ആസ്തി ഈടിന്മേലുള്ള ലോൺ കാൽക്കുലേറ്റർ

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ഇഎംഐ കാൽക്കുലേറ്റർ എന്നത് പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ, അടയ്‌ക്കേണ്ട പലിശ, ലോണിന്‍റെ മൊത്തം ചെലവ് എന്നിവ കണക്കാക്കുന്ന ഒരു ഓൺലൈൻ ടൂളാണ് നിങ്ങളുടെ റീപേമെന്‍റ് ശേഷിക്ക് അനുയോജ്യമായ ഇഎംഐ മൂല്യത്തിൽ എത്താൻ ലോൺ തുകയും കാലയളവും ക്രമീകരിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു, അതുവഴി റീപേമെന്‍റ് മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഡിഫോൾട്ട് സാധ്യത കുറയ്ക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു.

ഒരു മോർഗേജ് ലോൺ കാൽക്കുലേറ്റർ അടയ്‌ക്കേണ്ട മൊത്തം പലിശയും മറ്റ് നിരവധി ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ വീക്ഷണവും നൽകുന്നു. നിങ്ങൾക്ക് കണ്ടെത്താനാകുന്ന ചില വിശദാംശങ്ങൾ:

 • മുഴുവൻ കാലയളവിലെയും ഓരോ മാസത്തെയും ഇഎംഐ
 • ഓരോ ഇഎംഐയുടെയും പലിശയും പ്രിൻസിപ്പൽ ഘടകവും
 • ഓരോ ഇഎംഐ അടച്ചതിനുശേഷമുള്ള ബാലൻസ്

കുറിപ്പ്: റിപേമെന്‍റ് കാലയളവിൽ എല്ലാ മാസവും ഇഎംഐയുടെ പ്രിൻസിപ്പലും പലിശ ഘടകവും മാറുന്നു സാധാരണയായി, റീപേമെന്‍റിന്‍റെ ആദ്യ ഘട്ടത്തിൽ, നിങ്ങളുടെ ഇഎംഐയുടെ പ്രധാന ഭാഗത്തിൽ പലിശ ഉൾപ്പെടുന്നു, കാലയളവ് പുരോഗമിക്കുമ്പോൾ, പ്രിൻസിപ്പൽ ഭാഗം വർദ്ധിക്കുന്നു.

ചുരുക്കത്തിൽ, ഒരു പ്രോപ്പർട്ടി ലോൺ കാൽക്കുലേറ്റർ നിങ്ങൾക്ക് ലോൺ റീപേമെന്‍റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നൽകുന്നു, ഇത് നിങ്ങൾ ഫൈനാൻസ് ലഭ്യമാക്കുന്നതിന് മുമ്പ് മികച്ച തീരുമാനമെടുക്കൽ സൗകര്യം നൽകുന്നു.

മോര്‍ഗേജ് ലോണ്‍ കാല്‍ക്കുലേറ്ററിന് വേണ്ടി പരിഗണിക്കേണ്ട വസ്തുതകള്‍

ഒരു മോർട്ട്ഗേജ് ലോൺ കാൽക്കുലേറ്റർ എന്നത് പ്രോപ്പർട്ടിക്ക് മേലുള്ള ലോണുകൾക്കുള്ള പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളുടെ എളുപ്പത്തിൽ കണക്കാക്കാൻ അനുവദിക്കുന്ന ഒരു പ്രത്യേക ഓൺലൈൻ ടൂളാണ്. പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാധ്യതകൾ പരിശോധിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്, അവിടെയാണ് ഈ ടൂൾ പ്രയോജനകരമാകുന്നത്. ഇനിപ്പറയുന്ന മൂന്ന് ഘടകങ്ങൾ പരിഗണിച്ച് പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് കണക്കാക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു,:

 • ലോൺ പ്രിൻസിപ്പൽ: അപേക്ഷിച്ച ലോൺ തുകയാണിത്. പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന്, പ്രോപ്പർട്ടിയുടെ വിപണി വിലയുടെ പരമാവധി അളവ് 90% വരെ ആകാം. ഉദാഹരണത്തിന്, സ്ഥാവര ആസ്തി രൂ. 50 ലക്ഷം വിലയുള്ളതാണെങ്കിൽ, പ്രിൻസിപ്പൽ തുക രൂ. 45 ലക്ഷത്തിൽ കൂടുതലാകരുത്. പ്രോപ്പർട്ടി ലോണുകൾക്ക്, പരമാവധി പരിധി സാധാരണയായി പ്രോപ്പർട്ടി മൂല്യത്തിന്‍റെ 80% ആണ്.
 • റിപേമെന്‍റ് കാലയളവ്: ക്രെഡിറ്റ് തീർപ്പാക്കേണ്ട റീപേമെന്‍റ് കാലയളവാണ് ഇത്. പ്രോപ്പർട്ടിക്ക് മേലുള്ള ലോണുകൾ പോലുള്ള ഉയർന്ന മൂല്യമുള്ള ലോണുകൾ വർദ്ധിച്ച റീപേമെന്‍റ് ഫ്ലെക്സിബിലിറ്റിയുമായാണ് വരുന്നത്. 15 വർഷം* വരെയുള്ള കാലയളവിൽ ഒരാൾക്ക് ലോൺ തിരിച്ചടയ്ക്കാൻ തിരഞ്ഞെടുക്കാം. മോർഗേജ് ലോൺ കാൽക്കുലേറ്റർ പ്രവർത്തിക്കുന്നതിന് ഈ ഘടകം നിർണായകമാണ്.
 • പലിശ നിരക്ക്: മോർഗേജ് ലോൺ കാൽക്കുലേറ്റർ പ്രവർത്തിക്കുന്നതിന് ആവശ്യമായ അവസാന ഘടകം പ്രസ്തുത ലോണിന് ബാധകമായ പലിശ നിരക്കാണ്. മറ്റ് ഘടകങ്ങൾക്കൊപ്പം വായ്പ എടുക്കുന്ന വ്യക്തിയുടെ യോഗ്യതയും വിപണി അവസ്ഥകളും അടിസ്ഥാനമാക്കിയാണ് ഈ നിരക്ക് ക്വോട്ട് ചെയ്യുന്നത്.
  ഈ മൂന്ന് കോളങ്ങളിലെ വിവരങ്ങൾ നൽകിയാൽ, മോർഗേജ് ലോൺ ഇഎംഐ കാൽക്കുലേറ്റർ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് തുക, മൊത്തം പലിശ ചെലവ്, മോർഗേജ് ലോണിന്‍റെ മൊത്തം ചെലവ് എന്നിവ കാണിക്കും. ചില അഡ്വാൻസ്ഡ് കാൽക്കുലേറ്ററുകൾ മുഴുവൻ അമോർട്ടൈസേഷൻ ഷെഡ്യൂളും വെളിപ്പെടുത്തും.

മോർഗേജ് ലോൺ ഇഎംഐ കാൽക്കുലേറ്ററിന്‍റെ പ്രയോജനങ്ങൾ

മോർഗേജ് ലോൺ പലിശ നിരക്ക് കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം? അത്തരം സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നേരിട്ട് നടത്തുന്നതിനേക്കാൾ അതിന്‍റെ കണ്ടെത്തലുകൾ കൃത്യവും വളരെ എളുപ്പവുമാണ്. മോർഗേജ് ലോൺ ഇഎംഐ കാൽക്കുലേറ്ററിന്‍റെ മറ്റ് ചില സവിശേഷതകൾ ഇതാ:

 • വേഗത - അത്തരം ടൂളുകൾ വേഗത്തിലുള്ള കണക്കുകൂട്ടലുകൾ ഉറപ്പുവരുത്തുന്നു, സമയമെടുത്തുള്ള മാനുവൽ കണക്കുകൂട്ടലുകൾ ഒഴിവാക്കാൻ വായ്പ എടുക്കുന്ന വ്യക്തികളെ അനുവദിക്കുന്നു.
 • കൃത്യത - ഇത്തരത്തിലുള്ള കാൽക്കുലേറ്ററുകൾ അൽഗോരിതങ്ങളിൽ പ്രവർത്തിക്കുന്നു, ഇത് മാനുവൽ പിശകിന്‍റെ സാധ്യത ഇല്ലാതാക്കുന്നു.
 • സൗജന്യവും അണ്‍ലിമിറ്റഡും - ഈ ടൂളുകൾ അധിക ചാർജ് ഇല്ലാതെ കമ്പ്യൂട്ടേഷനുകൾ അനുവദിക്കുന്നു; നിങ്ങൾ ആഗ്രഹിക്കുന്നത്ര അഥവാ വേണ്ടത്ര തവണ അവ ഉപയോഗിക്കാം.
 • താരതമ്യം എളുപ്പം - ഇഎംഐ മുൻകൂട്ടി കണക്കാക്കുന്നത് പല ലെൻഡർമാരുടെ ഓഫറുകൾ താരതമ്യം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്നു, ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നു.

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ഇഎംഐ കാൽക്കുലേറ്റർ എഫ്എക്യു

എന്താണ് (പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ) എല്‍എപി ഇഎംഐ കാൽക്കുലേറ്റർ?

നിങ്ങളുടെ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ തിരിച്ചടയ്ക്കുന്നതിന് നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ കണക്കാക്കാൻ സഹായിക്കുന്ന ഒരു കാൽക്കുലേറ്റർ ആണ് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ കാൽക്കുലേറ്റർ.

എന്താണ് ഒരു ഇഎംഐ?

ഇഎംഐ, അല്ലെങ്കിൽ ഇക്വേറ്റഡ് മന്ത്‍ലി ഇൻസ്റ്റാൾമെന്‍റ് എന്നത് ലോൺ പൂർണ്ണമായും തിരിച്ചടയ്ക്കുന്നതുവരെ ഓരോ മാസവും അടയ്‌ക്കേണ്ട മൊത്തം തുകയാണ്. ഓരോ ഇഎംഐയിലും പ്രിന്‍സിപ്പല്‍ ഘടകവും പലിശ ഘടകവും അടങ്ങുന്നു. ബജാജ് ഫിൻസെർവ് മോർട്ട്ഗേജ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ മുൻകൂട്ടി കണക്കാക്കാം.

പ്രോപ്പർട്ടി ലോൺ ഇഎംഐ കാൽക്കുലേറ്റർ/മോർഗേജ് ലോൺ കാൽക്കുലേറ്റർ എങ്ങനെ പ്രവർത്തിക്കുന്നു?

എല്‍എപി ഇഎംഐ കാൽക്കുലേറ്ററിന് പ്രവർത്തിക്കാൻ മൂന്ന് പ്രധാന ഇൻപുട്ടുകൾ ആവശ്യമാണ്, അതായത് ലോൺ തുക, കാലാവധി, പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ പലിശ നിരക്ക്.

നിങ്ങളുടെ ഇഎംഐ കണക്കാക്കാൻ താഴെയുള്ള ഫോർമുല പ്രയോഗിക്കുന്നു.

 • E എന്നാൽ ഇഎംഐ
 • P എന്നാൽ പ്രിൻസിപ്പൽ ലോൺ തുക
 • r എന്നത് പ്രതിമാസം കണക്കാക്കുന്ന പലിശ നിരക്കാണ്
 • n എന്നത് ലോണിന്‍റെ കാലയളവ്/ദൈർഘ്യം ആണ്
ഒരു പ്രോപ്പർട്ടി ലോൺ ഇഎംഐ കാൽക്കുലേറ്റർ അല്ലെങ്കിൽ മോർട്ട്ഗേജ് ലോൺ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

ഒരു പ്രോപ്പർട്ടി ലോൺ കാൽക്കുലേറ്റർ അല്ലെങ്കിൽ മോർട്ട്ഗേജ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാൻ എളുപ്പമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇനിപ്പറയുന്ന വിവരങ്ങൾ എന്‍റർ ചെയ്യുക മാത്രമാണ്:

 • ലോണ്‍ തുക
 • കാലയളവ്
 • പലിശ നിരക്ക്

മൂല്യങ്ങൾ ക്രമീകരിക്കുന്നതിന് അല്ലെങ്കിൽ നേരിട്ട് ടൈപ്പ് ചെയ്യുന്നതിന് നിങ്ങൾക്ക് സ്ലൈഡറുകൾ നിങ്ങളുടെ ഇടത്തേക്കോ വലത്തേക്കോ നീക്കാം.

ഇപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങളും ഉണ്ട്, പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത കണക്കാക്കുക അല്ലെങ്കിൽ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ഫോർക്ലോഷർ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോൺ മുഴുവൻ തിരിച്ചടവും ഷെഡ്യൂൾ ചെയ്യുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക