എന്‍റെ അക്കൗണ്ടിൽ ഒരു അഭ്യർത്ഥന ഉന്നയിക്കുക

എന്‍റെ അക്കൗണ്ടിൽ ഒരു അഭ്യർത്ഥന ഉന്നയിക്കുക

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ നിങ്ങളുടെ ചോദ്യങ്ങൾ ഉന്നയിക്കുക

ഞങ്ങളുടെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, സാമ്പത്തിക ആവശ്യങ്ങൾക്കുള്ള അന്തിമ പരിഹാരത്തിനായി നിങ്ങൾക്ക് ഞങ്ങളെ ആശ്രയിക്കാം.

ഞങ്ങളുടെ ഉൽപ്പന്നവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റിലും ഉൽപ്പന്ന ഡോക്യുമെന്‍റുകളിലും പ്രദർശിപ്പിക്കും.

എന്നിരുന്നാലും, നിങ്ങൾ ഒരു നിർദ്ദിഷ്ട ചോദ്യത്തിനുള്ള ഉത്തരത്തിനായി അന്വേഷിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഞങ്ങളുടെ കസ്റ്റമർ കെയർ പ്രതിനിധിയെ ബന്ധപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങൾക്ക് അങ്ങനെ ചെയ്യാം.

 • Raise a Request

  ഒരു അഭ്യർത്ഥന ഉന്നയിക്കുക

  ബജാജ് ഫിൻസെർവിന്‍റെ നിലവിലെ കസ്റ്റമേർസിന് ഞങ്ങളുടെ 'അഭ്യർത്ഥന ഉന്നയിക്കുക' സൗകര്യം ഉപയോഗിച്ച് ചോദ്യങ്ങൾ അല്ലെങ്കിൽ ആശങ്കകൾ രജിസ്റ്റർ ചെയ്യാം.
  ഒരിക്കൽ നിങ്ങൾ ചോദ്യം ഉന്നയിച്ചാൽ, ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങളുടെ അന്വേഷണം പരിശോധിച്ച് 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ ഒരു പരിഹാരം നൽകും.

 • Grievance Redressal

  പരാതി പരിഹാരം

  നിങ്ങളുടെ അന്വേഷണത്തിന് പരിഹാരം ലഭിച്ചില്ലെങ്കിലോ, പരിഹാരത്തിൽ നിങ്ങൾക്ക് അതൃപ്തി ഉണ്ടെങ്കിലോ, ഞങ്ങളുടെ പരാതി പരിഹാര ഓഫീസറെ സമീപിക്കാൻ നിങ്ങൾക്ക് തീരുമാനിക്കാം.
  നിങ്ങളുടെ അഭ്യർത്ഥന എത്രയും വേഗം പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.

 • Track your queries

  നിങ്ങളുടെ ചോദ്യങ്ങൾ ട്രാക്ക് ചെയ്യുക

  നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ എന്‍റെ അക്കൗണ്ടിലെ 'സഹായവും പിന്തുണയും' വിഭാഗം സന്ദർശിക്കുക. സ്‌മാർട്ട്‌ഫോണോ ലാപ്‌ടോപ്പോ ഉപയോഗിച്ച് നിങ്ങളുടെ അഭ്യർത്ഥന തത്സമയം ട്രാക്ക് ചെയ്യാം.

  ശ്രദ്ധിക്കുക - നിങ്ങളുടെ ചോദ്യം പരിഹരിച്ചാൽ, നിങ്ങൾ ഉന്നയിച്ച അഭ്യർത്ഥന 'ക്ലോസ് ചെയ്തു' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നതായി കാണാം’. നിങ്ങൾക്ക് ക്ലോസ് ചെയ്ത അഭ്യർത്ഥന 'വീണ്ടും ആരംഭിക്കുകയും' ഒരു പരിഹാരം തേടുകയും ചെയ്യാം.

നിങ്ങളുടെ അഭ്യർത്ഥന ഉന്നയിക്കുക

You can find answers to queries related to our products and services by using the ‘Raise a Request’ facility in My Account - Bajaj Finance customer portal.

ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങൾക്ക് ഉടൻ സഹായം നൽകാൻ ശ്രമിക്കും.

ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കാതെ നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഈ ഓൺലൈൻ സർവ്വീസ് ഉപയോഗിക്കാം. മൈ അക്കൗണ്ടിലെ 'സഹായവും പിന്തുണയും' വിഭാഗത്തിലേക്ക് പോയി നിങ്ങളുടെ ചോദ്യങ്ങൾ പരിഹരിക്കുന്നതിന് ഒരു അഭ്യർത്ഥന ഉന്നയിക്കുക.

നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുമ്പോൾ, നിങ്ങൾക്ക് ഒരു സർവ്വീസ് അഭ്യർത്ഥന നമ്പർ നൽകും. ഈ നമ്പർ നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സഹായിക്കും.

 • Reach out to us with your queries

  നിങ്ങളുടെ അന്വേഷണങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക

  ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് എന്‍റെ അക്കൗണ്ടിൽ അഭ്യർത്ഥന ഉന്നയിക്കാം:

  • Click on the ‘Sign-in’ button on this page to go to our customer portal.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ജനന തീയതി എന്നിവ എന്‍റർ ചെയ്ത് ഒടിപി സമർപ്പിക്കുക.
  • നിങ്ങൾ ഒരു അഭ്യർത്ഥന ഉന്നയിക്കാൻ ആഗ്രഹിക്കുന്ന പ്രോഡക്ട് തിരഞ്ഞെടുക്കുക.
  • ഞങ്ങളുമായുള്ള നിങ്ങളുടെ നിലവിലുള്ള ബന്ധങ്ങൾ സംബന്ധിച്ച് എന്തെങ്കിലും ചോദ്യം ഉന്നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്രോഡക്ട് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട 'ചോദ്യ തരം', 'ഉപ ചോദ്യ തരം' എന്നിവ തിരഞ്ഞെടുക്കുക.
  • ആവശ്യമെങ്കിൽ ഒരു സപ്പോർട്ടിംഗ് ഡോക്യുമെന്‍റ് അപ്‌ലോഡ് ചെയ്ത് അഭ്യർത്ഥന സമർപ്പിക്കുക.


  അതേസമയം, താഴെയുള്ള 'നിങ്ങളുടെ ചോദ്യം ഉന്നയിക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഞങ്ങളെ ബന്ധപ്പെടാം. നിങ്ങളോട് 'എന്‍റെ അക്കൗണ്ടിലേക്ക്' സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെടുകയും 'അഭ്യർത്ഥന ഉന്നയിക്കുക' വിഭാഗത്തിലേക്ക് റീഡയറക്‌ട് ചെയ്യുകയും ചെയ്യും, അവിടെ നിങ്ങളുടെ പ്രശ്‌നത്തിന്‍റെ വിശദാംശങ്ങൾ നൽകാം.

  സമർപ്പിച്ചുകഴിഞ്ഞാൽ, 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ചോദ്യത്തിന്‍റെ പരിഹാരവുമായി ഒരു കോൾ പ്രതീക്ഷിക്കാം.

  നിങ്ങളുടെ ചോദ്യം ഉന്നയിക്കുക

 • ഒരു അഭ്യർത്ഥന ഉന്നയിക്കുക

  എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്ത് നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കണ്ടെത്തുക.

നിങ്ങളുടെ ആരംഭിച്ച അഭ്യർത്ഥനയിൽ ഫോളോ-അപ്പ് ചെയ്യുക

ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങളുടെ അഭ്യർത്ഥനകൾ കഴിയുന്നത്ര വേഗം പരിഹരിക്കാൻ പരമാവധി ശ്രമിക്കും. നിങ്ങളുടെ ചോദ്യം പരിഹരിക്കുന്നതിന് നിർവചിച്ച സ്റ്റാൻഡേർഡ് സമയം 48 മണിക്കൂർ ആണ്.

എന്നിരുന്നാലും, ഉറപ്പുനൽകിയ സമയപരിധിക്കുള്ളിൽ നിങ്ങളുടെ ചോദ്യത്തിന് പ്രതികരണം ലഭിക്കാത്ത അപൂർവ്വ സാഹചര്യത്തിൽ, ഞങ്ങളുടെ 'സഹായവും പിന്തുണയും' വിഭാഗം സന്ദർശിച്ച് നിങ്ങൾക്ക് ഫോളോ അപ്പ് ചെയ്യാം.

ചെറുതോ വലുതോ ആയ ഏതൊരു ചോദ്യത്തിനും ഉത്തരം ലഭിക്കാതിരിക്കില്ലെന്ന് ഈ സൗകര്യം ഉറപ്പാക്കും. എന്നിരുന്നാലും, നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഞങ്ങളിൽ നിന്ന് പ്രതികരണം ലഭിച്ചില്ലെങ്കിൽ മാത്രമേ നിങ്ങൾക്ക് അഭ്യർത്ഥന ഫോളോ-അപ്പ് ചെയ്യാനാകൂ.

 • Seek an answer for your pending request

  നിങ്ങളുടെ തീർപ്പാക്കാത്ത അഭ്യർത്ഥനയ്ക്ക് ഉത്തരം തേടുക

  എന്‍റെ അക്കൗണ്ട് സന്ദർശിച്ച് ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ അഭ്യർത്ഥന നിങ്ങൾക്ക് ഫോളോ-അപ്പ് ചെയ്യാം:

  • ഈ പേജിലെ 'സൈൻ-ഇൻ' ബട്ടൺ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് പോകുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്യുക.
  • സൈൻ ഇൻ ചെയ്താൽ, 'എന്‍റെ ഉന്നയിച്ച അഭ്യർത്ഥനകൾ' വിഭാഗത്തിന് അടുത്തുള്ള 'എല്ലാ കാണുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
  • ഫിൽറ്റർ ഐക്കണിൽ ക്ലിക്ക് ചെയ്യുക, 'ആരംഭിക്കുക' ഓപ്ഷൻ തിരഞ്ഞെടുത്ത് 'അപ്ലൈ ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ ആരംഭിച്ച എല്ലാ അഭ്യർത്ഥനകളും കാണുക, നിങ്ങൾ ഫോളോ-അപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന അഭ്യർത്ഥന നമ്പറിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അഭ്യർത്ഥനയിലെ 'എസ്കലേറ്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, ആവശ്യമെങ്കിൽ സപ്പോർട്ടിംഗ് ഡോക്യുമെന്‍റ് അപ്‌ലോഡ് ചെയ്യുക, തുടർന്ന് സമർപ്പിക്കുക.


  ചുവടെയുള്ള 'നിങ്ങളുടെ അന്വേഷണത്തിലെ ഫോളോ-അപ്പ്' ഓപ്‌ഷനിൽ ക്ലിക്കുചെയ്‌ത് തീർപ്പുകൽപ്പിക്കാത്ത ഏത് ചോദ്യവും നിങ്ങൾക്ക് ഫോളോ-അപ്പ് ചെയ്യാം. 'എന്‍റെ അക്കൗണ്ടിലേക്ക്' സൈൻ-ഇൻ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളെ 'സഹായവും പിന്തുണയും' വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യും, അവിടെ അഭ്യർത്ഥന നമ്പർ തിരഞ്ഞെടുത്ത് നിങ്ങളുടെ പെൻഡിംഗ് അഭ്യർത്ഥന പരിശോധിക്കാം.

  നിശ്ചയിച്ച സമയപരിധിക്ക് ശേഷവും ഞങ്ങളിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തപ്പോൾ മാത്രമാണ് ഈ 'എസ്കലേറ്റ്' ഓപ്ഷൻ ആക്ടിവേറ്റ് ആവുകയുള്ളൂ.

  നിങ്ങളുടെ അന്വേഷണത്തിലെ ഫോളോ-അപ്പ്

അവസാനിപ്പിച്ച അഭ്യർത്ഥന എങ്ങനെ ആരംഭിക്കാം

Video Image 01:06
 
 

അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും ആരംഭിക്കുക

ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം 48 ബിസിനസ് മണിക്കൂറിനുള്ളിൽ നിങ്ങളുടെ അഭ്യർത്ഥനകൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, നിങ്ങൾ തൃപ്തരല്ലെങ്കിൽ, നിങ്ങൾക്ക് അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും ആരംഭിക്കാം.

 • Revisit your closed request in My Account

  എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും സന്ദർശിക്കുക

  • നിങ്ങളുടെ മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യുക.
  • ഇപ്പോൾ, 'എന്‍റെ ഉന്നയിച്ച അഭ്യർത്ഥനകൾക്ക്' അടുത്തുള്ള 'എല്ലാം കാണുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക’.
  • ഫിൽറ്റർ ഐക്കണിൽ ക്ലിക്ക് ചെയ്യുക, 'അവസാനിപ്പിച്ചു' ഓപ്ഷൻ തിരഞ്ഞെടുത്ത് 'അപ്ലൈ ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ, നിങ്ങൾ വീണ്ടും ആരംഭിക്കാൻ ആഗ്രഹിക്കുന്ന അഭ്യർത്ഥന നമ്പറിൽ ക്ലിക്ക് ചെയ്യുക.
  • വീണ്ടും തുറക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ നൽകുക.
  • ആവശ്യമെങ്കിൽ, സപ്പോർട്ടിംഗ് ഡോക്യുമെന്‍റ് അപ്‌ലോഡ് ചെയ്ത് സമർപ്പിക്കുക.


  പകരമായി, സൈൻ-ഇൻ ചെയ്യാൻ താഴെയുള്ള 'അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും ആരംഭിക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, നിങ്ങളെ വീണ്ടും ആരംഭിക്കാൻ ആഗ്രഹിക്കുന്ന അഭ്യർത്ഥന നമ്പർ തിരഞ്ഞെടുക്കാൻ കഴിയുന്ന 'സഹായവും പിന്തുണയും' വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്. ഏഴ് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള അഭ്യർത്ഥനകൾ വീണ്ടും ആരംഭിക്കാൻ കഴിയില്ല എന്നത് ശ്രദ്ധിക്കുക.

  അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും ആരംഭിക്കുക

ഞങ്ങളുമായി ബന്ധപ്പെടുക

ഒരു ചോദ്യം അല്ലെങ്കിൽ ആശങ്ക ഉണ്ടെങ്കിൽ, താഴെപ്പറയുന്ന ഒരു മാർഗ്ഗത്തിൽ നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം:

 • ഓൺലൈൻ സഹായത്തിന്, ഞങ്ങളുടെ സഹായവും പിന്തുണയും വിഭാഗം സന്ദർശിക്കുക.
 • തട്ടിപ്പ് സംബന്ധിച്ച പരാതികളുടെ കാര്യത്തിൽ, ദയവായി ഞങ്ങളുടെ ഹെൽപ്പ്ലൈൻ നമ്പർ +91 8698010101 മുഖേന ബന്ധപ്പെടുക.
 • ഞങ്ങളുമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഞങ്ങളുടെ ആപ്പ് Play Store/ App Store എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
 • നിങ്ങളുടെ ലൊക്കേഷന് സമീപത്തുള്ള ഞങ്ങളുടെ ബ്രാഞ്ച് കണ്ടെത്തുകയും നിങ്ങളുടെ ചോദ്യങ്ങൾ പരിഹരിക്കുകയും ചെയ്യുക.
 • ഞങ്ങളെ ബന്ധപ്പെടുക' പേജ് സന്ദർശിച്ച് നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം.

പരാതി പരിഹാരം

10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഒരു പരിഹാരം ലഭിക്കുന്നില്ലെങ്കിലോ നിങ്ങളുടെ അന്വേഷണത്തിന് നൽകിയിട്ടുള്ള പരിഹാരത്തിൽ തൃപ്തിയില്ലെങ്കിലോ, നിങ്ങൾക്ക് ഞങ്ങളുടെ പരാതി പരിഹാര ഡെസ്‌കിലേക്ക് എസ്കലേറ്റ് ചെയ്യാം. ഞങ്ങളുടെ പരാതി പരിഹാര ഓഫീസർ പ്രശ്നം പരിശോധിക്കുകയും പക്ഷപാതരഹിതമായ പരിഹാരം നൽകുകയും ചെയ്യും.

ഞങ്ങളുടെ പരാതി പരിഹാര ഓഫീസർ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 9:30 a.m. മുതൽ 5:30 p.m വരെ ലഭ്യമായിരിക്കും. നിങ്ങൾക്ക് 022 41803901 മുഖേന ഞങ്ങളെ ബന്ധപ്പെടാം (കോൾ നിരക്കുകൾ ബാധകമായേക്കാം) അല്ലെങ്കിൽ ഇതിലേക്ക് എഴുതുക grievanceredressalteam@bajajfinserv.in.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്‍റെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും സ്റ്റാറ്റസ് എനിക്ക് എവിടെ കണ്ടെത്താനാകും?

എന്‍റെ അക്കൗണ്ടിലെ 'സഹായവും പിന്തുണയും' വിഭാഗം സന്ദർശിച്ച് ഉന്നയിച്ച ചോദ്യങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാം. ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ഇത് ചെയ്യാം:

 • എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യാൻ താഴെയുള്ള 'നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • സൈൻ-ഇൻ ചെയ്യാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്യുക
 • എന്‍റെ ഉന്നയിച്ച അഭ്യർത്ഥനകൾ' വിഭാഗത്തിന് അടുത്തുള്ള 'എല്ലാം കാണുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങൾ സ്റ്റാറ്റസ് പരിശോധിക്കാൻ ആഗ്രഹിക്കുന്നവരുടെ സർവ്വീസ് അഭ്യർത്ഥന തിരഞ്ഞെടുക്കുക
 • അഭ്യർത്ഥന ഉന്നയിക്കുന്ന തീയതി, അത് എപ്പോൾ അവസാനിക്കും തുടങ്ങിയ അന്വേഷണ വിശദാംശങ്ങൾ കണ്ടെത്തുക

എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടെങ്കിൽ, ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീമിൽ നിന്ന് നിങ്ങൾക്ക് പ്രതികരണം കണ്ടെത്താം

നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് പരിശോധിക്കുക

നൽകിയ പരിഹാരത്തിൽ ഞാൻ തൃപ്തനല്ലെങ്കിൽ എന്ത് ചെയ്യണം?

ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നൽകിയ പരിഹാരത്തിൽ നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും ആരംഭിക്കാം. എന്നിരുന്നാലും, കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ അവസാനിപ്പിച്ച അഭ്യർത്ഥനകൾ മാത്രമേ നിങ്ങൾക്ക് വീണ്ടും ആരംഭിക്കാനാകൂ.

ഈ ഘട്ടങ്ങൾ പിന്തുടർന്ന് എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും ആരംഭിക്കുക:

 • 'എന്‍റെ അക്കൗണ്ടിലേക്ക്' സൈൻ-ഇൻ ചെയ്യാൻ താഴെയുള്ള 'അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും ആരംഭിക്കുക' എന്ന ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക
 • സൈൻ-ഇൻ ചെയ്യാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്യുക
 • സൈൻ ഇൻ ചെയ്താൽ, 'എന്‍റെ ഉന്നയിച്ച അഭ്യർത്ഥന' വിഭാഗത്തിന് അടുത്തുള്ള 'എല്ലാം കാണുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ അവസാനിപ്പിച്ച അഭ്യർത്ഥനകൾ കാണാൻ ഫിൽറ്റർ ഐക്കണിൽ ക്ലിക്ക് ചെയ്ത് 'അവസാനിപ്പിച്ചു' ഓപ്ഷൻ തിരഞ്ഞെടുക്കുക
 • നിങ്ങൾ വീണ്ടും ആരംഭിക്കാൻ ആഗ്രഹിക്കുന്ന അഭ്യർത്ഥന തിരഞ്ഞെടുക്കുക
 • വീണ്ടും തുറക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
 • ആവശ്യമെങ്കിൽ സപ്പോർട്ടിംഗ് ഡോക്യുമെന്‍റ് അപ്‌ലോഡ് ചെയ്ത്, സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

അവസാനിപ്പിച്ച അഭ്യർത്ഥന വീണ്ടും ആരംഭിക്കുക

ഞാൻ ഒരു അഭ്യർത്ഥന ഉന്നയിച്ചു, പക്ഷേ അഭ്യർത്ഥന ഐഡി ലഭിച്ചില്ല. ഞാൻ എന്ത് ചെയ്യണം?

നിങ്ങളുടെ സർവ്വീസ് അഭ്യർത്ഥന നമ്പർ അല്ലെങ്കിൽ അഭ്യർത്ഥന ഐഡി, അഭ്യർത്ഥനകളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കും. ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ സർവ്വീസ് അഭ്യർത്ഥന നമ്പർ പരിശോധിക്കാം:

 • എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യാൻ താഴെയുള്ള 'സർവ്വീസ് അഭ്യർത്ഥന നമ്പർ പരിശോധിക്കുക' എന്ന ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക
 • സൈൻ ഇൻ ചെയ്യുന്നതിന് നിങ്ങളുടെ ജനന തീയതിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകുക
 • സൈൻ ഇൻ ചെയ്താൽ, 'എന്‍റെ ഉന്നയിച്ച അഭ്യർത്ഥനകൾ' വിഭാഗത്തിന് അടുത്തുള്ള 'എല്ലാം കാണുക' ബട്ടൺ ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ എല്ലാ അന്വേഷണങ്ങളും അവയുടെ സർവ്വീസ് അഭ്യർത്ഥന നമ്പറുകൾക്കൊപ്പം കാണുക

സർവ്വീസ് അഭ്യർത്ഥന നമ്പർ പരിശോധിക്കുക

ഞാൻ ഒരു അഭ്യർത്ഥന ഉന്നയിച്ചിരുന്നു, പക്ഷേ നിങ്ങളിൽ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചില്ല. എനിക്ക് എപ്പോഴാണ് പ്രതികരണം ലഭിക്കുക?

ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം 48 ബിസിനസ് മണിക്കൂറിനുള്ളിൽ പരിഹാരവുമായി നിങ്ങളെ ബന്ധപ്പെടും. അതേസമയം, ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം. നിങ്ങൾ ചെയ്യേണ്ടത് എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യുക, 'എന്‍റെ ഉന്നയിച്ച അഭ്യർത്ഥനകൾ' വിഭാഗത്തിന് അടുത്തുള്ള 'എല്ലാം കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക, അതിന്‍റെ സ്റ്റാറ്റസ് കണ്ടെത്താൻ നിങ്ങളുടെ അഭ്യർത്ഥന തിരഞ്ഞെടുക്കുക.

ഞാൻ അപ്‌ലോഡ് ചെയ്യേണ്ട ഡോക്യുമെന്‍റുകൾക്കുള്ള അംഗീകൃത ഫയൽ വലുപ്പം എന്താണ്?

നിങ്ങൾക്ക് 2 എംബി വരെ വലിപ്പമുള്ള ഫയലുകൾ അറ്റാച്ച് ചെയ്യാം. നിങ്ങളുടെ ഫയൽ .png,.pdf, അല്ലെങ്കിൽ.jpg ഫോർമാറ്റിൽ ആണെന്ന് ഉറപ്പുവരുത്തുക.

അഭ്യർത്ഥന ഉന്നയിക്കുമ്പോൾ, പാസ്സ്‌വേർഡ് പരിരക്ഷയുള്ള ഫയൽ എനിക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയുമോ?

അതെ, പാസ്സ്‌വേർഡ് പരിരക്ഷയുള്ള ഫയൽ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാം. എന്നിരുന്നാലും, അഭ്യർത്ഥന ഉന്നയിക്കുന്ന സമയത്ത് നിങ്ങൾ പാസ്സ്‌വേർഡ് നൽകേണ്ടതുണ്ട്.

എന്‍റെ അന്വേഷണം നിങ്ങളുടെ 'അന്വേഷണ തരം' അല്ലെങ്കിൽ 'ഉപ-അന്വേഷണ തരത്തിൽ' പ്രതിഫലിക്കുന്നില്ല'. ഞാൻ എന്ത് ചെയ്യണം?

കൃത്യമായ അന്വേഷണം അല്ലെങ്കിൽ ഉപ അന്വേഷണം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ പ്രശ്നത്തിന് ഏറ്റവും അടുത്തുള്ള പട്ടികയിൽ നിന്ന് ഓപ്ഷൻ തിരഞ്ഞെടുക്കുക. അഭ്യർത്ഥന ഉന്നയിക്കുന്ന സമയത്ത്, പ്രശ്നം കൂടുതൽ വിവരിക്കുന്നതിന് നിങ്ങൾക്ക് അധിക വിശദാംശങ്ങൾ നൽകാം. ഏരിയയുടെ പ്രശ്നം തിരിച്ചറിയാനും നിങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കണ്ടെത്താനും ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കും.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക