പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

സെക്യൂരിറ്റികൾക്ക് മേലുള്ള ലോണ്‍ എന്നാല്‍ എന്താണ്?

സെക്യൂരിറ്റികളിലുള്ള ലോണുകള്‍ ഒരു ഫ്ലെക്സി ലോണ്‍ സൗകര്യത്തിന്‍റെ രൂപത്തില്‍ ലഭ്യമാണ് ഷെയറുകള്‍, സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകള്‍, യൂണിറ്റുകള്‍, ബോണ്ടുകള്‍ തുടങ്ങിയ ഫൈനാന്‍ഷ്യല്‍ സെക്യൂരിറ്റികൾ പണയം വെച്ച് ലഭ്യമാക്കുന്ന ലോണ്‍ ആണിത്. ലോൺ തുകയിൽ കൊലാറ്ററൽ ആയി നിക്ഷേപിച്ച സെക്യൂരിറ്റികൾ നിങ്ങൾക്ക് പണയം വെയ്ക്കാം. സെക്യൂരിറ്റികളിലുള്ള ലോൺ നിങ്ങളുടെ നിക്ഷേപങ്ങളെ നിങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യിച്ച് മികച്ചതാക്കാനുള്ള ഉത്തമ മാർഗ്ഗമാണ്.

സെക്യൂരിറ്റികൾക്ക് മേലുള്ള ലോണിന്‍റെ ലക്ഷ്യം എന്താണ്?

സെക്യൂരിറ്റികളിലെ ലോൺ ഉപയോഗിച്ച്, വ്യക്തിപരമായ ആവശ്യങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവക്കായി നിങ്ങൾക്ക് തൽക്ഷണം ഫണ്ട് സ്വരൂപിക്കാം. സെക്യൂരിറ്റികളിലെ ലോണിൽ, നിങ്ങളുടെ ഷെയറുകൾ, ഇക്വിറ്റി ഷെയറുകൾ, ബോണ്ടുകൾ അല്ലെങ്കിൽ ഇൻഷുറൻസ് പോളിസികൾ കൊലാറ്ററൽ ആയി പണയം വെയ്ക്കുന്നു. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഒരു നിശ്ചിത തുക വേണ്ടിവരുമ്പോള്‍, ഇടയ്ക്ക് കുറച്ച് തുക ആവശ്യമുള്ളപ്പോള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത് അഭികാമ്യമാണ്.

സെക്യൂരിറ്റികൾക്ക് മേലുള്ള ലോണിന്‍റെ സവിശേഷതകള്‍ എന്തൊക്കെയാണ്?

ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ മുതൽ ഇനീഷ്യല്‍ പബ്ലിക് ഓഫറുകൾ വരെയുള്ള അംഗീകൃത സെക്യൂരിറ്റികളുടെ സമഗ്ര പട്ടിക ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്നു, അതിലൂടെ നിങ്ങൾക്ക് ലോണിന് കൊലാറ്ററൽ ലഭ്യമാക്കാം. സെക്യൂരിറ്റികളിലെ ലോണുകളില്‍ ബജാജ് ഫൈനാന്‍സ് വാഗ്ദാനം ചെയ്യുന്ന സവിശേഷതകള്‍ ഇവയാണ്.

 1. രൂ. 700 കോടി വരെയുള്ള ലോണ്‍ നേടുക (ഉപഭോക്താക്കള്‍ക്ക് രൂ. 50 ലക്ഷം വരെ ഓണ്‍ലൈനായി നേടാനാവും, അതേസമയം രൂ. 700 കോടി ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് ഓഫ്‍ലൈനായി വാഗ്ദാനം ചെയ്യുന്ന പരമാവധി ലോണ്‍ തുകയാണ്, ഇത് യോഗ്യതയ്ക്കും ബിഎഫ്എൽ ബോര്‍ഡ് അപ്രൂവലിനും വിധേയമായി രൂ. 350 കോടിക്ക് മുകളിലുള്ളതുമാണ്)
 2. കുറഞ്ഞ ഡോക്യുമെന്‍റേഷൻ
 3. എക്സ്പീരിയ പോർട്ടലിൽ നിന്ന് റിയൽ-ടൈം അടിസ്ഥാനത്തിൽ എവിടെ നിന്നും നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്കുള്ള ഈസി ഓൺലൈൻ ആക്സസ്
 4. ഒരു സമര്‍പ്പിത റിലേഷന്‍ഷിപ്പ് മാനേജര്‍ സെക്യൂരിറ്റികളിലെ ലോണ്‍ എളുപ്പത്തില്‍ എടുക്കാന്‍ ഏത് സംശയത്തിലും നിങ്ങളെ സഹായിക്കും
 5. നിങ്ങളുടെ സൗകര്യപ്രകാരം പാര്‍ട്ട് പേമെന്‍റ് അഥവാ ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജ് ഇല്ലാതെ നിങ്ങള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാം.
സെക്യൂരിറ്റികളിലുള്ള വ്യത്യസ്ത തരം ലോ​ണുകള്‍ ഏതൊക്കെയാണ്?

ബജാജ് ഫൈനാൻസിൽ നിന്ന് നിങ്ങൾക്ക് താഴെപ്പറയുന്ന സെക്യൂരിറ്റികളിലെ ലോണുകൾ കടമെടുക്കാം.

 1. സെക്യൂരിറ്റികൾക്ക് മേലുള്ള ലോൺ
 2. ബോണ്ടിന് മുകളിലുള്ള ലോണുകള്‍
 3. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് മേലുള്ള ലോൺ
 4. ഇന്‍ഷുറന്‍സ് പോളിസികളിലുള്ള ലോണ്‍*
 5. എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനിന്മേലുള്ള ലോൺ (ഇഎസ്ഒപി)
 6. ഇനീഷ്യൽ പബ്ലിക് ഓഫറിംഗുകൾക്ക് മേലുള്ള ലോൺ (ഐപിഒകൾ)
 7. ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകൾക്ക് മേലുള്ള ലോൺ (എഫ്എംപികൾ)

കുറിപ്പ്: *ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, ICICI പ്രുഡൻഷ്യൽ, മാക്സ് ലൈഫ് ഇൻഷുറൻസ് എന്നിവയുടെ യൂണിറ്റ് ലിങ്ക്ഡ് പോളിസികൾ മാത്രം

ബജാജ് ഫൈനാൻസ് ഏത് തരത്തിലുള്ള സെക്യൂരിറ്റികൾക്ക് മേലുള്ള ലോണുകളാണ് ഓഫർ ചെയ്യുന്നത്?

ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് സെക്യൂരിറ്റികളിലുള്ള ലോണുകള്‍ ടേം ലോണുകളായും ഫ്ലെക്സി ലോണുകളായും വാഗ്ദാനം ചെയ്യുന്നു ടേം ലോണിൽ, ഒരു കസ്റ്റമറിന് 3, 6, 9, 12 മാസം പോലുള്ള നിശ്ചിത കാലാവധിയില്‍ വായ്പ എടുക്കാം, ലോൺ കാലാവധി പൂർത്തിയാകുന്ന സമയത്ത് ലോൺ തുക തിരിച്ചടയ്ക്കുകയും ചെയ്യാം ഫ്ലെക്സി ലോണിൽ, കസ്റ്റമേർസിന് ലോൺ കാലാവധിയില്‍ ഏത് സമയത്തും യോഗ്യതാ തുക വരെ റീപേമെന്‍റും വിതരണവും അഭ്യർത്ഥിക്കാം.

സെക്യൂരിറ്റികൾക്ക് മേലുള്ള എന്‍റെ ലോൺ എനിക്ക് ഫോർക്ലോസ് ചെയ്യാൻ കഴിയുമോ?

പലിശയും പ്രിന്‍സിപ്പല്‍ ലോണ്‍ തുകയും അടച്ചതിന് ശേഷം ഏത് സമയത്തും നിങ്ങള്‍ക്ക് ലോണ്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ തിരഞ്ഞെടുക്കാം. അതിന് ഫോര്‍ക്സോഷര്‍ ചാര്‍ജ്ജുകളില്ല.

എന്‍റെ സെക്യൂരിറ്റികളിലുള്ള ലോണിന് ഭാഗിക പേമെന്‍റുകള്‍ നടത്താന്‍ സാധിക്കുമോ?

ഞങ്ങളുടെ എല്ലാ ലോണുകളും ഭാഗികമായ പ്രീപേമെന്‍റ് സൗകര്യത്തോടെയാണ് വരുന്നത്. ഇതുവഴി, ലോൺ കാലയളവിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര ഭാഗിക പ്രീപേമെൻ്റ് ചെയ്യാം.

സെക്യൂരിറ്റികളിലുള്ള ലോണുകളുടെ കുറഞ്ഞതും പരമാവധിയുമായ തുകകള്‍ എന്തൊക്കെയാണ്?

ബജാജ് ഫൈനാൻസിൽ, നിങ്ങൾക്ക് ലഭ്യമാകുന്ന മിനിമം ലോൺ തുക രൂ. 2 ലക്ഷവും പരമാവധി ലോൺ തുക രൂ. 700 കോടിയും ആണ് (ഉപഭോക്താക്കള്‍ക്ക് രൂ. 50 ലക്ഷം വരെ ഓണ്‍ലൈനായി നേടാനാവും, അതേസമയം രൂ. 700 കോടിയാണ് ബജാജ് ഫിന്‍സെര്‍വ് ഓഫ്‍ലൈനായി വാഗ്ദാനം ചെയ്യുന്ന പരമാവധി ലോണ്‍ തുക, രൂ. 350 കോടിക്ക് മുകളിലുള്ള തുക യോഗ്യതയ്ക്കും ബിഎഫ്എൽ ബോര്‍ഡ് അപ്രൂവലിനും വിധേയമാണ്).

എനിക്ക് എങ്ങനെ സെക്യൂരിറ്റികളില്‍ ഒരു ലോണിന് അപേക്ഷിക്കാം?

ബജാജ് ഫൈനാൻസിൽ, ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ സൗകര്യം വഴി നിങ്ങൾക്ക് അപേക്ഷിക്കാം:

 1. 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക, പേര്, ഫോൺ നമ്പർ, നഗരം, ഇമെയിൽ ഐഡി പോലുള്ള നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ എന്‍റർ ചെയ്യുക
 2. ഫോമിൽ നിങ്ങളുടെ മൊത്തം പോർട്ട്ഫോളിയോ മൂല്യവും സെക്യൂരിറ്റികളുടെ തരങ്ങളും തിരഞ്ഞെടുക്കുക
 3. നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് സംബന്ധിച്ച് ഇമെയിൽ, എസ്എംഎസ് എന്നിവയിൽ നിങ്ങൾക്ക് സ്ഥിരീകരണം ലഭിക്കും
 4. ആവശ്യമായ ഡോക്യുമെന്‍റുകളുടെ സബ്മിഷനും പ്രോസസ് തുടരുന്നതിനും ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടും

നിങ്ങളുടെ ഡോക്യുമെന്‍റുകളുടെ വിജയകരമായ വെരിഫിക്കേഷന് ശേഷം, നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലോൺ തുകയും നിങ്ങളുടെ ഓൺലൈൻ ലോൺ അക്കൗണ്ടിന്‍റെ ലോഗിൻ വിശദാംശങ്ങളും ലഭിക്കും.

ബജാജ് ഫൈനാൻസിൽ നിന്ന് സെക്യൂരിറ്റികളിലുള്ള ലോൺ എടുക്കുന്നതിന്‍റെ നേട്ടങ്ങൾ അല്ലെങ്കിൽ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റാൻ ലോൺ എടുക്കാന്‍ സഹായിക്കുന്നതിന് ബജാജ് ഫൈനാൻസ് അപ്രൂവ്ഡ് സെക്യൂരിറ്റികളുടെ വിപുലമായ പട്ടിക നല്‍കുന്നു. ബജാജ് ഫൈനാൻസിൽ, നിങ്ങൾക്ക് രൂ.700 കോടി വരെ ലോൺ ലഭിക്കും (ഉപഭോക്താക്കള്‍ക്ക് രൂ. 50 ലക്ഷം വരെ ഓണ്‍ലൈനായി നേടാനാവും, അതേസമയം രൂ. 700 കോടിയാണ് ബജാജ് ഫിന്‍സെര്‍വ് ഓഫ്‍ലൈനായി വാഗ്ദാനം ചെയ്യുന്ന പരമാവധി ലോണ്‍ തുക, രൂ. 350 കോടിക്ക് മുകളിലുള്ള തുക യോഗ്യതയ്ക്കും ബിഎഫ്എൽ ബോര്‍ഡ് അപ്രൂവലിനും വിധേയമാണ്) സെക്യൂരിറ്റികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇഎസ്ഒപികൾ, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവയ്‌ക്കെതിരെ നിങ്ങളുടെ കൊലാറ്ററൽ പണയം വെച്ചുകൊണ്ട് മാത്രമല്ല, പാര്‍ട്ട് പേമെന്‍റ് അഥവാ ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജ് ഇല്ലാതെ നിങ്ങള്‍ക്ക് ലോണ്‍ തിരിച്ചടക്കുകയും ചെയ്യാം. കൂടാതെ, എല്ലാ ചോദ്യങ്ങൾക്കും സഹായിക്കുന്ന ഒരു സമർപ്പിത റിലേഷൻഷിപ്പ് മാനേജർ നിങ്ങൾക്ക് ഉണ്ടായിരിക്കും.

എനിക്ക് എപ്പോഴാണ് സെക്യൂരിറ്റികളിലുള്ള ലോൺ ലഭിക്കുക?

എല്ലാ ഓൺലൈൻ അപേക്ഷകൾക്കും, നിങ്ങൾക്ക് തൽക്ഷണ അപ്രൂവൽ ലഭിക്കും.

ഞാൻ ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ?

ആര്‍ടിജിഎസ്/എന്‍ഇഎഫ്‍ടി/ചെക്ക് മുഖേന അടയ്ക്കേണ്ട പലിശയും പ്രിൻസിപ്പൽ ലോൺ തുകയും തിരിച്ചടച്ച് നിങ്ങൾക്ക് ലോൺ കാലാവധിയില്‍ ഏത് സമയത്തും ലോണ്‍ തിരിച്ചടയ്ക്കാം. ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്‌സ്‌പീരിയ വഴിയും നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാം.

സെക്യൂരിറ്റികളിലുള്ള ലോണിന്‍റെ ഓൺലൈൻ പ്രോസസ് എന്താണ്?

സെക്യൂരിറ്റികളിലുള്ള ലോണ്‍ ഓണ്‍ലൈനില്‍ നേടുന്നത് എളുപ്പവും സൗകര്യപ്രദവുമാണ് ഒരു ഡീമാറ്റ് അക്കൗണ്ടിലാണ് ഷെയറുകൾ ഡിജിറ്റലായി സ്റ്റോർ ചെയ്യുന്നത്; അതിനാൽ, നിങ്ങൾ ലോണിന് ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്. ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ സൗകര്യം ഉപയോഗിച്ച്, ഏത് സ്ഥലത്ത് നിന്നും നിങ്ങൾക്ക് സെക്യൂരിറ്റികളിലുള്ള ലോണിന് അപേക്ഷിച്ച് തൽക്ഷണ ലോൺ അപ്രൂവൽ നേടാം.

സെക്യൂരിറ്റികളിലുള്ള തല്‍ക്ഷണമുള്ള ഒരു ലോണിന് ഞാന്‍ എങ്ങനെ അപേക്ഷിക്കണം?

ലോണിന് അപേക്ഷിക്കാൻ നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. വിശദാംശങ്ങള്‍ അറിയാൻ, 'എങ്ങനെ അപേക്ഷിക്കാം' വിഭാഗം പരിശോധിക്കുക.

ഏതു മാനദണ്ഡത്തിൽ എനിക്ക് ലോണ്‍ അനുവദിക്കും?

ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ ആഭ്യന്തര നയങ്ങള്‍ അടിസ്ഥാനമാക്കിയാണ് എല്ലാ ലോണുകളും അനുവദിക്കുന്നത്.

ഞാന്‍ ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ എപ്പോള്‍ അനുമതി ലഭിക്കും?

ലോണ്‍ അപേക്ഷ അപ്രൂവല്‍ ലഭിച്ച് 1 മണിക്കൂറിനുള്ളില്‍ ലോണ്‍ വിതരണം ചെയ്യും.

ഓണ്‍ലൈനായി ലോണുകള്‍ക്ക് അപേക്ഷിക്കുന്നതിന്‍റെ പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണ്?

ഞങ്ങളുടെ അനായാസമായ ഓൺലൈൻ അപേക്ഷാ സൗകര്യത്തില്‍ നിങ്ങൾക്ക് എവിടെ നിന്നും ലോണിന് അപേക്ഷിക്കാം. നിങ്ങൾ ചില അത്യാവശ്യ വിവരങ്ങൾ പൂരിപ്പിക്കണം, ഞങ്ങളുടെ പ്രതിനിധികൾ ഉടൻ നിങ്ങളുടെ അപേക്ഷയോട് പ്രതികരിക്കുന്നതാണ്.

ഞാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ച ലോണിന്‍റെ സ്ഥിതി എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ ലോൺ ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ, Las.support@bajajfinserv.in ൽ ഞങ്ങൾക്ക് ഇമെയിൽ അയക്കുക

ഞാൻ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണോ?

നൽകിയ എല്ലാ വിവരങ്ങളും ഞങ്ങളുടെ പക്കൽ സുരക്ഷിതമാണ്. ഓൺലൈൻ ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന ഡാറ്റ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ സ്റ്റേറ്റ്-ഓഫ്-ദി-ആർട്ട് സെക്യൂരിറ്റി സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു.

ഈ സൈറ്റിൽ എന്‍റെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

ഞങ്ങളുടെ വെബ്സൈറ്റിലെ എല്ലാ ഇടപാടുകളും സുരക്ഷിതമാണ്. ഞങ്ങള്‍ ഏറ്റവും മികച്ച സുരക്ഷ ഉപയോഗിക്കുകയും നടത്തുന്ന ട്രാന്‍സാക്ഷനുകള്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.. അനുമതിയില്ലാത്ത വ്യക്തികള്‍ വിവരങ്ങള്‍ കാണാതെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ എസ്എസ്എൽ ഡാറ്റ എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നു.

എനിക്ക് എങ്ങനെ ഒരു ട്രാന്‍സാക്ഷന്‍ റദ്ദാക്കാന്‍ അല്ലെങ്കില്‍ റീഫണ്ട് ചെയ്യാനാവും?

പൊരുത്തക്കേട് ഉണ്ടെങ്കിൽ, കാരണങ്ങൾ സാധുത ഉള്ളതാണെങ്കിൽ ഞങ്ങൾ പണം റീഫണ്ട് ചെയ്യും. നിങ്ങൾക്ക് Las.support@bajajfinserv.in ൽ ഒരു ഇമെയിൽ അയക്കാം കൂടുതൽ വിവരങ്ങൾക്കായി നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

സെക്യൂരിറ്റികളിലുള്ള ലോണിനുള്ള ഏറ്റവും കുറഞ്ഞതും കൂടിയതുമായ ലോണ്‍ തുകകള്‍ എത്രയാണ്?

കുറഞ്ഞ ലോൺ തുക രൂ. 2 ലക്ഷവും പരമാവധി ലോൺ തുക രൂ. 700 കോടിയുമാണ് (ഉപഭോക്താക്കള്‍ക്ക് രൂ. 50 ലക്ഷം വരെ ഓണ്‍ലൈനായി നേടാനാവും, അതേസമയം രൂ. 700 കോടിയാണ് ബജാജ് ഫിന്‍സെര്‍വ് ഓഫ്‍ലൈനായി വാഗ്ദാനം ചെയ്യുന്ന പരമാവധി ലോണ്‍ തുക, രൂ. 350 കോടിക്ക് മുകളിലുള്ള തുക യോഗ്യതയ്ക്കും ബിഎഫ്എൽ ബോര്‍ഡ് അപ്രൂവലിനും വിധേയമാണ്).

ഒരു കസ്റ്റമര്‍ക്ക് ബജാജ് ഫൈനാന്‍സില്‍ ഡിമാറ്റ് അക്കൗണ്ട് ഇല്ലെങ്കില്‍, അയാള്‍ക്ക് അപ്പോഴും ബജാജ് ഫൈനാന്‍സ് ലിമിറ്റഡില്‍ നിന്ന് സെക്യൂരിറ്റികളിലുള്ള ലോണ്‍ പ്രയോജനപ്പെടുത്താനാകുമോ?

ഉവ്വ്, നിങ്ങള്‍ക്ക് ബജാജ് ഫൈനാന്‍സിലും നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്‍ഡിഎല്‍) അല്ലെങ്കിൽ സെൻട്രൽ ഡിപ്പോസിറ്ററി സർവ്വീസസ് ലിമിറ്റഡ് (സിഡിഎസ്എല്‍) ലെ ഏതെങ്കിലും ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റിന്‍റെ പക്കലുമുള്ള ഷെയറുകളും നിങ്ങൾക്ക് പണയം വെയ്ക്കാം.

എന്താണ് ലോണിന്‍റെ മൂല്യവും മാര്‍ജ്ജിനും?

പണയം വെച്ച സെക്യൂരിറ്റികളുടെ മൂല്യത്തിന്‍റെ 1 വരെ നിങ്ങള്‍ക്ക് ലോണ്‍ എടുക്കാനാകും.

ഒരു കസ്റ്റമര്‍ എത്ര പലിശ അടയ്ക്കണം?

ഓരോ ദിവസവും ബാക്കിയുള്ള തുകയില്‍ ദിവസവും കണക്കാക്കുന്ന പലിശ പ്രതിമാസ അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കണം.. ഇത് കസ്റ്റമറുടെ പോര്‍ട്ട്‍ഫോളിയോയെയും ആശ്രയിച്ചിരിക്കുന്നു.

ഒരു കസ്റ്റമര്‍ക്ക് തന്‍റെ പോര്‍ട്ട്‍ഫോളിയോയിലെ എല്ലാ സെക്യൂരിറ്റികളും പണയം വെയ്ക്കാനാകുമോ?

ബജാജ് ഫിനാൻസ് ലിമിറ്റഡിൽ, ഞങ്ങൾക്ക് ഞങ്ങളുടേതായ അംഗീകൃത സ്‌ക്രിപ്‌റ്റ് ലിസ്റ്റ് ഉണ്ട്, ആ സ്‌ക്രിപ്‌റ്റുകളിൽ മാത്രമേ പണം കടം കൊടുക്കുകയുള്ളൂ.

കസ്റ്റമര്‍ക്ക് തങ്ങളുടെ കമ്പനിയുടെ പേരിലാണ് സെക്യൂരിറ്റികള്‍ ഉള്ളതെങ്കില്‍, അവയില്‍ ലോണ്‍ എടുക്കാനാകുമോ?

ഉവ്വ്, പ്രസക്തമായ ഡോക്യുമെന്‍റേഷൻ ആവശ്യകതകൾ നിറവേറ്റിയ ശേഷം കസ്റ്റമറിന് തന്‍റെ കമ്പനിയുടെ ഷെയറുകൾ പണയം വെച്ച് ലോൺ എടുക്കാം.

കസ്റ്റമറിന് തങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ അല്ലെങ്കിൽ മാതാപിതാക്കളുടെ പേരിൽ സെക്യൂരിറ്റി പണയം വെയ്ക്കാൻ കഴിയുമോ?

അതെ, അവർക്ക് തങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ അല്ലെങ്കിൽ മാതാപിതാക്കളുടെ പേരിലുള്ള സെക്യൂരിറ്റികൾക്ക് മേലുള്ള ലോൺ പ്രയോജനപ്പെടുത്താം. എന്നിരുന്നാലും, അവർ എല്ലാവരെയും സഹ വായ്പക്കാർ/സുരക്ഷാ ദാതാക്കളായിരിക്കേണ്ടതുണ്ട്.

പണയ ചാര്‍ജ്ജുകള്‍ എത്രയാണ്?

പണയം വെക്കുന്നതിൻ്റെ ചാർജുകൾ വ്യക്തിഗത ഡിപ്പോസിറ്ററി പങ്കാളികൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അടിസ്ഥാന ചാർജ് പണയ തുകയുടെ 0.04% ആണ്.

കസ്റ്റമറിന് ലോണ്‍ യോഗ്യതാ തുക എങ്ങനെ അറിയാനാവും?

സെക്യൂരിറ്റികളിലുള്ള ലോണിന്, ലോൺ യോഗ്യതാ തുക കണക്കാക്കുമ്പോൾ ബജാജ് ഫൈനാൻസ് ലിമിറ്റഡ് ക്ലയന്‍റിന്‍റെ പ്രൊഫൈൽ, പണയം വെച്ച സെക്യൂരിറ്റികളുടെ മൂല്യനിർണ്ണയം, നിലവിലുള്ള ബാധ്യതകൾ എന്നിവ പരിഗണിക്കുന്നു കൂടാതെ, പേഴ്സണൽ മീറ്റിങ്ങിന്‍റെ സമയത്ത് അധിക നിരീക്ഷണ നടപടികൾ (എഎസ്എം) യോഗ്യതാ തുക അറിയാൻ സഹായിക്കും.

കസ്റ്റമറിന് സെക്യൂരിറ്റികളിലുള്ള ലോണ്‍ അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ് എങ്ങനെ നേടാനാവും?

കസ്റ്റമറിന് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്‌സ്‌പീരിയ വഴി അക്കൌണ്ട് സ്റ്റേറ്റ്‌മെന്‍റ് ഓൺലൈനായി എടുക്കാം, അല്ലെങ്കിൽ സെക്യൂരിറ്റി റിലേഷൻഷിപ്പ് മാനേജറുമായി ബന്ധപ്പെടാം.

പണയം വെച്ച ഷെയറുകൾ/സെക്യൂരിറ്റികൾ ഉപഭോക്താവിന് ഭാഗികമായി വീണ്ടെടുക്കാനാവുമോ?

അതെ, ആവശ്യമനുസരിച്ച് മാർജിൻ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് കസ്റ്റമറിന് ലോൺ തുക തിരിച്ചടച്ചതിന് ശേഷം അത് റിലീസ് ചെയ്യാം.

റീപേമെന്‍റ് ചാര്‍ജ്ജുകള്‍ എന്തൊക്കെയാണ്?

ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ റീപേമെന്‍റ് ചാർജ്ജുകളൊന്നുമില്ല.

ഉപഭോക്താവിന് അവരുടെ പണയം വെച്ച സെക്യൂരിറ്റികള്‍ എങ്ങനെ വീണ്ടെടുക്കാം?

ബജാജ് ഫൈനാൻസ് ലിമിറ്റഡിന് ലോൺ തുകയും പലിശയും തിരിച്ചടച്ച ശേഷം കസ്റ്റമറിന് തന്‍റെ ഡിപ്പോസിറ്ററി പങ്കാളിയിലൂടെ റിലീസ് അഭ്യർത്ഥന ആരംഭിക്കാം.

ESOP ഫൈനാന്‍സിങ്ങ് എന്നാല്‍ എന്താണ്?

ഇഎസ്ഒപി എന്നത് എംപ്ലോയി സ്റ്റോക്ക് ഓപ്‌ഷൻ പ്ലാൻ എന്നതിന്‍റെ ചുരുക്കപ്പേരാണ്, അത് തൊഴിലാളികൾക്ക് കമ്പനിയിൽ ഉടമസ്ഥാവകാശത്തിന്‍റെ ആനുകൂല്യം നൽകുന്നു അലോട്ട്മെന്‍റ് സമയത്ത് സ്വീകരിക്കാവുന്ന ഷെയറുകൾ പണയം വെയ്ക്കാൻ ആവശ്യപ്പെടുന്നതിലൂടെ എംപ്ലോയീ സ്റ്റോക്ക് ഓപ്ഷൻ പ്ലാനിന് കീഴിൽ ഒരു ജീവനക്കാരന് അവന്‍റെ/അവളുടെ വെസ്റ്റഡ് ഷെയറുകൾ വിനിയോഗിക്കാൻ ലെൻഡർ ഫണ്ട് നൽകുന്നു.

ESOP-യ്ക്ക് വേണ്ടി ഫൈനാന്‍സ് ലഭ്യമാക്കുന്നതിന് ആര്‍ക്കാണ് യോഗ്യത?

ബജാജ് ഫൈനാൻസ് ലിമിറ്റഡ് അംഗീകരിച്ച കമ്പനികളുടെ ഏതെങ്കിലും ജീവനക്കാരന് ഇഎസ്ഒപിക്കായി ഫണ്ടുകൾ പ്രയോജനപ്പെടുത്താം.

ഇഎസ്ഒപി ഫൈനാന്‍സിനുള്ള ഏറ്റവും കുറഞ്ഞതും പരമാവധിയുമായ ലോണ്‍ തുക എത്രയാണ്?

ഇഎസ്ഒപി ഫൈനാൻസിനുള്ള കുറഞ്ഞതും പരമാവധിയുമായ ലോൺ തുക യഥാക്രമം രൂ. 1 ലക്ഷവും രൂ. 2 കോടിയും ആണ്.

എങ്ങനെയാണ് ലോണ്‍ യോഗ്യതാ തുക കണക്കാക്കുന്നത്?

ലോൺ യോഗ്യത ഇതിന്‍റെ അടിസ്ഥാനത്തിൽ കണക്കാക്കുന്നു;:

 1. ഏല്‍പ്പിച്ച നിരക്ക്
 2. വിപണി വില
 3. ഷെയറുകളുടെ മാര്‍ജ്ജിന്‍
നിങ്ങൾ പെർക്വിസിറ്റ് ടാക്സിനും ഫണ്ട് ചെയ്യുമോ?

അതെ, ആവശ്യമായ ലോൺ തുകയും പെർക്വിസൈറ്റ് ടാക്സ് തുകയും യോഗ്യതയുള്ള ലോൺ തുകയ്ക്കുള്ളിലാണെങ്കിൽ പെർക്വിസൈറ്റ് ടാക്സിന് ഞങ്ങൾ ഫണ്ട് ചെയ്യും.

ESOP ഫൈനാന്‍സിങ്ങിന് നിങ്ങള്‍ പരിഗണിക്കുന്ന മാര്‍ജ്ജിന്‍ എന്താണ്?

കമ്പനികള്‍ തോറും മാര്‍ജ്ജിന്‍ വ്യത്യാസപ്പെടും. എന്നിരുന്നാലും ഇത് ആരംഭിക്കുന്നത് 30% മുതല്‍ 40% -ല്‍ നിന്നാണ്.

ഇഎസ്ഒപി ഫൈനാന്‍സിങ്ങ് കാലയളവ് എന്താണ്?

ഇഎസ്ഒപി ഫൈനാൻസിംഗിനുള്ള കാലയളവ് 7 ദിവസം മുതൽ 36 മാസം വരെയാണ്.

ഇഎസ്ഒപി ഫൈനാന്‍സിങ്ങ് പ്രയോജനപ്പെടുത്തുന്നതിനുള്ള ചാര്‍ജ്ജുകള്‍ എന്തൊക്കെയാണ്?

ഇഎസ്ഒപി ഫൈനാൻസിംഗ് പ്രയോജനപ്പെടുത്തുന്നതിനുള്ള നിരക്കുകൾ ഇതാ:

 1. പലിശ നിരക്ക്
 2. പ്രോസസ്സിംഗ് ഫീസ്‌
 3. പ്ലെഡ്ജ്/ അൺപ്ലെഡ്ജ് ചെയ്യാത്ത നിരക്കുകൾ
 4. ഡീമാറ്റ് അക്കൗണ്ട് ഓപ്പണിങ്ങ് നിരക്കുകൾ
 5. ഡീമാറ്റ് അക്കൗണ്ടിനുള്ള എഎംസി നിരക്കുകൾ
 6. ഡോക്യുമെൻ്റേഷൻ നിരക്ക്
ഇഎസ്ഒപി ഫൈനാന്‍സിങ്ങ് പ്രയോജനപ്പെടുത്താനുള്ള പ്രോസസ് എന്താണ്?

ജീവനക്കാരൻ ലോൺ അപേക്ഷാ ഫോമും, പുതിയ പവർ ഓഫ് അറ്റോർണി (പിഒഎ) അടിസ്ഥാനമാക്കിയുള്ള ഡിമാറ്റ് അക്കൗണ്ട് ഫോമും പൂരിപ്പിച്ച് ബജാജ് ഫൈനാൻസ് ലിമിറ്റഡിന് സമർപ്പിക്കേണ്ടതുണ്ട്.

 1. ജീവനക്കാരൻ തൊഴിലുടമ നൽകിയ ഇഎസ്ഒപി ഗ്രാന്‍റ് ലെറ്റർ സമർപ്പിക്കേണ്ടതുണ്ട്.
 2. ബജാജ് ഫൈനാൻസ് ഡോക്യുമെന്‍റേഷൻ പരിശോധിച്ച്/വെരിഫൈ ചെയ്ത് ഇഎസ്ഒപി ഫൈനാൻസിനായി ലോൺ അക്കൗണ്ടും, ഒപ്പം പിഒഎ ഡിമാറ്റ് അക്കൗണ്ടും തുറക്കും.
 3. ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ കൃത്യമായി ഒപ്പിട്ട പ്ലെഡ്ജ് ഫോം ജീവനക്കാരൻ സമർപ്പിക്കണം.
 4. ബജാജ് ഫൈനാൻസ് ലോൺ യോഗ്യതാ തുക കണക്കാക്കി, അത് ജീവനക്കാരനെ അറിയിക്കും.
 5. ജീവനക്കാരൻ ഇഎസ്ഒപി ഫൈനാൻസിംഗിനായി സൃഷ്ടിച്ച പിഒഎ ഡിമാറ്റ് അക്കൗണ്ട് നമ്പർ പരാമർശിക്കുകയും, ഇഎസ്ഒപി വിനിയോഗിക്കുന്നതിന് അപേക്ഷ ആരംഭിക്കുകയും ചെയ്യണം.
 6. യോഗ്യതാ തുകയും, ഇഎസ്ഒപി ആവശ്യകതയും ജീവനക്കാരന്‍റെ പേരില്‍ ബന്ധപ്പെട്ട തൊഴിലുടമക്കായി ബജാജ് ഫൈനാൻസ് ആര്‍ടിജിഎസ്/ചെക്ക് നൽകുന്നതാണ്.
 7. ജീവനക്കാരന്‍ ഷെയര്‍ അലോട്ട്മെന്‍റ് തീയതി ബജാജ് ഫൈനാൻസിനെ അറിയിക്കണം.
 8. തൊഴിലുടമ പിന്നെ ഷെയറുകള്‍ ജീവനക്കാരന്‍റെ പിഒഎ ഡിമാറ്റ് അക്കൗണ്ടിലേക്ക് അലോട്ട് ചെയ്യണം, അതില്‍ പിഒഎ ബജാജ് ഫൈനാന്‍സ് ലിമിറ്റഡിന്‍റെ പേരില്‍ ആയിരിക്കും.
 9. poa ഡിമാറ്റ് അക്കൗണ്ടിൽ ഷെയറുകൾ അനുവദിച്ചാൽ ബജാജ് ഫൈനാൻസ് ആ ഷെയറുകളിൽ ഒരു പണയം സൃഷ്ടിക്കും.
ESOP-ക്കുള്ള എന്‍റെ ലോണില്‍ എങ്ങനെയാണ് പലിശ കണക്കാക്കുന്നത്?

അപേക്ഷയുടെ സമയത്ത് നിങ്ങൾ ഇഎസ്ഒപി ഫൈനാൻസിംഗിനായി തിരഞ്ഞെടുത്ത കാലയളവിന്‍റെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുക എന്നാല്‍, ലോണ്‍ 2 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ ബജാജ് ഫൈനാന്‍സ് കുറഞ്ഞത് 1 ദിവസത്തെ പലിശ ഈടാക്കും.

പലിശ അടയ്ക്കുന്നതിന്‍റെ പ്രോസസ് എന്താണ്?

ബാങ്കിംഗ് ട്രാൻസാക്ഷൻ വഴി മാൻഡേറ്റ് വഴി ശേഖരിച്ച പലിശ പേമെന്‍റ്

എനിക്ക് എങ്ങനെ എന്‍റെ ലോണ്‍ തിരിച്ചടയ്ക്കാനാവും?

ബജാജ് ഫൈനാൻസ് ലിമിറ്റഡ് വഴി അനുവദിച്ച സെക്യൂരിറ്റികൾ വിറ്റ് നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാം. ഈ സാഹചര്യത്തിൽ, ബജാജ് ഫൈനാൻസ് സെക്യൂരിറ്റികളുടെ വിൽപ്പന നടത്തി, ലോണും പലിശയും ഉൾക്കൊള്ളുന്ന തുക നിലനിർത്തും. ബാക്കിയുള്ള തുക ജീവനക്കാരന്‍റെ ഗുണഭോക്തൃ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്; ബജാജ് ഫൈനാന്‍സിന്‍റെ പലിശ സഹിതം ലോണ്‍ തുക അടച്ചുകൊണ്ട്. ഈ സാഹചര്യത്തില്‍, ബജാജ് ഫൈനാൻസ് അക്കൗണ്ട് വിലയിരുത്തി, പണയം റിലീസ് ചെയ്ത്, സെക്യൂരിറ്റികൾ ജീവനക്കാരുടെ ഗുണഭോക്തൃ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.

എനിക്ക് ESOP-ക്ക് വേണ്ടി പലതവണ അപേക്ഷിക്കാനാകുമോ?

അതെ, നിങ്ങളുടെ ലോൺ അക്കൗണ്ട് ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ ആക്ടീവ് ആണെങ്കിൽ നിങ്ങൾക്ക് ഒന്നിലധികം തവണ ഇഎസ്ഒപി ഫൈനാൻസിംഗിന് അപേക്ഷിക്കാം.

ഒരു ഏജന്‍റ് വഴി എനിക്ക് ഈ ലോൺ ലഭ്യമാക്കാൻ കഴിയുമോ?

സെക്യൂരിറ്റികളിലെ ഓണ്‍ലൈന്‍ ലോണ്‍ താഴെപ്പറയുന്ന പാര്‍ട്ണര്‍മാര്‍ മുഖേനയും ഞങ്ങള്‍ വിതരണം ചെയ്യുന്നു:

 1. nj india invest pvt. ltd.
 2. prudent corporate advisory services ltd.
 3. aruvek advisory services pvt. ltd. (kuvera)
കൂടുതൽ വായിക്കുക കുറച്ച് വായിക്കുക