പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് ബാലൻസ് ട്രാൻസ്ഫർ, ടോപ്പ്-അപ്പ് സൗകര്യം?

നിങ്ങളുടെ നിലവിലുള്ള കാർ ലോൺ ബജാജ് ഫിൻസെർവിലേക്ക് ട്രാൻസ്ഫർ ചെയ്ത് നിങ്ങളുടെ കാറിന്‍റെ മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ അധിക ഫണ്ട് ലഭ്യമാക്കി നിങ്ങൾക്ക് ബാലൻസ് ട്രാൻസ്ഫറും ടോപ്പ്-അപ്പ് സൗകര്യവും പ്രയോജനപ്പെടുത്താം. ബജാജ് ഫിന്‍സെര്‍വില്‍, നിങ്ങള്‍ക്ക് മൂല്യത്തിന്‍റെ 160% വരെ, രൂ. 20 ലക്ഷം വരെയുള്ള ഫണ്ടുകള്‍ ലഭ്യമാക്കാം.

ഡോക്യുമെന്‍റുകൾ ശേഖരിക്കുന്നതിനുള്ള പ്രക്രിയ എന്താണ്?

ആപ്ലിക്കേഷൻ പ്രോസസ് തടസ്സരഹിതമാക്കുന്നതിന് ബജാജ് ഫിൻസെർവ് ഡോർസ്റ്റെപ്പ് ഡോക്യുമെന്‍റ് ശേഖരണത്തിന്‍റെ സൗകര്യം ഓഫർ ചെയ്യുന്നു. നിങ്ങൾ അപേക്ഷാ ഫോം പൂരിപ്പിച്ചാൽ, നിങ്ങളുടെ സൗകര്യപ്രകാരം പേപ്പർ വർക്ക് പൂർത്തിയാക്കാൻ ഞങ്ങളുടെ എക്സിക്യൂട്ടീവ് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

ഈ ക്രെഡിറ്റ് സൗകര്യത്തിന് ഫോർക്ലോഷർ, ഭാഗിക പ്രീപേമെന്‍റ് ചാർജ്ജുകൾ ബാധകമാണോ?

നിങ്ങളുടെ ലോൺ കാലയളവിന്‍റെ 6 മാസം പൂർത്തിയായ ശേഷം, നിങ്ങളുടെ കാർ ലോൺ ബാലൻസ് ട്രാൻസ്ഫർ ഫോർക്ലോസ് അല്ലെങ്കിൽ ഭാഗികമായി പ്രീപേ ചെയ്യാവുന്നതാണ്. നിങ്ങളുടെ ലോൺ ഭാഗിക പ്രീപേ അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, മുതൽ ബാക്കിയുള്ള/പ്രീപെയ്ഡ് തുകയിൽ 4% ഒപ്പം ബാധകമായ നികുതികളും ഫോർക്ലോഷർ/ഭാഗിക പ്രീപേമെന്‍റ് ഫീസായി ഈടാക്കുന്നതാണ്.

ലഭ്യമായ കാലാവധി ഓപ്ഷനുകൾ എന്തൊക്കെയാണ്?

നിങ്ങളുടെ ലോണ്‍ താങ്ങാനാവുന്ന ഇഎംഐകളായി വ്യാപിപ്പിക്കാന്‍ അനുവദിക്കുന്ന 60 മാസം വരെയുള്ള ഫ്ലെക്സിബിള്‍ കാലയളവ് വഴി ബജാജ് ഫിന്‍സെര്‍വ് കാര്‍ ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ഓഫർ ചെയ്യുന്നു. നിങ്ങളുടെ ബജറ്റിനും ലോൺ അനുവദിക്കുന്ന വ്യവസ്ഥകൾക്കും അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കാം.

പ്രീ-ഓൺഡ് കാർ ലോണുകൾക്ക് എനിക്ക് ഒരു ഗ്യാരണ്ടർ/സഹ-അപേക്ഷകൻ ആവശ്യമുണ്ടോ?

നിങ്ങളുടെ വരുമാനം ഞങ്ങളുടെ ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ പ്രീ-ഓൺഡ് കാർ ലോണുകൾക്ക് നിങ്ങൾക്ക് ഗ്യാരണ്ടർ/സഹ-അപേക്ഷകൻ ആവശ്യമില്ല. അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ ലോണിന് ഉറപ്പ് വരുത്താൻ ഒരു ഗ്യാരണ്ടറോ സഹ അപേക്ഷകനോ ഉണ്ടായിരിക്കണം.

എന്‍റെ ലോണ്‍ സംഗ്രഹവും ഭാവിയിലെ ഇന്‍സ്റ്റാള്‍മെന്‍റും എനിക്ക് ഓൺലൈനിൽ കാണാനാകുമോ?

ഞങ്ങളുടെ ബ്രാഞ്ചുകൾ സന്ദർശിക്കാതെ നിങ്ങളുടെ ലോൺ സ്റ്റേറ്റ്‌മെന്‍റ്, ഇൻസ്റ്റാൾമെന്‍റ് എന്നിവ കാണാൻ, ഡൗൺലോഡ് ചെയ്യാനും, ട്രാക്ക് ചെയ്യാനും ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്‌സ്പീരിയയിലേക്ക് ലോഗിൻ ചെയ്യാം.

പുതിയ കാറുകൾക്ക് എനിക്ക് ഫണ്ട് ലഭിക്കുമോ?

നിലവിൽ, ബജാജ് ഫിൻസെർവ് പ്രീ-ഓൺഡ് കാറുകൾക്ക് മാത്രം ലോണുകൾ ഓഫർ ചെയ്യുന്നു, പുതിയ വാഹനങ്ങൾക്ക് ഫണ്ടിംഗ് ഇല്ല.

ഇതിന്‌ കാർ വെരിഫിക്കേഷൻ അല്ലെങ്കിൽ മൂല്യനിർണ്ണയം ആവശ്യമുണ്ടോ?

ഒരു ബാലൻസ് ട്രാൻസ്ഫർ ടോപ്പ്-അപ്പ് ലോണിന് വാഹനങ്ങളുടെ വെരിഫിക്കേഷൻ/മൂല്യനിർണ്ണയം ആവശ്യമാണ്. ലോൺ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ബജാജ് ഫിൻസെർവ് നിങ്ങളുടെ കാറുകൾക്കുള്ള മൂല്യനിർണ്ണയവും വെരിഫിക്കേഷനും നടത്തുന്നതാണ്. നിങ്ങളുടെ കാറിന്‍റെ മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ, ലോൺ തുക നിങ്ങൾക്ക് അനുവദിക്കുന്നതാണ്.

ബാലൻസ് ട്രാൻസ്ഫർ ടോപ്പ്-അപ്പ് ലോൺ ഉപയോഗിച്ച് ഏത് കാറുകൾക്ക് ഫൈനാൻസ് ചെയ്യാം?

യെല്ലോ പ്ലേറ്റുകള്‍ ഉള്ള വാണിജ്യ വാഹനങ്ങള്‍ അല്ലെങ്കില്‍ കാറുകള്‍ ഒഴികെ, ഞങ്ങള്‍ എല്ലാ പ്രൈവറ്റ് പാസ്സിംഗ് വാഹനങ്ങള്‍ക്കും ഫണ്ടിങ്ങ് ഓഫർ ചെയ്യുന്നു, അത് ഹാച്ച്ബാക്കുകള്‍ അല്ലെങ്കില്‍ സെഡാനുകള്‍ ആയാലും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക