ഫിക്സഡ് ഡിപ്പോസിറ്റ് യോഗ്യതാ മാനദണ്ഡം
-
വ്യക്തിഗതം
ഇന്ത്യയിൽ താമസിക്കുന്നവർ, ഇന്ത്യൻ വംശജർ, നോൺ-റസിഡന്റ് ഇന്ത്യക്കാർ, വിദേശ പൗരന്മാർ എന്നിവർക്ക് എഫ്ഡി ബുക്ക് ചെയ്യാനുള്ള യോഗ്യതയുണ്ട്.
-
നോൺ-ഇൻഡിവിജ്വൽ
ഏക ഉടമസ്ഥത, പങ്കാളിത്ത സ്ഥാപനങ്ങൾ, കമ്പനികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ (എച്ച്യുഎഫ്), ക്ലബ്ബുകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ, ഫാമിലി ട്രസ്റ്റുകൾ എന്നിവയ്ക്കും എഫ്ഡി ബുക്ക് ചെയ്യാൻ യോഗ്യതയുണ്ട്.
ബജാജ് ഫൈനാൻസ് ഓൺലൈൻ എഫ്ഡിയിൽ നിക്ഷേപിക്കാൻ, എല്ലാ നിവാസികളും 18 വയസ്സിന് മുകളിലായിരിക്കണം. ഒരു അതിവേഗ പേപ്പർലെസ് പ്രോസസ്സിലൂടെ, നിങ്ങൾക്ക് നിങ്ങളുടെ ഡിപ്പോസിറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാനും കേവലം രൂ. 15,000 നിക്ഷേപ തുക ഉപയോഗിച്ച് ആരംഭിക്കാനും കഴിയും. സമയം ലാഭിക്കുന്നതിനും 10 മിനിറ്റിനുള്ളിൽ നിങ്ങളുടെ ഡിപ്പോസിറ്റ് ബുക്ക് ചെയ്യുന്നതിനും ബജാജ് ഫൈനാൻസ് ഓൺലൈൻ എഫ്ഡിയിൽ നിക്ഷേപിക്കുക.
ബജാജ് ഫൈനാൻസ് എഫ്ഡിയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ചെറുപ്പക്കാരായ നിവാസികൾക്കും എൻആർഐകൾക്കും നോൺ ഇൻഡിവിച്വലിനും ഞങ്ങളുടെ പ്രതിനിധിയുമായി ബന്ധപ്പെടാം, അല്ലെങ്കിൽ wecare@bajajfinserv.in ൽ ഞങ്ങൾക്ക് എഴുതാം.
മുതിർന്ന പൗരന്മാർക്ക് അവർ തിരഞ്ഞെടുക്കുന്ന നിക്ഷേപ രീതി പരിഗണിക്കാതെ പ്രതിവർഷം 0.25% വരെ അധിക നിരക്ക് ആനുകൂല്യങ്ങൾ ലഭിക്കും.
ബജാജ് ഫിനാൻസിന്റെ നിലവിലുള്ള എഫ്ഡി കസ്റ്റമേർസിന് പുതുക്കുമ്പോൾ ഏതെങ്കിലും ഡോക്യുമെന്റുകൾ വീണ്ടും സമർപ്പിക്കേണ്ടതില്ല, കാരണം ഇത് ഒറ്റത്തവണ പ്രോസസ് ആണ്. പുതിയ ഉപഭോക്താക്കൾക്കായി ബജാജ് ഫൈനാൻസിൽ ഒരു ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഡോക്യുമെന്റുകൾ ഇതാ.
- പുതിയ ഫോട്ടോഗ്രാഫ്
- എല്ലാ അപേക്ഷകരുടെയും KYC
- പാൻ കാർഡ്
- ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി (ഏതെങ്കിലും ഒന്ന്)
*വ്യവസ്ഥകള്‍ ബാധകം
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നതിന്, പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ സമർപ്പിക്കേണ്ടതുണ്ട്:
- ഇൻകോർപ്പറേഷൻ/രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- മെമ്മോറാണ്ടവും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും
- അക്കൗണ്ട് തുറക്കുന്നതിനുള്ള ബോർഡ് തീരുമാനം
- കമ്പനി പാൻ
- ഏറ്റവും പുതിയ ടെലിഫോൺ ബിൽ അല്ലെങ്കിൽ വൈദ്യുതി ബിൽ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
- അംഗീകൃത സിഗ്‍നറ്ററിയുടെ കെവൈസി
ഇനിപ്പറയുന്നവ സമർപ്പിച്ച് ഒരു പാർട്ട്ണർഷിപ്പ് സ്ഥാപനത്തിന് എഫ്ഡിയിൽ നിക്ഷേപിക്കാം
രേഖകൾ:
- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- പാൻ
- പാർട്ട്ണർഷിപ്പ് ഉടമ്പടി
- അംഗീകൃത സിഗ്‍നറ്ററിയുടെ കെവൈസി
താഴെപ്പറയുന്ന ഡോക്യുമെന്റുകൾ സമർപ്പിച്ച് എച്ച്യുഎഫ്-ന് എഫ്ഡി യിൽ നിക്ഷേപിക്കാം:
- പാൻ
- എച്ച്യുഎഫ് ഡീഡും ഡിക്ലറേഷനും
- കർത്തയുടെ കെവൈസി
ഒരു എഫ്ഡി ബുക്ക് ചെയ്യാൻ സ്റ്റാറ്റ്യൂട്ടറി ബോഡികളും ലോക്കൽ അതോറിറ്റികളും താഴെപ്പറയുന്ന ഡോക്യുമെന്റുകൾ സമർപ്പിക്കണം:
- നിക്ഷേപിക്കാൻ സർക്കാർ അതോറിറ്റി/അതത് മന്ത്രാലയം അനുവദിച്ച അനുമതിയുടെ പകർപ്പ്
- ഇൻകോർപ്പറേഷൻ/രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- പാൻ കാർഡ്
- ഏറ്റവും പുതിയ ടെലിഫോൺ ബിൽ അല്ലെങ്കിൽ വൈദ്യുതി ബിൽ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
- അംഗീകൃത സിഗ്‍നറ്ററിയുടെ കെവൈസി
രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ എഫ്ഡി അക്കൗണ്ട് തുറക്കുന്നതിന് താഴെപ്പറയുന്ന ഡോക്യുമെന്റുകൾ സമർപ്പിക്കണം:
- ഇൻകോർപ്പറേഷൻ/രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- മെമ്മോറാണ്ടവും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും
- അക്കൗണ്ട് തുറക്കുന്നതിനുള്ള ബോർഡ് തീരുമാനം
- പാൻ
- ഏറ്റവും പുതിയ ടെലിഫോൺ ബിൽ അല്ലെങ്കിൽ വൈദ്യുതി ബിൽ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
- അംഗീകൃത സിഗ്‍നറ്ററിയുടെ കെവൈസി