കോൾ, SMS, ഇ-മെയിൽ എന്നിവയിലൂടെ ഞങ്ങളെ സമീപിക്കുക അല്ലെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് ഓഫീസുകളിൽ സന്ദർശിക്കുക.

വ്യാജ സന്ദേശം

ബജാജ് ഫൈനാന്‍സിന്‍റെ പേരില്‍ വ്യാജ ലോണ്‍ വാഗ്ദാനങ്ങള്‍ നല്കുന്നതിനെതിരെയുള്ള മുന്നറിയിപ്പുകള്‍

ചില വ്യാജന്മാർ ബജാജ് ഫൈനാൻസ്, ബജാജ് ഫിൻസെർവ്, അതിന്‍റെ ഗ്രൂപ്പ് കമ്പനികൾ എന്നിവയുടേതെന്ന് തോന്നിക്കുന്ന സമാനമായ വ്യാജ ഇമെയിൽ ഐഡി, ഡൊമൈൻ വിലാസം/ വെബ്സൈറ്റ് ലിങ്കുകൾ എന്നിവ നിർമ്മിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ഇവർ വ്യാജ വാഗ്ദാനങ്ങൾ നൽകി ചില കസ്റ്റമേർസിനെ ഇതിനകം തന്നെ വഞ്ചിച്ചതായും ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.

പൊതുജനങ്ങളും, ഭാവിയില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ ആയേക്കാവുന്നവരും അറിയാന്‍:

(i): ബജാജ് ഫൈനാന്‍സ് അല്ലെങ്കില്‍ അതിന്‍റെ കമ്പനികള്‍ എന്നിവയെക്കുറിച്ച് ഇ മെയില്‍ ഐഡികള്‍, ഡൊമൈനുകള്‍, വെബ്സൈറ്റുകള്‍, ടെലിഫോണുകള്‍, പത്രങ്ങളിലും മാഗസിനുകളിലും ഉള്ള പരസ്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന വ്യാജന്മാരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാൻ. ഇവര്‍ ലോണുകള്‍ക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുകയും, കസ്റ്റേമർസിന്‍റെ അക്കൗണ്ട് വിവരങ്ങള്‍ നേടുകയും, ലോണുകള്‍ പ്രോസസ് ചെയ്യാന്‍ അഡ്വാന്‍സ് പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
(ii): ബജാജ് ഫൈനാന്‍സ് ലിമിറ്റഡിന് ഏതു ലോണ്‍ അപേക്ഷയും പരിശോധിക്കുന്നതിന് ഒരു കൃത്യമായ പദ്ധതിയുണ്ട്. ഇത് എല്ലാ നിബന്ധനകളും ചട്ടങ്ങളും പാലിച്ചായിരിക്കും. ബജാജ് ഫൈനാന്‍സ്/ ബജാജ് ഫിന്‍സെര്‍വ് അല്ലെങ്കില്‍ അതിന്‍റെ കമ്പനികള്‍, അല്ലെങ്കില്‍ അവരുടെ ഏതെങ്കിലും പ്രതിനിധികള്‍ ഒരിക്കലും നിങ്ങളെ വിളിച്ച് ലോണ്‍ അനുവദിക്കുന്നതിനുള്ള ചാര്‍ജ്ജ് എന്ന നിലയില്‍ മുന്‍‌കൂര്‍ പണം ആവശ്യപ്പെടുകയില്ല
ബജാജ് ഫൈനാന്‍സ് ലിമിറ്റഡ്/ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് എന്നിവയുടെ ഇ മെയില്‍ ഐഡിയില്‍ “bajajfinserv.in” എന്നുണ്ടായിരിക്കും. ഇതില്‍ ഒരിക്കലും gmail/yahoo/rediff എന്നിങ്ങനെയുള്ള ഡൊമൈന്‍ പേരുകള്‍ ഒരിടത്തും ഉണ്ടായിരിക്കില്ല.
(iv): നിങ്ങളെ ഫോണില്‍ വിളിച്ച് ബജാജ് ഫൈനാന്‍സ് അല്ലെങ്കില്‍ അവരുടെ കമ്പനികളുടെ പ്രതിനിധികള്‍ എന്ന നാട്യത്തില്‍ സംസാരിച്ച് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍;

അതിനാൽ ഞങ്ങൾ ഭാവിയിൽ ഞങ്ങളുടെ കസ്റ്റമർ ആകാൻ പോകുന്നവരോടും പൊതുജനത്തോടും ഇത്തരം വ്യാജന്മാരോട് ഇടപെടുന്നതിനും, ഏതെങ്കിലും വ്യാജ പരസ്യങ്ങൾ, ടെലഫോൺ വിളികൾ, ഇ മെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ ഏതെങ്കിലും രീതിയിലുള്ള ക്രയവിക്രയങ്ങൾ നടത്തുന്നതിനും മുൻപ് വളരെ ശ്രദ്ധയോടും വിവേചന ബുദ്ധിയോടും കൂടി ഇക്കാര്യങ്ങൾ നോക്കിക്കാണുവാനും ഇതെല്ലാം കമ്പനിയുടെ വെബ്സൈറ്റ് https://www.bajajfinserv.in അല്ലെങ്കിൽ നേരിട്ട് ഞങ്ങളുടെ ഒരു ബ്രാഞ്ചിലെത്തി മനസ്സിലാക്കുവാനും ആവശ്യപ്പെടുന്നു.
 
പൊതുജനങ്ങളും, ഭാവിയിൽ ഞങ്ങളുടെ കസ്റ്റമർ ആയേക്കാവുന്നവരും ഇത്തരം സംശയാസ്പദമായ ഏതെങ്കിലും സംഭവങ്ങൾ, പണം പറ്റിച്ചെടുക്കൽ, എന്നിവ അറിയുകയാണെങ്കിൽ അവരുടെ ജൂറിസ്ഡിക്ഷനിലുള്ള അധികാരികളെ എത്രയും പെട്ടന്നുതന്നെ അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു. അധികാരികൾ എന്നാൽ, പോലീസ്, ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ, സൈബർ ക്രൈം സെൽ എന്നിവരാണ്. ഇത്തരം പ്രവർത്തികൾ ഉടൻ തന്നെയുള്ള നടപടികൾക്കായി ബജാജ് ഫൈനാൻസ് ലിമിറ്റഡിനെയും അറിയിക്കേണ്ടതാണ്.
 
ദയവായി ശ്രദ്ധിക്കുക, ഇത്തരം വ്യജന്മാരോട് ഇടപെടുന്നവര്‍ ആരായാലും അത് അവരുടെ ഉത്തരവാദിത്തത്തിലായിരിക്കും. ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് അല്ലെങ്കില്‍ അവരുടെ ഗ്രൂപ്പ് ഇതുമൂലമുണ്ടാകുന്ന ഒരു കഷ്ട നഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ ആയിരിക്കില്ല.
 
പൊതുജന താത്പര്യാർത്ഥം പ്രസിദ്ധപ്പെടുത്തുന്നത്.
 
ഇ മെയില്‍: wecare@bajajfinserv.in
 
തീയതി : ജനവരി 3, 2017

ഫൌണ്ടറുടെ സന്ദേശം

പ്രിയ ഷെയര്‍ ഹോള്‍ഡര്‍,

ബജാജ് ഫിന്‍സെര്‍വ് മൂന്ന് പ്രധാന ഫൈനാന്‍ഷ്യല്‍ സെക്ടര്‍ ബിസിനസ്സുകള്‍ ഉള്ള ഒരു ഹോള്‍ഡിംഗ് കമ്പനി ആണ്:
(i) ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് (BFL ) എന്ന ലിസ്റ്റഡ് കമ്പനി വഴി പണം ലഭിക്കുന്നത്;
(ii) ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് അല്ലെങ്കില്‍ BALIC
(iii) ജനറല്‍ ഇന്‍ഷുറന്‍സ്, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ (BAGIC) കീഴില്‍.

ഇത് കൂടാതെ മഹാരാഷ്ട്രയില്‍ 65.2 മെഗാവാട്ട് ശക്തിയുള്ള വിന്‍ഡ് ഫാമുകളും ഉണ്ട്.

BFL, BALIC, BAGIC എന്നിവയിൽ FY2015 ൽ നിങ്ങളുടെ കമ്പനിയുടെ പ്രധാന നേട്ടങ്ങളെക്കുറിച്ച് ഈ കത്തിൽ ചുരുക്കി വിവരിക്കട്ടെ.

ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് (BFL)

FY2015 ന്‍റെ അവസാന രണ്ടു പാദങ്ങളിൽ സാമ്പത്തിക രംഗത്തുള്ള മന്ദീഭവിച്ച വളർച്ചാ സൂചകങ്ങൾ, തീരെക്കുറഞ്ഞ ക്രൂഡ് ഓയിൽ വില, താഴെക്കിടയിലുള്ള ഉപഭോക്താക്കൾ അനുഭവിക്കുന്ന വിലക്കയറ്റം,റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ 50 ബേസിസ് പോയിന്‍റുകൾ വരുന്ന രണ്ടു പോളിസി നിരക്കിലുള്ള വെട്ടികുറയ്ക്കൽ, സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) ലുള്ള മൂന്ന് വെട്ടികുറയ്ക്കലുകൾ എന്നിവയ്ക്ക് ശേഷവും ബാങ്കിങ്, ഫൈനാൻഷ്യൽ സേവനങ്ങൾക്ക് ആ വർഷം വളരെ കാഠിന്യമേറിയതായിരുന്നു. ക്രെഡിറ്റ് വളർച്ചാക്കുറവും, നോൺ പെർഫോമിംഗ് അസറ്റുകളിൽ (NPA) വന്ന ഉയർച്ച എന്നിവ മൂലം ബാങ്കുകൾ റിസ്ക് എടുക്കാൻ വിമുഖത കാട്ടുകയും, റേറ്റ് വെട്ടികുറയ്ക്കൽ, ഈസ്ഡ് ലിക്വിഡിറ്റി എന്നിവയുടെ ഗുണഫലങ്ങൾ കൈമാറാൻ വിസമ്മതിക്കുകയും ചെയ്തു. മൊത്തത്തിൽ ഫൈനാൻഷ്യൽ സേവനങ്ങൾക്ക് ആകെ നോക്കിയാൽ വെല്ലുവിളികളുടെ കാലമാണ്. ഈ ശ്രമകരമായ പരിസ്ഥിതിയിലും, BFL മികച്ച ഫലങ്ങൾ നേടി- ഇത് കഴിഞ്ഞ ചില വർഷങ്ങളിലെപ്പോലെ തന്നെയാണ്. ഞാനിതിൽ ചിലത് പരാമർശിക്കാം.
BFL ന്‍റെ ആകെ വരുമാനം 33% കൂടി 33% 5,418 കോടി ആയി.
ഫൈനാന്‍സിംഗ് റിസീവബിള്‍സ് 36% കൂടി 31,199 കോടി രൂപയായി.
മാനേജ്മെന്‍റ് അസ്സെറ്റ്സ് 35% കൂടി 32,410 കോടി രൂപയായി.
നികുതി അടയ്ക്കുന്നതിന് മുന്‍പുള്ള വരുമാനം 24% കൂടി 1,357 കോടി രൂപയായി.
നികുതി അടച്ചതിനു ശേഷമുള്ള വരുമാനം 25% കൂടി 898 കോടി രൂപയായി.
ലോണ്‍ നഷ്ടവും പ്രോവിഷനുകളും 385 കോടി രൂപയില്‍ എത്തി,ഇതിനുള്ള ഭാഗികമായ കാരണം RBI നിബന്ധനകളെക്കാള്‍ കര്‍ശനമായ ഇന്റേണല്‍ പ്രോവിഷനിംഗ് നിബന്ധനകള്‍ ആണ്.
അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്നത് മൂലം BFLന്‍റെ ആകെ NPA ആകെ അസ്സറ്റുകളുടെ 0.45% ആയിരുന്നു, ഇത് വിപണിയില്‍ത്തന്നെ ഏറ്റവും കുറവാണ്.

ആവശ്യത്തിനുള്ള മൂലധനം 31 മാര്‍ച്ച് 2015 ന് 17.97% ആയിരുന്നു, ഇത് RBI ശുപാര്‍ശകള്‍ക്ക് ഒരുപാടു മുകളിലായിരുന്നു.

ബജാജ് ഫിൻസെർവിന്‍റെ ഒരു ഷെയർ ഹോൾഡർ എന്ന നിലയിൽ നിങ്ങൾ തീർച്ചയായും BFL നെ സംബന്ധിച്ച ഒരു പ്രധാന പ്രവർത്തനം അറിഞ്ഞിരിക്കണം. ഏപ്രിൽ 21, 2015 ന് BFL ന്‍റെ ബോർഡ് ഓഫ് ഡയറക്റ്റേഴ്‌സ് കമ്പനിക്ക് എന്തുകൊണ്ട് ഇപ്പോഴുള്ള നിലയിൽ പ്രവർത്തിക്കണമെങ്കിൽ അധിക മൂലധനം വേണമെന്നുള്ളതിനെക്കുറിച്ച് ഒരു ശക്തമായ വാദം സമർപ്പിക്കപ്പെട്ടു. ബോർഡ് ഔപചാരികമായി ഫണ്ടുകൾ ശേഖരിക്കാനായി താഴെ പറയുന്ന രീതിയിൽ:

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്ലേസ്മെന്‍റ് (QIP) വഴി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബയേഴ്സ് ന് രൂ.1,400 കോടി വരെ സെക്യൂരിറ്റി
925,000 വാറണ്ടുകള്‍ വരെയുള്ള പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ, ഇത് ഇതിനു സമാനമായ എണ്ണത്തില്‍ രൂ.400 കോടിക്കുള്ള ബജാജ് ഫിന്‍സെര്‍വിന്‍റെ ഇക്വിറ്റി ഷെയറുകള്‍ ആയി മാറ്റാവുന്നതാണ്‌.,
BFL പ്രൊമോട്ടർ വഴി ചെയ്യാം എന്ന് തീരുമാനിച്ചു. BFL ബോർഡ് ഏകകണ്ഠമായി രണ്ടു നിർദ്ദേശങ്ങളും അംഗീകരിച്ചു. പിന്നീട് ഇത് മേ 20,2015. കൂടിയ BFL ഷെയർ ഹോൾഡർമാരുടെ അസാധാരണമായ ഒരു ജനറൽ മീറ്റിങ്ങിൽ വച്ച്‌ അംഗീകരിക്കപ്പെട്ടു. BFL ഇപ്പോൾ അവർക്ക് കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കാനും, കാപിറ്റൽ അഡെക്വസി നില നിർത്താനുമായി അധിക മൂലധന സമാഹാരത്തിന്റെ വഴിയിലാണ്.

ജനറല്‍ ഇന്‍ഷുറന്‍സ്: BAGIC

BAGIC ഒരു കോമ്പസിറ്റ് ഇൻഷുറർ ആണ്. വിവിധതരം ജനറൽ ഇൻഷുറൻസ്- മോട്ടോർ, മറൈൻ, ഹെൽത്ത്, വിവിധതരം കോർപ്പറേറ്റ് ഇൻഷുറൻസുകൾ എന്നിവ ഇവർ കൈകാര്യം ചെയ്യുന്നു. തീവ്ര മത്സരമുള്ള ഈ മേഖലയിൽ BAGIC ഒരു ശക്തമായ റീട്ടെയിൽ ഫ്രാഞ്ചൈസി നിർമ്മിച്ചെടുക്കുകയും, സ്വകാര്യ ഇൻഷുറർമാരുടെ ഇടയിൽ നേതൃസ്ഥാനം നേടുകയും ചെയ്തു. ജനറൽ ഇൻഷുറൻസിൽ ഈ പേര് വളരെ ബഹുമാനിക്കപ്പെടുന്ന ഒരു ബ്രാൻഡ് നെയിമാണ്. ഇത് ശക്തമായ അടിസ്ഥാന നിയമങ്ങൾ, മൾട്ടി ചാനൽ വിതരണം, ബുദ്ധിപൂർവമുള്ള ഫൈനാൻഷ്യൽ മാനേജ്മെന്റ് എന്നിവയടങ്ങുന്ന ഒരു ക്വാളിറ്റി പോർട്ട് ഫോളിയോ നിർമ്മിച്ചെടുക്കുന്നതിൽ ശ്രദ്ധിക്കുന്നു. കാഷ്മീർ താഴ്വരയിൽ FY2015 - ൽ ഉണ്ടായ അഭൂതപൂർവമായ വെള്ളപ്പൊക്കം, ഇതിൽ BAGIC രൂ.930 കോടി വരുന്ന 27,000 ക്ലെയിമുകൾ , കിഴക്കൻ ഭാരതത്തിൽ ഉണ്ടായ ‘ഹുദ്ഹുദ്’ ചുഴലിക്കാറ്റ്, ഇതിൽ കമ്പനി രൂ.32 കോടി വരുന്ന 1,000 ക്ലെയിമുകൾ എന്നിവ സെറ്റിൽ ചെയ്തു. ഇതിനുശേഷവും BAGIC മികച്ച പ്രകടനം കാഴ്ചവച്ചു. ചില വസ്തുതകൾ താഴെക്കൊടുക്കുന്നു:

FY2015 നുള്ള ഗ്രോസ് റിട്ടന്‍ പ്രീമിയം (GWP) രൂ. 5,301 കോടി വരെ വളര്‍ന്നു.
പ്രൈവറ്റ് പ്ലെയെഴ്സിനിടയില്‍ BAGIC 2 നമ്പര്‍ ആയി വളര്‍ന്നു മാര്‍ക്കറ്റ് ഷെയര്‍ സ്പെഷ്യലൈസ്ഡ് ഇന്‍ഷുറര്‍മാരെ ഒഴിച്ച് നിര്‍ത്തിയാല്‍ 6.7% ആയിരുന്നു, ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 പോയിന്‍റുകള്‍ കൂടുതലായിരുന്നു.
നെറ്റ് ഏൺഡ് പ്രീമിയം 10% വളര്‍ന്ന് FY2015. ല്‍ രൂ.3,832 കോടിയായി. BAGIC 7.3 ദശലക്ഷം പോളിസികള്‍ FY2015 ല്‍ ഇറക്കി. ഇത് കഴിഞ്ഞ വര്‍ഷത്തെ 6.7 ദശലക്ഷത്തെക്കാള്‍ കൂടുതലായിരുന്നു.
നികുതി കൊടുക്കുന്നതിനു മുന്‍പുള്ള ആദായം FY2015 ല്‍ 777 കോടിയായിരുന്നു, ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32% കൂടുതലാണ്.
നികുതി കഴിഞ്ഞുള്ള ആദായം 562കോടി ആയിരുന്നു ഇത് FY2014 നേക്കാള്‍ 37% കൂടുതലാണ്.
31 മാര്‍ച്ച് 2015 നുള്ള സോള്‍വന്‍സി റേഷ്യോ 182% ആയിരുന്നു, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (IRDA) നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ 150% ലും വളരെ കൂടുതല്‍.
ആവറേജ് ഇക്വിറ്റിയുടെ റിട്ടേണ് 28.9% ആയിരുന്നു - FY2014 ല്‍ രേഖപ്പെടുത്തിയ 28% നേക്കാള്‍ നേരിയ തോതില്‍ കൂടുതല്‍.

ജനറല്‍ ഇന്‍ഷുറന്‍സ്: BAGIC

BALIC രൂ.36,000 കോടിയിലധികം പോളിസി ഹോൾഡർമാരുടെ ഫണ്ടുകളുള്ള ആദ്യത്തെ അഞ്ച് സ്വകാര്യ ലൈഫ് ഇൻഷുറർമാരിൽ ഒന്നാണ്. ഇതിന്‍റെ സോൾവൻസി മാർജിൻ വളരെ ഉയർന്നതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഈ മേഖല, കുറഞ്ഞ ഫൈനാൻഷ്യൽ സേവിംഗ് റേറ്റുകൾ, ചില്ലറ ചെറുകിട സേവേഴ്സ് എന്നിവയോട് മത്സരിച്ച് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുകയാണ്. BALIC ഇതിനൊരു അപവാദമല്ല. ബിസിനസ്സിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും വിതരണം പുനക്രമീകരിക്കാനും കമ്പനി നിരന്തര പരിശ്രമം നടത്തുന്നു. ഇത്തരം ശ്രമങ്ങളുടെ ഫലം അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ കാണാനാവും. FY2015 ആയിരുന്നു പുതിയ നിബന്ധനകൾ നിലവിൽ വന്നതിനു ശേഷം പൂർണ്ണമായും പുതിയ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ വർഷം. ലൈഫ് ഇൻഷുറൻസ് മേഖലയിൽ ആ വർഷം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. BALIC ഇതിനൊരു അപവാദമല്ല. എന്നിരുന്നാലും അത് പുതിയ ബിസിനസ് പ്രീമിയങ്ങളിൽ 4% വളർച്ചയോടെയും ഗ്രോസ് റിട്ടൺ പ്രീമിയത്തിൽ 3% വളർച്ചയോടെയും സാമ്പത്തികവർഷം അവസാനിപ്പിച്ചു. BALIC യുടെ FY2015 ലെ പെർഫോമൻസ് ഹൈലൈറ്റുകൾ താഴെപ്പറയുന്നവയാണ്:

BALIC യുടെ പുതിയ ബിസിനസ് പ്രീമിയം FY2015 ല്‍ 4% കൂടി രൂ.2,702 കോടിയായി. പുതിയ ബിസിനസ് പ്രീമിയത്തിന്‍റെ കാര്യത്തില്‍ BALIC പ്രൈവറ്റ് ലൈഫ് ഇന്‍ഷുറര്‍മാരുടെ റാങ്കിംഗില്‍ 4 സ്ഥാനത്തായിരുന്നു. പ്രൈവറ്റ് സെക്ടറില്‍ പുതിയ ബിസിനസ്സുകള്‍ക്കുള്ള BALIC മാര്‍ക്കറ്റ് ഷെയര്‍ FY2015. ല്‍ 7.8% ആയിരുന്നു. BALIC റിന്യൂവല്‍ പ്രീമിയം FY2015.ല്‍ 2% കൂടി രൂ.3,315 കോടിയായി. FY2015ലെ ഗ്രോസ് റിട്ടന്‍ പ്രീമിയം 3% ആയിരുന്നത് കൂടി രൂ.6,017 കോടിയായി.

31 മാര്‍ച്ച് 2015 ൽ, മാനേജ്മെന്‍റിന് കീഴിലുള്ള ആസ്തികൾ രൂ.43,554 കോടിയായിരുന്നു, ഇത് കഴിഞ്ഞ വര്‍ഷത്തേക്കാൾ 12% കൂടുതലാണ്.
നികുതി നല്‍കിയതിനു ശേഷമുള്ള ലാഭം FY2014 ല്‍ 15% - കുറഞ്ഞ് 1,025 കോടിയായി.
പിന്നെ എങ്ങനെയാണ് നിങ്ങളുടെ കമ്പനി ഒരു ദുര്‍ഘടമായ വര്‍ഷത്തില്‍ സമാഹരിച്ചത്. ഒരു വാക്യത്തില്‍: ഇത് BFL ന്‍റെ പെര്‍ഫോമന്‍സില്‍ നിന്നും വളരെ നന്നായിരുന്നു. BAGIC ന്‍റെതില്‍ നിന്നും മെച്ചപ്പെട്ടു, BaLIC യ്ക്ക് ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉണ്ട്. ഇത് ഉടന്‍ തന്നെ നേടും എന്ന് ഞാന്‍ കരുതുന്നു. ഈ മൂന്നു കമ്പനികള്‍ക്കും നല്ല മാനേജീരിയല്‍ ടീമും മികച്ച ലീഡര്‍മാരും ഉണ്ട്. അതുകൊണ്ട് ഞാനും നിങ്ങളും ഒരുപോലെ FY2016 ലും വരും വര്‍ഷങ്ങളിലും ഇതിലും മെച്ചപ്പെട്ട റിസള്‍ട്ട് നേടാനായി ശ്രമിക്കണം.
ഞാന്‍ നിങ്ങളുമായി ഒരു വിവരം പങ്കു വയ്ക്കട്ടെ. 2013 ഏപ്രില്‍ 1 മുതല്‍ BAGIC, BALIC ബോര്‍ഡുകൾ ചേർന്ന് രണ്ടു കമ്പനികളുടെയും ചെയര്‍മാനായി സഞ്ജീവ് ബജാജിനെ നിയമിച്ചു. അദ്ദേഹം രണ്ടു കമ്പനികളുടെയും രക്ഷാധികാരിയായി മികച്ച സേവനം നടത്തി വരികയാണ്. ഞാന്‍ രണ്ടു ബോര്‍ഡുകളിലും തുടരും.

നിങ്ങളുടെ സഹകരണത്തിന് നന്ദി.
വിശ്വാസപൂര്‍വം,

Rahul Bajaj Sign
രാഹുല്‍ ബജാജ്
ചെയര്‍മാന്‍

ഞങ്ങളുടെ സോഷ്യൽ ചാനലുകൾ

സോഷ്യൽ മീഡിയയിൽ ഞങ്ങളുമായി ബന്ധപ്പെടുക, ഞങ്ങളുടെ ഏറ്റവും പുതിയ വാർത്തകളും ഓഫറുകളും അറിഞ്ഞിരിക്കുക