ)/ ആധാർ കാർഡ് /എല്ലാ അതോറിറ്റികളുടെയും ആധാറിന്‍റെ എൻറോൽമൻറ്റിനായുള്ള അപേക്ഷയുടെ തെളിവ്
5 എല്ലാ അതോറിറ്റികളുടെയും പാൻ കാർഡ്
അല്ലെങ്കിൽ
5 എല്ലാ അതോറിറ്റികളുടെയും ഫോം 60 + താഴെ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും 1 OVDകള്‍ (ഔദ്യോഗികമായി സാധുവായ പ്രമാണങ്ങൾ):
• വാലിഡ് ആയ പാസ്പോർട്ട്
• വാലിഡ് ആയ ഡ്രൈവിങ് ലൈസൻസ്
• വോട്ടേഴ്സ് ID കാർഡ്
• NREGA ജോബ് കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച പേരും വിലാസവും അടങ്ങുന്ന കത്ത്
6 സൊസൈറ്റിയുടെ മേൽവിലാസം തെളിയിക്കുന്നതിന് താഴെ പറയുന്ന ഏതെങ്കിലും ആവശ്യമാണ്‌
• സഹകരണ സൊസൈറ്റികളുടെ റജിസ്ട്രാർ നൽകിയ സർട്ടിഫിക്കറ്റ് പകർപ്പ്.
• നിലവിലുള്ള ബാങ്കറിൽ നിന്നും ബാങ്ക് സർട്ടിഫിക്കറ്റ്.
• 3 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ്.
• കേന്ദ്ര / സംസ്ഥാനം അല്ലെങ്കിൽ ഏതെങ്കിലും പ്രാദേശിക ഭരണകൂടം അധികാരപ്പെടുത്തിയിട്ടുള്ള റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

കമ്പനികൾക്കായി:
1 ഇന്‍കോര്‍പറേഷന്‍ സർട്ടിഫിക്കറ്റ്/രജിസ്ട്രേഷൻ ആന്‍ഡ്‌ മെമ്മോറാണ്ടം & ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷൻ
2 ഡയറക്ടർമാരുടെ ബോർഡ് അതിന്‍റെ ഇടപാടുകൾക്കോ കരാറിലേക്കോ പ്രവേശിക്കുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും പാസ്സാക്കിയ പ്രമേയവും അവരുടെ പേരുകളും സ്പെസിമെൻ ഒപ്പും (s)
3 കമ്പനിയുടെ പാൻ അലോട്ട്മെൻറ് ലെറ്റർ / പാൻ കാർഡ്
4 പുതിയ ടെലിഫോൺ / വൈദ്യുതി ബിൽ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ്, റദ്ദാക്കിയ ചെക്ക്
5 ഔദ്യോഗികമായി സാധുതയുള്ള രേഖ (പാൻ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർമാരുടെ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്) അത്തരം ഇടപാടുകൾക്ക് അംഗീകാരമുള്ള ഡയറക്ടർമാർ, ജീവനക്കാർ, വ്യക്തികൾ എന്നിവരെ തിരിച്ചറിയിക്കുന്നത്.
• വാലിഡ് ആയ പാസ്പോർട്ട്

സഹകരണ ബാങ്കുകൾക്ക്:
1 RBI നല്‍കുന്ന ബാങ്കിംഗ് ലൈസന്‍സ്
അല്ലെങ്കിൽ
1 സൊസൈറ്റി ആക്ട് പ്രകാരം പുറപ്പെടുവിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
2 നിയമങ്ങളുടെയും & ബൈ ലോ കളുടെയും "ശരിയും പുതുക്കിയതുമായ"സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
അല്ലെങ്കിൽ
2 മെമ്മോറാണ്ടം/ബാങ്കിന്‍റെ ഏതെങ്കിലും ഡയറക്ടര്‍ ഒപ്പിട്ട ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍.
3 ഒപ്പുവച്ച ബോർഡ് പ്രമേയം, അധികാരപ്പെടുത്തി ഒപ്പിട്ട വിശദാംശങ്ങളോടൊപ്പം.
4 ബാങ്കിന്റെ പാൻ കാർഡ് പകർപ്പ്
5 ഔദ്യോഗീക പ്രതിനിധിയുടെ KYC - ഒരു പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ആധാര്‍ നമ്പര്‍./ ആധാര്‍,പാന്‍ എന്നിവ എന്‍റോള്‍ ചെയ്ത ആപ്ലിക്കേഷന്‍റെ പ്രൂഫ്‌/ഫോം 60

PAN ഉം ആധാറും ഉള്ള ഒരു സീനിയർ സിറ്റിസെൻ ഒരു വാടക സ്ഥലത്തേയ്ക്ക് താമസം മാറി. വാടകച്ചീട്ട് അദ്ദേഹത്തിന്‍റെ മകന്‍റെ പേരിലാണ്, അതില്‍ സീനിയർ സിറ്റിസെൻ ആയ രക്ഷിതാവിന്‍റെ പേര് രേഖപ്പെടുത്തിയിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സീനിയർ സിറ്റിസെൻ ആയ വ്യക്തിയുടെ പക്കല്‍ നിന്നും FD യുടെ നടപടികൾ മുന്നോട്ട് നീക്കുന്നതിനായി എന്തെല്ലാം രേഖകളാണ് ആവശ്യം?

PAN നും ആധാറിനും പുറമേ, സീനിയർ സിറ്റിസെൻ അദ്ദേഹത്തിന്‍റെ “നിലവിലുള്ള/ബന്ധപ്പെടാനുള്ള വിലാസം” എന്ന കോളം പൂരിപ്പിച്ച്, FD അപേക്ഷാ ഫോമിന്‍റെ പേജ് 1 ല്‍ താഴെ സ്ക്രീൻഷോട്ടില്‍ കാണിച്ചിരിക്കുന്നതുപോലെ "നിലവിലുള്ള/ബന്ധപ്പെടാനുള്ള വിലാസവും സ്ഥിരമായ വിലാസവും ഒന്നു തന്നെയാണോ" എന്നിടത്ത് “അല്ല” എന്ന് ടിക് ചെയ്താല്‍ മാത്രം മതി. കസ്റ്റമറുടെ സ്വന്തം ഉത്തരവാദിത്തമായതിനാല്‍ അദ്ദേഹത്തിന് ബന്ധപ്പെടാനുള്ള വിലാസത്തിൻറെ പ്രൂഫ് നല്‍കേണ്ട ആവശ്യമില്ല.

image

ഒരു ഫിക്സഡ് ഡിപ്പോസിറ്റ് അക്കൌണ്ട് തുടങ്ങുന്നതിനായി എന്തെങ്കിലും ചാർജ്ജോ പ്രോസ്സസിങ് ഫീസോ ഈടാക്കുന്നുണ്ടോ?

നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങുന്നതിന് യാതൊരു വിധ ചാർജ്ജുകളും ഈടാക്കുന്നതല്ല.

ടാക്സ് ഈടാക്കുന്നതില്‍ നിന്നും ഒഴിവ് നേടുവാൻ എനിക്ക് FD നിക്ഷേപം കാണിക്കുവാൻ സാധിക്കുമോ?

ബജാജ് ഫൈനാൻസ് ലിമിറ്റഡ് FD നിക്ഷേപം സെക്ഷൻ 80C പ്രകാരം ടാക്സ് കുറയ്ക്കുന്നതിനുള്ള ആനുകൂല്യത്തിനായുള്ള നിക്ഷേപമായി കണക്കാക്കപ്പെടുന്നതല്ല.

എന്‍റെ പലിശ തുക എപ്പോഴാണ് ലഭിക്കുക?

അസഞ്ചിതം - സ്കീമിന്‍റെ പലിശ പേമെന്‍റ് ഫ്രീക്വൻസി അടിസ്ഥാനമാക്കി ഉപഭോക്താവിന് പലിശ നൽകുന്നതാണ്
പ്രതിമാസ ഓപ്ഷൻ - ഓരോ മാസത്തിലെയും അവസാന തീയതി. FD നിക്ഷേപിച്ചതിനു ശേഷമുള്ള അടുത്ത മാസത്തെ അവസാന ദിവസം ആദ്യ പലിശ ലഭിക്കുന്നതാണ്. ഉദാഹരണത്തിന് കസ്റ്റമർ FD മാർച്ച് 25th ന് ആരംഭിച്ചിട്ടുണ്ടെങ്കിൽ കൂടാതെ പ്രതിമാസ പലിശയ്ക്കായി അപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, അത് തൊട്ടടുത്ത മാസാവസാനം അതായത് 30th ഏപ്രിൽ, 31st മെയ് എന്നിങ്ങനെ തുടർന്ന് കിട്ടിക്കൊണ്ടേയിരിക്കും.
ത്രൈമാസ ഓപ്ഷൻ - ജൂൺ 30, സെപ്തംബർ 30, ഡിസംബർ 31, മാർച്ച് 31
അർദ്ധ വാർഷിക ഓപ്ഷൻ - സെപ്റ്റംബർ 30, മാർച്ച് 31
വാർഷിക ഓപ്ഷൻ - മാർച്ച് 31
സഞ്ചിത സ്കീം - പലിശ വർഷാവർഷം കൂട്ടിച്ചേർക്കപ്പെടുന്നു, മെച്യൂരിറ്റി തുക ബാധകമാവുന്നിടത്തെല്ലാം നികുതി ഈടാക്കലിന് വിധേയമായിരിക്കും. മെച്യൂരിറ്റി എത്തുമ്പോൾ പലിശയും നല്‍കുന്നതായിരിക്കും.

FD യുടെ വിവരങ്ങളായ തുക, കാലയളവ്, പലിശ % എന്നിവ എവിടെ നിന്നാണ് എനിക്ക് അറിയാൻ കഴിയുക?

ഞങ്ങളുടെ കസ്റ്റമർ പോർട്ടലായ എക്സ്പീരിയയില്‍ നിങ്ങളുടെ FDR ല്‍ റഫർ ചെയ്തോ സ്റ്റേറ്റ്മെൻറ് ഓഫ് അക്കൌണ്ടില്‍ നോക്കിയോ നിങ്ങൾക്ക് വിശദ വിവരങ്ങളറിയാവുന്നതാണ്.

എന്‍റെ FD സർട്ടിഫിക്കറ്റ് /റസീറ്റ് നഷ്ടമായിരിക്കുന്നു, അതിനാല്‍ പുതിയത് ആവശ്യമാണ്

ഒറിജിനല്‍ FD റസീറ്റ് ഞങ്ങളുടെ രേഖകളിലുള്ള നിങ്ങളുടെ വിലാസത്തിലേയ്ക്ക് കൊറിയർ ചെയ്യും. ഒരു ഡ്യൂപ്ലിക്കേറ്റ് FD റസീറ്റ് ആവശ്യമായി വരികയാണെങ്കില്‍, FD അക്കൌണ്ട് ഹോൾഡേഴ്സിൻറെ എല്ലാം ഒപ്പ് സഹിതം എഴുതി തയ്യാറാക്കിയ ഒരു അപേക്ഷ ഞങ്ങളുടെ ബ്രാഞ്ചില്‍ സമർപ്പിക്കുക.

എന്‍റെ FD യില്‍ ഒരു നോമിനിയെ ചേർക്കാനോ/ നോമിനിയെ മാറ്റുവാനോ ഞാൻ താല്‍പര്യപ്പെടുന്നു.

നോമിനിയുടെ പേര് മാറ്റുന്നതിനുള്ള ഏത് അഭ്യർത്ഥനയ്ക്കും, https://www.bajajfinserv.in/forms-centre ൽ ലഭ്യമായ നാമനിർദ്ദേശ ഫോം പൂരിപ്പിക്കുക/സമർപ്പിക്കുക കൃത്യമായി ഒപ്പിട്ട് ഞങ്ങളുടെ ബ്രാഞ്ച്/നിങ്ങളുടെ RM/ബ്രോക്കർ എന്നിവയിൽ സമർപ്പിക്കുക, ഇതിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ റെക്കോർഡുകളിൽ മാറ്റങ്ങൾ വരുത്തും.

ഡിപ്പോസിറ്റർക്ക് എപ്പോഴാണ് TDS സർട്ടിഫിക്കറ്റ് നല്‍കപ്പെടുക?

ഓരോ ത്രൈമാസികത്തിലും TDS സർട്ടിഫിക്കറ്റ് ഡിപ്പോസിറ്റർക്ക് ഇമെയില്‍ ചെയ്ത് കൊടുക്കുന്നതായിരിക്കും.

എത്ര സമയമെടുക്കും എനിക്ക് ഫിക്സഡ് ഡിപ്പോസിറ്റ് റസീറ്റ് ലഭ്യമാകുവാൻ?

ഡിപ്പോസിറ്റർക്ക് ഫിക്സഡ് ഡിപ്പോസിറ്റ് സൃഷ്ടിച്ചതിനു ശേഷം പരമാവധി 3 ആഴ്ചയ്ക്കുള്ളില്‍ അയാളുടെ ഫിക്സഡ് ഡിപ്പോസിറ്റ് റസീറ്റ് കൊറിയർ വഴി ലഭിക്കുന്നതായിരിക്കും.

എനിക്ക് എന്‍റെ ഫിക്സഡ് ഡിപ്പോസിറ്റ് റസീറ്റ് ട്രാക്ക് ചെയ്യുവാൻ കഴിയുന്നില്ല. ദയവായി സഹായിക്കുക.

ഞങ്ങളുടെ വെബ്സൈറ്റില്‍ FDR ട്രാക്കിങ് സംവിധാനം ഉടൻ തന്നെ ലഭ്യമാകുന്നതാണ്. അതേ സമയം തന്നെ FD സർട്ടിഫിക്കറ്റിന്‍റെ ഒരു വിർച്വല്‍ പകർപ്പ് ഞങ്ങളുടെ ഓൺലൈൻ കസ്റ്റമർ പോർട്ടലായ എക്സ്പീരിയയില്‍ ലഭ്യമാകുന്നതാണ്, അതിനാല്‍ അത് ഓൺലൈൻ ആയി കാണാവുന്നതാണ്.

എന്‍റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാൻ പോകുന്ന പലിശ തുക എത്രയാണ്?

കസ്റ്റമർ തിരഞ്ഞെടുത്ത സ്കീമിനനുസൃതമായുള്ള പലിശ തുക ഞങ്ങളുടെ രേഖകളില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്നതായിരിക്കും. പലിശ ക്രെഡിറ്റ് ചെയ്തതിനുശേഷം അതിന്‍റെ വിവരങ്ങൾ കസ്റ്റമർക്ക് SMS/ഇമെയില്‍ വഴി അയക്കുന്നതായിരിക്കും.
പലിശ വരവുകളുടേയും നേടിയ പലിശ സ്കീമിന്‍റെയും വിവരങ്ങൾ അറിയുന്നതിന് നിങ്ങളുടെ സ്റ്റേറ്റ്മെന്‍റ് ഓഫ് അക്കൗണ്ട് റഫർ ചെയ്യുക.

മെച്യൂരിറ്റി തുക എങ്ങിനെയാണ് ട്രാൻസ്ഫർ ചെയ്യപ്പെടുക?

നാഷണല്‍ ഫണ്ട് ട്രാൻസ്ഫർ/ റിയല്‍ ടൈം ഗ്രോസ്സ് സെറ്റില്‍മെൻറ് മോഡുകളിലൂടെ മാത്രം മെച്യൂരിറ്റി തുക ഡിപ്പോസിറ്റർ അപേക്ഷാ ഫോമില്‍ നിർദ്ദേശിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നതായിരിക്കും. ഡിപ്പോസിറ്റിൻറെ മെച്യൂരിറ്റി തിയ്യതിയില്‍ മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്യപ്പെടുന്നതായിരിക്കും. ഇലക്ട്രോണിക് അക്കൌണ്ട് ട്രാൻസ്ഫർ ബൌൺസ് ഉണ്ടാകുന്ന സാഹചര്യത്തില്‍ കസ്റ്റമറെ ഞങ്ങളുടെ പക്കല്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ഫോൺകോൾ. ഇമെയില്‍, കത്ത് എന്നിവ വഴി അറിയിപ്പ് നല്‍കുന്നതായിരിക്കും.

എനിക്ക് എന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാറ്റേണ്ടതുണ്ട്?

https://www.bajajfinserv.in/forms-centre ല്‍ നിന്നും ബാങ്ക് ഡീറ്റെയില്‍സ് മാറുന്നതിനുള്ള ഫോം ഡൌൺലോഡ് ചെയ്ത് FDR ൻറെ പകർപ്പും ക്യാൻസല്‍ ചെയ്ത ചെക്കും ഒപ്പം വെച്ച് നിങ്ങളുടെ RM ന്/ബ്രോക്കർക്ക് നല്‍കുക.

എനിക്ക് എന്‍റെ എഫ്ഡി-യിലെ പലിശ ലഭിച്ചില്ല

നിങ്ങള്‍ക്ക് എഫ്ഡി-യിലെ പലിശ എന്തുകൊണ്ട് ലഭിച്ചില്ല എന്നതിനുള്ള വ്യക്തതക്ക് ദയവായി അഭ്യർത്ഥന ഉന്നയിക്കുക സെക്ഷന്‍ സന്ദര്‍ശിക്കുക.

എനിക്ക് പണം ആവശ്യമാണെങ്കില്‍ നിങ്ങൾക്ക് എൻറെ FDയിന്മേല്‍ ലോൺ നല്‍കുവാൻ സാധിക്കുമോ?

ഞങ്ങളുടെ അടുത്ത് ഇടപാട് തുടങ്ങി 3 മാസങ്ങൾക്കു ശേഷം ഞങ്ങളുടെ ഡിപ്പോസിറ്റ് കസ്റ്റമേഴ്സിന് ഒരു ലോൺ നേടാവുന്നതാണ്, പരമാവധി ,അത് ഡിപ്പോസിറ്റ് തുകയുടെ 75% ആയിരിക്കും, കൂടാതെ ഡിപ്പോസിറ്റിൻറെ പലിശ നിരക്കിനേക്കാൾ 2% നിരക്ക് അധിമായിരിക്കും. കാലയളവ് FD യുടെ മെച്യൂരിറ്റിയുടെ അവശേഷിക്കുന്ന കാലയളവായിരിക്കും.

FD യിൻമേലുള്ള ലോണിന് എങ്ങിനെ അപേക്ഷിക്കാം? 

നിങ്ങൾക്ക് FD ഈടാക്കിയുള്ള ലോൺ രൂ.4,00,000 ൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ RM/ബ്രാഞ്ചുമായി ബന്ധപ്പെടുക. രൂ.4,00,000 വരെയുള്ള ലോണിന്, ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ എക്‌സ്‌പീരിയ സന്ദർശിക്കുക

FDയിന്മേല്‍ എടുത്ത ലോൺ അടച്ചു തീർക്കുവാൻ സാധിച്ചില്ലെങ്കില്‍, അത് എന്‍റെ FD യെ ബാധിക്കുമോ?

ഇല്ല FDയെ അത് ബാധിക്കില്ല. അടയ്ക്കുവാൻ ബാക്കിയുള്ള തവണകളെല്ലാം FD മെച്യൂരിറ്റിയുമായി ക്രമപ്പെടുത്തി ബാക്കിയുള്ള തുക ഡിപ്പോസിറ്റർക്ക് നല്‍കുന്നതായിരിക്കും.

എനിക്ക് BFL ല്‍ നിലവില്‍ ഒരു ലോൺ ഉണ്ട് (ഉദാ: ഹോം ലോൺ) , കൂടാതെ BFL FDയില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്. എന്നാല്‍ എനിക്ക് ലോൺ അടയ്ക്കുവാൻ സാധിക്കുന്നില്ല. ഇത് എന്‍റെ FD യെ ബാധിക്കുമോ?

ഇല്ല FDയെ അത് ബാധിക്കില്ല. അടയ്ക്കുവാൻ ബാക്കിയുള്ള തവണകൾ FDയിന്മേല്‍ ക്രമപ്പെടുത്തുവാൻ സാധിക്കുകയില്ല. നിങ്ങൾക്ക് FD പ്രിമെച്വർ ചെയ്തെടുത്ത് ബാക്കിയുള്ള തവണകൾ അടച്ചു തീർക്കാവുന്നതാണ്.

FDയിന്മേലുള്ള ലോൺ ഒരു ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉണ്ടോ?

ഇല്ല, ഇത് ഒരു ടേം ലോണ്‍ ആണ്

എന്‍റെ FDയിന്മേലുള്ള ലോൺ മുഴുവനായും ഞാൻ ഇപ്പോൾ അടച്ചു തീർത്തിരിക്കുന്നു. എനിക്ക് ഇനിയും ഒരിക്കല്‍ കൂടി FDയിന്മേലുള്ള ലോൺ ലഭിക്കുമോ?

ലഭിക്കും, FD യിന്മേല്‍ മുമ്പുള്ള ലോൺ അടച്ചു തീർക്കുന്നത് നിങ്ങളെ FDയില്‍ പുതിയ ലോൺ നേടുവാൻ അർഹനാക്കുന്നു.

എനിക്ക് FDയിന്മേലുള്ള ലോണിന്‍റെ ഞാൻ അടയ്ക്കുന്ന EMI യില്‍ എന്തെങ്കിലും തരത്തിലുള്ള ആദായ നികുതി ഇളവ് ലഭിക്കുമോ?

ഇല്ല

എനിക്ക് വേറെ ഏതെങ്കിലും NBFC/ബാങ്കിന്‍റെ FDയിന്മേല്‍ ലോൺ ലഭിക്കുമോ?

ഇല്ല. BFL FDകളില്‍ മാത്രമേ BFL ലോൺ നല്‍കുകയുള്ളൂ.

എന്‍റെ FD എങ്ങിനെയാണ് പുതുക്കുന്നത്?

നിങ്ങൾക്ക് ഇനി കൊടുക്കുന്ന 3 വഴികളിലൂടെ നിങ്ങളുടെ FD പുതുക്കാവുന്നതാണ്:
https://customer-login.bajajfinserv.in/customer?SOURCE=FD_DETAILS സന്ദർശിച്ച്
• BFL ബ്രാഞ്ചില്‍ നിങ്ങളുടെ FDR (നിർദ്ദിഷ്ടം, എന്നാല്‍ നിർബന്ധമില്ല) ഉം ആയി മെച്യൂരിറ്റി തിയ്യതിക്കു മുമ്പ് കുറഞ്ഞത് 2 മുമ്പെങ്കിലും സന്ദർശിച്ചുകൊണ്ട്
• നിങ്ങളുടെ RM നോട് മെച്യൂരിറ്റി തിയ്യതിക്കും കുറഞ്ഞത് 2 ദിവസമെങ്കിലും മുമ്പ് അപേക്ഷിച്ചു കൊണ്ട്.

എന്‍റെ FD പുതുക്കുന്നതിനായി എന്തെല്ലാം രേഖകളാണ് ആവശ്യമുള്ളത്?

ഞങ്ങൾക്ക് FD പുതുക്കൽ ഫോം മാത്രമേ ആവശ്യമുള്ളൂ. നിങ്ങൾക്ക് ഒറിജിനൽ FDR അറ്റാച്ച് ചെയ്യാം (ശുപാർശ ചെയ്യുന്നു, എന്നാൽ നിർബന്ധമില്ല).

FD പുതുക്കുന്ന സമയത്ത് ഞാൻ KYC രേഖകളും ഒപ്പം ഫോട്ടോയും വീണ്ടും സമർപ്പിക്കേണ്ടതുണ്ടോ?

ഇല്ല.

പുതുക്കുന്ന സമയത്ത് ഞങ്ങൾക്ക് നോമിനിയുടേയോ കോ-ആപ്ലിക്കൻറിന്‍റെയോ പേര് മാറ്റുവാൻ കഴിയുമോ?

കഴിയും, നോമിനിയുടെ പേര് മാറ്റുവാൻ കഴിയും എന്നാല്‍ കോ-ആപ്ലിക്കൻറിന്‍റെ പേര് മാറ്റുവാൻ കഴിയില്ല.

ഞാൻ ഒരു പുതിയ നിക്ഷേപകനാണ്, BFL FDകളിൽ നിക്ഷേപം നടത്തുന്നതിന് എനിക്ക് ആഗ്രഹമുണ്ട്. ഞാൻ ആരെയാണ് ഇതിനായി ബന്ധപ്പെടേണ്ടത്?

നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപ ഉപദേശകനെ ബന്ധപ്പെടാം, അല്ലെങ്കിൽ fd@bajajfinserv.in ലേക്ക് ഒരു മെയിൽ അയക്കാം. https://www.bajajfinserv.in/fixed-deposit-short-lead-form ൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ ഓൺലൈനിൽ സമർപ്പിക്കുകയും ചെയ്യാം, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ഉടൻ ബന്ധപ്പെടുന്നതാണ്.

ഞാൻ ഇപ്പോൾ തന്നെയാണ് എന്‍റെ FD അപേക്ഷാ ഫോം സമർപ്പിച്ചത്, എനിക്ക് എൻറെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയണമെന്നുണ്ട്. ഇതിനായി ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?

നിങ്ങൾക്ക് RM/ബ്രോക്കറുമായി ബന്ധപ്പെടാം, അല്ലെങ്കിൽ fd@bajajfinserv.in ലേക്ക് ഒരു മെയിൽ അയക്കാം

ഞാൻ നിലവില്‍ ഒരു BFL FD നിക്ഷേപകനാണ്, എങ്കിലും എനിക്ക് ഒരു സംശയമുണ്ട്. ഇത് ദൂരീകരിക്കുവാൻ ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?

നിങ്ങൾക്ക് RM/ബ്രോക്കറുമായി ബന്ധപ്പെടാം, അല്ലെങ്കിൽ fd@bajajfinserv.in ലേക്ക് ഒരു മെയിൽ അയക്കാം. നിങ്ങളുടെ FDR നമ്പർ നിർബന്ധമായും പരാമർശിക്കുക.

FD യില്‍ ലഭിക്കുന്ന പലിശ നികുതി ബാധകമാണോ? നികുതി ബാധകമായ തുക എത്രയാണ്?

അതെ, ആദായനികുതി നിയമം 1961 സെക്ഷൻ 194 A പ്രകാരം, എല്ലാ NBFCകളിലുടനീളമുള്ള ഫിക്സഡ് ഡിപ്പോസിറ്റിലെ നിക്ഷേപത്തിൽ നിന്ന് നേടുന്ന പലിശ ₹ 5, 000 കവിയുകയാണെങ്കിൽ, പലിശ വരുമാനത്തിന് നികുതി നൽകേണ്ടതാണ്. നിക്ഷേപകർക്കുള്ള പാൻ കാർഡ് തലത്തിൽ, അദ്ദേഹത്തിന്‍റെ എല്ലാ ഫിക്സഡ് ഡിപ്പോസിറ്റുകളും ഏകീകരിച്ചതിന് ശേഷം പലിശ വരുമാനം ലഭിക്കുന്നതാണ്. TDS ബജാജ് ഫിനാൻസ് കണക്കാക്കുകയും സർക്കാരിന് ത്രൈമാസമായി നൽകുകയും ചെയ്യും. ആപ്ലിക്കേഷൻ ഘട്ടത്തിൽ നിക്ഷേപകൻ 15G/15H ലഭ്യമാക്കുകയാണെങ്കിൽ, പലിശ വരുമാനത്തിൽ നികുതി അടയ്ക്കുന്നതിൽ നിന്നും അയാൾ ഒഴിവാക്കപ്പെടുന്നതാണ്. എന്നിരുന്നാലും, സാമ്പത്തിക വർഷത്തിൽ അടച്ച പലിശയുടെ ആകെ തുക മുതിർന്നവരല്ലാത്ത പൗരന്മാർക്ക് ₹ 2, 50, 000, മുതിർന്ന പൗരന്മാർക്ക് ₹ 5, 00, 000, സൂപ്പർ സീനിയർ പൗരന്മാർക്ക് ₹ 5, 00, 000 (80 വയസും അതിൽ കൂടുതലുമുള്ളവർ) കവിയുകയാണെങ്കിൽ, ഫോം 15 G/H സാധുവായിരിക്കില്ല മാത്രമല്ല നികുതി കുറയ്ക്കുന്നതായിരിക്കും

എവിടെ നിന്നാണ് എനിക്ക് ഫോം 15 G/H ലഭിക്കുക, എവിടെയാണത് സമർപ്പിക്കേണ്ടത്?

1 എക്സ്പീരിയ: ഞങ്ങളുടെ കസ്റ്റമർ പോർട്ടലില്‍ ലോഗിൻ ചെയ്ത് എക്സ്പീരിയ അക്കൌണ്ട് വിവരങ്ങൾ എന്‍റെ റിലേഷൻസ് ഫിക്സഡ് ഡിപ്പോസിറ്റ് വിവരങ്ങൾ വിശദ വിവരങ്ങൾ കാണുക (ഓരോ ഡിപ്പോസിറ്റിനും) ഫോം 15 G/H എന്നീ ക്രമത്തില്‍ നോക്കുക. നിങ്ങളുടെ ഫോം ഓൺലൈൻ ആയിത്തന്നെ സമർപ്പിക്കുന്നതിനായി ചെക്ക് ബോക്സില്‍ ക്ലിക്ക് ചെയ്യുക, ആവശ്യമുള്ള വിവരങ്ങൾ പൂരിപ്പിക്കുക, OTP ജനറേറ്റ് ചെയ്ത് എന്‍റർ ചെയ്ത് ഡിക്ലറേഷൻ സമർപ്പിക്കുക.
2 ബ്രോക്കർ: ഫോം 15 G/H ഞങ്ങളുടെ വെബ്സൈറ്റ് ല്‍ നിന്നും ഡൌൺലോഡ് ചെയത് നിങ്ങളുടെ ബ്രോക്കർക്ക് സമർപ്പിക്കുക, അയാൾ അത് ഞങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും.
3 ബ്രാഞ്ച്: ഞങ്ങളുടെ വെബ്സൈറ്റ് ൽ നിന്ന് ഫോം 15 G/H ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ അടുത്തുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ബ്രാഞ്ചിൽ സമർപ്പിക്കുക

TDS ഈടാക്കപ്പെടുന്ന ഫ്രീക്വൻസി എത്രയാണ്?

പ്രതിമാസം ഒഴികെയുള്ള പേമെന്‍റ് മോഡുകൾക്കുള്ള ത്രൈമാസികം.

ഫോം 15 G/H സമർപ്പിച്ചിട്ടു പോലും, എൻറെ TDS ഈടാക്കപ്പെട്ടു. ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?

നിങ്ങൾക്ക് നിങ്ങളുടെ RM/ബ്രോക്കറുമായി ബന്ധപ്പെടാവുന്നതാണ്, അല്ലെങ്കിൽ fd@bajajfinserv.in ലേക്ക് മെയിൽ അയക്കുക. കേസ് യഥാർത്ഥമാണെങ്കിൽ ഞങ്ങൾ റീഫണ്ട് ആരംഭിക്കും.

എനിക്ക് കാലാവധി തീരുന്നതിനു മുമ്പ് ഈ FD പിൻവലിക്കുവാൻ സാധിക്കുമോ? കഴിയും എങ്കില്‍ പലിശയില്‍ എന്ത് ആഘാതമാണ് അതേല്‍പ്പിക്കുക?

ഏതൊരു FDയുടേയും ലോക്ക് ഇൻ കാലാവധി 3മാസമാണ്, അതിനുമുമ്പ് FD പിൻവലിക്കുവാൻ സാധിക്കുകയില്ല. കാലാവധിക്ക് മുമ്പുള്ള പിൻവലിക്കലുകൾക്ക് പെനാല്‍റ്റി സ്ലാബുകൾ ബാധകമാണ്:
• 0 -3 മാസം - FD പിൻവലിക്കുവാൻ സാധിക്കുകയില്ല (മരണം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല)
• 3 -6 മാസം - ഡിപ്പോസിറ്റില്‍ പലിശയൊന്നും ലഭിക്കുന്നതല്ല. പ്രിൻസിപ്പല്‍ തുക മാത്രമേ ലഭിക്കുകയുള്ളൂ
• >6 മാസം - ലഭിക്കേണ്ട പലിശ ഡിപ്പോസിറ്റ് ചെയ്ത കാലത്തെ പലിശ നിരക്കിനേക്കാൾ 2% കുറവായിരിക്കും. നിർദ്ദിഷ്ട കാലയളവില്‍ പലിശയൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കില്‍ ലഭ്യമായ പലിശ ബജാജ് ഫൈനാൻസ് ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്ന ഏറ്റവും കുറവ് പലിശ നിരക്കിനേക്കാൾ 3% കുറവായിരിക്കും.

പ്രൈമറി ആപ്ലിക്കന്‍റിന് മരണം സംഭവിച്ചാല്‍, കോ-ആപ്ലിക്കന്‍റിന് FD പ്രിമെച്യൂരിറ്റിക്കായി അപേക്ഷിക്കാമോ?

അപേക്ഷിക്കാം, കോ-ആപ്ലിക്കൻറ് ഒരു അപേക്ഷ എഴുതി മരണ സർട്ടിഫിക്കറ്റിനും FDR നും ഒപ്പം RM/ബ്രോക്കറുടെ അടുത്ത് സമർപ്പിച്ചാല്‍ മാത്രം മതി. FDയുടെ തുക (TDS ഈടാക്കിയതിനു ശേഷം) ഞങ്ങളുടെ പക്കല്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്ക് അക്കൌണ്ടില്‍ അപേക്ഷ ലഭിച്ച് 8 ദിവസത്തിനുള്ളില്‍ കയറുന്നതായിരിക്കും

FD യില്‍ നിക്ഷേപം നടത്തി കുറച്ചു ദിവസങ്ങൾക്കുള്ളില്‍ പ്രൈമറി ആപ്ലിക്കന്‍റിന് മരണം സംഭവിച്ചു. ഈ സാഹചര്യത്തില്‍ BFL പ്രിമെച്വർ പിൻവലിക്കലിന് TDS ഈടാക്കുമോ?

ഉവ്വ്.

പ്രൈമറി ആപ്ലിക്കന്‍റിന് മരണം സംഭവിക്കുകയും നോമിനിയോ ജോയിന്‍റ് ഹോൾഡറോ ഇല്ലെന്ന് വെയ്ക്കുക, ഇത്തരം അവസ്ഥയില്‍ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിക്ക് എന്തൊക്കെ രേഖകളാണ് FD പ്രിമെച്വർ ചെയ്യാൻ വേണ്ടി വരുക?

പ്രൈമറി ആപ്ലിക്കന്‍റിന് മരണം സംഭവിക്കുകയും നോമിനിയോ ജോയിന്‍റ് ഹോൾഡറോ ഇല്ലാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശി താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്:
• മരണപ്പെട്ടയാളുടെ അവകാശവാദത്തിനുള്ള അപേക്ഷ (നിർബന്ധമാണ്)
• മരണ സർട്ടിഫിക്കറ്റിൻറെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകർപ്പ് (നിർബന്ധം)
• പിന്തുടർച്ചാ സാക്ഷ്യപത്രം/അഡ്മിനിസ്ട്രേഷൻ ലെറ്റർ/വില്‍പത്രത്തിൻറെ പകർപ്പ് (നിർദ്ദിഷ്ടം, എന്നാല്‍ നിർബന്ധമില്ല)
• നിയമപരമായ അവകാശിയില്‍/പ്രതിനിധിയില്‍ നിന്നും നഷ്ടപരിഹാര ഉടമ്പടി എടുക്കേണ്ടതുണ്ട്‌ (നിര്‍ബന്ധമായും)

പ്രൈമറി ആപ്ലിക്കന്‍റിന് മരണം സംഭവിച്ചാല്‍ മെച്യൂരിറ്റി എത്തുമ്പോൾ കോ-ആപ്ലിക്കന്‍റിന് പുതിയ പ്രൈമറി ആപ്ലിക്കൻറിനെ വെച്ചു കൊണ്ട് FD പുതുക്കാൻ അപേക്ഷിക്കാനാവുമോ?

ഇല്ല. അത്തരം ഡിപ്പോസിറ്റുകൾ പുതുക്കാനാവില്ല.

കോ ആപ്ലിക്കന്‍റ് മരിക്കുകയാണെങ്കില്‍, പുതുക്കുന്ന സമയത്ത് അയാൾക്ക് പകരം മറ്റൊരു കോ- ആപ്ലിക്കന്‍റിന്‍റെ പേര് നല്‍കാൻ സാധിക്കുമോ?

ഇല്ല, മരിച്ച കോ-ആപ്ലിക്കൻറിൻറെ പേരിനു പകരം മറ്റൊരാളുടെ പേര് വെക്കാൻ സാധിക്കുകയില്ല. എന്നിരുന്നാലും സാധുതയുള്ള രേഖകൾ നല്‍കി FD യില്‍ നിന്നും മരിച്ച കോ-ആപ്ലിക്കൻറിൻറെ പേര് നീക്കം ചെയ്യാവുന്നതാണ്.

ഒരു കര്‍ത്ത ഒരു HUFൽ മരണപെട്ടുവെങ്കില്‍,
•FD കാലാവധി പൂര്‍ത്തിയാകാതെ പുതിയ കര്‍ത്തയ്ക്ക് പ്രാഥമീക അപേക്ഷകന്‍ ആവാനകുമോ? ആവാമെങ്കില്‍ എന്തെല്ലാമാണ് ആവശ്യമായ രേഖകള്‍?
•പ്രീ മെച്ച്വര്‍ FD ആഗ്രഹിക്കുന്ന പുതിയ കര്‍ത്തയില്‍ നിന്നും ആവശ്യമായ രേഖകള്‍ എന്തെല്ലാമാണ്?

രണ്ട് സാഹചര്യങ്ങളിലും താഴെക്കൊടുക്കുന്ന രേഖകൾ ആവശ്യമാണ്:
• ഡിപ്പോസിറ്റർ മരണപ്പെട്ടു എന്നതിൻറെ തെളിവ്
• HUF ലെ കുടുംബാംഗങ്ങളില്‍ നിന്ന് മുതിർന്നയാളെ HUF ൻറെ പുതിയ ഗൃഹനാഥനായി തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രസ്താവന/ സത്യവാങ്മൂലം/ ജാമ്യം.
• HUF ൻറെ ഗൃഹനാഥനെ തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രസ്താവനയുടെ ഉടമ്പടി, അതില്‍ കുടുംബാംഗങ്ങളുടെ പേരും, ഗൃഹനാഥൻറേയും പ്രായപൂർത്തിയായ അംഗങ്ങളുടെ ഒപ്പും ഉണ്ടായിരിക്കണം
• പുതിയ ഗൃഹനാഥന്‍റെ ആധാറും PAN ഉം

പ്രൈമറി ആപ്ലിക്കന്‍റിന് മരണം സംഭവിക്കുകയാണെങ്കില്‍ മരണത്തെപ്പറ്റി BFL ല്‍ അറിയിക്കേണ്ടത് നിർബന്ധമാണോ?

അതേ, കാരണം BFL ന് മരിച്ചയാളിന്‍റെ PAN ല്‍ പലിശ തുടർന്ന് അടയ്ക്കുവാനും TDS ഈടാക്കുവാനും സാധിക്കുകയില്ല

ഒരു ഡിപ്പോസിറ്റില്‍, A=പ്രൈമറി ആപ്ലിക്കന്‍റ് എന്നും B=ജോയിന്‍റ് ആപ്ലിക്കന്‍റ് എന്നും കരുതുക. ഇനി മറ്റൊരു FD യില്‍, B=പ്രൈമറി ആപ്ലിക്കന്‍റ് ( A ജോയിന്‍റ് ആപ്ലിക്കന്‍റ് ആവുകയോ അല്ലാതിരിക്കുകയോ ചെയ്യാം) ആണെന്നും കരുതുക, B ക്ക് KYC രേഖകൾ വീണ്ടും സമർപ്പിക്കേണ്ട ആവശ്യമുണ്ടോ?

ഇല്ല, Bയുടെ KYC രേഖകൾക്ക് സാധുത ഉള്ളിടത്തോളം കാലം, B ക്ക് തൻറെ KYC രേഖകൾ വീണ്ടും സമർപ്പിക്കേണ്ട ആവശ്യമില്ല

ഞങ്ങളുടെ അടുത്ത് ഡിപ്പോസിറ്റ് ചെയ്തതിനുശേഷം ഡിപ്പോസിറ്റർ NRI ആയി മാറി. അദ്ദേഹത്തിൻറെ ഡിപ്പോസിറ്റിന് എന്ത് സംഭവിക്കും?

അത്തരമൊരു സാഹചര്യത്തിൽ, പ്രസക്തമായ ഡോക്യുമെന്‍റുകൾ സമർപ്പിച്ച് രേഖാമൂലം ഞങ്ങളെ അറിയിക്കേണ്ടത് നിക്ഷേപകന്‍റെ കടമയാണ്. അത്തരം ഡോക്യുമെന്‍റുകൾ സ്വീകരിച്ച തീയതി മുതൽ‌, ഞങ്ങൾ‌ NRI ആയി നിക്ഷേപത്തിന്‍റെ നില മാറ്റും, നികുതി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അതനുസരിച്ച് ബാധകമാകും.

എന്‍റെ ചെക്ക് ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുകയും എന്‍റെ അപേക്ഷാ ഫോം സമര്‍പ്പിക്കുകയും ചെയ്യാനാകുമോ?

ഇല്ല. എല്ലാ ഫിസിക്കൽ FD അപേക്ഷകളും നിർബന്ധമായും ഒരു ചെക്കിനൊപ്പം സമർപ്പിക്കണം, അത് ബജാജ് ഫിനാൻസ് ലിമിറ്റഡ് ബാങ്ക് ചെയ്യും. നിങ്ങൾക്ക് ഒരു പങ്കാളിയുടെ സഹായം ലഭിക്കുകയാണെങ്കിൽ, ചെക്കിനൊപ്പം CMS പേ-ഇൻ സ്ലിപ്പും (പാർട്ട്ണർ പോർട്ടലിൽ ലഭ്യമാണ്) സമർപ്പിക്കുക.

എന്‍റെ FD ബുക്ക് ചെയ്യാൻ എനിക്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?

ഉവ്വ്. നിങ്ങൾ RTGS, NEFT, അല്ലെങ്കിൽ IMPS വഴി ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ അപേക്ഷാ ഫോമിൽ ട്രാൻസാക്ഷൻ ID സൂചിപ്പിക്കുക.

എന്‍റെ NRE (നോൺ-റസിഡന്‍റ് എക്സ്റ്റേണൽ) ബാങ്ക് അക്കൗണ്ടിൽ നിന്ന് എനിക്ക് നിക്ഷേപിക്കാൻ കഴിയുമോ?

NRI FD യ്ക്ക്, പേമെന്‍റ് NRO (നോൺ-റസിഡന്‍റ് ഓർഡിനറി) അക്കൌണ്ടിൽ നിന്ന് മാത്രമെ ക്രെഡിറ്റ് ചെയ്യാവൂ. നിങ്ങൾ തെറ്റായി NRE അക്കൗണ്ടിൽ നിന്ന് ഫണ്ടുകൾ ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ, അത് BFL നെ അറിയിക്കണം. അതിനുശേഷം നിങ്ങൾ മറ്റൊരു ബാങ്ക് അക്കൌണ്ടിന്‍റെ (NRO/സേവിംഗ് അക്കൌണ്ട്) വിശദാംശങ്ങൾ നൽകണം. BFL ഈ അക്കൗണ്ടിലേക്ക് ഫണ്ടുകൾ തിരികെ നൽകും

എന്‍റെ FD ബുക്ക് ചെയ്തിട്ടില്ലെങ്കിൽ, എനിക്ക് റീഫണ്ട് ലഭിക്കുമോ?

അതെ, ബന്ധപ്പെട്ട 12-മാസത്തെ സഞ്ചിത പലിശ നിരക്കിന് തുല്യമായ മുതൽ തുക 15 ദിവസത്തിന് ശേഷം റീഫണ്ട് ചെയ്യുന്നതാണ് –

• ഞങ്ങള്‍ക്ക് ഡിപ്പോസിറ്റ് തുക നേരിട്ട് ലഭിച്ചാല്‍ (ചെക്ക് കൂടാത്ത ഫിസിക്കല്‍ ആപ്ലിക്കേഷന്‍ ഫോമുകള്‍)

• ഏത് കാരണത്താലും നിങ്ങളുടെ ഡിപ്പോസിറ്റ് BFL ഹോൾഡ് ചെയ്തിരിക്കുന്നു

എന്നിരുന്നാലും, IT പിശകുകൾ കാരണം നിക്ഷേപം ബുക്ക് ചെയ്തിട്ടില്ലെങ്കിൽ പണം തിരികെ ലഭിക്കില്ല, കാരണം FD പിന്നീട് ബുക്ക് ചെയ്യുന്നതാണ്.

FD ബുക്ക് ചെയ്യാത്തതിന്‍റെ സാധ്യമായ കാരണങ്ങൾ എന്തായിരിക്കും?

ഇനിപ്പറയുന്നതുപോലുള്ള ചില കാരണങ്ങളാൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് ആപ്ലിക്കേഷൻ ബുക്ക് ചെയ്യാനിടയില്ല:

• അപേക്ഷാ ഫോം പൂരിപ്പിച്ചിട്ടില്ല

• KYC ഡോക്യുമെന്‍റുകൾ സമർപ്പിച്ചിട്ടില്ല

• യഥാർത്ഥ UTR തമ്മിലുള്ള UTR പേമെന്‍റ് വിശദാംശങ്ങളിൽ പൊരുത്തക്കേട് അപേക്ഷാ ഫോമിൽ എഴുതിയിട്ടില്ല

ഫണ്ട് ട്രാൻസ്ഫർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ഈ വിശദാംശങ്ങൾ പരിഹരിക്കുകയോ ശരിയാക്കുകയോ ചെയ്തില്ലെങ്കിൽ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ നൽകും.

എന്‍റെ FD തുക റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് എത്ര ദിവസമെടുക്കും?

നിങ്ങളുടെ ഡിപ്പോസിറ്റ് ഞങ്ങളുടെ പക്കൽ ബുക്ക് ചെയ്തിട്ടില്ലെങ്കിൽ, പണം ട്രാൻസ്ഫർ ചെയ്ത് 15 ദിവസത്തിനുള്ളിൽ തുക നിങ്ങളുടെ അക്കൌണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യുന്നതാണ്. എന്നിരുന്നാലും, ഈ 15 കലണ്ടർ ദിവസങ്ങളുടെ പോളിസി NRI, കോർപ്പറേറ്റ് FD കസ്റ്റമേർസിന് ബാധകമല്ല. NRI ഡിപ്പോസിറ്റിന്, റീഫണ്ട് കാലയളവ് 45 ദിവസവും, കോർപ്പറേറ്റ് ഡിപ്പോസിറ്റ് കസ്റ്റമേർസിന് റീഫണ്ട് കാലയളവ് 30 ദിവസവുമാണ്.

റീഫണ്ട് കാലയളവ് താഴെ പറയുന്ന സാഹചര്യങ്ങളിൽ 15 ദിവസങ്ങൾ കവിയും:

• റീഫണ്ട് കുടിശ്ശിക തീയതി ഒരു അവധി ദിവസത്തിൽ വരികയാണെങ്കിൽ, തുടർന്നുള്ള പ്രവർത്തി ദിവസം റീഫണ്ട് നടത്തുന്നതാണ്

• ഇന്‍റേൺൽ പ്രശ്നങ്ങൾ കാരണം ഉണ്ടായ കേസുകൾക്ക് ഉദാ. ഓപ്പറേഷണൽ അല്ലെങ്കിൽ ടെക്നിക്കൽ പിശക്

• പ്രാരംഭ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഞങ്ങളുടെ ബാങ്കിൽ നിന്ന് ലഭിച്ചില്ലെങ്കിൽ

വ്യത്യസ്ത പേമെന്‍റ് മോഡുകൾക്കായി റീഫണ്ട് എങ്ങനെ പ്രോസസ്സ് ചെയ്യും?

പേമെന്‍റിന്‍റെ വ്യത്യസ്ത മോഡുകളിൽ റീഫണ്ട് പ്രോസസ്സുകൾ അല്പം വ്യത്യാസപ്പെടും. വ്യത്യസ്ത പേമെന്‍റ് മോഡുകൾക്കായുള്ള വിശദമായ പ്രോസസ്സുകൾ ഇവിടെ കാണാം

റീഫണ്ട് കാലയളവ് താഴെ പറയുന്ന സാഹചര്യങ്ങളിൽ 15 ദിവസങ്ങൾ കവിയും:

IMPS – റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് നിങ്ങൾ ശരിയായ IFSCയും അക്കൌണ്ട് നമ്പറും നൽകേണ്ടതുണ്ട്. ബജാജ് ഫൈനാൻസ് ലിമിറ്റഡ് നിങ്ങളുടെ ബാങ്കിന്‍റെ കേന്ദ്ര ഓഫീസ്/ട്രഷറിയുടെ IFSC ഉപയോഗിച്ച് IMPS വഴി നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ രൂ.1 ഇടപാട് നടത്തും. അക്കൗണ്ടിന്‍റെ വെരിഫിക്കേഷന് ശേഷം, റീഫണ്ട് പ്രോസസ്സ് ചെയ്യാവുന്നതാണ്.

UPI – ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിന്‍റെ കോപ്പി, അല്ലെങ്കിൽ റദ്ദാക്കിയ ചെക്ക് എന്നിവയ്ക്കൊപ്പം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെരിഫിക്കേഷൻ ചെയ്യുമ്പോൾ, നിങ്ങളുടെ റീഫണ്ട് പ്രോസസ്സ് ചെയ്യാവുന്നതാണ്.

ചെക്ക്/TPT ഫണ്ട് ട്രാൻസ്ഫർ/NEFT/RTGS – നിങ്ങളുടെ ബാങ്കിന്‍റെ കേന്ദ്ര ഓഫീസ്/ട്രഷറിയുടെ IFSC ഉപയോഗിച്ച് IMPS വഴി BFL നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ രൂ.1 ഇടപാട് നടത്തും. അക്കൗണ്ടിന്‍റെ വെരിഫിക്കേഷന് ശേഷം, റീഫണ്ട് പ്രോസസ്സ് ചെയ്യാവുന്നതാണ്.

NRO FD – റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് നിങ്ങൾ ശരിയായ IFSCയും അക്കൌണ്ട് നമ്പറും നൽകേണ്ടതുണ്ട്. ബജാജ് ഫൈനാൻസ് ലിമിറ്റഡ് നിങ്ങളുടെ ബാങ്കിന്‍റെ കേന്ദ്ര ഓഫീസ്/ട്രഷറിയുടെ IFSC ഉപയോഗിച്ച് IMPS വഴി നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ രൂ.1 ഇടപാട് നടത്തും. അക്കൗണ്ടിന്‍റെ വെരിഫിക്കേഷന് ശേഷം, റീഫണ്ട് പ്രോസസ്സ് ചെയ്യാവുന്നതാണ്.

ഓൺലൈൻ ബിൽഡെസ്ക് പേമെന്‍റ് – ബിൽഡെസ്ക് പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച് തുക നിങ്ങളുടെ അക്കൌണ്ടിൽ റീഫണ്ട് ചെയ്യുന്നതാണ്. അക്കൗണ്ട് മൂല്യനിർണ്ണയത്തിനായി നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കേണ്ടതാണ്.

എല്ലാ ഡിപ്പോസിറ്റിലും നികുതി കിഴിവ് (ബാധകമെങ്കിൽ) ചെയ്യപ്പെടുമോ?

ഇല്ല. 30 നവംബർ 2020 വരെ, എല്ലാ ഡിപ്പോസിറ്റിലും ബാധകമായ നികുതി BFL കിഴിച്ചിരുന്നു. 01 ഡിസംബർ 2020 മുതൽ, പാൻ-ലെവലിൽ നികുതി കുറയ്ക്കുന്നതാണ് (ബാധകമെങ്കിൽ). ഇതിനർത്ഥം ഒരു ഉപഭോക്താവിന് BFL ൽ 5 ഡിപ്പോസിറ്റുകൾ ഉണ്ടെങ്കിൽ, ഈ 5 ഡിപ്പോസിറ്റുകളിൽ നിന്ന് കുറയ്ക്കേണ്ട മൊത്തം നികുതി BFL കണക്കാക്കും, തുടർന്ന് ഈ 5 ഡിപ്പോസിറ്റുകളിൽ നിന്നുള്ള ഏതെങ്കിലും പലിശ തുകയിൽ നിന്ന് ഈ മുഴുവൻ നികുതിയും കുറയ്ക്കും.

ഫിക്സഡ് ഡിപ്പോസിറ്റ് കാല്‍ക്കുലേറ്റര്‍

നിക്ഷേപ തുക

ദയവായി നിക്ഷേപ തുക രേഖപ്പെടുത്തുക

ദയവായി നിക്ഷേപ തുക രേഖപ്പെടുത്തുക

നിക്ഷേപ നിരക്ക്

ദയവായി നിക്ഷേപ നിരക്ക് നല്‍കുക

നിക്ഷേപ ടെനര്‍

ദയവായി നിക്ഷേപ കാലയളവ് എന്‍റർ ചെയ്യുക

ഫിക്സഡ് ഡിപ്പോസിറ്റ് റിട്ടേണുകൾ

 • പലിശ നിരക്ക് :

  0%

 • പലിശ പേഔട്ട് :

  ₹0

 • മെച്യൂരിറ്റിയാകുന്നത് :

  --

 • മെച്യൂരിറ്റി തുക :

  ₹0

വേഗത്തിലുള്ള നിക്ഷേപത്തിന് ദയവായി താഴെയുള്ള വിവരങ്ങൾ പൂരിപ്പിക്കുക

പൂർണ പേര്*

ആദ്യ പേര് എന്‍റർ ചെയ്യുക

മൊബൈല്‍ നമ്പര്‍*

ദയവായി മൊബൈൽ നമ്പർ എന്‍റർ ചെയ്യുക

നഗരം*

ദയവായി നഗരം എന്‍റർ ചെയ്യുക

ഇമെയിൽ ഐഡി*

ദയവായി ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

കസ്റ്റമർ തരം*

 

ദയവായി കസ്റ്റമർ തരം എന്‍റർ ചെയ്യുക

നിക്ഷേപ തുക*

ദയവായി നിക്ഷേപ തുക രേഖപ്പെടുത്തുക

ദയവായി നിക്ഷേപ തുക രേഖപ്പെടുത്തുക

നിബന്ധനകളും വ്യവസ്ഥകളും ഞാൻ അംഗീകരിക്കുന്നു

ദയവായി പരിശോധിക്കുക