എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ ലോൺ റീപേമെന്‍റ് മാനേജ് ചെയ്യുക

എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ ലോൺ റീപേമെന്‍റ് മാനേജ് ചെയ്യുക

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ നിങ്ങളുടെ ലോൺ ഇഎംഐ മാനേജ് ചെയ്യുക

നിങ്ങൾ ലോൺ എടുക്കുമ്പോൾ, നിശ്ചിത കാലാവധിയില്‍ തുക തിരിച്ചടയ്ക്കും. നിങ്ങൾ എല്ലാ മാസവും തിരിച്ചടയ്ക്കുന്ന ലോണിന്‍റെ ഭാഗം ഇൻസ്റ്റാൾമെന്‍റ് അല്ലെങ്കിൽ ഇഎംഐ (ഇക്വേറ്റഡ് മന്ത്‍ലി ഇൻസ്റ്റാൾമെന്‍റ്) എന്നാണ് അറിയപ്പെടുക. നിങ്ങൾ ഒരു ടേം ലോൺ എടുത്താൽ, മുതൽ തുകയും, ഈടാക്കുന്ന പലിശയും അടങ്ങുന്നതാണ് ഇഎംഐ. എന്നാല്‍, ഞങ്ങളുടെ ഫ്ലെക്സി വേരിയന്‍റുകളിൽ ഒന്ന് തിരഞ്ഞെടുത്താൽ, ഇൻസ്റ്റാൾമെന്‍റിൽ പലിശ മാത്രം അല്ലെങ്കിൽ പലിശയും മുതലും ഉൾപ്പെടാം.

ലോൺ കാലയളവിന്‍റെ തുടക്കത്തിൽ നിങ്ങളുടെ ഇഎംഐ നിശ്ചയിക്കും. ഓരോ മാസവും ഒരു നിശ്ചിത തീയതിയിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇൻസ്റ്റാൾമെന്‍റ് കിഴിവ് ചെയ്യുന്നതാണ്. ലോൺ തിരിച്ചടയ്ക്കുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മറ്റ് നിരവധി ഓപ്ഷനുകളും ഉണ്ട്. ഇതിൽ മുൻകൂട്ടി ഇഎംഐ അടയ്ക്കുന്നതും, പാർട്ട് പ്രീപേ ചെയ്യുന്നതും, നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യുന്നതും ഉൾപ്പെടുന്നു.

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട് സന്ദർശിച്ച് ഞങ്ങളുടെ ലോൺ റീപേമെന്‍റ് ഓപ്ഷനുകൾ കണ്ടെത്തുക, അതായത്:

  • Overdue EMIs

    കുടിശ്ശികയുള്ള ഇഎംഐകൾ

    നിങ്ങൾ ഒരു ലോൺ ഇഎംഐ വിട്ടുപ്പോവുകയോ അല്ലെങ്കിൽ നിങ്ങൾക്ക് കൃത്യസമയത്ത് ക്ലിയർ ചെയ്യാൻ കഴിയാത്ത ഒരു ഇൻസ്‌റ്റാൾമെന്‍റ് ഉണ്ടെങ്കിലോ, നിങ്ങൾക്ക് എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങളുടെ കാലഹരണപ്പെട്ട പേമെന്‍റ് പൂർത്തിയാക്കാം.

  • Advance EMI

    അഡ്വാൻസ് ഇഎംഐ

    ബൗൺസ് നിരക്കുകൾ ഒഴിവാക്കാൻ മുൻകൂട്ടി ഒരു ഇഎംഐ അടയ്ക്കുക. ഇത് നിങ്ങളുടെ സിബിൽ സ്കോർ നിലനിർത്താനും സഹായിക്കും.

  • Part-prepayment

    പാർട്ട്-പ്രീപേമെന്‍റ്

    നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം സമയത്തിന് മുമ്പ് തിരിച്ചടയ്ക്കുക. നിങ്ങളുടെ ലോൺ കാലയളവ് ഉടൻ പൂർത്തിയാക്കുകയും പലിശ ലാഭിക്കുകയും ചെയ്യാം.

  • Foreclosure

    ഫോര്‍ ക്ലോഷര്‍

    മുഴുവൻ ബാക്കിയുള്ള ലോൺ തുകയും ഒറ്റയടിക്ക് അടയ്ക്കുക.

നിങ്ങളുടെ കുടിശ്ശികയുള്ള ഇഎംഐകൾ അടയ്ക്കുക

സാധാരണയായി, നിങ്ങളുടെ ലോൺ ഇഎംഐ നിശ്ചിത തീയതിയിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറയ്ക്കപ്പെടും. എന്നിരുന്നാലും, ഒരു സാങ്കേതിക പ്രശ്‌നത്തിന്‍റെ അപൂർവ സാധ്യതയിൽ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ മതിയായ ഫണ്ട് സൂക്ഷിച്ചില്ലെങ്കിൽ, നിങ്ങളുടെ ഇഎംഐ അടയ്‌ക്കാതെ പോകാം. അത്തരം അടച്ചില്ലാത്ത ഇൻസ്റ്റാൾമെന്‍റിനെ കുടിശ്ശികയുള്ള ഇഎംഐ എന്ന് പറയും.

കുടിശ്ശികയുള്ള ഇൻസ്റ്റാൾമെന്‍റുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ഭാവിയിൽ ലോണുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യാം. ഇതിന് പുറമേ, നിങ്ങൾ പിഴ പലിശ എന്നറിയപ്പെടുന്ന അധിക ഫീസ് അല്ലെങ്കിൽ നിരക്കുകളും നൽകേണ്ടതുണ്ട്.

നിങ്ങൾ ഒരു ലോൺ ഇഎംഐ വിട്ടുപോയാൽ, സാധ്യമാകുന്നത്ര വേഗത്തിൽ അത് ക്ലിയർ ചെയ്യേണ്ടത് പ്രധാനമാണ്. എന്‍റെ അക്കൗണ്ട് സന്ദർശിച്ച് ബജാജ് ഫിൻസെർവിൽ നിന്ന് എടുത്ത ലോണുകൾക്കുള്ള എല്ലാ കുടിശ്ശിക ഇഎംഐകളും മാനേജ് ചെയ്യാം.

  • Overdue payment

    കുടിശ്ശിക പേമെന്‍റ്

    ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ കുടിശ്ശികയുള്ള ഇഎംഐ എന്‍റെ അക്കൗണ്ടിൽ അടയ്ക്കാം:

    • ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് പോകാൻ ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ മൊബൈൽ നമ്പർ, ജനന തീയതി എന്നിവ എന്‍റർ ചെയ്ത് ഒടിപി സമർപ്പിക്കുക.
    • കുടിശ്ശികയുള്ള ഇഎംഐകൾ ഉള്ള ലോൺ അക്കൗണ്ട് തിരഞ്ഞെടുക്കുക.
    • കുടിശ്ശികയുള്ള തുക എന്‍റർ ചെയ്ത് ബാധകമായ പിഴ നിരക്കുകൾ റിവ്യൂ ചെയ്യുക.
    • പേമെന്‍റ് പൂർത്തിയാക്കി നിങ്ങളുടെ കുടിശ്ശികകൾ ക്ലിയർ ചെയ്യുക.


    താഴെയുള്ള 'നിങ്ങളുടെ കുടിശ്ശിക ഇഎംഐ ക്ലിയർ ചെയ്യുക' ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് കുടിശ്ശിക വന്ന ഇൻസ്റ്റാൾമെന്‍റ് അടയ്ക്കാം. നിങ്ങളെ പേമെന്‍റ് സെക്ഷനിലേക്ക് റീഡയറക്ട് ചെയ്യും, അവിടെ ലോൺ അക്കൗണ്ട് തിരഞ്ഞെടുക്കാം, ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് 'കുടിശ്ശിക അല്ലെങ്കിൽ വിട്ടുപോയ ഇഎംഐ' ക്ലിക്ക് ചെയ്ത് പേമെന്‍റുമായി തുടരുക.

    നിങ്ങളുടെ കുടിശ്ശികയുള്ള ഇഎംഐ ക്ലിയർ ചെയ്യുക

  • നിങ്ങളുടെ ലോൺ ഇഎംഐ മാനേജ് ചെയ്യുക

    ഒന്നിലധികം പേമെന്‍റ് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ ലോൺ എളുപ്പത്തിൽ തിരിച്ചടയ്ക്കുക. ആരംഭിക്കുന്നതിന് എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യുക.

നിങ്ങളുടെ ഇഎംഐ മുൻകൂട്ടി അടയ്ക്കുക

മിക്ക ലോണുകൾക്കും, ഇൻസ്റ്റാൾമെന്‍റ് തുക തിരിച്ചടവ് കാലയളവിൽ നിശ്ചിതമായിരിക്കും. നിശ്ചിത തീയതിയിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിശ്ചിത തുക കുറയ്ക്കും. ലോൺ കാലയളവിൽ നിങ്ങൾക്ക് അധിക ഫണ്ടുകൾ ഉണ്ടെങ്കിൽ, നിശ്ചിത തീയതിക്ക് മുമ്പ് ഇഎംഐ അടയ്ക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നടപ്പ് മാസത്തിലെ 22nd ന് മുമ്പ് അഡ്വാൻസ് പേമെന്‍റ് നടത്തിയാൽ, നിങ്ങളുടെ ഇഎംഐ ഓട്ടോമാറ്റിക്കലായി അടുത്ത മാസത്തെ ഇൻസ്റ്റാൾമെന്‍റില്‍ വക കൊള്ളിക്കും. അതായത്, അടുത്ത മാസം ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഇഎംഐ കിഴിയ്ക്കുന്നതല്ല.

കൃത്യ തീയതി വിട്ടുപോയേക്കാമെന്ന ആശങ്ക, ഇ-മാൻഡേറ്റില്‍ പ്രശ്നം, അല്ലെങ്കിൽ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കിൽ നിങ്ങൾക്ക് അഡ്വാൻസ് ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാം. വാസ്തവത്തിൽ, മുൻകൂർ ഇഎംഐ അടയ്ക്കാന്‍ നിരവധി പേമെന്‍റ് രീതികളിൽ നിന്ന് തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ഇഎംഐ നേരത്തെ അടയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തും, വിട്ടുപോയ ഇഎംഐകളുടെ കാര്യത്തിൽ പിഴ ബാധകമാകുന്നതും, നിങ്ങളുടെ ക്രെഡിറ്റ് സ്കോറില്‍ നെഗറ്റീവ് സ്വാധീനവും ഒഴിവാക്കും.

ഫ്ലെക്‌സി ലോൺ വേരിയന്‍റാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ, എന്‍റെ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഇഎംഐ മുൻകൂറായി അടയ്‌ക്കാം, നിങ്ങൾ ഒരു സാധാരണ ടേം ലോൺ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അഞ്ച് ഇഎംഐകൾ വരെ അടയ്‌ക്കാം.

കുറിപ്പ്: എടുത്തിട്ടുള്ള ലോണ്‍ തരമോ, നിങ്ങള്‍ അടയ്ക്കുന്ന തുകയോ ഏതായിരുന്നാലും അഡ്വാൻസ് ഇഎംഐ ലോണിന്‍റെ പാർട്ട്-പ്രീപേമെന്‍റ് അഥവാ ഫോർക്ലോഷർ ആയി കണക്കാക്കുന്നതല്ല, അതിനാൽ അഡ്വാൻസ് ഇഎംഐയിൽ ബിഎഫ്എൽ പലിശ നല്‍കേണ്ടതില്ല, അല്ലെങ്കിൽ അഡ്വാൻസ് ഇഎംഐ തുക ലോണിന്‍റെ പാർട്ട് പേമെന്‍റായി കണക്കാക്കി ലോണില്‍ പലിശ ഇളവും നല്‍കുന്നതല്ല.

  • Advance EMI payments

    അഡ്വാൻസ് ഇഎംഐ പേമെന്‍റുകൾ

    ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ലോൺ ഇഎംഐ എന്‍റെ അക്കൗണ്ടിൽ മുൻകൂട്ടി അടയ്ക്കാം:

    • ഈ പേജിലെ 'സൈൻ-ഇൻ' ബട്ടൺ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് പോകുക.
    • നിങ്ങളുടെ മൊബൈൽ നമ്പർ, ജനന തീയതി എന്‍റർ ചെയ്യുക, ഒടിപി കൊണ്ട് വിശദാംശങ്ങൾ വെരിഫൈ ചെയ്യുക.
    • നിങ്ങൾ അഡ്വാൻസ് പേമെന്‍റ് നടത്താൻ ആഗ്രഹിക്കുന്ന ലോൺ അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക.
    • ലിസ്റ്റിൽ നിന്ന് 'അഡ്വാൻസ് ഇഎംഐ' ഓപ്ഷൻ തിരഞ്ഞെടുക്കുക.
    • ആവശ്യമായ വിശദാംശങ്ങൾ നൽകി പണമടയ്ക്കാൻ തുടരുക.


    താഴെയുള്ള 'ഇഎംഐ മുൻകൂര്‍ അടയ്ക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് മുൻകൂട്ടി ഇഎംഐ അടയ്ക്കാം. 'എന്‍റെ അക്കൗണ്ടിലേക്ക്' സൈൻ-ഇൻ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. സൈൻ ഇൻ ചെയ്താൽ, നിങ്ങൾക്ക് ലോൺ അക്കൗണ്ട് തിരഞ്ഞെടുക്കാം, 'അഡ്വാൻസ് ഇഎംഐ' ഓപ്ഷൻ തിരഞ്ഞെടുത്ത് പേമെന്‍റുമായി തുടരുക.

    നിങ്ങളുടെ ഇഎംഐ മുൻകൂട്ടി അടയ്ക്കുക

നിങ്ങളുടെ ടേം ലോൺ പാർട്ട്-പ്രീപേ ചെയ്യുക

നിങ്ങളുടെ ലോൺ പാർട്ട്-പ്രീപേ ചെയ്യുക

നിങ്ങൾക്ക് മിച്ചം ഫണ്ട് ഉണ്ടെങ്കിൽ, ഷെഡ്യൂളിന് മുമ്പേ ലോൺ തുകയുടെ ഒരു ഭാഗം തിരികെ അടയ്ക്കാം. അതായത് ശേഷിക്കുന്ന തുകയിൽ മാത്രമാണ് പലിശ ഈടാക്കുക - അത് ലോൺ കാലാവധിയും/ അല്ലെങ്കിൽ ഇഎംഐയും കുറയ്ക്കും.

  • Repay a part of your loan in advance

    നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം മുൻകൂട്ടി തിരിച്ചടയ്ക്കുക

    ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ലോൺ തുക പാർട്ട്-പ്രീപേ ചെയ്യാം:

    • നിങ്ങളുടെ മൊബൈൽ നമ്പറും ജനന തീയതിയും ഉപയോഗിച്ച് എൻ്റെ അക്കൗണ്ടില്‍ സൈൻ-ഇൻ ചെയ്യുക.
    • പാർട്ട്-പ്രീപേമെന്‍റ് നടത്താൻ ആഗ്രഹിക്കുന്ന ലോൺ അക്കൗണ്ട് തിരഞ്ഞെടുക്കുക.
    • പേമെന്‍റ് ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് 'പാർട്ട്-പ്രീപേമെന്‍റ്' തിരഞ്ഞെടുക്കുക.
    • തുക എന്‍റർ ചെയ്ത് ബാധകമായ നിരക്കുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവലോകനം ചെയ്യുക.
    • ആവശ്യമായ എല്ലാ വിശദാംശങ്ങളും എന്‍റര്‍ ചെയ്താല്‍, തുടര്‍ന്ന് പാർട്ട്-പ്രീപേ ചെയ്യുക.


    താഴെയുള്ള 'നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം അടയ്ക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. 'എന്‍റെ അക്കൗണ്ട്' ലേക്ക് സൈൻ-ഇൻ ചെയ്യുക, 'പാർട്ട്-പ്രീപേമെന്‍റ്' ഓപ്ഷൻ തിരഞ്ഞെടുത്ത് തുടരുക.

    നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം അടയ്ക്കുക

ഞങ്ങളുമായി ബന്ധപ്പെടുക

ഞങ്ങളുടെ ഏതെങ്കിലും ഉൽപ്പന്നങ്ങളിലോ സേവനങ്ങളിലോ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.

  • ഓൺലൈൻ സഹായത്തിന്, ഞങ്ങളുടെ സഹായവും പിന്തുണയും വിഭാഗം സന്ദർശിക്കുക.
  • തട്ടിപ്പ് പരാതികളുടെ കാര്യത്തിൽ, ദയവായി ഞങ്ങളുടെ ഹെൽപ്പ്ലൈൻ നമ്പർ +91 8698010101 ൽ ബന്ധപ്പെടുക.
  • ഞങ്ങളുമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഞങ്ങളുടെ ആപ്പ് Play Store/ App Store എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
  • നിങ്ങളുടെ ലൊക്കേഷന് സമീപത്തുള്ള ഞങ്ങളുടെ ബ്രാഞ്ച് കണ്ടെത്തുകയും നിങ്ങളുടെ ചോദ്യങ്ങൾ പരിഹരിക്കുകയും ചെയ്യുക.
  • ഞങ്ങളെ ബന്ധപ്പെടുക' പേജ് സന്ദർശിച്ച് നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം.

നിങ്ങളുടെ ലോൺ ഫോർക്ലോഷർ ചെയ്യുക

നിങ്ങളുടെ പക്കലുള്ള അധിക ഫണ്ടുകളെ ആശ്രയിച്ച്, കുടിശ്ശികയുള്ള മുഴുവൻ ലോൺ തുകയും ഒറ്റയടിക്ക് അടയ്ക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇതിനെ ലോൺ ഫോർക്ലോഷർ അല്ലെങ്കിൽ ലോണിന്‍റെ മുഴുവൻ പ്രീ-പേമെന്‍റ് എന്ന് വിളിക്കുന്നു.

നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യുന്നത് പലിശ പേമെന്‍റുകളിൽ ലാഭിക്കാനും നിങ്ങളുടെ ലോണിന്‍റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനും സഹായിക്കും.

നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാൻ തീരുമാനിക്കുന്നതിന് മുമ്പ്, ലോൺ ഫോർക്ലോഷറിന് ബാധകമായ അധിക നിരക്കുകളും നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടത് പ്രധാനമാണ്.

  • Repay your entire loan amount in advance

    നിങ്ങളുടെ മുഴുവൻ ലോൺ തുകയും മുൻകൂട്ടി തിരിച്ചടയ്ക്കുക

    ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ഏതെങ്കിലും ലോൺ എന്‍റെ അക്കൗണ്ടിൽ ഫോർക്ലോസ് ചെയ്യാം:

    • ജനന തീയതി, മൊബൈൽ നമ്പർ, ഒടിപി എന്നിവ കൊണ്ട് ഞങ്ങളുടെ കസ്റ്റമർ പോർട്ടലില്‍ സൈൻ-ഇൻ ചെയ്യുക.
    • നിങ്ങൾ ഫോർക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്ന ലോൺ അക്കൗണ്ട് തിരഞ്ഞെടുക്കുക.
    • ലഭ്യമായ പേമെന്‍റ് ഓപ്ഷനുകളിൽ നിന്ന് 'ഫോർക്ലോഷർ' തിരഞ്ഞെടുക്കുക.
    • ആവശ്യമായ വിശദാംശങ്ങൾ നൽകി ബാധകമായ ഫോർക്ലോഷർ നിരക്കുകൾ റിവ്യൂ ചെയ്യുക.
    • ആവശ്യമായ വിശദാംശങ്ങൾ നൽകിയാൽ, നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാൻ പേമെന്‍റുമായി തുടരുക.

    താഴെ 'നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ലോൺ ക്ലോസ് ചെയ്യാം. നിങ്ങൾക്ക് 'എന്‍റെ അക്കൗണ്ട്' ലേക്ക് സൈൻ-ഇൻ ചെയ്യാം, നിങ്ങളുടെ ലോൺ അക്കൗണ്ട് തിരഞ്ഞെടുക്കാം, 'ഫോർക്ലോഷർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പേമെന്‍റുമായി തുടരുക.

    നിങ്ങളുടെ ലോൺ ഫോർക്ലോഷർ ചെയ്യുക

നിങ്ങളുടെ ഇഎംഐ കൃത്യസമയത്ത് അടയ്ക്കൽ

ഇഎംഐ ബൗൺസിന്‍റെ സാധ്യതയും അതോടൊപ്പം വരുന്ന പിഴ ചാർജുകളും ഒഴിവാക്കാൻ ഇഎംഐ അടയ്ക്കേണ്ട തീയതിക്ക് മുമ്പ് ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് സൂക്ഷിക്കണം.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് അഡ്വാൻസ് ഇഎംഐ?

അഡ്വാൻസ് ഇഎംഐ എന്നത് മുൻകൂറായി ഇഎംഐ അടയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു, അതായത്, നിശ്ചിത തീയതിക്ക് മുമ്പ്. ഈ തുക നിങ്ങളുടെ വരാനിരിക്കുന്ന ഇഎംഐയിലേക്ക് ക്രമീകരിക്കും. എന്നിരുന്നാലും, നടപ്പ് മാസത്തിലെ 22 ന് മുമ്പ് അഡ്വാൻസ് പേമെന്‍റ് നടത്തിയിരിക്കണം.

മാസത്തിലെ 22 ന് ശേഷം നടത്തിയ അഡ്വാൻസ് ഇഎംഐ പേമെന്‍റുകൾ തുടർന്നുള്ള മാസത്തെ ഇഎംഐയിൽ ക്രമീകരിക്കുന്നതാണ്. നിങ്ങളുടെ അഡ്വാൻസ് ഇഎംഐ അടയ്ക്കാൻ ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ 'എന്‍റെ അക്കൗണ്ട്' സന്ദർശിക്കുക.

നിങ്ങളുടെ ഇഎംഐ മുൻകൂട്ടി അടയ്ക്കുക

എന്‍റെ ലോൺ ഇഎംഐ ഏതാനും ദിവസങ്ങൾക്കുള്ളിൽ അടയ്ക്കേണ്ടതാണ്. എനിക്ക് ഒരു അഡ്വാൻസ് പേമെന്‍റ് നടത്താൻ കഴിയുമോ?

അതെ, നിങ്ങൾക്ക് മുൻകൂട്ടി ഒരു ഇഎംഐ അടയ്ക്കാം. എന്നിരുന്നാലും, മാസത്തിലെ 22 ന് ശേഷം നിങ്ങൾ ഒരു അഡ്വാൻസ് ഇഎംഐ അടച്ചാൽ, നിങ്ങളുടെ അഡ്വാൻസ് ഇഎംഐ തുക തുടർന്നുള്ള മാസത്തെ ഇൻസ്റ്റാൾമെന്‍റിൽ ക്രമീകരിക്കുന്നതാണ്. നിങ്ങളുടെ നിലവിലെ മാസത്തെ ഇഎംഐ, കിഴിവിനായി നിങ്ങളുടെ ബാങ്കിന് സമർപ്പിക്കപ്പെട്ടിരിക്കുന്നതിനാലാണിത്. എന്നിരുന്നാലും, നിങ്ങളുടെ നിലവിലെ മാസത്തെ ഇഎംഐ ബൗൺസ് ആണെങ്കിൽ, നിങ്ങളുടെ ലോണിലേക്കുള്ള അഡ്വാൻസ് പേമെന്‍റ് ഞങ്ങൾ ക്രമീകരിക്കും.

നിങ്ങളുടെ ഇഎംഐ മുൻകൂട്ടി അടയ്ക്കുക

എന്‍റെ ലോണിലേക്കോ കൺസ്യൂമർ ലോണിലേക്കോ എനിക്ക് അഡ്വാൻസ് ഇഎംഐ പേമെന്‍റ് നടത്താൻ കഴിയുമോ?

ഏതെങ്കിലും ടേം ലോൺ അല്ലെങ്കിൽ ഫ്ലെക്സി ലോണിലേക്ക് അഡ്വാൻസ് ഇഎംഐ പേമെന്‍റുകൾ നടത്താം. നിങ്ങൾക്ക് ഒരു സാധാരണ ടേം ലോൺ ഉണ്ടെങ്കിൽ നിങ്ങൾക്ക് അഞ്ച് ഇഎംഐകൾ വരെ അടയ്ക്കാം, കൂടാതെ ഒരു ഫ്ലെക്സി ലോണിന്, നിങ്ങൾക്ക് ഒരു ഇഎംഐ മുൻകൂറായി അടക്കാം.

ബൗൺസ്/കുടിശ്ശിക നിരക്കുകൾ പെൻഡിംഗിലാണെങ്കിൽ എനിക്ക് എന്‍റെ ലോൺ അക്കൗണ്ട് ഫോർക്ലോസ് ചെയ്യാൻ കഴിയുമോ?

നിങ്ങളുടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യുന്നതിന് മുമ്പ് എല്ലാ ബൗൺസ്/കുടിശ്ശിക ചാര്‍ജ്ജുകളും ക്ലിയര്‍ ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഒരു ലോൺ ഫോർക്ലോഷറിന് അപേക്ഷിക്കുമ്പോൾ, ലോൺ അക്കൗണ്ടിൽ എല്ലാ കുടിശ്ശിക നിരക്കുകളും പരിശോധിച്ച് അവ അടയ്ക്കാം.

ലോണിന്‍റെ ഫോർക്ലോഷറിന് ബാധകമായ നിരക്കുകൾ എന്തൊക്കെയാണ്?

കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾക്കും നിങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് ലഭ്യമാക്കിയവർക്കും ഫോർക്ലോഷർ ചാർജ്ജുകളൊന്നുമില്ല.

എന്നിരുന്നാലും, ബിസിനസ് ലോണുകൾ, പ്രൊഫഷണൽ ലോണുകൾ, പേഴ്സണൽ ലോണുകൾ എന്നിവയ്ക്ക് ഫോർക്ലോഷർ നിരക്കുകൾ ബാധകമാണ്. നിങ്ങൾക്ക് ക്ലിക്ക് ചെയ്യാം ഇവിടെ ഫീസുകളുടെയും ചാർജുകളുടെയും പൂർണ്ണമായ പട്ടിക പരിശോധിക്കാൻ.

ലോൺ ഫോർക്ലോഷർ ചെയ്താൽ എന്‍റെ സിബിൽ സ്കോറിനെ ബാധിക്കുമോ?

ഇല്ല, ഒട്ടുമില്ല. ലോണ്‍ ഫോര്‍ക്ലോസ് ചെയ്തുകഴിഞ്ഞാല്‍ 'ക്ലോസ്ഡ്' എന്നും കുടിശ്ശികയൊന്നുമില്ലെന്നും' സിബിൽ-ലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.

നിങ്ങളുടെ ലോൺ ഫോർക്ലോഷർ ചെയ്യുക

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക