ഫ്ലെക്സി ലോൺ പലിശ നിരക്കും ചാർജ്ജുകളും

ബജാജ് ഫിൻസെർവ് നിങ്ങൾക്ക് ആകർഷകമായ പലിശ നിരക്കിലും കുറഞ്ഞ ഫീസുകളിലും നിരക്കുകളിലും പേഴ്സണല്‍, ബിസിനസ് ലോണ്‍ ലഭ്യമാക്കുന്നു. മറഞ്ഞിരിക്കുന്ന നിരക്കുകളൊന്നുമില്ലാതെയും 100% സുതാര്യതയോടെയുമാണ് ലോൺ ലഭിക്കുന്നത്. ലോൺ പ്രോസസ്സിംഗിന് ബാധകമായ നിരക്കുകൾ താഴെ കൊടുത്തിരിക്കുന്നു:

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

പലിശ നിരക്ക്

പേഴ്സണൽ ലോൺ പ്രതിവർഷം 14% മുതൽ 17% വരെ.

ബിസിനസ് ലോൺ പ്രതിവർഷം 17% മുതൽ

പ്രോസസ്സിംഗ് ഫീസ്

ലോൺ തുകയുടെ 2% വരെ (ഒപ്പം ബാധകമായ നികുതികളും)

പിഴ പലിശ

പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റ്/ഇഎംഐ പേമെന്‍റില്‍ കാലതാമസം വരുന്നത്, ഡിഫാൾട്ട് തീയതി മുതൽ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റ്/ഇഎംഐ ലഭിക്കുന്നത് വരെ. പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റ്/ഇഎംഐ കുടിശ്ശികയില്‍ പ്രതിമാസം 2% നിരക്കില്‍ പിഴ പലിശ വരുത്തും.

ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ

രൂ. 2,000 (ഒപ്പം ബാധകമായ നികുതികളും)

ബൗൺസ് നിരക്കുകൾ

രൂ. 3,000 വരെ (ബാധകമായ നികുതികൾ ഉൾപ്പെടെ)

സ്റ്റാമ്പ് ഡ്യൂട്ടി

ആക്‌ച്വലിൽ. (സംസ്ഥാനം പ്രകാരം)

ഫ്ലെക്സി ലോൺ ആനുവൽ/അഡീഷണൽ മെയിന്‍റനൻസ് ചാർജ്ജുകൾ (എഎംസി)

ആനുവൽ മെയിന്‍റനൻസ് ചാർജ്ജ് ഒരു നാമമാത്രമായ ചാർജ്ജാണ്, അത് നിങ്ങളുടെ വാർഷിക തീയതിയുടെ അടിസ്ഥാനത്തിൽ എല്ലാ വർഷവും ഈടാക്കും. ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന എക്‌സ്‌ക്ലൂസീവ് സേവനങ്ങൾക്കാണ് ഇത് ഈടാക്കുന്നത് (പാർട്ട് പേമെന്‍റ്, ഡ്രോഡൗൺ, അക്കൗണ്ട് മെയിന്‍റനൻസ് പോലുള്ളവ)

നിങ്ങളുടെ ലോണ്‍ വിതരണ മാസം അനുസരിച്ച് നിങ്ങള്‍ എല്ലാ വര്‍ഷവും ആനുവൽ മെയിന്‍റനന്‍സ് ചാര്‍ജ്ജ് അടയ്ക്കേണ്ടതുണ്ട്. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കലി ഡെബിറ്റ് ചെയ്യുന്നതാണ്.

ലോൺ തരം

എഎംസി നിരക്കുകൾ

ഫ്ലെക്‌സി ടേം ലോൺ

റീപേമെന്‍റ് ഷെഡ്യൂൾ (കൂടാതെ ബാധകമായ നികുതികൾ) പ്രകാരം പിൻവലിക്കാവുന്ന മൊത്തം തുകയുടെ 0.25% അത്തരം ചാർജുകൾ ചുമത്തുന്ന തീയതിയിൽ

ഫ്ലെക്‌സി ഹൈബ്രിഡ് ലോൺ

പേഴ്സണൽ ലോൺ:   

● ആദ്യ കാലയളവിൽ: മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.25% മുതൽ 0.50% വരെ (ഒപ്പം ബാധകമായ നികുതികളും)

● തുടർന്നുള്ള കാലയളവിൽ: മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.25% (ഒപ്പം ബാധകമായ നികുതികളും

ബിസിനസ് ലോൺ:

● ആദ്യ കാലയളവിൽ: മൊത്തം പിൻവലിക്കാവുന്ന തുകയുടെ 1% (ഒപ്പം ബാധകമായ നികുതികളും)

● തുടർന്നുള്ള കാലയളവിൽ: മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.25% (ഒപ്പം ബാധകമായ നികുതികളും)

ഫ്ലോർക്ലോഷർ നിരക്കുകൾ

ലോൺ തരം

ഫ്ലോർക്ലോഷർ നിരക്കുകൾ

ഫ്ലെക്‌സി ടേം ലോൺ

റീപേമെന്‍റ് ഷെഡ്യൂൾ പ്രകാരം പിൻവലിക്കാവുന്ന മൊത്തം തുകയുടെ 4% (അതോടൊപ്പം ബാധകമായ നികുതികളും), അത്തരം മുഴുവൻ പ്രീപേമെന്‍റ് തീയതിയിൽ.

ഫ്ലെക്‌സി ഹൈബ്രിഡ് ലോൺ

റീപേമെന്‍റ് ഷെഡ്യൂൾ പ്രകാരം പിൻവലിക്കാവുന്ന മൊത്തം തുകയുടെ 4% (അതോടൊപ്പം ബാധകമായ നികുതികളും), അത്തരം മുഴുവൻ പ്രീപേമെന്‍റ് തീയതിയിൽ.


പ്രധാനം:

പാർട്ട്-പ്രീപേമെന്‍റ് ചാർജ്ജുകൾ: വായ്പക്കാരൻ ഫ്ലെക്സി ലോൺ വേരിയന്‍റ് ഉള്ള ഒരു വ്യക്തിയാണെങ്കിൽ പാർട്ട്-പേമെന്‍റ് ചാർജ്ജുകൾ ബാധകമല്ല.
മാൻഡേറ്റ് നിരസിക്കൽ സേവന നിരക്ക്*: രൂ. 450 (ബാധകമായ നികുതികൾ ഉൾപ്പെടെ)
*കസ്റ്റമറിന്‍റെ ബാങ്കിൽ നിന്ന് മാൻഡേറ്റ് നിരസിച്ച് 30 ദിവസത്തിനകം പുതിയ മാൻഡേറ്റ് ഫോം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിരസിക്കാനുള്ള കാരണം എന്ത് തന്നെ ആയാലും നിരക്കുകൾ ഈടാക്കുന്നതാണ്.

ബജാജ് ഫിൻസെർവ് ഫ്ലെക്സി ലോണുകൾ 14% മുതൽ ആരംഭിക്കുന്ന ആകർഷകമായ പലിശ നിരക്കുമായാണ് വരുന്നത്, ഒരിക്കല്‍ തിരഞ്ഞെടുത്ത ലോണ്‍ തരത്തിന്‍റെ അടിസ്ഥാനത്തില്‍ അത് മാറുകയും ചെയ്യും. ഈ നാമമാത്രമായ പലിശ നിരക്കും നിരക്കുകളുടെ സുതാര്യമായ പട്ടികയും നിങ്ങൾക്ക് ലോൺ ലഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ റീപേമെന്‍റ് ഫലപ്രദമായി ആസൂത്രണം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
ബജാജ് ഫിന്‍സെര്‍വ് ആപ്പ്, കസ്റ്റമര്‍ പോര്‍ട്ടല്‍ -എക്സ്പീരിയ വഴി ഏത് സമയത്തും നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകള്‍ സൗജന്യമായി ആക്സസ് ചെയ്യുക, അവിടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ലോൺ വിശദാംശങ്ങൾ കാണാനാകും. നിങ്ങളുടെ പ്രതിമാസ അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റും മറ്റും ഡൗൺലോഡ് ചെയ്യാനും കഴിയും.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഫ്ലെക്സി ലോണിനുള്ള പ്രോസസ്സിംഗ് ഫീസ് എത്രയാണ്?

ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ലോണിനുള്ള പ്രോസസ്സിംഗ് ഫീസ് ലോണ്‍ തുകയുടെ 4% വരെയും ഒപ്പം നികുതിയും ചേർന്നതായിരിക്കും. ഈ ഫീസ് ലോൺ തുകയെയും നിങ്ങളുടെ യോഗ്യത പോലുള്ള ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.

പാർട്ട് പേമെന്‍റിൽ നിരക്ക് ബാധകമാണോ?

ഏതെങ്കിലും ഫ്ലെക്സി ലോൺ സൗകര്യത്തിന്, പാർട്ട് പേമെന്‍റ് നടത്തുന്നതിന് നിരക്ക് ബാധകമല്ല. നിങ്ങൾക്ക് അധിക ഫണ്ട് ഉള്ളപ്പോഴെല്ലാം അധിക ചാർജ്ജ് ഇല്ലാതെ നിങ്ങൾക്ക് പാർട്ട് പേമെന്‍റ് നടത്താം.