ബജാജ് ഫിൻസെർവ് ക്രെഡിറ്റ് സംബന്ധമായ തർക്കങ്ങൾ

ക്രെഡിറ്റ് ബ്യൂറോകൾ (സിബിൽ, CRIF, എക്സ്പീരിയൻ, ഇക്വിഫാക്സ്) വായ്പക്കാർക്ക് ആവശ്യമായ ക്രെഡിറ്റ് വിവരങ്ങൾ നൽകുന്നു. ഈ സ്ഥാപനങ്ങൾ വായ്പക്കാർക്ക് അവരുടെ മുന്‍കാല റീപേമെന്‍റ് ചരിത്രം (ക്രെഡിറ്റ് കാർഡ് പേമെന്‍റ്, ലോൺ പേമെന്‍റ് മുതലായവ) അനുസരിച്ച് അവരുടെ ക്രെഡിറ്റ് ക്ഷമത, സാമ്പത്തിക അച്ചടക്കം എന്നിവ കണക്കാക്കി സ്കോറുകൾ നൽകുന്നു.

അതിനാൽ, ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നതിനും നെഗറ്റീവ് ഇംപാക്ട് ഒഴിവാക്കുന്നതിനും തിരിച്ചടവ് യഥാസമയം നടത്താൻ ഞങ്ങള്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. കൃത്യമായി പേമെന്‍റ് നടത്താന്‍, അത് അടയ്ക്കേണ്ടതിന് മുമ്പ് ബിഎഫ്എൽ ഒരു തവണയെങ്കിലും ഉപഭോക്താക്കളെ ഓര്‍മിപ്പിക്കാറുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് അവരുടെ ബജാജ് ഫൈനാൻസ് ബ്യൂറോ അപ്ഡേറ്റുകൾ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം നേരിടുകയോ അല്ലെങ്കിൽ ബജാജ് ഫൈനാൻസ് ലിമിറ്റഡിലെ തങ്ങളുടെ ലോൺ അക്കൗണ്ടുമായി ബന്ധപ്പെട്ട ക്രെഡിറ്റ് റെക്കോർഡുകളിൽ പരാതികൾ ഉണ്ടാകുകയോ ചെയ്താൽ, അവരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ മാര്‍ഗ്ഗത്തില്‍ അവർക്ക് ഞങ്ങളെ ബന്ധപ്പെടാം. പുതിയ ഉപഭോക്താക്കൾക്ക് wecare@bajajfinserv.in ല്‍ ഞങ്ങൾക്ക് ഇമെയിൽ അയക്കാം.

സിബിൽ സ്കോറിനെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ

 • മോശമായ തിരിച്ചടവ് ചരിത്രം

ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍ സംഗ്രഹിക്കുന്നത് അയാളുടെ തിരിച്ചടവ് ചരിത്രവും, മുന്‍കാലത്ത് കടങ്ങള്‍ എത്ര കൃത്യമായി തിരിച്ചടച്ചെന്നും ആണ്. മുടക്കം വരുത്തിയത് അഥവാ ലേറ്റ് പേമെന്‍റ് നിരക്ക് കൂടിയാല്‍, ക്രെഡിറ്റ് സ്കോർ കുറയും. കാരണം, കടം അടയ്ക്കാതിരുന്നാല്‍, അയാള്‍ക്ക്‍/അവര്‍ക്ക് എടുത്ത വായ്പ്പ മാനേജ് ചെയ്യാൻ കഴിയില്ലെന്നാണ് അത് സൂചിപ്പിക്കുക.

 • പല ലോൺ അന്വേഷണങ്ങൾ

വായ്പക്കാരൻ ചുരുങ്ങിയ സമയത്തിനുള്ളിൽ പല ക്രെഡിറ്റ് അപേക്ഷകൾ നടത്തിയാല്‍, അത് അയാളുടെ/അവരുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും. അതിനാൽ, യോഗ്യതാ മാനദണ്ഡങ്ങള്‍ എല്ലാം നിറവേറ്റുന്നുണ്ടെന്ന് ഉറപ്പില്ലെങ്കില്‍ ലോൺ എന്‍ക്വയറി നടത്താതിരിക്കുന്നതാണ് ബുദ്ധി.

 • ഉയർന്ന ക്രെഡിറ്റ് വിനിയോഗ അനുപാതം

നല്‍കിയ വായ്പ്പ പരമാവധി പരിധിയില്‍ വിനിയോഗിച്ചാല്‍, അത് സിബില്‍ സ്കോറിന് ദോഷകരമാകാം. വായ്പക്കാരന്‍റെ ക്രെഡിറ്റ് വിനിയോഗം ഒരു നിശ്ചിത പരിധി കവിഞ്ഞാല്‍, അത് നിരുത്തരവാദപരമായ സാമ്പത്തിക നടപടിയായാണ് ലെന്‍ഡര്‍ കാണുക. അതിനാൽ, വായ്പക്കാർ ക്രെഡിറ്റ് വിനിയോഗ അനുപാതം നിശ്ചിത പരിധിയില്‍ നിർത്തേണ്ടത് അനിവാര്യമാണ്.

 • മോശം ക്രെഡിറ്റ് മിക്സ്

ഒരു നിശ്ചിത കാറ്റഗറി ഫൈനാന്‍ഷ്യല്‍ പ്രോഡക്ടില്‍ മാത്രം വായ്പ എടുക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും. മാത്രമല്ല, അത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തില്ല. അതേസമയം, സെക്യുവേർഡ്, അൺസെക്യുവേർഡ് ഫൈനാൻഷ്യൽ പ്രോഡക്ടുകള്‍ ഉൾപ്പെടെ വ്യത്യസ്ത തരം വായ്പ്പ എടുക്കുന്നതും, അവ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതും ക്രെഡിറ്റ് സ്കോറിന് നല്ലതാണ്.

ബജാജ് ഫൈനാൻസില്‍ പരാതി ഉന്നയിക്കാനുള്ള മാർഗ്ഗങ്ങൾ

ബജാജ് ഫൈനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട ലോണുകൾക്കുള്ള ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ടുകളിൽ എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയാൽ, ആ ആശങ്ക അഥവാ പ്രശ്നം ഉന്നയിക്കാന്‍ വായ്പ്പക്കാര്‍ക്ക് ഞങ്ങളെ ബന്ധപ്പെടാന്‍ പല മാർഗ്ഗങ്ങൾ ഉണ്ട്:

 • നിലവിലുള്ള ബജാജ് ഫിൻസെർവ് ഉപഭോക്താക്കൾക്ക് ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് പോർട്ടലിലെ എന്‍റെ അക്കൗണ്ട് സന്ദർശിച്ച് ഞങ്ങളുടെ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത കോൺടാക്റ്റ് നമ്പർ വഴി ഒടിപി ജനറേറ്റ് ചെയ്ത് ലോഗിൻ ചെയ്‌ത് അല്ലെങ്കിൽ കസ്റ്റമർ ഐഡി വഴിയോ പാസ്സ്‌വേർഡ് വഴിയോ സിബിൽ തർക്കങ്ങൾ ഉന്നയിക്കാം. പോർട്ടലിൽ വിജയകരമായി ലോഗിൻ ചെയ്‌ത ശേഷം, നിങ്ങളുടെ സിബിൽ വിശദാംശങ്ങളെക്കുറിച്ച് ഒരു അഭ്യർത്ഥന ഉന്നയിക്കാം. തുടർന്ന്, നിങ്ങൾ ചെയ്യേണ്ടത് "സിബിൽ" എന്ന ചോദ്യ തരവും നിങ്ങൾക്ക് പ്രസക്തമായ ഒരു ചോദ്യ വിവരണവും തിരഞ്ഞെടുക്കുക എന്നതാണ്.
 • നിങ്ങൾ നിലവില്‍ ബജാജ് ഫിൻസെർവ് കസ്റ്റമർ അല്ലെങ്കിൽ, ഇമെയിൽ (wecare@bajajfinserv.in) പോലുള്ള വിവിധ മാര്‍ഗ്ഗത്തിലൂടെ ഞങ്ങളെ ബന്ധപ്പെടാം
 • പകരം, അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കാന്‍ നിങ്ങൾക്ക് ഓപ്ഷൻ ഉണ്ട്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ബ്യൂറോ റിപ്പോർട്ടിൽ പിശക് കണ്ടെത്തിയാൽ ഞാൻ എന്ത് ചെയ്യണം?

ബജാജ് ഫൈനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട ലോണുകൾക്കായി വായ്പയെടുക്കുന്നവർ അവരുടെ ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ടുകളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തുകയും അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ സർവീസ് പോർട്ടലിലെ എന്‍റെ അക്കൗണ്ട്-ലേക്ക് ലോഗിൻ ചെയ്യാം, കൂടാതെ ഞങ്ങളുടെ സേവന ദാതാക്കളുമായി നിങ്ങളുടെ ആശങ്ക ഉന്നയിക്കുകയും ചെയ്യാം. കൂടാതെ, നിങ്ങൾ ബജാജ് ഫൈനാൻസിന്‍റെ നിലവിലുള്ള ഉപഭോക്താവല്ലെങ്കിൽ, ഒന്നിലധികം ചാനലുകളിലൂടെ നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാനാകും.

സിബിൽ തർക്കവുമായി ബന്ധപ്പെട്ട് എനിക്ക് ചോദ്യം ഉന്നയിക്കാവുന്ന വിവിധ സന്ദർഭങ്ങൾ ഏതൊക്കെയാണ്?

സിബിൽ റിപ്പോർട്ടിലോ സ്കോറിലോ ഉള്ള തർക്കം താഴെപ്പറയുന്ന സന്ദര്‍ഭങ്ങലില്‍ ഉന്നയിക്കാം:

 • ഉടമസ്ഥതാ വ്യത്യാസങ്ങൾ: നിങ്ങളുടെ അക്കൗണ്ടിൽ തെറ്റായ ലോൺ ടാഗ് ചെയ്തു
 • കൃത്യമല്ലാത്ത കുടിശ്ശിക
 • പേമെന്‍റ് ഹിസ്റ്ററി കൃത്യമല്ല
 • ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട്
ഞാന്‍ കുടിശ്ശിക തീര്‍പ്പാക്കി, ലോണ്‍ ക്ലോസ് ചെയ്താല്‍, എന്‍റെ സിബിൽ സ്കോര്‍ എപ്പോഴാണ് അപ്ഡേറ്റ് ചെയ്യുന്നത്

ക്രെഡിറ്റ് സ്കോർ ക്രമേണ മെച്ചപ്പെടും. മാത്രമല്ല, ഓരോ ഇഎംഐ അടക്കുമ്പോഴും ഇടയ്ക്കിടെ സ്കോർ നോക്കുന്നത് നല്ല കാര്യമല്ല, അത് നിങ്ങളുടെ സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിക്കും. കസ്റ്റമറിന്‍റെ ലോൺ സ്റ്റാറ്റസും പേമെന്‍റ് സ്റ്റാറ്റസും സംബന്ധിച്ച് ബജാജ് ഫൈനാൻസ് മാസത്തിൽ ഒരു തവണ സിബിൽ-ന് അപ്ഡേറ്റ് അയക്കും.

എന്‍റെ സിബിൽ സ്കോർ എവിടെയാണ് കാണാൻ കഴിയുക?

ബജാജ് ഫൈനാൻസ് സിബിൽ സ്കോർ പേജ് സന്ദർശിച്ച് സിബിൽ സ്കോർ ഫ്രീയായി കാണാൻ കഴിയും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക