ഡോക്ടർ ലോൺ യോഗ്യതയും ഡോക്യുമെന്‍റുകളും

ഞങ്ങളുടെ ഡോക്ടർ ലോണിന് അപേക്ഷിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ അറിയാൻ വായിക്കുക.

യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും

താഴെപ്പറഞ്ഞിരിക്കുന്ന നാല് അടിസ്ഥാന മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കുന്നിടത്തോളം കാലം ഡോക്ടർക്ക് ഞങ്ങളുടെ ഡോക്ടർ ലോണിന് അപേക്ഷിക്കാം. അപേക്ഷാ പ്രോസസ് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഒരു കൂട്ടം ഡോക്യുമെന്‍റുകളും ആവശ്യമാണ്.

യോഗ്യതാ മാനദണ്ഡം

  • ദേശീയത: ഇന്ത്യൻ
  • പ്രായം: 22 വയസ്സ് മുതൽ 72 വയസ്സ് വരെ*
  • സിബിൽ സ്കോർ: 685 അല്ലെങ്കിൽ അതിൽ കൂടുതൽ
  • മെഡിക്കൽ രജിസ്ട്രേഷൻ: മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യേണ്ട ഡിഗ്രി

*നിങ്ങളുടെ കാലയളവിന്‍റെ അവസാനത്തിൽ പ്രായം 72 വയസ്സ് അല്ലെങ്കിൽ അതിൽ കുറവായിരിക്കണം.

രേഖകൾ

  • കെവൈസി ഡോക്യുമെന്‍റുകൾ - ആധാർ/പാൻ കാർഡ്/പാസ്പോർട്ട്/വോട്ടർ ഐഡി
  • മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

ഡോക്ടര്‍മാര്‍ക്കുള്ള ലോണ്‍ അപേക്ഷാ പ്രക്രിയ

ഒരു ഡോക്ടര്‍ ലോണിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1. ഈ പേജിലുള്ള 'അപേക്ഷിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പറും ഒടിപിയും എന്‍റർ ചെയ്യുക.
  3. നിങ്ങളുടെ അടിസ്ഥാന വ്യക്തിഗത, പ്രൊഫഷണൽ വിവരങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.
  4. ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ, ലോൺ തിരഞ്ഞെടുപ്പ് പേജിലേക്ക് പോകാൻ 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തുക എന്‍റർ ചെയ്യുക. ഞങ്ങളുടെ മൂന്ന് ഡോക്ടർ ലോൺ വേരിയന്‍റുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം - ടേം ലോൺ, ഫ്ലെക്സി ടേം ലോൺ, ഫ്ലെക്സി ഹൈബ്രിഡ് ലോൺ.
  6. റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക - നിങ്ങൾക്ക് 12 മാസം മുതൽ 96 മാസം വരെയുള്ള കാലയളവ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം - 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക’.
  7. കെവൈസി പൂർത്തിയാക്കി നിങ്ങളുടെ ഡോക്ടർ ലോൺ അപേക്ഷ സമർപ്പിക്കുക.

കുറിപ്പ്: കെവൈസി പ്രോസസ് പൂർത്തിയാക്കാൻ നിങ്ങളുടെ മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരുക്കി വെയ്ക്കുക.

അടുത്ത ഘട്ടങ്ങളിൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ഗൈഡ് ചെയ്യും. നിങ്ങളുടെ ഡോക്യുമെന്‍റുകളുടെ വെരിഫിക്കേഷന് ശേഷം ലോൺ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഡോക്ടർ ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള പരമാവധി കാലയളവ് എത്രയാണ്?

ബജാജ് ഫിൻസെർവ് 96 മാസം വരെയുള്ള ഫ്ലെക്‌സിബിൾ റീപേമെന്‍റ് കാലയളവ് ഓഫർ ചെയ്യുന്നു, അതിനാൽ നിങ്ങളുടെ ഡോക്ടർ ലോൺ സൗകര്യപ്രദമായി തിരിച്ചടയ്ക്കാം.

ബജാജ് ഫിൻസെർവ് ഡോക്ടർ ലോണിന് യോഗ്യത നേടാൻ ആവശ്യമായ സിബിൽ സ്കോർ എത്രയാണ്?

ഞങ്ങളുടെ ഡോക്ടർ ലോണിന് അപേക്ഷിക്കാൻ 685 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ ആവശ്യമാണ്.

എന്താണ് റീപേമെന്‍റിന്‍റെ രീതി?

എൻഎസിഎച്ച് മാൻഡേറ്റ് വഴി നിങ്ങളുടെ ഡോക്ടർ ലോൺ തിരിച്ചടയ്ക്കാം.

ഡോക്ടർ ലോൺ ലഭിക്കുന്നതിന് ഞാൻ എന്തെങ്കിലും സെക്യൂരിറ്റി നൽകേണ്ടതുണ്ടോ?

ഞങ്ങളുടെ ഡോക്ടർ ലോണിന് അപേക്ഷിക്കുന്നതിന് നിങ്ങൾ കൊലാറ്ററൽ അല്ലെങ്കിൽ സെക്യൂരിറ്റി നൽകേണ്ടതില്ല.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക