ഇമേജ്

ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ്

ഹെല്‍ത്ത് ഇൻഷുറൻസ് ടോപ്‌-അപ്

മെഡിക്കൽ ബില്ലുകൾക്ക് പരിരക്ഷ നല്‍കാന്‍ നിങ്ങളുടെ നിലവിലെ ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി മതിയാകുന്നില്ലേ? ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള നിന്ന് ടോപ്പ്-അപ്പ് ഹെല്‍ത്ത് ഇൻഷുറൻസ് മുഖേന അധിക ആരോഗ്യ പരിരക്ഷ നേടുക. ഏതെങ്കിലും തരത്തിലുള്ള അസുഖം അല്ലെങ്കിൽ അപകടങ്ങളിൽ നിന്ന് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുക. താങ്ങാവുന്ന പ്രീമിയം തുക അടച്ചുകൊണ്ട് വർദ്ധിക്കുന്ന ചികിത്സാ ചെലവിന്മേൽ അധിക പരിരക്ഷ നേടുക.

സവിശേഷതകളും ആനുകൂല്യങ്ങളും

 • കൂടുതൽ പരിരക്ഷ

  നിങ്ങളുടെ നിലവിലുള്ള ഹെല്‍ത്ത് ഇൻഷുറൻസ് പോളിസിയിൽ അധിക പരിരക്ഷ ലഭിക്കുന്നതിലൂടെ വർദ്ധിക്കുന്ന ആശുപത്രി ബില്ലുകളില്‍ നിന്നും രക്ഷപ്പെടുക. .

 • 50 ലക്ഷം രൂപ വരെയുള്ള ഇൻഷുർ തുക

  3 ലക്ഷം രൂപയ്ക്കും 50 ലക്ഷം രൂപയ്ക്കും ഇടയില്‍ വിവിധ ശ്രേണികളില്‍ ഒരു ഇൻഷുറൻസ് തുക നേടുക. ആശുപത്രിവാസത്തിന് മുമ്പും പിമ്പും, യഥാക്രമം 60, 90 ദിവസങ്ങള്‍ക്ക് വരെ പണം നല്‍കുക.

 • ഫ്ലോട്ടർ കവറേജ്

  ഒറ്റ ഇൻഷുർ തുകയിലും ഒറ്റ പ്രീമിയത്തിലും നിങ്ങളുടെ കുട്ടികള്‍, മാതാപിതാക്കള്‍ ഉള്‍പ്പെടെ 6 വരെ കുടുംബാഗങ്ങൾക്കായി പരിരക്ഷ നേടുക.

 • ഇൻഷുറൻസ്

  കസ്റ്റമൈസ് ചെയ്ത സവിശേഷതകൾ

  പ്രായാധിക്യമുള്ള അല്ലെങ്കിൽ പാരമ്പര്യ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളുകള്‍ക്ക് ഒരു ടോപ്പ് - അപ്പ് ഹെല്‍ത്ത് ഇൻഷുറൻസ് അനുയോജ്യമാണ്.

 • ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  നിങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയ ഡോക്യുമെന്റേഷനില്‍ ഓൺലൈനായി അപ്ലൈ ചെയ്യാന്‍ കഴിയുന്ന കഴിയുന്ന ആയാസരഹിതമായ ഒരു പോളിസി ആണ് ഇത്.

 • താങ്ങാനാവുന്ന പ്രീമിയം

  ഒരു വലിയ തുകയുടെ പരിരക്ഷ ലഭിക്കുന്നതിന് താങ്ങാവുന്ന പ്രീമിയം തുക മാത്രം നൽകുക. പ്രീമിയം പ്രതിവർഷം 2,500 രൂപയില്‍ ആരംഭിക്കുന്നു.

 • ചെറിയ വെയ്റ്റിംഗ് പിരീഡ്

  ഒരു ടോപ്പ് - അപ്പ് ഇൻഷുറൻസ് പോളിസി നേരത്തെ തന്നെ നിലവിലുള്ള രോഗങ്ങള്‍ക്കായുള്ള വെയ്റ്റിംഗ് പിരീഡ് 12 മാസങ്ങളായി കുറയ്ക്കുന്നു.

 • നിരവധി സവിശേഷതകള്‍

  മെറ്റേണിറ്റി, ആംബുലൻസ്, അവയവ ദാനച്ചെലവ് എന്നിവയും ഈ പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്നു.

 • സൗജന്യ ആരോഗ്യ പരിശോധന

  നിങ്ങൾ ഒരു തുക ക്ലെയിം ചെയ്താലും ഇല്ലെങ്കിലും, തുടർച്ചയായ 3 പോളിസി വർഷങ്ങളുടെ അവസാനം ഒരു നിശ്ചിത പരിധിവരെയുള്ള ഒരു സൗജന്യ ആരോഗ്യ പരിശോധന നേടുക.

 • ക്യാഷ്‌ലെസ് സൗകര്യം

  5700 -ല്‍ അധികം നെറ്റ്‌വർക്ക് ആശുപത്രികളിൽ ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെട്ടുത്തുക.

 • ടാക്സ് റിബേറ്റ്

  ഇൻകം ടാക്സ് നിയമത്തിന്‍റെ സെക്ഷന്‍ 80D പ്രകാരം രൂ.60,000 വരെ ടാക്സ് റിബേറ്റ് നേടുക.

 • മെഡിക്കൽ ഇല്ല

  പ്രശ്നങ്ങള്‍ ഇല്ലാത്ത പ്രൊപ്പോസൽ ഫോമിന് വിധേയമായി 55 വയസ്സുവരെയുള്ളവര്‍ക്ക് ആരോഗ്യ പരിശോധന ആവശ്യമില്ല.

 • ലുക്ക് അപ്പ് പിരീഡ്

  നിങ്ങളുടെ പോളിസിയ്ക്ക് വേണ്ടി 15 ദിവസങ്ങളുടെ ഒരു സൗജന്യ ലുക്ക്-അപ് അല്ലെങ്കിൽ ട്രയൽ കാലയളവ് നേടുക. ക്ലെയിമുകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ തൃപ്തികരമല്ലാത്ത പക്ഷം ലുക്ക് അപ്പ് പിരീഡില്‍ യാതൊരു ചെലവുകളും കൂടാതെ തന്നെ പോളിസി റദ്ദാക്കുവാന്‍ കഴിയുന്നതാണ്.

ടോപ്‌ -അപ്പ് ഹെല്‍ത്ത് ഇൻഷുറൻസിനുള്ള അർഹത

ബജാജ് ഫിൻസെവ് ലോണ്‍ കസ്റ്റമര്‍ എന്ന നിലയിൽ, ഒരു ടോപ്പ് -അപ്പ് ഹെല്‍ത്ത് ഇൻഷുറൻസ് ലഭിക്കുന്നത് തികച്ചും എളുപ്പവും വേഗമേറിയതുമാണ്. നിങ്ങളുടെ യോഗ്യത ഇവിടെ പരിശോധിക്കുക:


• പോളിസി ഉടമയുടെയും ജീവിത പങ്കാളിയുടെയും പ്രായം 18 വയസ്സിനും 70 വയസ്സിനും ഇടയില്‍ ആയിരിക്കണം.
• മാതാപിതാക്കൾ ഇരുവരും ഞങ്ങളുമായി ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, 3 മാസം മുതൽ 18 വയസ്സ് വരെയുള്ള ആശ്രിതരായ കുട്ടികൾക്ക് പരിരക്ഷ നേടാന്‍ കഴിയുന്നതാണ്.
• രണ്ട് മാതാപിതാക്കളും ഞങ്ങളില്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവരെ വ്യക്തികള്‍ക്ക് സെല്‍ഫ് പ്രൊപ്പോസര്‍ അല്ലെങ്കിൽ ആശ്രിതര്‍ എന്ന നിലയില്‍ പരിരക്ഷ ലഭിക്കുന്നതാണ്.
• ഇതേ പ്ലാനില്‍ തന്നെ ആശ്രിതരായ മാതാപിതാക്കളെയും ഉള്‍പ്പെടുത്താന്‍ കഴിയുന്നതാണ്, എന്നാൽ പ്രത്യേക പോളിസി മാതാപിതാക്കള്‍ക്ക്‌ നല്‍കുന്നതാണ്. കുടുംബാംഗത്തിന്‍റെ ഏറ്റവും ഉയർന്ന പ്രായം പ്രീമിയം തുക നിശ്ചയിക്കുന്നതാണ്.

പ്രധാന ഒഴിവാക്കലുകൾ

പോളിസിക്ക് കീഴിലുള്ള പ്രധാന ഒഴിവാക്കലുകൾ ഇനി പറയുന്നവയാണ്:

• പോളിസിയ്ക്ക് വേണ്ടി അപേക്ഷ നല്‍കുന്ന സമയത്തോ അല്ലെങ്കില്‍ അതിനുമുമ്പോ തന്നെ നിലവിലെ രോഗങ്ങൾ / അസുഖങ്ങള്‍, ആനുകൂല്യങ്ങള്‍ ആദ്യ 12 മാസങ്ങളിൽ ബാധകമാകുന്നതല്ല.
• പോളിസിയുടെ ആദ്യ മാസത്തിൽ ബാധിക്കുന്ന രോഗങ്ങള്‍.
• പോളിസിയുടെ ആദ്യ 12 മാസങ്ങളിലുള്ള മെറ്റേണിറ്റി ചെലവുകള്‍ അല്ലെങ്കിൽ നവജാതശിശുവിന്‍റെ ചെലവുകള്‍.
• പരിക്കുകൾ അല്ലെങ്കിൽ സ്വാഭാവിക അവസ്ഥ മൂലമുണ്ടായ ദന്ത ചികിത്സ അല്ലെങ്കിൽ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ആശുപത്രിവാസം.
• പ്രസവത്തിന് / നവജാത ശിശുവിനുള്ള ചെലവുകള്‍ക്ക് 6 വര്‍ഷങ്ങളുടെ വെയ്റ്റിംഗ് പിരീഡ് ഉണ്ടായിരിക്കുന്നതാണ്.
• മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരി ഒപ്പം / അല്ലെങ്കില്‍ ആസക്തി ഉളവാക്കുന്ന പദാര്‍ഥങ്ങളുടെ ഉപയോഗം കാരണമായുണ്ടാകുന്ന ചികിത്സാ ചെലവുകള്‍ പരിരക്ഷിക്കപ്പെടുന്നില്ല.
• ജന്മനാലുള്ള രോഗങ്ങളും വൈകല്യങ്ങളും, അലോപ്പതി ഇതര മരുന്നുകൾ, എയ്ഡ്സ്, അനുബന്ധ രോഗങ്ങൾ.
• യുദ്ധം, വിദേശ ശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍, യുദ്ധപ്രവൃത്തികള്‍, അസ്വസ്ഥത, വിപ്ലവം, സൈനികം അല്ലെങ്കിൽ അധികാരശക്തി അല്ലെങ്കില്‍ സമാനമായ അപ്രതീക്ഷിത പ്രവർത്തനങ്ങളുടെ ഫലമായി ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ പൊതു അധികാരികള്‍ക്ക് പരുക്ക് സംഭവിക്കുക. .