പേഴ്സണല്‍ ലോണും കാര്‍ ലോണും തമ്മിലുള്ള വ്യത്യാസം എന്താണ്?

2 മിനിറ്റ് വായിക്കുക

പേഴ്സണൽ ലോണുകൾ വൈവിധ്യമാർന്നതും ഈട് ആവശ്യമില്ലാത്തതുമായ ലോണുകളാണ്, മാത്രമല്ല, അവയിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാം. അതേസമയം, കാര്‍ ലോണ്‍ അല്ലെങ്കില്‍ യൂസ്‍ഡ് കാര്‍ ലോണ്‍, വിശേഷിച്ചും പുതിയ അല്ലെങ്കില്‍ സെക്കന്‍റ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് വേണ്ടിയാണ്.

ഈ രണ്ട് ലോണുകള്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടർന്ന് വായിക്കുക.

 

കാർ ലോൺ

പേഴ്സണൽ ലോൺ

ലോണിന്‍റെ തരം

കാർ ഈടായി വർത്തിക്കുന്ന സെക്യുവേർഡ് ലോൺ.

അൺസെക്യുവേർഡ് ലോൺ.

ലോൺ തുക

കാറിന്‍റെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു.

ബജാജ് ഫിൻസെർവ് പോലുള്ള മുൻനിര പണമിടപാടുകാർ 40 ലക്ഷം രൂ. വരെ ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് അനുമതി ലഭിക്കുന്നത് നിങ്ങളുടെ യോഗ്യതയെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കുന്നു.

ഫണ്ട് ഉപയോഗം

കാർ വാങ്ങുന്നതിന് മാത്രം.

അന്തിമ ഉപയോഗത്തിൽ നിയന്ത്രണങ്ങളൊന്നുമില്ല. ഇത് പ്ലാൻ ചെയ്ത അല്ലെങ്കിൽ പ്ലാൻ ചെയ്യാത്ത, പ്രൊഫഷണൽ അല്ലെങ്കിൽ പേഴ്സണൽ ചെലവുകൾക്കായി ഉപയോഗിക്കാം.

ആവശ്യമായ ഡോക്യുമെന്‍റുകൾ

കെവൈസി ഡോക്യുമെന്‍റുകൾ, സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ എന്നിവയ്ക്ക് പുറമെ, നിങ്ങൾ കാറിന്‍റെ ഉടമസ്ഥത സംബന്ധിച്ച പേപ്പർവർക്ക് സമർപ്പിക്കേണ്ടതാണ്.

കെവൈസി ഡോക്യുമെന്‍റുകൾ, എംപ്ലോയി ഐഡി, സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ എന്നിവ മാത്രമേ ആവശ്യമുള്ളൂ.

പലിശ നിരക്ക്

പലിശ നിരക്കും ലോൺ നിരക്കുകളും ലെൻഡറെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.

ബജാജ് ഫിന്‍സെര്‍വ് പോലുള്ള പ്രശസ്തമായ ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ താങ്ങാനാവുന്ന പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും നാമമാത്രമായ ലോണ്‍ ചാര്‍ജ്ജുമാണ് ഈടാക്കുക.

നിങ്ങളുടെ പ്രത്യേക ആവശ്യകതകള്‍ വിലയിരുത്തി, നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍, ഒരു പേഴ്സണല്‍ ലോണ്‍, കൊലാറ്ററല്‍ ഇല്ലാതെ, ഉപയോഗത്തിന് അതുല്യമായ സൗകര്യവും ഫ്ലെക്സിബിലിറ്റിയും ലഭിക്കുന്നു എന്നത് ഓര്‍മ്മിക്കുക.

നിങ്ങള്‍ക്ക് അടിസ്ഥാന പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം നിറവേറ്റി കാര്‍ വാങ്ങുന്നതിന് ഒരു പേഴ്സണല്‍ ലോണിലെ തുക ഉപയോഗിക്കാം. മാത്രമല്ല, കൂടുതല്‍ തുകക്ക് സാങ്ഷന്‍ ലഭിച്ചാല്‍ ബാലൻസ് മറ്റ് ആവശ്യങ്ങൾക്കോ അടിയന്തിര ചെലവുകൾക്കോ ഉപയോഗിക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക