എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ മാൻഡേറ്റ് മാനേജ് ചെയ്യുക

എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ മാൻഡേറ്റ് മാനേജ് ചെയ്യുക

നിങ്ങളുടെ മാൻഡേറ്റ് മാനേജ് ചെയ്യുന്നതിന്‍റെ നേട്ടങ്ങൾ

നിങ്ങൾ ഞങ്ങളിൽ നിന്ന് ഏതെങ്കിലും ലോൺ എടുക്കുമ്പോൾ, ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക, സിസ്റ്റമാറ്റിക് ഡിപ്പോസിറ്റ് പ്ലാനിൽ (എസ്‌ഡിപി) നിക്ഷേപിക്കുക അല്ലെങ്കിൽ ഞങ്ങളുടെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ നേടുക, നിങ്ങളുടെ ഇഎംഐകൾ അല്ലെങ്കിൽ പ്രതിമാസ നിക്ഷേപങ്ങൾ കൃത്യസമയത്ത് ഡെബിറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ പ്രോസസിനെ മാൻഡേറ്റ് രജിസ്ട്രേഷൻ എന്ന് വിളിക്കുന്നു. ലളിതമായി പറഞ്ഞാൽ, മുൻകൂട്ടി നിശ്ചയിച്ച തീയതിയിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഇഎംഐ അല്ലെങ്കിൽ പ്രതിമാസ നിക്ഷേപം ഡെബിറ്റ് ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്ന നിങ്ങളുടെ ബാങ്കിന് നൽകുന്ന ലളിതമായ നിർദ്ദേശമാണ് മാൻഡേറ്റ്.

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ – എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങളുടെ ലോണിനും എസ്‌ഡിപികൾക്കുമുള്ള മാൻഡേറ്റ് എളുപ്പത്തിൽ മാനേജ് ചെയ്യാം.

നിങ്ങളുടെ മാൻഡേറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന്‍റെ നേട്ടങ്ങൾ ഇതാ:

 • Timely EMI payment

  സമയബന്ധിതമായ ഇഎംഐ പേമെന്‍റ്

  നിശ്ചിത തീയതിയിൽ നിങ്ങളുടെ പ്രതിമാസ ലോൺ തവണകളുടെ പ്രയാസ രഹിതമായ ഡെബിറ്റ്.

 • Keep your CIBIL Score healthy

  നിങ്ങളുടെ സിബിൽ സ്കോർ മികച്ച രീതിയിൽ നിലനിർത്തുക

  നിങ്ങളുടെ ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നത് മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു.

 • Hassle-free payment of SDP

  എസ്‌ഡിപിയുടെ പ്രയാസ രഹിതമായ പേമെന്‍റ്

  നിങ്ങളുടെ എസ്‌ഡിപി തുക ഒന്നും നഷ്ടമാകാതെ ഡെബിറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ ഇ-മാൻഡേറ്റ് അപ്ഡേറ്റ് ചെയ്യുക.

 • Improves your loan eligibility

  നിങ്ങളുടെ ലോൺ യോഗ്യത മെച്ചപ്പെടുത്തുന്നു

  ഇഎംഐകളുടെ സമയബന്ധിതമായ പേമെന്‍റ് നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താനും മികച്ച ഓഫറുകൾക്ക് യോഗ്യത നേടാനും സഹായിക്കുന്നു.

 • Avoid bounce charges

  ബൗൺസ് നിരക്കുകൾ ഒഴിവാക്കുക

  കൃത്യസമയത്ത് ഇഎംഐ അടയ്ക്കുന്നത് കുടിശികയുള്ള ഇൻസ്റ്റാൾമെന്‍റുകളുടെ കാര്യത്തിൽ ബാധകമായ പിഴ നിരക്കുകൾ അടയ്ക്കുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ ഇ-മാൻഡേറ്റ് രജിസ്റ്റർ ചെയ്യുന്നതിന്

ഞങ്ങളുടെ പക്കല്‍ നിന്ന് വായ്പ എടുക്കുമ്പോൾ, അപേക്ഷാ പ്രക്രിയയിൽ മാൻഡേറ്റ് രജിസ്ട്രേഷനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഷെയർ ചെയ്യുന്നു. ഒരു എസ്‌ഡിപി തുറക്കുമ്പോൾ, ഫണ്ടുകൾ നിക്ഷേപിക്കുന്നതിന് നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നു, അത് നിങ്ങളുടെ പ്രതിമാസ നിക്ഷേപത്തിനായി രജിസ്റ്റേർഡ് ബാങ്ക് അക്കൗണ്ടായി മാറുന്നു.

എന്നാല്‍, ഞങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുമ്പോൾ, അത് ആക്ടിവേറ്റ് ചെയ്യാൻ ഇ-മാൻഡേറ്റ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങളുടെ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാം.

 • Step-to-step guide to register your e-mandate

  ഇ-മാൻഡേറ്റ് രജിസ്റ്റർ ചെയ്യാനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാൻ ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരാം

  • ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് പോകാൻ ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റേർഡ് മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത്, സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
  • 'എന്‍റെ ബന്ധങ്ങൾ' സെക്ഷനിൽ നിന്ന് നിങ്ങൾ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റ ഇഎംഐ കാർഡ് തിരഞ്ഞെടുക്കുക.
  • 'ഇപ്പോൾ രജിസ്റ്റർ ചെയ്യുക' ക്ലിക്ക് ചെയ്ത് മാൻഡേറ്റ് രജിസ്ട്രേഷനുമായി തുടരുക.
  • നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ, ഐഎഫ്എസ്‍സി, മറ്റ് വിശദാംശങ്ങൾ എന്നിവ എന്‍റർ ചെയ്ത് ഇ-മാൻഡേറ്റ് പൂർത്തിയാക്കുക.


  അതേസമയം, താഴെയുള്ള 'നിങ്ങളുടെ ഇ-മാൻഡേറ്റ് രജിസ്റ്റർ ചെയ്യുക' ഓപ്ഷനിലും നിങ്ങൾക്ക് ക്ലിക്ക് ചെയ്യാം. എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. സൈൻ ഇൻ ചെയ്താൽ, 'എന്‍റെ ബന്ധങ്ങൾ' സെക്ഷനില്‍ ഇൻസ്റ്റ ഇഎംഐ കാർഡ് തിരഞ്ഞെടുക്കാം. ഇനി, 'ഇപ്പോൾ രജിസ്റ്റർ ചെയ്യുക' ക്ലിക്ക് ചെയ്ത് മാൻഡേറ്റ് രജിസ്ട്രേഷനുമായി തുടരുക.

  നിങ്ങളുടെ ഇ-മാൻഡേറ്റ് രജിസ്റ്റർ ചെയ്യുന്നതിന്

 • നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, നിങ്ങളുടെ ലോണിന്‍റെ എൻഎസിഎച്ച് മാൻഡേറ്റ്, ഇൻസ്റ്റ ഇഎംഐ കാർഡ് അല്ലെങ്കിൽ എസ്‌ഡിപി എന്നിവയും അപ്ഡേറ്റ് ചെയ്യാം. നിങ്ങളുടെ മാൻഡേറ്റ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്ന് അറിയാൻ ഈ പേജിന്‍റെ മുകളിൽ ബന്ധപ്പെട്ട ലിങ്കുകളിൽ ക്ലിക്ക് ചെയ്യാം.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക
 • നിങ്ങളുടെ ഉൽപ്പന്നത്തിനുള്ള മാൻഡേറ്റ് പരിശോധിക്കുക

  ലോണുകൾ, കാർഡുകൾ അല്ലെങ്കിൽ എസ്‌ഡിപികൾ എന്നിവയ്ക്കുള്ള മാൻഡേറ്റ് വിശദാംശങ്ങൾ കാണാൻ ഞങ്ങളുടെ കസ്റ്റമർ പോർട്ടലില്‍ സൈൻ-ഇൻ ചെയ്യുക.

നിങ്ങളുടെ ഇ-മാൻഡേറ്റ് എങ്ങനെ മാറ്റാം

Video Image 01:19
 
 

ലോണുകൾ, എസ്‌ഡിപികൾ തുടങ്ങിയവയ്ക്കായുള്ള നിങ്ങളുടെ മാൻഡേറ്റ് മാറ്റുക

നിങ്ങളുടെ ഇഎംഐകൾ അല്ലെങ്കിൽ പ്രതിമാസ എസ്‌ഡിപി നിക്ഷേപങ്ങൾ കൃത്യസമയത്ത് ഡെബിറ്റ് ചെയ്യാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ട് നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാം, അതിലൂടെ നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റുകളൊന്നും നഷ്‌ടമാകില്ല.

 • Update your mandate in My Account

  എന്‍റെ അക്കൗണ്ട് വിഭാഗത്തിൽ നിങ്ങളുടെ മാൻഡേറ്റ് അപ്ഡേറ്റ് ചെയ്യുക

  • ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
  • നിങ്ങളുടെ മാൻഡേറ്റ് അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ബാധകമായ ഉൽപ്പന്നം തിരഞ്ഞെടുക്കുക.
  • അക്കൗണ്ട് ഉടമയുടെ പേര്, ബാങ്ക് പേര്, ഐഎഫ്എസ്‍സി തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
  • രജിസ്ട്രേഷൻ പ്രോസസ് തിരഞ്ഞെടുത്ത് തുടരുക.

  അതേസമയം, നിങ്ങളുടെ മാൻഡേറ്റ് മാറ്റുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

  നിങ്ങളുടെ മാൻഡേറ്റ് അപ്ഡേറ്റ് ചെയ്യുക

ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച് എല്ലാം അറിയുക

നിങ്ങളുടെ ലോൺ അല്ലെങ്കിൽ ഇൻസ്റ്റ ഇഎംഐ കാർഡിനായി ഒരു പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യുമ്പോൾ, മാൻഡേറ്റ് രജിസ്ട്രേഷൻ ചാർജ് ഫീസ് നിങ്ങൾ അടയ്‌ക്കേണ്ടതുണ്ട്.

നിങ്ങളുടെ നിലവിലെ മാൻഡേറ്റ് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, അധിക ഫീസ് ഇല്ലാതെ നിങ്ങൾക്ക് സാധാരണയായി അങ്ങനെ ചെയ്യാം. എന്നിരുന്നാലും, ഇത് ഓരോ ബാങ്കിനും വ്യത്യാസപ്പെടാം, നിങ്ങളുടെ ബാങ്ക് നിർബന്ധിത രജിസ്ട്രേഷൻ ചാർജ് നൽകണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ, ഒരു അധിക ഫീസ് അടയ്‌ക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

ഫീസുകളുടെയും ചാർജുകളുടെയും പൂർണ്ണമായ പട്ടികയെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ്, ആപ്പ് അല്ലെങ്കിൽ ലോൺ എഗ്രിമെന്‍റ് പരിശോധിക്കാം.

ഫീസുകളുടെയും ചാർജുകളുടെയും പൂർണ്ണമായ പട്ടിക പരിശോധിക്കുക

 • Mandate registration charge

  മാൻഡേറ്റ് രജിസ്ട്രേഷൻ നിരക്ക്

  നിങ്ങൾ ഏതെങ്കിലും ലോൺ വായ്പ എടുക്കുമ്പോൾ അല്ലെങ്കിൽ ഞങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുമ്പോൾ, നിങ്ങൾ മാൻഡേറ്റ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മാൻഡേറ്റ് രജിസ്റ്റർ ചെയ്യാൻ, നിങ്ങളുടെ ബാങ്ക് ഒറ്റത്തവണ ഫീസ് ഈടാക്കും, അത് മാൻഡേറ്റ് രജിസ്ട്രേഷൻ ചാർജ് എന്ന് അറിയപ്പെടുന്നു. എന്നിരുന്നാലും, ഓരോ ബാങ്കിനും നിരക്കുകൾ വ്യത്യാസപ്പെടാം.

 • Mandate rejection charge

  മാൻഡേറ്റ് റിജക്ഷൻ ചാർജുകൾ

  നിങ്ങൾ മാൻഡേറ്റിനായി രജിസ്റ്റർ ചെയ്യുമ്പോൾ, പ്രോസസിനിടെ, നിങ്ങളുടെ ബാങ്ക് അത് നിരസിക്കുകയാണെങ്കിൽ, നിങ്ങളോട് ഒരു അധിക ഫീസ് അടയ്‌ക്കാൻ ആവശ്യപ്പെട്ടേക്കാം, അതിനെ മാൻഡേറ്റ് റിജക്ഷൻ ചാർജ് എന്ന് വിളിക്കുന്നു.

ഞങ്ങളുമായി ബന്ധപ്പെടുക

ഒരു ചോദ്യം അല്ലെങ്കിൽ ആശങ്ക ഉണ്ടെങ്കിൽ, താഴെപ്പറയുന്ന ഒരു മാർഗ്ഗത്തിൽ നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം:

 • ഓൺലൈൻ സഹായത്തിന്, ഞങ്ങളുടെ സഹായവും പിന്തുണയും വിഭാഗം സന്ദർശിക്കുക.
 • തട്ടിപ്പ് പരാതികളുടെ കാര്യത്തിൽ, ദയവായി ഞങ്ങളുടെ ഹെൽപ്പ്ലൈൻ നമ്പർ +91 8698010101 ൽ ബന്ധപ്പെടുക.
 • ഞങ്ങളുമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഞങ്ങളുടെ ആപ്പ് Play Store/ App Store എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
 • നിങ്ങളുടെ ലൊക്കേഷന് സമീപത്തുള്ള ഞങ്ങളുടെ ബ്രാഞ്ച് കണ്ടെത്തുകയും നിങ്ങളുടെ ചോദ്യങ്ങൾ പരിഹരിക്കുകയും ചെയ്യുക.
 • ഞങ്ങളെ ബന്ധപ്പെടുക' പേജ് സന്ദർശിച്ച് നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം.

നിങ്ങളുടെ മാൻഡേറ്റ് അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഇഎംഐകൾ വിട്ടുപോകാതിരിക്കാൻ ഏറ്റവും പുതിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ മാൻഡേറ്റ് അപ്‌ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

മാൻഡേറ്റ് രജിസ്ട്രേഷന് എനിക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാം?

ഒരൊറ്റ ലോണിനോ സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാനിനോ (എസ്‌ഡിപി), നിങ്ങൾക്ക് ഒരു മാൻഡേറ്റായി ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. എന്നിരുന്നാലും, ഒന്നിലധികം ലോണുകൾക്കും എസ്‌ഡിപികൾക്കും നിങ്ങൾക്ക് ഒരൊറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം, എന്നാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് നിലനിർത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

നിങ്ങൾക്ക് ഏത് സമയത്തും നിങ്ങളുടെ മാൻഡേറ്റ് മാറ്റാവുന്നതാണ്, ഓരോ ലോൺ അക്കൗണ്ടിനും നിങ്ങൾക്ക് പ്രത്യേക റീപേമെന്‍റ് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കാം.

നിങ്ങളുടെ മാൻഡേറ്റ് മാറ്റുക

എന്തുകൊണ്ടാണ് എന്‍റെ മാൻഡേറ്റ് അപ്രൂവ് ചെയ്യാത്തത്?

ഇ-മാൻഡേറ്റ് രജിസ്ട്രേഷൻ ബുദ്ധിമുട്ടേറിയ ഒരു സേവനമല്ലെങ്കിലും, നിങ്ങളുടെ ബാങ്കിന് മാൻഡേറ്റ് വിശദാംശങ്ങൾ പരിശോധിക്കേണ്ടതിനാൽ ചില സമയങ്ങളിൽ കാലതാമസം ഉണ്ടായേക്കാം. സാധാരണയായി, ഇത് 72 ബിസിനസ് മണിക്കൂർ വരെ എടുത്തേക്കാം. നിങ്ങളുടെ മാൻഡേറ്റ് അംഗീകരിച്ചാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുന്നതാണ്.

മാൻഡേറ്റ് രജിസ്റ്റർ ചെയ്യുമ്പോൾ ഞാൻ പേമെന്‍റിന് ഒന്നും അംഗീകാരം നൽകിയില്ല, പക്ഷേ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തു. ഞാൻ എന്ത് ചെയ്യണം?

നിങ്ങളുടെ ഇ-മാൻഡേറ്റ് രജിസ്റ്റർ ചെയ്യാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോക്കൺ തുക ഡെബിറ്റ് ചെയ്യുന്നതാണ്.

എന്നിരുന്നാലും, നിങ്ങൾക്ക് ഇപ്പോഴും ഒരു ചോദ്യം ഉണ്ടെങ്കിൽ, ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ഞങ്ങളുമായി ഒരു അഭ്യർത്ഥന ഉന്നയിക്കാം:

 • ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കാൻ ചുവടെയുള്ള 'ഒരു അഭ്യർത്ഥന ഉന്നയിക്കുക' എന്ന ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് ഒടിപി സമർപ്പിക്കുക.
 • നിങ്ങൾ ചോദ്യം ഉന്നയിക്കാൻ ആഗ്രഹിക്കുന്ന പ്രോഡക്ട് തിരഞ്ഞെടുക്കുക.
 • ബാധകമായ 'അന്വേഷണ തരം', 'ഉപ അന്വേഷണ തരം' എന്നിവ എന്‍റർ ചെയ്യുക’.
 • ആവശ്യമെങ്കിൽ പിന്തുണയ്ക്കുന്ന ഡോക്യുമെന്‍റ് അപ്‌ലോഡ് ചെയ്ത് അഭ്യർത്ഥന സമർപ്പിക്കുക.


നിങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം, അടുത്ത ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യാൻ ഒരു പ്രതിനിധി 48 ബിസിനസ് മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

ഒരു അഭ്യർത്ഥന ഉന്നയിക്കുക

ഞാൻ എന്‍റെ മാൻഡേറ്റ് അപ്ഡേറ്റ് ചെയ്താൽ, നിലവിലുള്ളതിന് എന്ത് സംഭവിക്കും?

ഒരു പ്രത്യേക ലോൺ ഇഎംഐ അല്ലെങ്കിൽ എസ്‌ഡിപിയുടെ ഓട്ടോ ഡെബിറ്റിനായി നിങ്ങൾ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്‌തുകഴിഞ്ഞാൽ, ആ അക്കൗണ്ടിന്റെ പഴയ മാൻഡേറ്റ് റദ്ദാക്കപ്പെടും, പുതിയത് ഞങ്ങളുടെ ഡോക്യുമെന്‍റുകളിൽ അപ്‌ഡേറ്റ് ചെയ്യും.

ദയവായി ശ്രദ്ധിക്കുക: നിങ്ങളുടെ മാൻഡേറ്റ് വിജയകരമായി മാറ്റുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നതുവരെ, നിങ്ങളുടെ പഴയ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഇഎംഐ/നിക്ഷേപം ഡെബിറ്റ് ചെയ്യുന്നത് തുടരും.

എന്‍റെ മാൻഡേറ്റ് നിരസിച്ചാൽ ഞാൻ എന്ത് ചെയ്യണം?

നിങ്ങളുടെ മാൻഡേറ്റ് നിരസിക്കപ്പെട്ടാൽ, ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് 24 പ്രവൃത്തി മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഒരു കോൾ ലഭിക്കും, നിങ്ങളുടെ മാൻഡേറ്റ് രജിസ്ട്രേഷനായി വിശദാംശങ്ങൾ വീണ്ടും സമർപ്പിക്കാൻ അവർ നിങ്ങളെ സഹായിക്കും. മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാനും നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്.
എന്നിരുന്നാലും, റദ്ദാക്കിയ ചെക്കിനൊപ്പം നിങ്ങളുടെ സമീപത്തുള്ള ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കാം, തുടർന്നുള്ള ഘട്ടങ്ങളിൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ഗൈഡ് ചെയ്യും.

ഒരു ബ്രാഞ്ച് കണ്ടെത്തുക

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക