3 ലളിത ഘട്ടങ്ങളിൽ നിങ്ങളുടെ CIBIL സ്കോർ നേടുക
-
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എന്റർ ചെയ്യുക
നിങ്ങളുടെ ID പ്രൂഫുമായി ഒത്തുപോകുന്നുവെന്ന് ഉറപ്പാക്കുക -
നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുക
നിങ്ങളുടെ മൊബൈൽ നമ്പറിലും ഇമെയിൽ ID യിലും അയച്ച OTP സ്ഥിരീകരിക്കുക -
നിങ്ങളുടെ CIBIL റിപ്പോർട്ട് കാണുക
നിങ്ങൾക്കായ് ഒരുക്കിയ മികച്ച ലോൺ ഓഫറുകൾ നോക്കുക
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

FAQകൾ
നിങ്ങളുടെ CIBIL സ്കോർ മൂന്നക്ക നമ്പറാണ്, ഇത് 300 മുതൽ 900 വരെയാണ്, അത് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയുടെ അളവായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് ചരിത്രവും നിങ്ങളുടെ CIBIL റിപ്പോർട്ടിൽ കണ്ടെത്തിയ വിശദാംശങ്ങളും പരിഗണിച്ചതിന് ശേഷം സ്കോർ ലഭിക്കുന്നതാണ്, ഇത് ട്രാൻസ്‌യൂണിയൻ CIBIL റെക്കോർഡ് ആയി നിലനിർത്തുന്നു.
നിങ്ങള്‍ക്ക് അപ്രൂവല്‍ നല്‍കുന്നതിന് മുമ്പ് ലോണ്‍ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവ് വെരിഫൈ ചെയ്യുന്നതിന് നിങ്ങളുടെ CIBIL സ്കോര്‍ പരിശോധിക്കുന്നു. നിങ്ങള്‍ 900-ന്റെ ക്രെഡിറ്റ് സ്കോറിന്റെ അടുത്താണ്, നിങ്ങളുടെ ലോണിന് എളുപ്പത്തില്‍ അപ്രൂവല്‍ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ മികച്ചതാണ്. 300 നോട് അടുത്തുള്ള സ്കോർ മോശമായി കണക്കാക്കപ്പെടുന്നു.
മിക്ക ലെൻഡേർസിനും, പേഴ്സണൽ ലോൺ അപ്രൂവ് ചെയ്യാനുല്ള മിനിമം CIBIL സ്കോർ 750 ആണ്. അതിൽ കൂടിയ CIBIL സ്കോർ ഉള്ളത് നിങ്ങൾക്ക് പേഴ്സണൽ ലോൺ കിട്ടാനുള്ള സാധ്യത മെച്ചപ്പെടുത്തും. എന്നാൽ, കുറഞ്ഞ സ്കോർ ഫൈനാൻസ് കിട്ടാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.
നല്ല CIBIL സ്കോർ നിലനിർത്താൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏതാനും ലളിതമായ ടിപ്സ് ഇതാ:
- നല്ല ട്രാക്ക് റെക്കോർഡ് ഉണ്ടാക്കുന്നതിന് നിങ്ങളുടെ മാസ തവണകൾ യഥാസമയം അടയ്ക്കുക
- ക്രെഡിറ്റ് കാർഡ് ശ്രദ്ധിച്ച് മാനേജ് ചെയ്യുക, പേമെന്‍റ് റിമൈൻഡർ സെറ്റ് ചെയ്യുക, ഉപയോഗം പരിമിതപ്പെടുത്തുക
- ദീർഘമായ ലോൺ കാലയളവ് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക, നിങ്ങൾക്ക് സാധ്യമാകുമ്പോൾ പാർട്ട്-പ്രീപേമെന്‍റുകൾ നടത്താൻ ശ്രമിക്കുക
നിങ്ങൾക്ക് താഴ്ന്ന CIBIL സ്കോർ ആണെങ്കിൽ, അത് തീർച്ചയായും മെച്ചപ്പെടുത്താൻ കഴിയും. ഇതാ ചില പൊടിക്കൈകൾ:
- ഉടനെ എപ്പോഴെങ്കിലും വായ്പ്പ എടുക്കേണ്ടി വരുമോയെന്ന് ഉറപ്പില്ലെങ്കിൽ ഒരു ലോണിന് കോ-സൈനർ ആകുന്നത് ഒഴിവാക്കുക
- കൂടുതൽ കടം നേടാൻ ഒഴിവാക്കുക
- നിങ്ങളുടെ എല്ലാ EMIകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും സമയത്ത് തിരിച്ചടയ്ക്കാൻ ഉറപ്പാക്കുക
- നിങ്ങളുടെ ലോൺ മാനേജ് ചെയ്യാൻ ആവശ്യമുള്ളപ്പോൾ ഡെബ്റ്റ് കൺസോളിഡേഷൻ ലോൺ ഉപയോഗിക്കുക
- ലോൺ എടുക്കുമ്പോൾ ജാഗ്രത വേണം, ശരിയായ റീപേമെന്‍റ് പ്ലാൻ എപ്പോഴും ഉണ്ടായിരിക്കുകയും വേണം
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ.
ബജാജ് ഫിൻസെർവ് വെബ്‍സൈറ്റിൽ നിങ്ങളുടെ CIBIL സ്കോർ സൗജന്യമായി പരിശോധിക്കാം (കൺസ്യൂമർ ലോഗിൻ അല്ലെങ്കിൽ രജിസ്ട്രേഷൻ ആവശ്യമില്ല).
നിങ്ങൾ ഈ മൂന്ന് ലളിതമായ ഘട്ടങ്ങൾ പിന്തുടർന്നാൽ മതി:
ഘട്ടം 1: നിങ്ങളെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ നൽകുക
ഘട്ടം 2: നിങ്ങളുടെ മൊബൈൽ നമ്പറിലും ഇമെയിൽ ID യിലും അയച്ച OTP സ്ഥിരീകരിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുക
ഘട്ടം 3: നിങ്ങളുടെ CIBIL സ്കോർ, റിപ്പോർട്ട് പരിശോധിക്കുക.
ഇത് സൗജന്യമാണ്, ഇത് വളരെ എളുപ്പമാണ്. മികച്ച പാർട്ട്?? ബജാജ് ഫിൻസെർവ് വെബ്‍സൈറ്റിൽ നിങ്ങളുടെ CIBIL സ്കോർ പരിശോധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നില്ല!
നിങ്ങളുടെ സ്വന്തം CIBIL സ്കോർ പരിശോധിക്കുമ്പോൾ, ഇത് ഒരു "സോഫ്റ്റ് ഇൻക്വയറി" ആയി പരിഗണിക്കുന്നു, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ നെഗറ്റീവ് സ്വാധീനം ഉണ്ടാക്കില്ല. എന്നിരുന്നാലും, ഒരു ലെന്‍ഡര്‍ അല്ലെങ്കില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഇഷ്വര്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് CIBIL നോട് അഭ്യര്‍ത്ഥിച്ചാൽ (സാധാരണയായി ലോണ്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന് വേണ്ടി നിങ്ങളെ പരിഗണിക്കുമ്പോള്‍), ഇത് ഒരു "ഹാര്‍ഡ് ഇന്‍ക്വയറി" എന്ന് കണക്കാക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന്‍റെ അന്വേഷണ വിഭാഗത്തിൽ ഹാർഡ് ഇൻക്വയറി റെക്കോർഡ് ചെയ്യുന്നു.
മൾട്ടിപ്പിൾ ഹാർഡ് ഇൻക്വയറികൾ, താരതമ്യേന കുറഞ്ഞ കാലയളവിൽ ചെയ്തിട്ടുണ്ടെങ്കിൽ, "ക്രെഡിറ്റ് ഹംഗ്രി ബെഹേവിയർ" എന്നാണ് വിളിക്കുക, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് ദോഷമായേക്കാം. എന്നാൽ ഒരു സോഫ്റ്റ് അന്വേഷണം, ഒരു വർഷത്തിൽ ഒരിക്കൽ, ഒരു പ്രധാനപ്പെട്ട സാമ്പത്തിക ശീലമാണ്.
നിങ്ങൾക്ക് അറിയാവുന്നതുപോലെ , നിങ്ങളുടെ CIBIL സ്കോർ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത അളക്കുന്നു. നിങ്ങളുടെ ലെൻഡർ നിങ്ങളുടെ സ്കോർ നോക്കുന്നത് പല കാരണങ്ങളാലാണ്,
ഉൾപ്പെടുന്നു:
- നിങ്ങളുടെ ക്രെഡിറ്റ് റെക്കോർഡും ചരിത്രവും പരിശോധിക്കാൻ
- ലോൺ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി അളക്കാൻ
- നിങ്ങളുടെ ക്രെഡിറ്റ് ബാലൻസ് റിവ്യൂ ചെയ്യുന്നതിനും നിങ്ങളുടെ പ്രൊഫൈലിന്‍റെ റിസ്ക് ലെവൽ അറിയുന്നതിനും
- നിങ്ങൾ ലെൻഡർ ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ
- നിങ്ങൾക്ക് അനുയോജ്യമായ ലോൺ തുകയും പലിശ നിരക്കും ലഭിക്കുന്നതിന്
അതിനാൽ, നിങ്ങളുടെ CIBIL സ്കോർ നിങ്ങളുടെ ഫൈനാൻഷ്യൽ ആരോഗ്യം മാനേജ് ചെയ്യാൻ സഹായിക്കുന്നതിന് പ്രധാന ഉപാധിയാണ്.
ലേഖനങ്ങൾ

CIBIL സ്കോറിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
കൂടുതൽ വായിക്കുക
ഹെൽത്ത് EMI നെറ്റ്വർക്ക് കാർഡിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
കൂടുതൽ വായിക്കുക
ശേഷിക്കുന്ന കടം നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കുന്നു
കൂടുതൽ വായിക്കുക
നിങ്ങളുടെ CIBIL സ്കോർ എങ്ങനെ പരിശോധിക്കാം
കൂടുതൽ വായിക്കുക