നിങ്ങളുടെ ബിസിനസ് ആരംഭഘട്ടത്തിലോ വളർച്ചാഘട്ടത്തിലോ ആകട്ടെ, അഡീഷണൽ ഫൈനാൻസിന് നിങ്ങളുടെ വളർച്ചയെ സഹായിക്കാനാകും. പ്രവർത്തന മൂലധനത്തിലെ കുറവ് നികത്താൻ ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ബജാജ് ഫിൻസെർവിൽ നിന്നുള്ള ബിസിനസ് ലോൺ ഉപയോഗിക്കാം.
അതെ, സാധ്യമാണ്. ഇത് അപേക്ഷിക്കുന്ന സമയത്തെ നിങ്ങളുടെ യോഗ്യതാ മാനദണ്ഡം അനുസരിച്ചാണ്, ഇതിന്റെ പൂർണ്ണാധികാരം ബജാജ് ഫിൻസെർവിനുമാണ്. നിങ്ങൾ ഞങ്ങൾക്കൊരു റിക്വസ്റ്റ് ലെറ്റർ സമർപ്പിക്കേണ്ടിവരും, അഭ്യർത്ഥിച്ചാൽ, തുക വർദ്ധിപ്പിക്കുന്നതിനുള്ള അപേക്ഷക്ക് പുതിയ ഡോക്യുമെന്റകളും സമർപ്പിക്കണം.
ഞങ്ങളുടെ ലോൺ അപേക്ഷകർക്ക് നൽകുന്ന അതുല്യമായ ക്രെഡിറ്റ് സൌകര്യമാണ് ലൈൻ ഓഫ് ക്രെഡിറ്റ് എന്നത്. അതായത് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത ക്രെഡിറ്റ്/ലോൺ പരിധി നിങ്ങൾക്ക് ലഭിക്കുന്നു. ലൈൻ ഓഫ് ക്രെഡിറ്റിന്റെ പ്രതിമാസ ഇൻസ്റ്റാൾമെന്റിൽ പലിശ മാത്രമേ ഉൾക്കൊള്ളൂ, പ്രിൻസിപ്പൽ കംപോണന്റ് ഉണ്ടായിരിക്കില്ല. ലോണിന്റെ പ്രിൻസിപ്പൽ തുക കാലയളവിന്റെ അവസാനത്തിൽ തിരിച്ചടയ്ക്കണം. നിങ്ങൾക്ക് പണമുള്ളപ്പോൾ അത് നിക്ഷേപിക്കുകയും ബിസിനസിന് ആവശ്യമുള്ളപ്പോൾ പിൻവലിക്കുകയും ചെയ്യാം, നിങ്ങൾ ഉപയോഗിച്ച തുകയിൽ നിന്ന് പലിശ മാത്രമേ ഈടാക്കുകയുള്ളു. കാലയളവിനൊപ്പം പരിധിയും കുറയുകയും (ഡ്രോപ്ലൈൻ) അല്ലെങ്കിൽ കാലയളവിലുടനീളം മാറ്റമില്ലാതെ നിലനിൽക്കുകയും ചെയ്യും, ഇത് കാലയളവിലുടനീളം പരമാവധി പണ ലഭ്യത നിങ്ങൾക്ക് നൽകുന്നു.
ടേം ലോൺ: കസ്റ്റമർ ലോൺ നേടി ഇക്വേറ്റഡ് ഇൻസ്റ്റാൾമെന്റ് ആയി തിരിച്ചടയ്ക്കുന്നു. മിച്ചം പണം ഉള്ളപ്പോൾ പ്രീപേ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്, എന്നാൽ പിൻവലിക്കാനുള്ള ഓപ്ഷൻ ഇല്ല. പലിശ, പ്രിൻസിപ്പൽ എന്നിവ എല്ലാ മാസവും തിരിച്ചടയ്ക്കണം.
ലൈൻ ഓഫ് ക്രെഡിറ്റ്: കസ്റ്റമർ ലോൺ സ്വന്തമാക്കി അത് എല്ലാ വർഷവും പുതുക്കാനുള്ള ഓപ്ഷനോടു കൂടി ഫിക്സഡ് ക്രെഡിറ്റ് ലൈൻ ആയി ഉപയോഗിക്കുന്നു. മിച്ചം പണമുള്ളപ്പോൾ പ്രീപേ ചെയ്യാനും ലഭ്യമായ പരിധിക്കുള്ളിൽ പണം പിൻവലിക്കാനുമുള്ള ഓപ്ഷൻ ഉണ്ട്. എല്ലാമാസവും ഉപയോഗിച്ച പണത്തിന് ബാധകമായ പലിശ മാത്രം തിരിച്ചടച്ചാൽ മതി.
ലോണിൽ ഈടാക്കുന്ന വ്യത്യസ്ത തരം ഫീസ്, ചാർജുകൾ എന്നിവയാണ് താഴെപ്പറയുന്നത് (ബാധകമാണെങ്കിൽ മാത്രം)
ബിസിനസ് ലോണിനും പ്രൊഫഷണൽ ലോണിനുമുള്ള പലിശ നിരക്ക് ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കും. അതിൽ കസ്റ്റമറിന്റെ വിവരങ്ങൾ, ലോൺ ഡെലിക്വൻസി തുടങ്ങി നിരവധി വേരിയബിളുകൾ ഉൾപ്പെടുന്നതാണ്. കമ്പനി സെഗ്മെന്റേഷൻ അനാലിസിസിൽ റിസ്ക് വിശദമാക്കുന്ന വേരിയബിൾ ആയി കണക്കാക്കുന്നവയാണ് ഈ വേരിയബിളുകൾ. മുകളിൽപ്പറഞ്ഞവ മുൻകാല പോർട്ട്ഫോളിയോകളുടെ അനുഭവത്തിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ മാറ്റം വരുത്തുകയും പുതുക്കുകയും ചെയ്യുന്നതാണ്.
BPI (ബ്രോക്കണ്‍ പീരിയഡ് ഇന്ററസ്റ്റ്) ഓരോ മാസവും15th-ന് ശേഷം വിതരണം ചെയ്യുന്ന കേസുകള്‍ക്ക് ബാധകമാണ്. വിതരണം ചെയ്ത തീയതി മുതല്‍ മാസത്തില്‍ അവശേഷിക്കുന്ന ദിവസങ്ങള്‍ വരെ പ്രോ-റാറ്റ അടിസ്ഥാനമാക്കിയാണ് BPI കണക്കാക്കുന്നത്. ലോണ്‍ ബുക്ക് ചെയ്ത് രണ്ടാമത്തെ മാസം മുതലാണ് EMI-കള്‍ ആരംഭിക്കുന്നത് എന്നതാണ് ഇതിന് കാരണം. 1st മാസം സൗജന്യ കാലയളവായി പരിഗണിക്കും. അതിന് കസ്റ്റമറോട് പലിശ അല്ലെങ്കില്‍ EMI ഈടാക്കില്ല.
പ്രോസസിംഗ് ഫീസ് കസ്റ്റമറുടെ ലോണ്‍ അപേക്ഷ പ്രോസസ് ചെയ്യുന്നത് അവസാനിക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് തുകയാണിത്.