ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ്

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് എന്നാൽ വ്യക്തികൾ അടങ്ങുന്ന ഒരു ഗ്രൂപ്പിന് ഓഫർ ചെയ്യുന്ന ഒരു കളക്ടീവ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ്. കമ്പനികൾ, ഓർഗനൈസേഷനുകൾ, ബാങ്കുകൾ, ഹൌസിംഗ് സൊസൈറ്റികൾ എന്നിവകളുടെ മുഴുവൻ ജീവനക്കാർക്കും അംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കാൻ ഈ പ്ലാൻ അനുവദിക്കുന്നു. തൊഴിൽ ദാതാവ് ഈ പോളിസിയുടെ പ്രീമിയം അടയ്ക്കുമ്പോൾ എല്ലാ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തൊഴിൽ ദാതാക്കൾക്കും ജീവനക്കാർക്കും ഗുണകരമാണ്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കവറേജ് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍, ഒരു ജീവനക്കാരൻ കമ്പനിയിൽ തുടരാനുള്ള വര്‍ദ്ധിച്ച സാധ്യതകളും തൊഴില്‍ ദാതാക്കള്‍ക്ക് ലഭിക്കും. കൂടാതെ, തൊഴിലുടമയ്ക്ക് അത്തരം പോളിസികൾ ജീവനക്കാർക്ക് നൽകുന്നതിന് നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു

സവിശേഷതകളും നേട്ടങ്ങളും

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും ഇതാ:

 • സമഗ്രമായ പരിരക്ഷ

  സ്പെഷ്യലിസ്റ്റുകൾ, ആംബുലൻസ്, മരുന്നുകൾ തുടങ്ങിയവ ഉൾപ്പെടെ മെഡിക്കൽ ചെലവുകൾക്ക് പോളിസി സമഗ്രമായ പരിരക്ഷ നൽകുന്നു.

 • മെഡിക്കൽ ആനുകൂല്യങ്ങൾ

  ആകസ്മികമായ ആശുപത്രി പ്രവേശനം, ദിവസേനയുള്ള ആശുപത്രി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ ആരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള ചികിത്സാ ചെലവുകൾക്ക് പോളിസി സമഗ്രമായ പരിരക്ഷ ഓഫർ ചെയ്യുന്നു.

 • Cover dependents

  ആശ്രിതര്‍ക്കും പരിരക്ഷ ലഭിക്കുന്നു

  ഗ്രൂപ്പ്/എംപ്ലോയി ഹെൽത്ത് ഇൻഷുറൻസ് പോളിസി ഈ പ്ലാനിന് കീഴിൽ ജീവനക്കാരുടെ ജീവിതപങ്കാളിയെയും കുട്ടികളെയും മിതമായ അധിക ചെലവിൽ ഉൾപ്പെടുത്താനുള്ള ഓപ്ഷൻ ഓഫർ ചെയ്യുന്നു.

 • സമയവും പണവും ലാഭിക്കുന്നു

  സമയവും പണവും ലാഭിക്കുന്നതിന് ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ മികച്ചതാണ്. ഒരേ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് ഇത്. ഇത്തരത്തിലുള്ള ഇൻ‌ഷുറൻ‌സിൽ‌, ഇൻ‌ഷുർ ചെയ്‌ത ഗ്രൂപ്പിനും ഡിസ്കൗണ്ടുകളും ഇളവുകളും ലഭിക്കും.

 • ക്യാഷ്‍ലെസ്സ് ക്ലെയിമുകൾ

  എല്ലാ നെറ്റ്‌വർക്ക് ആശുപത്രികളിലും മെഡിക്കൽ ചികിത്സകൾക്കായി ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം പ്രയോജനപ്പെടുത്തുക.

 • സൗകര്യപ്രദമായ നിബന്ധനകൾ

  നിങ്ങളുടെ ആവശ്യങ്ങളും ഗ്രൂപ്പ് വലുപ്പവും അനുസരിച്ച് ഒരു പോളിസി കാലയളവ് തിരഞ്ഞെടുക്കുക.

 • Education loan scheme

  ഓൺലൈനായി അപേക്ഷിക്കുക

  ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഗ്രൂപ്പ്/എംപ്ലോയി ഹെൽത്ത് ഇൻഷുറൻസിന് ഓൺലൈനായി അപേക്ഷിക്കാം.

 • വിപുലീകൃത ആനുകൂല്യങ്ങൾ

  ഒരു ആഡ്-ഓൺ പരിരക്ഷ മുഖേന നിലവിലുള്ള രോഗങ്ങള്‍ക്ക് അല്ലെങ്കില്‍ പ്രസവ ചെലവുകള്‍ക്ക് മെഡിക്കല്‍ പരിരക്ഷ നേടുക.

ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിലെ ഉൾപ്പെടുത്തലുകൾ

ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് താഴെപ്പറയുന്ന കാര്യങ്ങൾക്ക് പരിരക്ഷ നൽകുന്നു:

 • ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഒരു കൂട്ടം അംഗങ്ങൾക്ക് പരിരക്ഷ നൽകുന്നു.
 • രോഗങ്ങള്‍, അസുഖങ്ങൾ, അപകടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ ഇത് പരിരക്ഷിക്കുന്നു. കൂടാതെ, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചാര്‍ജ്ജുകൾക്കും ഇത് പരിരക്ഷ നൽകുന്നു.
 • ഒരു അംഗത്തിന്‍റെ ജീവിതപങ്കാളി, മൂന്ന് മാസം മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ അല്ലെങ്കില്‍ മറ്റ് ആശ്രിതര്‍ എന്നിവരെ ഒരു അധിക ചെലവിൽ ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിൽ ചേര്‍ക്കാവുന്നതാണ്.
 • ഈ പോളിസി ക്യാഷ്‌ലെസ് സൗകര്യങ്ങളും ആശുപത്രിയിൽ ചെലവുകളുടെ നേരിട്ടുള്ള സെറ്റിൽമെന്‍റും നൽകുന്നു.
 • ഡൊമിസിലിയറി ചെലവുകളും ലഭ്യമാക്കാം.
 • ഓരോ കമ്പനിയിലെയും ജീവനക്കാരുടെ എണ്ണം വ്യത്യസ്തമായതിനാൽ എംപ്ലോയി ഹെൽത്ത് ഇൻഷുറൻസ് അല്ലെങ്കിൽ കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ വില കമ്പനികൾക്ക് അനുസരിച്ച് വ്യത്യസ്തമാണ്.

ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിലെ ഒഴിവാക്കലുകൾ

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിലുള്ള ഒഴിവാക്കലുകൾ ഇവയാണ്:

 • മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾക്ക് ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നതല്ല.
 • നിർബന്ധിത മെഡിക്കൽ നടപടിക്രമങ്ങൾ അല്ലെങ്കിൽ ടെസ്റ്റുകൾ ഉൾപ്പെടുന്നതല്ല.
 • മുകളിൽ പറഞ്ഞിരിക്കുന്നവ ഒഴികെയുള്ള പ്രായ വിഭാഗങ്ങൾഎംപ്ലോയർ ഹെൽത്ത് ഇൻഷുറൻസ് അല്ലെങ്കിൽ കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ ഉൾപ്പെടുന്നതല്ല
 • യുദ്ധത്തിൽ നിന്നുള്ള പരിക്ക് അല്ലെങ്കിൽ രോഗം പരിഗണിക്കില്ല.
 • ഡോക്ടർമാർ അത് ശുപാർശ ചെയ്യുകയാണെങ്കിലും ഒരു വീൽചെയർ, ലെൻസുകൾ തുടങ്ങിയ എക്‌സ്റ്റേണൽ ഡ്യൂറബിൾ ഇനങ്ങൾ കമ്പനികളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ഉൾപ്പെടുന്നില്ല.
 • ദന്ത, ഗർഭ സംബന്ധമായ ചികിത്സകളും ഉൾപ്പെടുന്നതല്ല.

ബജാജ് ഫൈനാൻസിൽ നിന്ന് ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു

ഉപഭോക്തൃ, വാണിജ്യ, SME ഫൈനാൻസ് എന്നിവയിൽ നിരവധി പ്രോഡക്ടുകളുമായി രാജ്യത്തെ ഏറ്റവും വൈവിധ്യമാർന്ന നോൺ-ബാങ്കിംഗ് സ്ഥാപനമാണ് ബജാജ് ഫൈനാൻസ്, ഇത് ഈ വിഭാഗത്തിലെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാക്കി ഇതിനെ മാറ്റുന്നു.

ഒരു ക്ലെയിം എങ്ങനെ ഉന്നയിക്കാം

ക്യാഷ്‌ലെസ് ക്ലെയിം

 • രാജ്യത്ത് എവിടെയും പാർട്ട്ണർ നെറ്റ്‌വർക്ക് ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സയുടെ ആനുകൂല്യം നിങ്ങൾക്ക് ലഭ്യമാക്കാം. ഒരു ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമം താഴെപ്പറയുന്നവയാണ്:
 • ആദ്യം, നിങ്ങൾക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്ന നഗരത്തിലുള്ള പാർട്ടണർ നെറ്റ്‌വർക്ക് ആശുപത്രി തിരയുക (ഉദാ: Aditya Birla).
 • ഇൻഷുററെ 48 മണിക്കൂറിനുള്ളിൽ (എമർജൻസി ഹോസ്‌പിറ്റലൈസേഷൻ) പ്ലാൻഡ് ഹോസ്‌പിറ്റലൈസേഷൻ സാഹചര്യത്തിൽ 3 ദിവസങ്ങൾക്ക് മുമ്പും അറിയിക്കുക.
 • ആശുപത്രി സന്ദർശിക്കുമ്പോൾ, രോഗിയുടെ ഇൻഷുറൻസ് ക്യാഷ്‌ലെസ് കാർഡ് അല്ലെങ്കിൽ പോളിസി വിശദാംശങ്ങൾ കൈയിൽ കരുതുക.
 • ആശുപത്രിയുടെ ഇൻഷുറൻസ് ഡെസ്കിൽ ഹെൽത്ത് ഇൻഷുറൻസ് ക്യാഷ്‌ലെസ് കാർഡും സാധുതയുള്ള ഐഡി പ്രൂഫും കാണിക്കുക.
 • ആശുപത്രിയിൽ ലഭ്യമായ പ്രീ-ഓതറൈസേഷൻ അഭ്യർത്ഥനാ ഫോം കൃത്യമായി പൂരിപ്പിച്ച് ആശുപത്രിയിൽ സമർപ്പിക്കുക.
 • അതിവേഗ നടപടിക്കായി, ഔദ്യോഗിക വെബ്സൈറ്റിൽ അഭ്യർത്ഥനാ ഫോം പൂരിപ്പിച്ച് ഇൻഷുററെ അറിയിക്കുക. നിങ്ങളുടെ അഭ്യർത്ഥന റിവ്യൂ ചെയ്യുന്നതിനാൽ തീരുമാനത്തിനായി കാത്തിരിക്കുക.
 • അഭ്യർത്ഥന ലഭിച്ചതിന് ശേഷം ഇൻഷുറർ 2 മണിക്കൂർ വരെ എടുത്തേക്കാം, ഒരു ഇ-മെയിൽ, SMS എന്നിവ വഴി തീരുമാനം നിങ്ങളെ അറിയിക്കുന്നതാണ്.
 • നിങ്ങൾക്ക് ഓൺലൈനിലും സ്റ്റാറ്റസ് പരിശോധിക്കാം. എല്ലാ ഔപചാരികതകളും പൂർത്തിയാക്കിയ ശേഷം പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ക്ലെയിം പ്രോസസ് ചെയ്യുന്നതാണ്.

റീഇംബേഴ്സ്മെന്‍റ് ക്ലെയിം:

 • അടിയന്തിര ആശുപത്രി പ്രവേശനം ഉണ്ടെങ്കിൽ, 48 മണിക്കൂറിനുള്ളിൽ നിങ്ങൾ ഇൻഷുററെ അറിയിക്കുകയും പ്രീ-ഓതറൈസേഷൻ ഞങ്ങൾ ഇഷ്യൂ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ തന്നെ ആശുപത്രിയിൽ ചാർജ് അടയ്ക്കുകയും ചെയ്യണം.
 • ക്ലെയിം ഡോക്യുമെന്‍റുകളുടെ ശേഖരണവും സമർപ്പിക്കലും- ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് 15 ദിവസത്തിനുള്ളിൽ താഴെ പരാമർശിച്ചിരിക്കുന്ന ഡോക്യുമെന്‍റുകൾ അയയ്ക്കുക.
 • ഡോക്യുമെന്‍റുകൾ റിവ്യൂ ചെയ്ത ശേഷം, നിബന്ധനകളും പോളിസിയും അനുസരിച്ച് ഇൻഷുറർ അത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും.
 • അഭ്യർത്ഥന അംഗീകരിച്ചാൽ, ഇൻഷുറർ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് NEFT വഴി റീഇംബേഴ്സ്മെന്‍റ് തുക അയയ്ക്കും.
 • അഭ്യർത്ഥന നിരസിച്ചാൽ, അത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത കോണ്ടാക്ട് ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയിലൂടെ അറിയിക്കും.

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിന് എങ്ങനെ അപേക്ഷിക്കാം

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിന് ഓൺലൈനായി അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ ഇതാ:

ഘട്ടം1: മുകളിലുള്ള 'ഇപ്പോൾ അപേക്ഷിക്കുക ബട്ടൺ ക്ലിക്ക് ചെയ്യുക

ഘട്ടം2: നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം3: ലഭ്യമായ പോളിസികളെക്കുറിച്ച് ചർച്ച ചെയ്യാനും ആവശ്യമായ ഡോക്യുമെന്‍റുകൾ സ്വീകരിക്കാനും ബജാജ് ഫൈനാൻസ് പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്

ഘട്ടങ്ങൾ4: ഏതാനും മണിക്കൂറിനുള്ളിൽ നിങ്ങളുടെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്വീകരിക്കുക.

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ച പതിവ് ചോദ്യങ്ങൾ (FAQ-കൾ)

1. ഗ്രൂപ്പ് ഹെല്‍ത്ത് ഇൻഷുറൻസ് എന്നാല്‍ എന്താണ്?

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് എന്നാൽ ഓർഗനൈസേഷനുകൾ, ബാങ്കുകൾ, ബിസിനസ് ഗ്രൂപ്പുകൾ, ഹൗസിംഗ് സൊസൈറ്റികൾ, തൊഴിൽ ദാതാക്കൾ എന്നിവർ അവരുടെ ജീവനക്കാർക്ക് ഓഫർ ചെയ്യുന്നതാണ്, കൂടാതെ സ്ഥാപനം സ്വയം പ്രീമിയത്തിന്‍റെ ചെലവ് വഹിക്കുന്നു. ഇത് ഒരു കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് പോളിസി എന്നും അറിയപ്പെടുന്നു. തൊഴിൽ ദാതാവ് ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുമ്പോൾ, തൊഴിൽ ദാതാവും ജീവനക്കാരും ഗുണഭോക്താക്കളാണ്. ഇൻഷുറൻസ് പോളിസികൾക്ക് അനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും. അതുപോലെ, ഇൻഷുറൻസ് കവറേജ്, പേമെന്‍റ്, പ്രീമിയം എന്നിവ ഓരോ ജീവനക്കാർക്കും വ്യത്യസ്തമായിരിക്കും.

2. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിന്‍റെ പ്രധാന ആനുകൂല്യം ഈ ഇൻഷുറൻസുകൾക്കായി അടച്ച പ്രീമിയങ്ങൾക്ക് ചെലവ് കുറവാണ് എന്നുള്ളതാണ്. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ പോളിസി ഉടമയ്ക്ക് മികച്ച മെഡിക്കൽ സൗകര്യങ്ങളിലേക്കും ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണത്തിലേക്കും ആക്സസ് ലഭിക്കുന്നു.

തൊഴിൽ ദാതാക്കൾക്ക് അവരുടെ ടീമിന് ഓഫർ ചെയ്യാൻ കഴിയുന്ന ഒരു ഇൻസെന്‍റീവായി ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്രവർത്തിക്കുന്നു. നിർഭാഗ്യകരമായ ആശുപത്രി പ്രവേശനത്തിൽ ജീവനക്കാർക്ക് സാമ്പത്തിക സഹായം ഉറപ്പുനൽകുന്നു. നിങ്ങൾക്ക് കോർപ്പറേറ്റ് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ ആദായനികുതി നിയമത്തിന് കീഴിലുള്ള നികുതി ഇളവുകൾ ലഭ്യമാക്കാനും ഇത് സഹായിക്കുന്നു

3. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു?

ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും സുരക്ഷയും സംരക്ഷണവും നൽകുന്നതിനാൽ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്രധാനപ്പെട്ടതാണ്. ഗ്രൂപ്പ് ഇൻഷുറൻസിന്‍റെ സുരക്ഷ മികച്ച ഉൽപാദനക്ഷമതയ്ക്കും ശേഷികൾക്കും കാരണമാകുന്നു.

കൂടാതെ, ജീവനക്കാർക്ക് പരിരക്ഷ ഓഫർ ചെയ്യുന്നതിലൂടെ, തൊഴിലുടമകൾക്ക് ആദായനികുതി നിയമപ്രകാരം നികുതി ഇളവുകൾ ലഭിക്കും. തൊഴിലുടമയ്ക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി ഗുണകരമാണ്.

4. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ നികുതി ഇളവ് ലഭിക്കുമോ?

അതെ, ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിനായി അടച്ച പ്രീമിയം നികുതി ഇളവിന് യോഗ്യമാണ്. തൊഴിലുടമകൾക്ക് നികുതി ഇളവിന് ക്ലെയിം ചെയ്യാം. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങൾക്ക് മാത്രമേ ജീവനക്കാർക്ക് അർഹതയുള്ളൂ. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക തൊഴിലുടമയാണ് അടച്ചതെങ്കിൽ ജീവനക്കാർക്ക് നികുതി ആനുകൂല്യം ക്ലെയിം ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രീമിയം തുക കിഴിവ് ചെയ്താൽ, തൊഴിലാളിക്ക് നികുതി ഇളവിനായി ക്ലെയിം ചെയ്യാം.