ഉയര്‍ന്ന റിട്ടേണുകള്‍ ലഭിക്കുന്ന ഏറ്റവും മികച്ച 10 നിക്ഷേപ ഓപ്ഷനുകള്‍

ഇന്നത്തെ ലോകത്ത്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും നിങ്ങളുടെ സ്വപ്നങ്ങളെ ഫലവത്താക്കുന്നതിനും പണം സമ്പാദിക്കുന്നത് പര്യാപ്തമല്ല. നിങ്ങൾ കഠിനമായി സമ്പാദിച്ച പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ വെറുതെ കിടക്കാൻ അനുവദിക്കുന്നതിനുപകരം, ഓഹരികൾ, ഇക്വിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ പോലുള്ള നിക്ഷേപ ഓപ്ഷനുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം.

നിരവധി നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണെങ്കിലും, ശരിയായത് തിരഞ്ഞെടുക്കുക എന്നത് ആശങ്കപ്പെടുത്തുന്നതാകാം. പരിഗണിക്കേണ്ട മികച്ച നിക്ഷേപ ഓപ്ഷനുകൾ തീരുമാനിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, വ്യത്യസ്ത തരം നിക്ഷേപങ്ങളെയും അവരുടെ റിട്ടേണുകളെയും സംബന്ധിച്ച് ഇതാ.

വ്യത്യസ്ത തരം നിക്ഷേപങ്ങൾ

നിക്ഷേപകർ സാധാരണയായി അവരുടെ റിസ്ക് അന്വേഷണത്തെ അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നു. അതിനാൽ, ഈ നിക്ഷേപങ്ങളെ വ്യത്യസ്ത റിസ്ക് ലെവലുകളായി തിരിച്ചിരിക്കുന്നു, അതിൽ കുറഞ്ഞ റിസ്ക്, മീഡിയം റിസ്ക്, ഉയർന്ന റിസ്ക് എന്നിവ ഉൾപ്പെടുന്നു. ഈ നിക്ഷേപ ഓപ്ഷനുകൾ വിശദമായി കാണുക:

ലോ റിസ്ക് നിക്ഷേപങ്ങൾ - ബിസിനസ്സിലെയോ സമ്പദ്‌വ്യവസ്ഥയിലെയോ മാറ്റങ്ങൾ പരിഗണിക്കാതെ സ്ഥിര വരുമാനം നൽകുന്ന ഉപകരണങ്ങളാണ് ഇവ. ബോണ്ടുകൾ, ഡിബെഞ്ചറുകൾ, ഫിക്സഡ് ഡിപ്പോസിറ്റ് എന്നിവ ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നു. പ്രത്യേക നിക്ഷേപ ഉപാധികൾ - PPF, EPF, SCSS, സുകന്യ സമൃദ്ധി, ദേശീയ സമ്പാദ്യ പദ്ധതി, മറ്റ് ചെറിയ പോസ്റ്റ് ഓഫീസ് സ്കീമുകൾ തുടങ്ങി പ്രത്യേക ആവശ്യങ്ങൾക്കായി സർക്കാർ ചട്ടപ്രകാരം സൃഷ്ടിച്ച ഇവ, റിട്ടേൺസ് ഉറപ്പാക്കുന്നതിനാൽ ലോ റിസ്കുള്ളവയാണ്. റിട്ടേൺസ് ആനുകാലികവും മുൻകൂട്ടി നിശ്ചയിച്ചതുമാണ്.

ഓഹരി വിപണിയിലെ വ്യതിയാനങ്ങളുമായി കുറഞ്ഞ റിസ്കുള്ള നിക്ഷേപ പദ്ധതികൾ ബന്ധിപ്പിച്ചിട്ടില്ല, കൂടാതെ ഇവ പൊതുവേ ഫൈനാൻഷ്യർമാർ നല്‍കുന്ന പലിശ നിരക്കുകൾക്കനുസൃതമായിരിക്കും. എന്നിരുന്നാലും, സുനിശ്ചിതമായ റിട്ടേൺസ് അവ പ്രദാനം ചെയ്യുന്നുണ്ട്.

ഗവൺമെൻ്റ് ബോണ്ടുകളും ലൈഫ് ഇൻഷുറൻസ് പോളിസികളും മികച്ച റിട്ടേൺസ് നല്‍കുന്നു, എന്നിരുന്നാലും, അവയ്ക്ക് ദീർഘമായ ലോക്ക് ഇൻ കാലാവധികളാണുള്ളത്. അതിനാല്‍ തന്നെ നിങ്ങൾക്ക് ഇത്തരം നിക്ഷേപ ഉപാധികളില്‍ നിന്നും മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിനായി ദീർഘകാലം കാത്തിരിക്കേണ്ടതായി വരും. പെട്ടെന്നുള്ള ലിക്വിഡിറ്റി, സുസ്ഥിരവും ഉയർന്നതുമായ റിട്ടേൺസ് പ്രദാനം ചെയ്യുന്ന ചുരുക്കം ചില കുറഞ്ഞ റിസ്കുള്ള നിക്ഷേപ ഉപാധികളിലൊന്നാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ.

ഇടത്തരം റിസ്കുള്ള നിക്ഷേപങ്ങൾ – ഇത്തരം നിക്ഷേപങ്ങളില്‍ നിശ്ചിതശതമാനം റിസ്ക് ഉണ്ടായിരിക്കും, എങ്കിലും അവയില്‍ നിക്ഷേപിക്കുവാൻ താല്‍പര്യപ്പെടുന്ന നിക്ഷേപകർക്ക് അവ ഉയർന്ന റിട്ടേൺസ് പ്രദാനം ചെയ്യുന്നു. ബാദ്ധ്യതയുള്ള ഫണ്ടുകൾ, ബാലൻസ്ഡ് മ്യൂച്വല്‍ ഫണ്ടുകൾ, ഇൻഡെക്സ് ഫണ്ടുകൾ എന്നിവ ഈ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം ഉപാധികൾക്ക് ബാദ്ധ്യതയുടേയും സുസ്ഥിരതയുടേയും ഘടകങ്ങൾ ബാധകമാണെങ്കിലും വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അവയുടേതായ ചടുലസ്വഭാവത്തിൻ്റെ പ്രഭാവത്തില്‍ അവരുടെ മുതല്‍ തുക കുതിച്ചുയരുവാൻ ഇടയുണ്ട്. ഈ സമ്പാദ്യങ്ങളില്‍ ക്രമമില്ലായ്മ ഉള്ളതിനാല്‍ ഇത്തരം നിക്ഷേപങ്ങളില്‍ നിന്നും നിശ്ചിതമായ ആദായം കൊയ്യുക സാദ്ധ്യമല്ല.

ഉയർന്ന റിസ്കുള്ള നിക്ഷേപങ്ങൾ – റിസ്ക് കൂടുതലാണെന്നതിനാല്‍ റിട്ടേൺസിന് പരിധികളില്ലാത്ത തരം നിക്ഷേപങ്ങളാണ് ഇത്തരം നിക്ഷേപങ്ങൾ. ഇവ കമ്പനികളുടെ ഓഹരികൾ, ഈക്വിറ്റി മ്യൂച്വല്‍ ഫണ്ടുകൾ, ഇരട്ട ഓഹരികൾ, അതിൻ്റെ ഘടകങ്ങൾ എന്നിവയാണ്. ഇത്തരം സംവിധാനങ്ങളില്‍ കമ്പനിയേയും ആന്തരിക ഘടനയേയും സംബന്ധിച്ച നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഉയർന്ന ലാഭം നല്‍കുവാനായേക്കും, എന്നാല്‍ അതോടൊപ്പം തന്നെ ഉയർന്ന നഷ്ടവും സംഭവിച്ചേക്കാം. ഇത്തരം നിക്ഷേപങ്ങളില്‍ റിട്ടേൺസിൻ്റെ അളവും സമയവും സുനിശ്ചിതമായി പറയുവാനാകില്ല. അതിനാല്‍ തന്നെ അവ ഉയർന്ന റിസ്കുള്ളവയാണ്.
 

ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സാദ്ധ്യതകൾ

ഇന്ത്യക്കാർ തങ്ങളുടെ സമ്പാദ്യത്തിനായി നോക്കുന്ന ടോപ് 10 നിക്ഷേപ ഓപ്ഷനുകൾ ഏതൊക്കെയെന്ന് നോക്കാം

 • ഓഹരികൾ – കമ്പനികളുടെ ഓഹരികൾ വാങ്ങുന്നത് ഒരു ഒറ്റത്തവണത്തെ നിക്ഷേപ പദ്ധതിയാണ്. നിങ്ങളുടെ പണം ഏതൊരു ബിസിനസ്സിലും നിക്ഷേപിക്കുവാൻ പറ്റിയ ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്നാണത്. ഓരോ നിക്ഷേപകരും വാങ്ങുന്നത് കമ്പനിയുടെ ഭാഗികമായ ഉടമസ്ഥതാ ഘടകങ്ങളാണ്. നിങ്ങൾക്ക് ഈ ഓഹരികൾ എല്ലാ കച്ചവടങ്ങളും ഇലക്ട്രോണിക്കലായി നടക്കുന്ന ഓഹരി വിപണികളില്‍ കച്ചവടം ചെയ്യുവാൻ സാധിക്കും. വാങ്ങുന്നതിന് ഏറ്റവും ലാഭകരമായതും എന്നാല്‍ ഏറ്റവും അപകടം പിടിച്ചതുമായ നിക്ഷേപ ഉപാധികളിലൊന്നാണ് ഇത്.
 • ഫിക്സഡ് ഡിപ്പോസിറ്റ് – നിശ്ചിത ഇടവേളകളിൽ നിശ്ചിത പലിശ നിങ്ങൾക്ക് ഉറപ്പുനൽകുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണിത്. ഇത് നിക്ഷേപത്തിനുള്ള ഓപ്ഷനുകളും പണമടയ്ക്കാനുള്ള ഫ്ലെക്സിബിലിറ്റിയും നൽകുന്നു. ബാങ്കുകളും NBFCകളും (നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനികളും) ഫിക്സഡ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. ഫിക്സഡ് ഡിപ്പോസിറ്റോടുകൂടിയ ഹ്രസ്വകാല നിക്ഷേപ പ്ലാനുകൾ നിങ്ങളുടെ ഫണ്ടുകളെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
 • മ്യൂച്വല്‍ ഫണ്ടുകൾ – ഇവ ഒരു ഫണ്ട് മാനേജർ നിയന്ത്രിക്കുന്ന സംഘടിത നിക്ഷേപ സംവിധാനങ്ങളാണ്, ഇതില്‍ ജനങ്ങളുടെ പണം സ്വരൂപിച്ച് വിവിധ കമ്പനികളുടെ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിച്ച് റിട്ടേൺസ് സ്വരൂപിക്കുന്നു. കുറച്ചു കുറവാണെങ്കിലും, റിസ്കിൻ്റെ കാര്യത്തില്‍ ഇവ ഓഹരികളോടൊപ്പം തന്നെ നില്‍ക്കുന്നു.
 • SCSS – 60 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കുള്ള ഒരു നിക്ഷേപ പദ്ധതിയാണ് മുതിർന്ന പൗരന്മാർക്കുള്ള സേവിംഗ്സ് സ്കീം. ഇത് ഗവൺമെൻ്റ് പ്രദാനം ചെയ്യുന്നതാണ്, റിട്ടയർ ചെയ്തവരുടെ ആവശ്യങ്ങൾക്കനുസൃതമായി രൂപീകരിക്കപ്പെട്ട ദീർഘകാല സേവിംഗ് പദ്ധതിയാണിത്. കാലാകാലം ഗവൺമെൻ്റുകൾ നിർദ്ദേശിക്കുന്നതിനനുസരിച്ച് ഉയർന്നതും സ്ഥിരമായതും ആയ പലിശ നിരക്കുകളാണ് ഈ നിക്ഷേപ പദ്ധതികളില്‍ നല്‍കപ്പെടുന്നത്.
 • PPF – ഇന്ത്യയിലെ തന്നെ ഏറ്റവും പൊതുവായതും കൂടുതല്‍ വിശ്വസ്തമായതും ആയ നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രോവിഡൻ്റ് ഫണ്ടുകൾ. ഇതില്‍ വാർഷികമായി പലിശ നല്‍കപ്പെടുന്നു, ഇതിന് നിക്ഷേപത്തുകയായി പ്രതിവർഷം 500 രൂപയെങ്കിലും ആവശ്യമാണ്. ഇതിൻ്റെ കാലാവധി 15 വർഷമാണ്, എങ്കിലും മുതല്‍ തുകയില്‍ നിന്നും ഭാഗികമായ പിൻവലിക്കലുകൾ വ്യത്യസ്ത ഘട്ടങ്ങളില്‍ അനുവദനീയമാണ്. ഇത്തരം നിക്ഷേപങ്ങളിലും ഗവൺമെൻ്റിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി കാലാകാലങ്ങളില്‍ ഉയർന്നതും സ്ഥിരമായതും ആയ പലിശ നിരക്കുകൾ നല്‍കപ്പെടുന്നുണ്ട്.

വിവിധ തരം നിക്ഷേപ സംവിധാനങ്ങളെക്കുറിച്ചുള്ള ഒരു താരതമ്യം ഇതാ.

ഇന്ത്യയിലെ ടോപ് 10 മികച്ച നിക്ഷേപ ഓപ്ഷനുകൾ

  റിസ്ക് കാലാവധി ലിക്വിഡിറ്റി റിട്ടേൺസ്
നേരിട്ടുള്ള ഈക്വിറ്റി ഉയർന്ന എപ്പോൾ വേണമെങ്കിലും വില്‍ക്കാവുന്നതാണ് ഉയർന്ന മാർക്കറ്റ് ലിങ്ക്ഡ്
ഈക്വിറ്റി മ്യൂച്വല്‍ ഫണ്ട് മിതമായ- ഉയർന്ന ഓപ്പൺ എൻഡ്* ഉയർന്ന മാർക്കറ്റ് ലിങ്ക്ഡ്
റിയല്‍ എസ്റ്റേറ്റ് ഉയർന്ന എപ്പോൾ വേണമെങ്കിലും വില്‍ക്കാവുന്നതാണ് കുറവ് മാർക്കറ്റ് ലിങ്ക്ഡ്
സ്വര്‍ണ്ണം കുറഞ്ഞത്- മിതമായ എപ്പോൾ വേണമെങ്കിലും വില്‍ക്കാവുന്നതാണ് വ്യതിചലിക്കുന്നു മാർക്കറ്റ് ലിങ്ക്ഡ്
PPF റിസ്ക് ഇല്ല 15 വർഷങ്ങൾ ഭാഗികമായ പിൻവലിക്കലുകൾ** 7.90 ശതമാനം
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് കുറവ് 7 ദിവസം മുതല്‍ 10 വർഷം വരെ പ്രിമെച്വർ നിർത്തലാക്കല്‍ വ്യതിചലിക്കുന്നു
ബാദ്ധ്യതയുള്ള ഫണ്ടുകൾ കുറഞ്ഞത് - ഉയർന്നത് ഓപ്പൺ എൻഡ് ഉയർന്ന മാർക്കറ്റ് ലിങ്ക്ഡ്
RBI ടാക്സ് ബാധകമായ ബോണ്ടുകൾ റിസ്ക് ഇല്ല 7 വർഷങ്ങൾ കുറവ് 7.75 ശതമാനം
NPS കുറഞ്ഞത് - ഉയർന്നത് തുടങ്ങുന്ന പ്രായത്തില്‍ നിന്നും 60 കുറവ് നിയന്ത്രിതം മാർക്കറ്റ് ലിങ്ക്ഡ്
മുതിർന്ന പൌരന്മാർക്കുള്ള സേവിങ് സ്കീം റിസ്ക് ഇല്ല 5 വർഷങ്ങൾ കുറവ് 8.05 ശതമാനം
*ELSS ല്‍ 3-വർഷമാണ് ലോക്ക്-ഇൻ **വ്യവസ്ഥകൾ ബാധകം
സ്വർണം നേരിട്ട് വെച്ചിട്ടുള്ളവ, സ്വർണ്ണ പത്രങ്ങൾ, ബാദ്ധ്യതാ ഫണ്ടുകൾ എന്നിവയുടെ ദീർഘ കാലാവധി 3 വർഷമാണ്. റിയല്‍ എസ്റ്റേറ്റിന് ദീർഘ കാലാവധി 2 വർഷമാണ്

ബജാജ് ഫിനാൻസ് FD എന്തു കൊണ്ടാണ് ഏറ്റവും മികച്ച നിക്ഷേപ ഉപാധിയായി മാറുന്നത് ?

വിവിധ ഓപ്ഷനുകൾ നോക്കുമ്പോൾ, FD എല്ലാവർക്കുമുള്ള നിക്ഷേപത്തിന്‍റെ പ്രിയപ്പെട്ട ചോയിസാണ്. സൌകര്യവും ഫ്ലെക്സിബിലിറ്റിയും വിവിധ ഓപ്ഷനുകളും കൊണ്ട്, എല്ലാ പ്രായത്തിലും വരുമാന നിലവാരത്തിലും ഉള്ള നിക്ഷേപകർക്ക് FD ഒരു അനുഗ്രഹമാണ്. ഓരോ ബാങ്കിന്‍റെയും സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സാഹചര്യത്തിൽ ബാങ്ക് FD നിയന്ത്രിക്കുമ്പോൾ, കമ്പനി FD ബാങ്ക് FD യേക്കാൾ ഉയർന്ന പലിശ നൽകുന്നു. ബജാജ് ഫിനാൻസ് FD നിങ്ങളുടെ സമ്പാദ്യത്തിന് സുരക്ഷിതവും സ്ഥിരതയുള്ളതുമായ വളർച്ച വാഗ്ദാനം ചെയ്യുന്നു. ഇനിപ്പറയുന്ന കാരണങ്ങളാൽ എല്ലാ വിഭാഗങ്ങളിലുമുള്ള നിക്ഷേപകർക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണിത്:

 • High Interest Rates - The interest rate offered is one of the highest in the Indian financial market. It is usually 1-2% higher than bank FD at the same tenor. Bajaj Finance FD offers 8.35% interest rate for 3-5 years. FD interest rate for senior citizens is 0.25% higher than regular FD interest rate. Also, you can earn an additional 0.10% on renewals.
 • ക്രെഡിറ്റ് റേറ്റിംഗ് - ICRA യുടെ MAAA (സ്റ്റേബിൾ) റേറ്റിങും CRISILൻ്റെ FAAA/സ്റ്റേബിൾ റേറ്റിംഗും ഉള്ളതിനാല്‍ നിങ്ങളുടെ നിക്ഷേപത്തിൻ്റെ സുരക്ഷയുടേയും സുസ്ഥരതയുടേയും കാര്യത്തില്‍ യാതൊരു വിധ ആശങ്കകളും വേണ്ട.
 • സഞ്ചിതവും അസഞ്ചിതവും ആയ ഓപ്ഷനുകൾ - നിങ്ങൾക്ക് നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പലിശ വരവുകളുടെ കാര്യത്തില്‍ സഞ്ചിതമോ അസഞ്ചിതമോ ആയ വ്യവസ്ഥകൾ തിരഞ്ഞെടുക്കാവുന്നതാണ്. സഞ്ചിത വ്യവസ്ഥയില്‍ മുതല്‍ തുകയില്‍ പലിശ തുക ചേർന്നു കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ പലിശ നിങ്ങൾക്ക് നേടാനാകും. ദീർഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുക സ്വരൂപിക്കുന്നതിന് ഏറ്റവും പറ്റിയ മാർഗം ഇതാണ്. അസഞ്ചിത വ്യവസ്ഥയില്‍ നിങ്ങളുടെ ചിലവുകൾ നിറവേറ്റുവാനായി നിശ്ചിത ഇടവേളകളില്‍ പലിശ ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് – പ്രതിമാസം, ത്രൈമാസികം അല്ലെങ്കില്‍ വാർഷികം എന്നിവയാണവ.
 • Ease of laddering - Bajaj Finance FD can be utilized with laddering – you can make multiple FDs at fixed intervals to achieve maturity in a continuous stream. You can choose tenor between 12 months to 60 months tenor to suit your needs.
 • ഏറ്റവും കുറഞ്ഞ നിക്ഷേപ തുക - നിങ്ങളുടെ ബഡ്ജറ്റിനെ താളം തെറ്റിക്കാതെ തന്നെ നിങ്ങൾക്ക് കുറഞ്ഞ തുകയായ രൂ.25,000 വെച്ച് നിക്ഷേപം തുടങ്ങാവുന്നതാണ്.
 • FDയിന്മേലുള്ള ലോൺ - നിങ്ങൾക്ക് നിങ്ങളുടെ FDയിന്മേല്‍ ഒരു ലോൺ എടുക്കാവുന്നതാണ്, ഇത് ലിക്വിഡിറ്റി പ്രദാനം ചെയ്യുന്നതോടൊപ്പം അത്യാഹിത ഘട്ടങ്ങളില്‍ നിങ്ങൾക്ക് പണം ലഭിക്കുമെന്നും ഉറപ്പു നല്‍കുന്നു.

രൂ. 5 കോടി വരെയുള്ള ഡിപ്പോസിറ്റുകൾക്ക് സാധുതയുള്ള വാർഷിക പലിശ നിരക്ക് (w.e.f 05 മാർച്ച് 2020)

കാലയളവ് മാസങ്ങളിൽ കുറഞ്ഞ നിക്ഷേപം (രൂപയിൽ) സഞ്ചിതം അസഞ്ചിതം
പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം
12 – 23 25,000 7.60% 7.35% 7.39% 7.46% 7.60%
24 – 35 7.65% 7.39% 7.44% 7.51% 7.65%
36 - 47 7.70% 7.44% 7.49% 7.56% 7.70%
48 - 60 7.80% 7.53% 7.58% 7.65% 7.80%

നിരക്ക് ആനുകൂല്യങ്ങള്‍ അടിസ്ഥാനമാക്കിയ കസ്റ്റമര്‍ വിഭാഗം (മുതല്‍ നിലവില്‍. 05 മാർച്ച്‎ 2020):

+ മുതിർന്ന പൗരന്മാർക്ക് 0.25%

+ ബജാജ് ഗ്രൂപ്പ് ജീവനക്കാർക്കും , ബജാജ് ഫൈനാൻസ് ലിമിറ്റഡിൻ്റെ കസ്റ്റമേഴ്സിനും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസിൻ്റെ നിലവിലുള്ള പോളിസി ഹോൾഡേഴ്സിനും 0.10%

പുതുക്കൽ:

+ഡിപ്പോസിറ്റ് ചെയ്ത സമയത്തുള്ള നിരക്കിനേക്കാളും 0.10% കൂടുതല്‍

 

പ്രത്യേക ടെനോർ സ്കീമിന് പുറമേ, നിലവിലുള്ള ഉപഭോക്താക്കൾക്കോ ​​ബജാജ് ഫിൻ‌സെർവ് ജീവനക്കാർക്കോ 0.10% ഉയർന്ന പലിശനിരക്കിൽ നിന്ന് പ്രയോജനം നേടാം, കൂടാതെ മുതിർന്ന പൗരന്മാർക്ക് അവരുടെ ഫിക്സഡ് ഡിപ്പോസിറ്റിൽ 0.25% ഉയർന്ന പലിശനിരക്ക് ലഭ്യമാക്കാം.

 

എങ്ങനെ നിക്ഷേപിക്കാം?

എവിടെ നിക്ഷേപിക്കണം എന്നതിനൊപ്പം ആളുകൾ ചോദിക്കുന്ന ഏറ്റവും അടിസ്ഥാന ചോദ്യങ്ങളിൽ ഒന്നാണിത്. ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരം നിങ്ങളുടെ വരുമാനത്തെയും ചെലവിനെയും ആശ്രയിച്ചിരിക്കുന്നു. ആദ്യം, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും ഓരോ ടൈം ഫ്രെയിമിലും നിങ്ങൾക്ക് എത്ര പണം ആവശ്യമാണെന്നും വിശകലനം ചെയ്യുക. നിങ്ങളുടെ പോർട്ട്ഫോളിയോയുടെ ഒരു നിശ്ചിത ഭാഗം എല്ലായ്പ്പോഴും ഫിക്സഡ് ഡിപ്പോസിറ്റ് പോലുള്ള സ്ഥിരവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷനിലായിരിക്കണം. നിങ്ങൾക്ക് ഓരോ ടൈം ഫ്രെയിമിനും തുക നിർണ്ണയിക്കാനും നിക്ഷേപിക്കാനും കഴിയും.

ഇപ്പോൾ നിങ്ങളുടെ വീടിന്‍റെ സൌകര്യത്തിൽ നിന്ന് ഫിക്സഡ് ഡിപ്പോസിറ്റിൽ ഒരു ഓൺലൈൻ നിക്ഷേപം നടത്താം. നിങ്ങള്‍ക്ക് ഏറ്റവും മികച്ച ലഭ്യമായ ഓപ്ഷനുകള്‍ കണ്ടെത്താനും നിക്ഷേപം ആരംഭിക്കാനും ഒരു വലിയ റിസര്‍ച്ച് നടത്തുക. എല്ലാ ഭാവുകങ്ങളും!

FDയിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? ഒരു FD അക്കൗണ്ട് എങ്ങനെ തുറക്കാം എന്ന് കണ്ടെത്തുക.

നിക്ഷേപത്തെക്കുറിച്ചുള്ള കൂടുതല്‍ ആശയങ്ങൾ, എങ്ങിനെയാണ് നിക്ഷേപം നടത്തേണ്ടത്, മറ്റ് ആവശ്യകതകൾ എന്നിവയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങൾക്കായി ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

ഫിക്സഡ് ഡിപ്പോസിറ്റ് കാല്‍ക്കുലേറ്റര്‍

നിക്ഷേപ തുക

ദയവായി നിക്ഷേപ തുക രേഖപ്പെടുത്തുക

ദയവായി നിക്ഷേപ തുക രേഖപ്പെടുത്തുക

നിക്ഷേപ നിരക്ക്

ദയവായി നിക്ഷേപ നിരക്ക് നല്‍കുക

നിക്ഷേപ ടെനര്‍

ദയവായി നിക്ഷേപ കാലയളവ് എന്‍റർ ചെയ്യുക

ഫിക്സഡ് ഡിപ്പോസിറ്റ് റിട്ടേണുകൾ

 • പലിശ നിരക്ക് :

  0%

 • പലിശ പേഔട്ട് :

  Rs.0

 • മെച്യൂരിറ്റിയാകുന്നത് :

  --

 • മെച്യൂരിറ്റി തുക :

  Rs.0

വേഗത്തിലുള്ള നിക്ഷേപത്തിന് ദയവായി താഴെയുള്ള വിവരങ്ങൾ പൂരിപ്പിക്കുക

പൂർണ പേര്*

ആദ്യ പേര് എന്‍റർ ചെയ്യുക

മൊബൈല്‍ നമ്പര്‍*

ദയവായി മൊബൈൽ നമ്പർ എന്‍റർ ചെയ്യുക

നഗരം*

ദയവായി നഗരം എന്‍റർ ചെയ്യുക

ഇമെയിൽ ഐഡി*

ദയവായി ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

കസ്റ്റമർ തരം*

ദയവായി കസ്റ്റമർ തരം എന്‍റർ ചെയ്യുക

നിക്ഷേപ തുക*

ദയവായി നിക്ഷേപ തുക രേഖപ്പെടുത്തുക

ദയവായി നിക്ഷേപ തുക രേഖപ്പെടുത്തുക

നിബന്ധനകളും വ്യവസ്ഥകളും ഞാൻ അംഗീകരിക്കുന്നു

ദയവായി പരിശോധിക്കുക