പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

വ്യത്യസ്ത തരം ഫ്ലെക്സി ലോണുകൾ എന്തൊക്കെയാണ്?

രണ്ട് തരത്തിലുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലെക്സി ലോണുണ്ട്:

 • ഫ്ലെക്സി ഹൈബ്രിഡ് ലോൺ: ഇത് ഒരു പണ വായ്പയാണ്, പ്രാരംഭ കാലയളവുകളിൽ, നിങ്ങളുടെ ഇഎംഐയിൽ ഉപയോഗിച്ച ലോൺ തുകയുടെ പലിശ മാത്രമേ ഉൾപ്പെടുകയുള്ളൂ. എന്നിരുന്നാലും, തുടർന്നുള്ള കാലയളവുകളിൽ, നിങ്ങൾ ഉപയോഗിക്കുന്ന ലോൺ തുകയെ അടിസ്ഥാനമാക്കി നിങ്ങൾ പലിശയും മുതലും അടയ്‌ക്കുന്നു. ആദ്യത്തെ കുറച്ച് വർഷത്തേക്ക് നിങ്ങളുടെ ക്യാഷ് ഔട്ട്ഫ്ലോ കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
 • ഫ്ലെക്സി ടേം ലോൺ: ഇത് ഒരു നിശ്ചിത കാലയളവിൽ സാധാരണ പേമെന്‍റുകളിൽ തിരിച്ചടയ്ക്കുന്ന ഒരു പണ വായ്പയാണ്. ഇവിടെ, നിങ്ങളുടെ ഇഎംഐയിൽ മുതൽ, പലിശ പേമെന്‍റുകൾ എന്നിവ ഉൾപ്പെടുന്നു. ഉപയോഗിച്ച തുകയിൽ പലിശ ഘടകം ഈടാക്കുന്നതാണ്.
ഫ്ലെക്സി ടേം ലോണിന്‍റെ സവിശേഷതകൾ എന്തൊക്കെയാണ്?

ഫ്ലെക്‌സി ടേം ലോണിന് നിരവധി ഫീച്ചറുകൾ ഉണ്ട്, അത് ഇതിനെ ഒരു സവിശേഷ നിർദ്ദേശമാക്കി മാറ്റുന്നു:

 • ഈ ഉൽപ്പന്നം ഉപയോഗിച്ച്, നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ പ്രീ-പേ ചെയ്യാനും ഡ്രോഡൗൺ/പിൻവലിക്കൽ നടത്താനും കഴിയും, ഇത് പ്രക്രിയ എളുപ്പവും തടസ്സരഹിതവുമാക്കുന്നു.
 • പലിശ ലോണ്‍ തുകയില്‍ മുഴുവൻ ബാധകമായിരിക്കില്ല നിങ്ങൾക്ക് പിന്‍വലിക്കുന്ന ലോൺ തുകയിൽ മാത്രമായിരിക്കും.
 • ഈ സൗകര്യം പ്രയോജനപ്പെടുത്തുമ്പോൾ, അധിക ചെലവില്ലാതെ നിങ്ങൾക്ക് ലോൺ പ്രീ-പേ ചെയ്യാൻ കഴിയുന്നതിനാൽ പലിശ ചെലവുകൾ ലാഭിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രയോജനം ലഭിക്കും.
 • ഒരു നെറ്റ് ബാങ്കിംഗ് സൗകര്യം വഴി നിങ്ങളുടെ ലോണിന് പ്രീ-പേമെന്‍റ് നടത്താൻ അനുവദിക്കുന്ന തടസ്സമില്ലാത്ത, ലളിതമായ, തടസ്സരഹിതമായ ഓൺലൈൻ ട്രാൻസാക്ഷനുകൾ നിങ്ങൾ ആസ്വദിക്കുന്നു.
ടേം ലോണുകളിൽ നിന്ന് ഫ്ലെക്സി ലോണുകൾ എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
 • ഫ്ലെക്സി ലോണുകളും ടേം ലോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്ന് പലിശ നിരക്കാണ്. ഫ്ലെക്സി ലോണിന്‍റെ കാര്യത്തിൽ, പലിശ കണക്കാക്കുന്നത് ഉപയോഗിച്ച തുകയ്ക്കാണ്, അല്ലാതെ മുഴുവൻ ലോൺ പരിധിയിലല്ല. എന്നാൽ, ടേം ലോണുകള്‍ക്കുള്ള പലിശ മുഴുവന്‍ മുതല്‍ തുകയിലും കണക്കാക്കും.
 • ഫ്ലെക്സി ലോണിൽ പാർട്ട് പേമെന്‍റിന് അധിക ചാർജ്ജുകളൊന്നുമില്ല, എന്നാൽ ടേം ലോണിന് അത് ബാധകമാണ്.
 • "ഫ്ലെക്‌സി ലോണിൽ" നിങ്ങൾ അധികമായി പാർട്ട് പേമെന്‍റ് അടച്ചാൽ നിങ്ങൾക്ക് തുക പിൻവലിക്കാം എന്നാൽ ടേം ലോണിന് ഏതെങ്കിലും പാർട്ട് പേമെന്‍റ് അടച്ചാൽ നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല.
ഒരു ഫ്ലെക്സി ലോണിന് അപേക്ഷിക്കാൻ ഞാൻ തിരഞ്ഞെടുത്താൽ എന്ത് ആനുകൂല്യങ്ങളാണ് ലഭിക്കുക?

നിങ്ങളുടെ ക്യാഷ് ഫ്ലോ ആവശ്യകതകൾ അനുസരിച്ച് നിങ്ങളുടെ ലോൺ അക്കൗണ്ടിലൂടെ ട്രാൻസാക്ഷനുകൾ (പ്രീപേ, ഡ്രോഡൗൺ/പിൻവലിക്കൽ) നടത്താനുള്ള ഫ്ലെക്സിബിലിറ്റി നിങ്ങൾക്ക് ലഭിക്കുന്നു. കൂടാതെ, ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ നൽകിക്കൊണ്ട് നിങ്ങൾ സമ്പാദ്യം പരമാവധിയാക്കുന്നു.

പാർട്ട് പേമെന്‍റ് എന്നാൽ എന്താണ്?

പാർട്ട് പേമെന്‍റ് എന്നത് ഒരു തരത്തിലുള്ള ലോൺ റീപേമെന്‍റ് രീതിയാണ്, അതിൽ നിങ്ങൾക്ക് മിച്ച ഫണ്ടുകൾ ഉള്ളപ്പോൾ നിങ്ങളുടെ ലോൺ തുകയുടെ ഒരു ഭാഗം നിങ്ങൾ മുൻകൂട്ടി അടയ്ക്കുന്നു. നിങ്ങളുടെ ലോൺ വിതരണത്തിന് ശേഷം '0 (പൂജ്യം)' ചെലവിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ പാർട്ട് പേമെന്‍റുകൾ നടത്താം.

എന്‍റെ ഫ്ലെക്സി ലോണിലെ പലിശ നിരക്ക് (ആർഒഐ) എങ്ങനെയാണ് കണക്കാക്കുന്നത്?

നിങ്ങൾ പ്രതിദിനം ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ ഇൻസ്റ്റാൾമെന്‍റ് അടയ്‌ക്കേണ്ട തീയതി മാസത്തിൽ 2 ആണെങ്കിൽ, നിങ്ങളുടെ പലിശ മുൻ മാസത്തെ 27 മുതൽ അടുത്ത മാസം 26 വരെ കണക്കാക്കും. 

ആനുവൽ മെയിന്‍റനൻസ് ചാർജ്ജ് (എഎംസി) എത്രയാണ്?

ആനുവൽ മെയിന്‍റനൻസ് ചാർജ്ജ് (എഎംസി) എന്നത് നിങ്ങളുടെ ലോൺ അക്കൗണ്ട് ആക്ടീവായി നിലനിർത്തുന്നതിനും നിങ്ങൾക്ക് ഇതുപോലുള്ള സേവനങ്ങൾ നൽകുന്നതിനുമായി ഞങ്ങൾ എല്ലാ വർഷവും ഈടാക്കുന്ന നാമമാത്രമായ ഒരു ഫീസാണ്:

 • നിങ്ങളുടെ ലോൺ പാർട്ട് പേ ചെയ്യുകയും നിങ്ങളുടെ ആവശ്യമനുസരിച്ച് ഡ്രോഡൗൺ/പിൻവലിക്കൽ നടത്തുകയും ചെയ്യുക
 • നിങ്ങളുടെ ലോൺ അക്കൗണ്ട് വിശദാംശങ്ങൾ എവിടെയും എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യുക
  ശ്രദ്ധിക്കുക - നിങ്ങളുടെ ലോൺ വേരിയന്‍റ് അനുസരിച്ച് എഎംസി നിരക്കുകൾ ഈടാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് “നിങ്ങളുടെ ലോൺ എഗ്രിമെന്‍റ് പരിശോധിക്കുക “
ആനുവൽ മെയിന്‍റനൻസ് ചാർജ്ജ് എപ്പോൾ, എങ്ങനെ അടയ്ക്കാം?

നിങ്ങളുടെ ലോണ്‍ വിതരണ മാസം അനുസരിച്ച് നിങ്ങള്‍ എല്ലാ വര്‍ഷവും ആനുവൽ മെയിന്‍റനന്‍സ് ചാര്‍ജ്ജ് അടയ്ക്കേണ്ടതുണ്ട്. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കലി ഡെബിറ്റ് ചെയ്യുന്നതാണ്.

എനിക്ക് എപ്പോഴാണ് എന്‍റെ ലോൺ ഫോർക്ലോഷർ ചെയ്യാൻ കഴിയുക?

നിങ്ങളുടെ 1st ഇഎംഐ ക്ലിയർ/പേ ചെയ്തതിന് ശേഷം ഏത് സമയത്തും നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാം.

ദയവായി ശ്രദ്ധിക്കുക: നിങ്ങളുടെ ലോൺ കരാർ അനുസരിച്ച് ഫോർക്ലോഷർ നിരക്കുകൾ ബാധകമാകും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക