സവിശേഷതകളും നേട്ടങ്ങളും

 • Easy renewal
  എളുപ്പത്തിലുള്ള പുതുക്കൽ

  മെച്യൂരിറ്റി സമയത്ത് നിങ്ങളുടെ എൻആർഐ എഫ്‌ഡി പുതുക്കി കൂടുതൽ കാലയളവിലേക്ക് നിക്ഷേപം തുടരുക.

 • Safety and credibility
  സുരക്ഷയും വിശ്വാസ്യതയും

  ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് ഐസിആർഎയുടെ എംഎഎഎ/സ്റ്റേബിൾ, ക്രിസിലിന്‍റെ എഫ്എഎഎ/സ്റ്റേബിൾ എന്നിവയുടെ ഉയർന്ന സേഫ്റ്റി റേറ്റിംഗുകളുടെ അംഗീകാരം ഉള്ളവയാണ്

 • Senior citizen benefits
  മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ

  നിങ്ങൾ 60 വയസ്സിന് മുകളിലാണെങ്കിൽ, നിങ്ങളുടെ സമ്പത്ത് വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന്, 0.25% വരെ അധിക പലിശ നിരക്ക് ആനുകൂല്യം നേടുക

 • Attractive returns
  ആകർഷകമായ റിട്ടേൺസ്

  7.05% വരെയുള്ള ഉയർന്ന പലിശ നിരക്കിൽ നിങ്ങളുടെ പണം വർദ്ധിപ്പിക്കുക

തങ്ങളുടെ പോർട്ട്ഫോളിയോകൾ വൈവിധ്യമാക്കാൻ ആഗ്രഹിക്കുന്ന നോൺ-റസിഡന്‍റ് ഇന്ത്യക്കാർക്ക് (എൻആർഐകൾ) ആകർഷകവും ഉറപ്പുള്ളതുമായ റിട്ടേൺസ് ലഭിക്കുന്നതിന് എൻആർഐകൾക്കായുള്ള ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം. നോൺ-റസിഡന്‍റ് ഇന്ത്യക്കാർ, ഇന്ത്യൻ വിദേശ പൗരന്മാർ, ഇന്ത്യൻ വംശജർ എന്നിവർക്ക് ബജാജ് ഫൈനാൻസ് എഫ്‌ഡികൾ ഓഫർ ചെയ്യുന്നു. നിക്ഷേപകർക്ക് ഒരു എൻആർഒ അക്കൗണ്ട് വഴി നിക്ഷേപം ആരംഭിക്കാം.

ഒരു എൻആർഐ എന്ന നിലയിൽ നിങ്ങളുടെ സമ്പത്ത് 7.05% വരെ പലിശ നിരക്കിൽ വളർത്താൻ കഴിയും. നിങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടാകുന്ന സമയത്ത് മെച്യൂരിറ്റി തുക ലഭിക്കുന്നതിന് 12 മാസം മുതൽ 36 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കുക, നിങ്ങളുടെ നികുതി പേമെന്‍റ് കുറയ്ക്കുന്നതിന് ഡിടിഎഎ പ്രകാരം നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുക.

ബജാജ് ഫൈനാൻസ് എൻആർഐ എഫ്‌ഡിക്ക് ഐസിആർഎയുടെ എംഎഎഎ (സ്റ്റേബിൾ) റേറ്റിംഗും ക്രിസിലിന്‍റെ എഫ്എഎഎ/സ്റ്റേബിൾ റേറ്റിംഗും ഉണ്ട്, ഇത് മെച്യൂരിറ്റിയിൽ നിക്ഷേപകർക്ക് ഉറപ്പുള്ള റിട്ടേൺസ് ഉറപ്പുവരുത്തുന്നു. ഒരു എഫ്‌ഡിയിൽ നിക്ഷേപിച്ച് സ്റ്റോക്ക് മാർക്കറ്റ് വ്യതിയാനങ്ങൾ അല്ലെങ്കിൽ ഇടയ്‌ക്കിടെ ഉണ്ടാകുന്ന പലിശ നിരക്ക് മാറ്റങ്ങളിൽ നിന്ന് സ്വയം സുരക്ഷിതമാക്കുക. റിക്കറിംഗ് ചെലവുകൾക്കായി നിങ്ങൾക്ക് ലിക്വിഡിറ്റി ആവശ്യമുണ്ടെങ്കിൽ പീരിയോഡിക് പലിശ പേഔട്ടുകളുടെ പ്രയോജനവും നിങ്ങൾക്ക് നേടാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ

ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്ന ഏറ്റവും പുതിയ എഫ്‌ഡി പലിശ നിരക്കുകൾ ഇതാ.

രൂ. 25,000 മുതൽ രൂ. 5 കോടി വരെയുള്ള ഡിപ്പോസിറ്റുകൾക്ക് സാധുതയുള്ള വാർഷിക പലിശ നിരക്ക് (മുതൽ പ്രാബല്യത്തിൽ. ഡിസംബർ 01, 2021)

കാലയളവ് മാസങ്ങളിൽ

12 – 23

24 – 35

36

സഞ്ചിതം

5.65%

6.40%

6.80%

പ്രതിമാസം

5.51%

6.22%

6.60%

ത്രൈമാസികം

5.53%

6.25%

6.63%

അർധ വാർഷികം

5.57%

6.30%

6.69%

വാർഷികം

5.65%

6.40%

6.80%


നിരക്ക് ആനുകൂല്യങ്ങള്‍ അടിസ്ഥാനമാക്കിയ കസ്റ്റമര്‍ വിഭാഗം (മുതല്‍ നിലവില്‍. ഡിസംബർ 01, 2021)

 • മുതിർന്ന പൗരന്മാർക്ക് 0.25% വരെ അധിക നിരക്ക് ആനുകൂല്യം

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് എൻആർഐ എഫ്‌ഡി?

ഒരു എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റ് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ അവരുടെ നോൺ-റസിഡന്‍റ് ഓർഡിനറി അക്കൗണ്ട് വഴി നിക്ഷേപിക്കാൻ അനുവദിക്കുന്നു. ഈ നിക്ഷേപ ഓപ്ഷൻ എൻആർഐകളെ ഇന്ത്യൻ രൂപയിൽ നിക്ഷേപിക്കാനും ഇന്ത്യയിൽ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ബാധകമായ ഉയർന്ന പലിശ നിരക്കുകൾ നേടാനും സഹായിക്കുന്നു.

നോൺ-റസിഡന്‍റ് ഇന്ത്യക്കാർക്ക് (എൻആർഐകൾ) ബജാജ് ഫൈനാൻസിൽ നിക്ഷേപിക്കാൻ കഴിയുമോ?

അതെ, എൻആർഐകൾ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ, ഇന്ത്യൻ വംശജർ എന്നിവർക്ക് ബജാജ് ഫൈനാൻസ് എഫ്‌ഡികളിൽ അവരുടെ നോൺ-റസിഡന്‍റ് ഓർഡിനറി അക്കൗണ്ടുകളിലൂടെ നിക്ഷേപിക്കാം.

എൻആർഐ എഫ്‌ഡിക്ക് സ്വീകരിക്കുന്ന പേമെന്‍റ് രീതി ഏത്?

ഒരു നോൺ-റസിഡന്‍റ് ഓർഡിനറി ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെക്ക് അല്ലെങ്കിൽ ആർടിജിഎസ്/എന്‍ഇഎഫ്‌ടി വഴി പേമെന്‍റ് സ്വീകരിക്കുന്നു. ഡിമാൻഡ് ഡ്രാഫ്റ്റ്, ഡെബിറ്റ് കാർഡ്, ഐഎംപിഎസ് അല്ലെങ്കിൽ യുപിഐ വഴിയുള്ള പേമെന്‍റ് അനുവദനീയമല്ല.

എൻആർഐക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന എൻബിഎഫ്‌സി ഏതാണ്?

ബജാജ് ഫൈനാൻസ് എഫ്‌ഡി മുതിർന്ന പൗരന്മാർക്ക് 7.05% വരെയും 60 വയസ്സിന് താഴെയുള്ള ഉപഭോക്താക്കൾക്ക് 6.80% വരെയും ആകർഷകമായ പലിശ നിരക്ക് ഓഫർ ചെയ്യുന്നു.

എൻആർഐകൾക്ക് എഫ്‌ഡിയിലുള്ള ലോൺ എടുക്കാൻ കഴിയുമോ?

ഇല്ല, എൻആർഐകൾ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, ഇന്ത്യൻ വംശജർ എന്നിവർക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളിലുള്ള ലോണുകൾ ലഭ്യമല്ല.

ഇരട്ട നികുതി അടയ്ക്കുന്നത് എൻആർഐകൾക്ക് ഒഴിവാക്കാൻ കഴിയുമോ?

അതെ, ബാധകമായ ഡബിൾ ടാക്സ് അവോയിഡൻസ് എഗ്രിമെന്‍റിന് (ഡിടിഎഎ) കീഴിൽ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്തുകൊണ്ട് എൻആർഐകൾക്ക് അവർ വരുമാനം സമ്പാദിക്കുന്ന ഒരു ഉറവിട രാജ്യത്തും അവർ താമസിക്കുന്ന രാജ്യത്തും നികുതി അടയ്ക്കുന്നത് ഒഴിവാക്കാനാകും.

എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റിന് പാൻ നിർബന്ധമാണോ?

ഉവ്വ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പ്രകാരം, ഒരു എൻആർഐ ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. നിങ്ങൾ നിക്ഷേപിച്ചുകഴിഞ്ഞാൽ, ഇന്ത്യയിൽ നികുതി ചുമത്തപ്പെടും, അത് നിങ്ങളുടെ പാൻ പ്രകാരം റെക്കോർഡ് ചെയ്യണം.

സ്രോതസ്സിൽ നിന്നു തന്നെ നികുതി കിഴിവ് ചെയ്യുന്നത് (ടിഡിഎസ്) എൻആർഐ എഫ്‌ഡിക്ക് ബാധകമാണോ?

എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ടിഡിഎസ് ബാധകമാണ്. എന്നിരുന്നാലും, എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റുകൾക്കായുള്ള ആദായ നികുതിയിൽ വ്യത്യസ്ത നിയമങ്ങൾ ഉണ്ട്.

ഒരു എൻആർഐക്ക് ആധാർ കാർഡ് എടുക്കാനാകുമോ?

ഉവ്വ്. ബജറ്റ് 2019 പ്രഖ്യാപനങ്ങൾ പ്രകാരം, സാധുതയുള്ള ഇന്ത്യ പാസ്പോർട്ട് ഉള്ള എൻആർഐകൾക്ക് ഇപ്പോൾ ആധാർ കാർഡിന് അപേക്ഷിക്കാം. നിർബന്ധിത 180 ദിവസത്തെ കാലയളവിനായി അവർ ഇനി കാത്തിരിക്കേണ്ടതില്ല. കെ‌വൈ‌സി അതിവേഗം ഫോർവേഡ് ചെയ്യപ്പെടും, ഈ കാർഡ് ഇഷ്യൂ ചെയ്യുന്നത് എൻആർഐകൾക്ക് ഇന്ത്യയിലെ ഫൈനാൻഷ്യൽ ട്രാൻസാക്ഷനുകൾ വേഗത്തിലാക്കും.

ഇന്ത്യയിൽ ഐടി റിട്ടേൺസ് ഫയൽ ചെയ്യുന്നതിന് ആധാർ കാർഡ് നൽകേണ്ടത് നിർബന്ധമാണ്. അതിനാൽ, ലാഭകരമായ നിക്ഷേപ ഓപ്ഷനുകളുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ എൻആർഐകൾക്ക് ആധാർ കാർഡ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സ്രോതസ്സിൽ നിന്നു തന്നെ ഈടാക്കുന്ന നികുതി (ടിഡിഎസ്) എൻആർഐ ഡിപ്പോസിറ്റ് സ്കീമുകൾക്ക് ബാധകമാണ്. കൂടാതെ, ഡബിൾ ടാക്സ് അവോയിഡൻസ് എഗ്രിമെന്‍റിന് (DTAA) കീഴിൽ നികുതി ആനുകൂല്യം അവർക്ക് ക്ലെയിം ചെയ്യാൻ കഴിയുമെങ്കിലും ഇന്ത്യയിൽ നികുതി ഫയലിംഗ് നടത്തണം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക