സെക്യുവേർഡ് ബിസിനസ് ലോൺ യോഗ്യതയും ഡോക്യുമെന്‍റുകളും

ഞങ്ങളുടെ സെക്യുവേർഡ് ബിസിനസ് ലോൺ ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ അറിയാൻ വായിക്കുക.

യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും

താഴെപ്പറയുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കുന്നിടത്തോളം കാലം ആർക്കും ഞങ്ങളുടെ സെക്യുവേർഡ് ബിസിനസ് ലോണിന് അപേക്ഷിക്കാം. നിങ്ങൾ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കിൽ, നിങ്ങളുടെ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിന് നിങ്ങൾക്ക് ഒരു കൂട്ടം ഡോക്യുമെന്‍റുകൾ ആവശ്യമാണ്.

യോഗ്യതാ മാനദണ്ഡം

  • ദേശീയത: ഇന്ത്യൻ
  • ബിസിനസ് വിന്‍റേജ്: ഏറ്റവും കുറഞ്ഞത് 3 വർഷം
  • സിബിൽ സ്കോർ: 720 അല്ലെങ്കിൽ അതിൽ കൂടുതൽ
  • ജോലി നില: സ്വയം തൊഴിൽ ചെയ്യുന്നവർ/ശമ്പളമുള്ളവർ
  • വയസ്: 22 വയസ്സ് മുതൽ 70 വയസ്സ് വരെ*
  • നോൺ-ഫൈനാൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്കുള്ള പ്രായം: 18 വയസ്സ് മുതൽ 80 വയസ്സ് വരെ*
  • ശമ്പളമുള്ള ജീവനക്കാർക്കുള്ള തൊഴിൽ പരിചയം: കുറഞ്ഞത് 1 വർഷം
  • മിനിമം ശമ്പളം: പ്രതിമാസം രൂ. 24,000

*നിങ്ങളുടെ ലോൺ കാലാവധിയുടെ അവസാനമുള്ള പ്രായപരിധിയാണ് ഉയർന്ന പരിധി.

രേഖകൾ

  • കെവൈസി ഡോക്യുമെന്‍റുകൾ: ആധാർ/ പാൻ കാർഡ്/ പാസ്പോർട്ട്/ വോട്ടർ ഐഡി
  • തൊഴിലുടമയുടെ ഐഡന്‍റിറ്റി കാർഡ് അല്ലെങ്കിൽ പങ്കാളിത്ത കരാർ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ ബിസിനസ് ഉടമസ്ഥതയുടെ ഡോക്യുമെന്‍റുകൾ
  • കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ, ആദായനികുതി റിട്ടേൺസ് അല്ലെങ്കിൽ ബാലൻസ് ഷീറ്റ് അല്ലെങ്കിൽ ലാഭ, നഷ്ട സ്റ്റേറ്റ്മെന്‍റ് പോലുള്ള ഫൈനാൻഷ്യൽ ഡോക്യുമെന്‍റുകൾ
  • ടൈറ്റിൽ ഡോക്യുമെന്‍റുകൾ പോലുള്ള മോർഗേജ് ചെയ്യേണ്ട പ്രോപ്പർട്ടിയുടെ ഡോക്യുമെന്‍റുകൾ

EMI Calculator

ഇഎംഐ കാൽക്കുലേറ്റർ

നിങ്ങളുടെ ഇൻസ്റ്റാൾമെന്‍റുകൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യുക.

സെക്യുവേർഡ് ബിസിനസ് ലോൺ ആപ്ലിക്കേഷൻ പ്രോസസ്

സെക്യുവേർഡ് ബിസിനസ് ലോണിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1. ഈ പേജിലെ 'അപേക്ഷിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ ആദ്യ പേര്, അവസാന പേര്, പിൻ കോഡ്, 10-അക്ക മൊബൈൽ നമ്പർ, ഒടിപി എന്നിവ എന്‍റർ ചെയ്യുക.
  3. നിങ്ങളുടെ ജനന തീയതിയും തൊഴിൽ തരവും പോലുള്ള വിശദാംശങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  4. നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തരം തിരഞ്ഞെടുക്കുക (പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ അല്ലെങ്കിൽ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ബാലൻസ് ട്രാൻസ്ഫർ), പണയം വെയ്ക്കേണ്ട നിങ്ങളുടെ പ്രോപ്പർട്ടിയുടെ തുകയും പിൻ കോഡും നൽകുക. 
  5. നിങ്ങൾ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചാൽ, നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കാൻ 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

അടുത്ത ഘട്ടങ്ങളിൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ഗൈഡ് ചെയ്യും.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

സെക്യുവേർഡ് ബിസിനസ് ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള പരമാവധി കാലയളവ് എത്രയാണ്?

180 മാസം വരെയുള്ള ഞങ്ങളുടെ ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവുകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

ബജാജ് ഫിൻസെർവ് സെക്യുവേർഡ് ബിസിനസ് ലോണിന് യോഗ്യത നേടാൻ ആവശ്യമായ സിബിൽ സ്കോർ എന്താണ്?

ഞങ്ങളുടെ സെക്യുവേർഡ് ബിസിനസ് ലോണിന് അപേക്ഷിക്കുന്നതിന് 720 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ ആവശ്യമാണ്.

എന്താണ് റീപേമെന്‍റിന്‍റെ രീതി?

എൻഎസിഎച്ച് മാൻഡേറ്റ് വഴി നിങ്ങളുടെ സെക്യുവേർഡ് ബിസിനസ് ലോൺ തിരിച്ചടയ്ക്കാം.

എന്‍റെ സെക്യുവേർഡ് ബിസിനസ് ലോണിനുള്ള ലോൺ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് എനിക്ക് എവിടെ കണ്ടെത്താനാകും?

ബജാജ് ഫിന്‍സെര്‍വിന്‍റെ എന്‍റെ അക്കൗണ്ട് പോർട്ടൽ ലോൺ സ്റ്റേറ്റ്‍മെന്‍റുകള്‍ ഓൺലൈനായി നേടുന്നത് എളുപ്പമാക്കുന്നു. ലോകത്ത് എവിടെ നിന്നും ഈ പോർട്ടൽ വഴി നിങ്ങളുടെ ലോൺ അക്കൗണ്ട് പരിശോധിക്കുകയും മാനേജ് ചെയ്യുകയും ചെയ്യാം. ചാർജ് ഇല്ലാതെ നിങ്ങൾക്ക് ഇ-സ്റ്റേറ്റ്മെന്‍റുകളും സർട്ടിഫിക്കറ്റുകളും ഡൗൺലോഡ് ചെയ്യാം.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക