പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഇഎംഐ എന്നാൽ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെൻ്റ്സ് എന്നാണ്. ഏതെങ്കിലും തരത്തിലുള്ള ലോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ അടയ്ക്കേണ്ട പ്രതിമാസ തുകയാണ് ഇത്. പലിശ ബാധ്യതകൾക്കൊപ്പം മുഴുവൻ ലോൺ തുകയും ചെറിയ പ്രതിമാസ തുകയായി വിഭജിച്ചിരിക്കുന്നു. കാലയളവ്, മുതൽ, ഈടാക്കുന്ന പലിശ നിരക്ക് എന്നിവ ഇഎംഐ കണക്കാക്കുന്നതിന് നിർണ്ണായകമായ മാനദണ്ഡങ്ങളാണ്.
ഇഎംഐ കണക്കാക്കുന്നതിനുള്ള ഫോർമുല താഴെപ്പറയുന്നവയാണ്:
ഇഎംഐ = P x R x (1+R)^N / [(1+R)^N-1], P എന്നാൽ പ്രിൻസിപ്പൽ ആണ്, R പലിശ നിരക്കും, N എന്നത് കാലയളവും.
അടയ്‌ക്കേണ്ട ഇഎംഐ, അടയ്‌ക്കേണ്ട മൊത്തം പലിശ എന്നിവ കണക്കാക്കാൻ പ്രിൻസിപ്പൽ, കാലയളവ്, പലിശ നിരക്ക് എന്നിവ എന്‍റർ ചെയ്ത് വിശദമായ അമോർട്ടൈസേഷൻ ഷെഡ്യൂൾ നേടുക.
ഒരു ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് ലളിതമാണ്. നിങ്ങൾ വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ലോൺ തുക, റീപേമെന്‍റ് കാലയളവ്, ലോൺ പലിശ നിരക്ക് എന്നിവ തിരഞ്ഞെടുക്കാൻ സ്ലൈഡർ ഉപയോഗിക്കുക. നിങ്ങൾ ഈ മൂന്ന് ഇൻപുട്ടുകൾ തിരഞ്ഞെടുത്താൽ, നിങ്ങളുടെ ഇഎംഐ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്. ഈ ടൂളുകൾ സൗജന്യമായി ലഭ്യമാകുന്നതും എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാവുന്നതുമാണ്.