എന്താണ് ഡ്രോഡൗൺ?

നിങ്ങളുടെ ഫ്ലെക്സി ലോണിൽ ഓഫർ ചെയ്യുന്ന പിൻവലിക്കൽ സൗകര്യമാണ് ഡ്രോഡൗൺ. ലഭ്യമായ പരിധിക്കുള്ളിൽ ഒരു അഭ്യർത്ഥന ഉന്നയിച്ച് നിങ്ങൾക്ക് ആവശ്യമായ തുക പിൻവലിക്കാം.

ഫ്ലെക്സി ലോണിൽ നിന്ന് പണം ഡ്രോഡൗൺ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

എക്സ്പീരിയ വഴി നിങ്ങളുടെ ഫ്ലെക്സി ലോൺ അക്കൗണ്ടിൽ നിന്ന് പണം ഡ്രോഡൗൺ/പിൻവലിക്കാൻ, നിങ്ങൾക്ക് ഈ ഘട്ടങ്ങൾ പിന്തുടരാം:

 • നിങ്ങളുടെ എക്സ്പീരിയ പോർട്ടലിൽ ലോഗിൻ ചെയ്യുക
 • സ്ക്രീനിന്‍റെ മുകളിൽ ഇടത് ഭാഗത്ത് ഉള്ള 'എന്‍റെ ബന്ധങ്ങൾ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • 'എല്ലാം കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങൾ പിൻവലിക്കാൻ/ഡ്രോഡൗൺ ചെയ്യാൻ ആഗ്രഹിക്കുന്ന ലോൺ അക്കൗണ്ട് തിരഞ്ഞെടുത്ത് 'വിശദാംശങ്ങൾ കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • ഹെഡറിലെ 'ഡ്രോഡൗൺ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക എന്‍റർ ചെയ്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • തുക ട്രാൻസ്ഫർ ചെയ്യേണ്ടുന്ന ബാങ്ക് പേരും ബാങ്ക് അക്കൗണ്ട് നമ്പറും പോലുള്ള നിങ്ങളുടെ നിലവിലെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ വെരിഫൈ ചെയ്യുക

(കുറിപ്പ്:- നിങ്ങളെ ഞങ്ങളുടെ ഒരു അഭ്യർത്ഥന പേജിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്, അവിടെ നിങ്ങളുടെ എല്ലാ പുതിയ ബാങ്ക് വിവരങ്ങളുമുള്ള ഒരു ചെക്ക് അറ്റാച്ച് ചെയ്യേണ്ടതുണ്ട്, അതായത് മുഴുവൻ പേര്, ബാങ്ക് ബ്രാഞ്ച്, ഐ‌എഫ്‌എസ്‌സി കോഡ്, എംഐസിആർ മുതലായവ.)

 • നിങ്ങളുടെ നിലവിലെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുമായി പോകണമെങ്കിൽ, ഒടിപി നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി എന്‍റർ ചെയ്ത് 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ ഡ്രോഡൗൺ അഭ്യർത്ഥന നടത്തി 2 മണിക്കൂറിനുള്ളിൽ, തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്

പ്രധാനം:

ഡ്രോഡൗൺ പേജിൽ നിങ്ങളുടെ ലോൺ അക്കൗണ്ട് നമ്പർ കാണാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ദയവായി നിങ്ങളുടെ കുക്കീസ് ക്ലിയർ ചെയ്യുക: നിങ്ങളുടെ കുക്കീസ് ക്ലിയർ ചെയ്യാൻ Ctrl+Shift+Delete അമർത്തുക. കൂടാതെ, നിങ്ങളുടെ ലോണിനെതിരെ കുടിശ്ശികയൊന്നും ഇല്ലെങ്കിൽ മാത്രമേ നിങ്ങൾക്ക് പിൻവലിക്കൽ/ഡ്രോഡൗൺ ചെയ്യാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുക.

ഇപ്പോൾ 'ഡ്രോഡൗൺ' പേജിലേക്ക് നേരിട്ട് പോകാൻ, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഫ്ലെക്സി പതിവ് ചോദ്യങ്ങൾ-ഡ്രോഡൗൺ

ഏത് സാഹചര്യത്തിലാണ് ബജാജ് ഫൈനാൻസ് ലിമിറ്റഡിന് എന്‍റെ ഫ്ലെക്സി ലോൺ സൗകര്യം ബ്ലോക്ക് ചെയ്യാൻ കഴിയുക?

താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ബജാജ് ഫൈനാന്‍സ് ലിമിറ്റഡിന് നിങ്ങളുടെ ഫ്ലെക്സി ലോണ്‍ സൗകര്യം ബ്ലോക്ക് ചെയ്യാനാവും:

 • ലോൺ തുക അടയ്ക്കാത്തത്
 • ഇഎംഐ പേമെന്‍റുകളിൽ തുടർച്ചയായ കാലതാമസം
 • സിബിൽ സ്കോറിൽ ഇടിവ്
 • ബൗൺസ്ഡ് പേമെന്‍റുകൾ
 • അറിയിപ്പ് ഇല്ലാതെ സ്ഥാപനം/തൊഴിൽ എന്നിവയിലെ മാറ്റം
 • ബജാജ് ക്രെഡിറ്റ് പോളിസിയിൽ നിർവ്വചിച്ചിരിക്കുന്ന മറ്റേതെങ്കിലും കാരണം
മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എന്‍റെ ഫ്ലെക്സി ലോൺ അക്കൗണ്ടിൽ നിന്ന് എനിക്ക് എങ്ങനെ പണം പിൻവലിക്കാം/ഡ്രോഡൗൺ ചെയ്യാം?

നിങ്ങളുടെ ഡ്രോഡൗൺ/ പിൻവലിക്കൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ, നിങ്ങൾക്ക് ഈ ഘട്ടങ്ങൾ പിന്തുടരാം:

 • നിങ്ങളുടെ എക്സ്പീരിയ പോർട്ടലിൽ ലോഗിൻ ചെയ്യുക
 • സ്ക്രീനിന്‍റെ മുകളിൽ ഇടത് ഭാഗത്ത് ഉള്ള 'എന്‍റെ ബന്ധങ്ങൾ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • 'എല്ലാം കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങൾ പിൻവലിക്കാൻ/ഡ്രോഡൗൺ ചെയ്യാൻ ആഗ്രഹിക്കുന്ന ലോൺ അക്കൗണ്ട് തിരഞ്ഞെടുത്ത് 'വിശദാംശങ്ങൾ കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • ഹെഡറിലെ 'ഡ്രോഡൗൺ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക എന്‍റർ ചെയ്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • 'ബാങ്ക് വിവരങ്ങൾ മാറ്റുക' എന്നതിൽ ക്ലിക്ക് ചെയ്ത് ഒടിപി ലഭ്യമാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി എന്‍റർ ചെയ്യുക
 • ഇപ്പോൾ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ലഭിച്ച ഒടിപി വീണ്ടും എന്‍റർ ചെയ്യുക
 • ഇതിന് ശേഷം, നിങ്ങളുടെ പുതിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ഐ‌എഫ്‌എസ്‌സി) എന്‍റർ ചെയ്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ തുടരാൻ, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
എന്‍റെ ഫ്ലെക്സി ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അൺബ്ലോക്ക് ചെയ്യാം?

നിങ്ങളുടെ ഫ്ലെക്സി ലോൺ അക്കൗണ്ട് നമ്പർ അൺബ്ലോക്ക് ചെയ്യാൻ, ഈ ഘട്ടങ്ങൾ പിന്തുടർന്ന് എല്ലാ കുടിശ്ശിക/വിട്ടുപോയ ഇഎംഐ തുക ക്ലിയർ ചെയ്യുക:

 • നിങ്ങളുടെ എക്സ്പീരിയ കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യുക
 • സ്ക്രീനിന്‍റെ മുകളിൽ ഇടത് ഭാഗത്ത് ഉള്ള 'ക്വിക്ക് പേ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • 'ഓൺലൈൻ പേമെന്‍റിന്' കീഴിൽ, 'ഇഎംഐ, കുടിശ്ശിക പേമെന്‍റുകൾ' എന്നതിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങൾ പേമെന്‍റ് വിട്ടുപ്പോയതോ ക്ലിയർ ചെയ്യേണ്ട കുടിശ്ശികയോ ഉള്ള ലോൺ തിരഞ്ഞെടുത്ത് 'അടയ്ക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • തുക എന്‍റർ ചെയ്ത് 'പണമടയ്ക്കാൻ തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • ഒരു പേമെന്‍റ് പോർട്ടൽ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ പേമെന്‍റ് രീതി തിരഞ്ഞെടുത്ത് ട്രാൻസാക്ഷൻ പൂർത്തിയാക്കുക

അതേസമയം, നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ബ്രാഞ്ച് സന്ദർശിച്ചും നിങ്ങൾക്ക് കുടിശ്ശിക പേമെന്‍റ് നടത്താം.

ദയവായി ശ്രദ്ധിക്കുക:

 • നിങ്ങളുടെ ലോൺ അക്കൗണ്ട് നമ്പർ (എൽഎഎൻ) അൺബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളുടെ തുടർച്ചയായ 3 ഇഎംഐ ക്ലിയർ ചെയ്യേണ്ടതുണ്ട്.
 • മുകളിൽ പരാമർശിച്ചിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റിയാൽ (നിങ്ങളുടെ അക്കൗണ്ടിൽ അത് തിരിച്ചറിയുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും വിധേയമായി), ആദ്യം വരുന്ന മാസത്തിലെ 2 ന് അല്ലെങ്കിൽ 18 ന് ഞങ്ങൾ എൽഎഎൻ അൺബ്ലോക്ക് ചെയ്യും.
 • 'ഇഎംഐ, കുടിശ്ശിക പേമെന്‍റുകൾ' പേജിലേക്ക് നേരിട്ട് പോകാൻ, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഞാൻ എന്‍റെ കുടിശ്ശികകൾ ക്ലിയർ ചെയ്തു. എന്‍റെ ലോൺ അക്കൗണ്ട് നമ്പർ (എൽഎഎൻ) അൺബ്ലോക്ക് ചെയ്യാൻ എത്ര സമയം എടുക്കും?
 • എല്ലാ കുടിശ്ശികകളും അടച്ചതിന് ശേഷം, നിങ്ങളുടെ എൽഎഎൻ അൺബ്ലോക്ക് ചെയ്യുന്നതാണ്. എന്നിരുന്നാലും, ഇത് നിങ്ങളുടെ അക്കൗണ്ടിൽ അത് തിരിച്ചറിയുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും വിധേയമാണ്. ഞങ്ങളുടെ ഇന്‍റേണൽ പ്രോസസ് അനുസരിച്ച്, ആദ്യം വരുന്ന മാസത്തിന്‍റെ 2 ന് അല്ലെങ്കിൽ 18 ന് മാത്രമേ എൽഎഎൻ അൺബ്ലോക്ക് ചെയ്യുകയുള്ളൂ.
എന്‍റെ ഫ്ലെക്സി ലോണിൽ എനിക്ക് എങ്ങനെ പിൻവലിക്കൽ അഭ്യർത്ഥന നടത്താം?
 • ലോണിലെ ലഭ്യമായ പരിധിക്ക് വിധേയമായി നിങ്ങളുടെ ലോൺ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം. കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ വഴി പിൻവലിക്കൽ പ്രോസസ് ചെയ്യുന്നതാണ്.
 • ലോണിൽ ലഭ്യമായ പരിധിക്ക് വിധേയമായി നിങ്ങളുടെ ഫ്ലെക്സി ലോൺ അക്കൗണ്ടിൽ നിന്ന് പിൻവലിക്കൽ അഭ്യർത്ഥന നടത്താം. പിൻവലിക്കൽ അഭ്യർത്ഥന നടത്താൻ, ഈ വീഡിയോ കാണുക https://youtu.be/c1gXIrX2R00