2 മിനിറ്റ് വായിക്കുക
25 മെയ് 2021

അതേ ട്രേഡിംഗ് ദിവസത്തിൽ സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ് ഇൻട്രാഡേ ട്രേഡിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇൻട്രാഡേ ട്രേഡിംഗ് ഡേ ട്രേഡിംഗ് എന്നും അറിയപ്പെടുന്നു. ഓഹരി വിലകൾ ദിവസം മുഴുവനും മാറിക്കൊണ്ടിരിക്കും, അതേ ട്രേഡിംഗ് ദിനത്തിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ട് ഇൻട്രാഡേ ട്രേഡർമാർ ഈ വില മാറ്റത്തിൽ നിന്ന് ലാഭം നേടാൻ ശ്രമിക്കും. ഇൻട്രാഡേ ട്രേഡിംഗ് എന്നത് മാർക്കറ്റ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് അതേ ദിവസം തന്നെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. നിങ്ങൾ അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ബ്രോക്കർ നിങ്ങളുടെ പൊസിഷൻ സ്ക്വയർ ഓഫ് ചെയ്യുകയോ ഡെലിവറി ട്രേഡിലേക്ക് മാറ്റുകയോ ചെയ്യും. ഒരു വ്യക്തി പരിചയസമ്പന്നനായ ട്രോഡറോ തുടക്കക്കാരനോ ആകട്ടെ, ഇത്തരത്തിലുള്ള ട്രേഡിംഗ് എല്ലായ്പ്പോഴും പ്രയോജനകരമാണ്, കാരണം വിപണിയുടെ സൂചകങ്ങളും ട്രെൻഡും അവരെ ശരിയായി നയിക്കും.

ഇൻട്രാഡേ ട്രേഡിംഗിന്‍റെ അടിസ്ഥാനകാര്യങ്ങൾ

ഡേ ട്രേഡിംഗ് എന്നത് ഒരേ ദിവസം സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ഇത് ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഒരു വ്യക്തി ഒരു കമ്പനിക്ക് വേണ്ടി സ്റ്റോക്ക് വാങ്ങുകയാണെന്ന് കരുതുക. ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിന്‍റെ പോർട്ടലിൽ അവർ പ്രത്യേകമായി 'ഇൻട്രാഡേ' എന്ന് പരാമർശിക്കേണ്ടതുണ്ട്. മാർക്കറ്റ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഒരേ ദിവസം ഒരേ കമ്പനിയുടെ അത്രയും എണ്ണം സ്റ്റോക്കുകൾ വാങ്ങാനും വിൽക്കാനും ഇത് ഉപയോക്താവിനെ പ്രാപ്തമാക്കുന്നു. വിപണി സൂചികകളിലൂടെ ലാഭം നേടുകയാണ് ലക്ഷ്യം. അതിനാൽ, ഇതിനെ പലരും ഡേ ട്രേഡിംഗ് എന്നും വിളിക്കുന്നു.

നിങ്ങൾ ദീർഘകാല നിക്ഷേപകനാണെങ്കിൽ ഓഹരി വിപണി നിങ്ങൾക്ക് മികച്ച റിട്ടേൺസ് നൽകും. എന്നാൽ ഹ്രസ്വകാലത്തേക്ക് പോലും, ലാഭം നേടാൻ അവ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, രാവിലെ രൂ. 500 ന് ട്രേഡ് ചെയ്താണ് സ്റ്റോക്ക് ആരംഭിക്കുന്നത്. വൈകാതെ, ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഇത് രൂ. 550 ആയി ഉയരും. നിങ്ങൾ രാവിലെ 1,000 സ്റ്റോക്കുകൾ വാങ്ങുകയും രൂ. 550 ന് വിൽക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഏതാനും മണിക്കൂണുകൾക്കുള്ളിൽ രൂ. 50,000 എന്ന അവിശ്വസനീയമായ ലാഭം നേടും. ഇതിനെയാണ് ഇൻട്രാ ഡേ ട്രേഡിംഗ് എന്ന് വിളിക്കുന്നത്.

ഇൻട്രാഡേ ട്രേഡിംഗ്- സവിശേഷതകൾ

ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ, ഓർഡർ ഇൻട്രാഡേ ട്രേഡിംഗിന് പ്രത്യേകമായിട്ടാണോ എന്ന് നിങ്ങൾ വ്യക്തമാക്കണം. അങ്ങനെയെങ്കിൽ, നിങ്ങൾ സ്റ്റോക്കിൽ ഒരു പൊസിഷൻ എടുത്ത് അതേ ദിവസം തന്നെ ട്രേഡിംഗ് സമയത്തിനുള്ളിൽ അത് ക്ലോസ് ചെയ്യുക. നിങ്ങൾ ഇത് സ്വയം ക്ലോസ് ചെയ്യുന്നില്ലെങ്കിൽ മാർക്കറ്റ് ക്ലോസിംഗ് വിലയിൽ പൊസിഷൻ ഓട്ടോമാറ്റിക്കലി സ്‌ക്വയർ ഓഫ് ചെയ്യപ്പെടും. ഇൻട്രാഡേ ട്രേഡിംഗിൽ നിങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്റ്റോക്കുകളുടെ ഉടമസ്ഥാവകാശം നിങ്ങൾക്ക് ലഭിക്കില്ല. ഇൻട്രാഡേ ട്രേഡിന്‍റെ ലക്ഷ്യം സ്റ്റോക്കുകൾ സ്വന്തമാക്കുക എന്നതല്ല; പകൽ സമയത്തെ വിലക്കയറ്റത്തിന്‍റെ നേട്ടം കൊയ്തുകൊണ്ട് ലാഭമുണ്ടാക്കുക എന്നതാണ്.

ലിവറേജിംഗ്: നിങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുന്നതിനും നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ ബ്രോക്കറിൽ നിന്ന് പണം കടം വാങ്ങുക എന്നതാണ് ലിവറേജിംഗ് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, ഓപ്പൺ പൊസിഷന്‍റെ ഒരു ഭാഗം അടയ്‌ക്കുമ്പോൾ ഒരു വലിയ എക്‌സ്‌പോഷർ എടുക്കുന്നതിന് ഇൻട്രാഡേ ട്രേഡിംഗിലെ ലിവറേജ് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ലിവറേജുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്, അതിന്‍റെ ആനുകൂല്യങ്ങൾ നേടുന്നതിന് നിങ്ങളുടെ ബ്രോക്കർ നിങ്ങളെ അത് പരിചയപ്പെടുത്തണം.

 • ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ, ഓർഡർ ഇൻട്രാഡേ ട്രേഡിംഗിന് പ്രത്യേകമായിട്ടുള്ളതാണോ എന്ന് നിങ്ങൾ വ്യക്തമാക്കണം
 • നിങ്ങൾ സ്റ്റോക്കിൽ ഒരു പൊസിഷൻ എടുത്ത് അതേ ദിവസം തന്നെ ട്രേഡിംഗ് സമയത്തിനുള്ളിൽ അത് ക്ലോസ് ചെയ്യുക
 • നിങ്ങൾ അത് സ്വയം ക്ലോസ് ചെയ്യുന്നില്ലെങ്കിൽ, മാർക്കറ്റ് ക്ലോസിംഗ് വിലയിൽ പൊസിഷൻ സ്വയമേവ സ്‌ക്വയർ ഓഫ് ചെയ്യപ്പെടും
 • ഇൻട്രാഡേ ട്രേഡിംഗിന്‍റെ ലക്ഷ്യം ഓഹരികൾ സ്വന്തമാക്കുക എന്നതല്ല; ദിവസത്തെ വില വ്യതിയാനത്തിന്‍റെ നേട്ടം കൊയ്തുകൊണ്ട് ലാഭം ഉണ്ടാക്കുക എന്നതിനാണ്.

കൂടുതലായി വായിക്കുക: ഇന്ത്യയിൽ എങ്ങനെ ട്രേഡിംഗ് ആരംഭിക്കാം

ഇൻട്രാഡേ ട്രേഡിംഗ് സൂചകങ്ങൾ

 • മൂവിംഗ് ആവറേജ്: മൂവിംഗ് ആവറേജ് ഏറ്റവും സാധാരണവും വ്യാപകമായി ഉപയോഗിക്കുന്നതുമായ സൂചകമാണ്. ഒരു നിശ്ചിത കാലയളവിലെ ശരാശരി ക്ലോസിംഗ് നിരക്കുകളെ ബന്ധിപ്പിക്കുന്ന സ്റ്റോക്ക് ചാർട്ടിലെ ലൈനാണിത്. നിങ്ങൾ കൂടുതൽ വിപുലീകൃത കാലയളവ് പരിഗണിക്കുകയാണെങ്കിൽ, മൂവിംഗ് ആവറേജ് കൂടുതൽ മികച്ചതായിരിക്കും. മിക്ക സമയത്തും സ്റ്റോക്കിന്‍റെ വില ഒരു ദിശയിലേക്ക് മാത്രം നീങ്ങാത്തതിനാൽ, മൂവിംഗ് ആവറേജ് വിലയുടെ അടിസ്ഥാന ചലനം മനസ്സിലാക്കാൻ നിങ്ങളെ അനുവദിക്കുന്നു
 • ബോളിംഗർ ബാൻഡുകൾ: ബോളിംഗർ ബാൻഡുകൾ മൂവിംഗ് ആവറേജിനേക്കാൾ അൽപ്പം പുരോഗമിച്ചവയാണ് ഇതിൽ മൂന്ന് ലൈനുകൾ ഉൾപ്പെടുന്നു - മൂവിംഗ് ആവറേജ്, അപ്പർ ലിമിറ്റ്, ലോവർ ലിമിറ്റ് ഇവയെല്ലാം ഉപയോഗിച്ച്, മൂവിംഗ് ആവറേജിനേക്കാൾ നന്നായി നിങ്ങൾക്ക് സ്റ്റോക്കുകളുടെ അടിസ്ഥാന ചലനം മനസ്സിലാക്കാൻ കഴിയും
 • മൊമെന്‍റം ഓസിലേറ്ററുകൾ: ചിലപ്പോൾ സ്റ്റോക്ക് വിലകൾ ബുള്ളിഷ് അല്ലെങ്കിൽ ബെറിഷ് മാർക്കറ്റ് ട്രെൻഡുകളുമായി ബന്ധമില്ലാതെ നീങ്ങുന്നു
 • റിലേറ്റീവ് സ്ട്രെംഗ്ത് ഇൻഡെക്സ് (ആർഎസ്ഐ): ഇത് സൂചിക രൂപത്തിലാണ് കണക്കാക്കുന്നത്, ആർഎസ്ഐ സ്കോർ 0 മുതൽ 100 വരെ ക്ലിപ്തപ്പെടുത്തുന്നു. സ്റ്റോക്ക് വില ഉയരുമ്പോൾ സൂചിക ഉയരുന്നു, തിരിച്ചും.

ഇൻട്രാഡേ ട്രേഡിംഗ് vs ഡെലിവറി ട്രേഡിംഗ്

ഇൻട്രാഡേ ട്രേഡിംഗിൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾ ഒരു ഓഹരി വാങ്ങുകയും അതേ ട്രേഡിംഗ് ദിവസം വിൽക്കാതിരിക്കുകയും ചെയ്താൽ, അതിനെ ഡെലിവറി ട്രേഡിംഗ് എന്ന് വിളിക്കുന്നു. ഡെലിവറി ട്രേഡിംഗിൽ, നിങ്ങൾ വാങ്ങുന്ന ഓഹരികൾ നിങ്ങളുടെ ഡിമാറ്റിൽ ക്രെഡിറ്റ് ചെയ്യപ്പെടും. വിൽക്കുന്നതിന് മുമ്പ് ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം അത് സൂക്ഷിക്കാം. അങ്ങനെ, നിങ്ങൾക്ക് ഈ ഓഹരികളുടെ ഉടമസ്ഥാവകാശം തുടരാം. ഡെലിവറി ട്രേഡിംഗിൽ, നിക്ഷേപകർ ദിവസത്തിനുള്ളിലെ അവയുടെ വിലയിലെ ഏറ്റക്കുറച്ചിലുകളേക്കാൾ പ്രോഫിറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സ്റ്റോക്കുകളുടെ ദീർഘകാലമായുള്ള വില നീക്കം പരിഗണിക്കും.

കൂടുതലായി വായിക്കുക: ഡിമാറ്റ് അക്കൗണ്ട് ഓൺലൈനിൽ എങ്ങനെ തുറക്കാം

ഇൻട്രാഡേ ട്രേഡിംഗിനുള്ള ബ്രോക്കറേജ് നിരക്ക് എത്രയാണ്

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡ് (ബിഎഫ്എസ്എൽ) ഉപയോഗിച്ച്, ഇൻട്രാഡേ ട്രേഡിംഗിനായി കുറഞ്ഞ ബ്രോക്കറേജ് നിരക്കുകളുടെ ആനുകൂല്യം നിങ്ങൾക്ക് നേടാം. ഞങ്ങളുടെ താങ്ങാനാവുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വഴി, നിങ്ങൾക്ക് ഓരോ ഓർഡറിനും ഫ്ലാറ്റ് ഫീസിൽ ട്രേഡ് ചെയ്യാനും ബ്രോക്കറേജ് ചെലവുകളിൽ ഗണ്യമായി ലാഭിക്കാനും കഴിയും. ബിഎഫ്എസ്എൽ വാഗ്ദാനം ചെയ്യുന്ന 3 സബ്സ്ക്രിപ്ഷൻ പായ്ക്കുകൾക്ക് കീഴിൽ ഇൻട്രാഡേ ട്രേഡിംഗിനുള്ള ബ്രോക്കറേജ് നിരക്കുകൾ താഴെപ്പറയുന്നു, നിങ്ങളുടെ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുക ഉടൻ.

ബിഎഫ്എസ്എൽ-ൽ നിന്നുള്ള സബ്സ്ക്രിപ്ഷൻ പായ്ക്കുകൾ

ഇക്വിറ്റി ഇൻട്രാഡേ ട്രേഡിംഗ് ബ്രോക്കറേജ്

ഫ്രീഡം പായ്ക്ക്

₹ 20 / ഓർഡർ

പ്രൊഫഷണൽ പായ്ക്ക്

 10 / ഓർഡർ

ബജാജ് പ്രിവിലേജ് ക്ലബ്ബ്

₹ 5 / ഓർഡർ


ഡിസ്ക്ലെയിമർ: സെക്യൂരിറ്റി മാർക്കറ്റിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കിന് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്‍റുകളും ശ്രദ്ധാപൂർവ്വം വായിക്കുക. ബ്രോക്കറേജ് സെബി നിർദ്ദേശിച്ച പരിധി കവിയരുത്. എല്ലാ പ്രയോജനപ്പെടുത്തിയ ഇൻട്രാഡേ പൊസിഷനുകളും അതേ ദിവസം സ്ക്വയർ ഓഫ് ചെയ്യപ്പെടുന്നതാണ്. ഉപയോഗിക്കാത്ത മാർജിൻ തുക പിൻവലിക്കുന്നതിൽ നിയന്ത്രണമില്ല.

ഇന്‍ട്രാഡേ ട്രേഡിംഗിന്‍റെ ഗുണങ്ങളും ദോഷങ്ങളും (നേട്ടങ്ങളും കോട്ടങ്ങളും)

ഇൻട്രാഡേ ട്രേഡിംഗിന്‍റെ ഗുണങ്ങൾ

 1. സ്റ്റോക്കുകളുടെ വിപണി വിലയുടെ മാറ്റത്തെ അടിസ്ഥാനമാക്കി ട്രേഡറിന് ലാഭം ഉണ്ടാക്കാം
 2. ട്രേഡറിന് ഡെലിവറി നിരക്കുകൾ ഒഴിവാക്കാം
 3. ട്രേഡർ ഡീൽ ക്ലോസ് ചെയ്തില്ലെങ്കിൽ, ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, പൊസിഷൻ ഓട്ടോമാറ്റിക്കായി സ്ക്വയർ ഓഫ് ആകുന്നതാണ്.

ഇൻട്രാഡേ ട്രേഡിംഗിന്‍റെ ദോഷങ്ങൾ

 1. ട്രേഡർ അന്നേ ദിവസം ട്രേഡ് ചെയ്ത സ്റ്റോക്കുകൾ സ്വന്തമാക്കുകയില്ല
 2. ക്ലോസിംഗ് നിരക്ക് അനുകൂലമല്ലെങ്കിൽ ട്രേഡറിന് നഷ്ടം സംഭവിക്കും. മാർക്കറ്റ് അനുകൂലമല്ലെങ്കിൽ, അയാൾക്ക് ലാഭം ഉപേക്ഷിക്കേണ്ടി വരും.

കൂടുതലായി വായിക്കുക: ട്രേഡിംഗ് അക്കൗണ്ട് ഓൺലൈനിൽ തുറക്കുക

ഇൻട്രാഡേ ട്രേഡിംഗ് പതിവ് ചോദ്യങ്ങൾ

ഡേ ട്രേഡിംഗും ഇൻട്രാഡേ ട്രേഡിംഗും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഡേ ട്രേഡിംഗും ഇൻട്രാഡേ ട്രേഡിംഗും വ്യത്യസ്ത പദങ്ങളാണെങ്കിലും ഒരേ അർത്ഥമാണ് ഉള്ളത്.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരേ ദിവസം ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ ഇൻട്രാഡേ ട്രേഡിംഗ് എന്ന് വിളിക്കുന്നു. വാങ്ങലും വിൽപനയും ഒരേ ദിവസം നടക്കുന്നതിനാൽ, ഇത് ഡേ ട്രേഡിംഗ് എന്നും അറിയപ്പെടുന്നു.

ദിവസത്തിൽ ഓഹരികളുടെ വിലകൾ മുകളിലേക്കും താഴേക്കും നീങ്ങിക്കൊണ്ടിരിക്കും, ഓഹരി വിലയുടെ വ്യതിയാനത്തിൽ നിന്നാണ് ട്രേഡർ ലാഭം നേടുന്നത്. ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽ സ്റ്റോർ ചെയ്യപ്പെടുന്നില്ല.

റെഗുലർ ട്രേഡിംഗിൽ നിന്ന് ഇൻട്രാഡേ ട്രേഡിംഗ് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

ഏത് തരത്തിലുള്ള ട്രേഡിംഗിന്‍റെയും ലക്ഷ്യം ലാഭമുണ്ടാക്കുക എന്നതാണ്. എന്നിരുന്നാലും, ലാഭമുണ്ടാക്കാൻ നിങ്ങൾ ഉപയോഗിക്കുന്നതായി വ്യത്യസ്ത തരം ട്രേഡിംഗുകൾ ഉണ്ട്. ഇൻട്രാഡേ ട്രേഡുകളിൽ, സമയപരിധി ഒരു ദിവസം മാത്രമാണ്. അതേസമയം, റെഗുലർ ട്രേഡിംഗ് ഉപയോഗിച്ച്, നിങ്ങൾ വാങ്ങിയ ഓഹരികൾ നിങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കൈവശം വയ്ക്കാം.

ഒരു നിശ്ചിത സ്റ്റോക്ക് വില കുറയുമെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ, നിങ്ങൾക്ക് ഒരു ഇൻട്രാഡേ ട്രേഡിൽ ഒരു ചെറിയ പൊസിഷൻ എടുക്കാം, എന്നിരുന്നാലും, റെഗുലർ ട്രേഡിംഗിൽ അത്തരമൊരു ഓപ്ഷൻ ഇല്ല.

ഇൻട്രാഡേ ട്രേഡുകൾ സാധാരണയായി മാർജിൻ സഹിതം ലഭ്യമാണ്, എന്നിരുന്നാലും ഡെലിവറി അല്ലെങ്കിൽ റെഗുലർ ട്രേഡുകൾ മാർജിൻ ട്രേഡിംഗിന്‍റെ ഒരു രൂപമല്ല, നിങ്ങളൊരു ബിഎഫ്എസ്എൽ ഉപഭോക്താവല്ലെങ്കിൽ. ബിഎഫ്എസ്എൽ ഡെലിവറി/ റെഗുലർ ട്രേഡുകളിൽ മാർജിൻ ട്രേഡിംഗ് വാഗ്ദാനം ചെയ്യുന്നു.

ഇൻട്രാഡേ ട്രേഡിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഇൻട്രാഡേ ട്രേഡിംഗ് നടത്താൻ, ട്രേഡർ ബന്ധപ്പെട്ട ഡെപ്പോസിറ്ററി പാർട്ടിസിപന്‍റ് (ഡിപി) അല്ലെങ്കിൽ സ്റ്റോക്ക് ബ്രോക്കറുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഇൻട്രാഡേ ട്രേഡിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കണം.

ഇൻട്രാഡേ ട്രേഡിംഗിൽ, ട്രേഡർ സ്റ്റോക്ക് മാർക്കറ്റിൽ പൊസിഷൻ എടുക്കുകയും നിശ്ചിത ഓഹരി വിലയുടെ വില ഗതി അനുകൂലമായാൽ, അവർ ഡീൽ അവസാനിപ്പിക്കുകയും ചെയ്യും ആ ദിവസം എടുത്ത പൊസിഷൻ ട്രേഡർ ക്ലോസ് ചെയ്തില്ലെങ്കിൽ, അത് ഓട്ടോമാറ്റിക്കലി ക്ലോസിംഗ് മാർക്കറ്റ് നിരക്കിൽ റിവേഴ്സ് പൊസിഷൻ എടുക്കും വിലയുടെ മാറ്റത്തെ അടിസ്ഥാനമാക്കി പ്രോഫിറ്റ് ബുക്ക് ചെയ്യുക എന്നതാണ് ട്രേഡറുടെ ഉദ്ദേശ്യം എന്നതിനാൽ, ദിവസാവസാനം ഓഹരികൾ വ്യാപാരിക്ക് സ്വന്തമാകില്ല.

ഇൻട്രാഡേ ട്രേഡിംഗ് എങ്ങനെ ചെയ്യാം?

ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ ട്രേഡർ ഇൻട്രാഡേ ട്രേഡിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കണം. ഡിഫോൾട്ടായി ഇത് ഒരു ഓപ്ഷനായി ലഭ്യമല്ല, എന്നാൽ ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് ആരംഭിക്കേണ്ടതുണ്ട്. ഇൻട്രാഡേ ട്രേഡിംഗിനുള്ള ബ്രോക്കറേജ് നിരക്കുകൾ ഡെലിവറി അടിസ്ഥാനമാക്കിയുള്ള ട്രേഡിംഗിൽ നിന്ന് വ്യത്യസ്തമാണ്.

ഇൻട്രാഡേ ട്രേഡിംഗിന്‍റെ കാര്യത്തിൽ, ഒരു ട്രേഡർ സ്റ്റോക്ക് മാർക്കറ്റിൽ പൊസിഷൻ എടുക്കുകയാണെങ്കിൽ, അതേ പ്രവൃത്തി ദിവസത്തിലെ ട്രേഡിംഗ് സമയത്തിനുള്ളിൽ അയാൾ ഡീൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. ട്രേഡർ പൊസിഷൻ ക്ലോസ് ചെയ്തില്ലെങ്കിൽ, സ്റ്റോക്ക് ഓട്ടോമാറ്റിക്കലി ക്ലോസിംഗ് വിലയിൽ സ്‌ക്വയർ ഓഫ് ചെയ്യപ്പെടും.

തുടക്കക്കാർക്കുള്ള ഇൻട്രാഡേ ഞാൻ എങ്ങനെ ആരംഭിക്കും?

നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ പൂർണ്ണമായും പുതിയ ആളാണെങ്കിൽ അതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെങ്കിൽ, ഇൻട്രാഡേ ട്രേഡിംഗിനായുള്ള നിങ്ങളുടെ പ്ലാനുകൾ നിറുത്തി വയ്‌ക്കണം. ഇൻട്രാഡേ ട്രേഡിംഗിന് സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചും ഓർഡറുകൾ നൽകുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് സ്റ്റോപ്പ്-ലോസ് ഓർഡറിനെക്കുറിച്ചും ചില അടിസ്ഥാന അറിവ് ആവശ്യമാണ്. നിങ്ങൾക്ക് അടിസ്ഥാനകാര്യങ്ങൾ അറിയാമെങ്കിൽ, നിങ്ങളുടെ ബ്രോക്കറുമായി ചേർന്ന് ഡിമാറ്റ് & ട്രേഡിംഗ് അക്കൗണ്ട് ഉണ്ടാക്കാം, ഫണ്ടുകൾ നിക്ഷേപിക്കാം, മാർജിൻ ആവശ്യകതകൾക്കായുള്ള സെബി മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിലാക്കി മാർക്കറ്റ് സമയത്ത് ട്രേഡിംഗ് ആരംഭിക്കാം. ഇൻട്രാഡേ ട്രേഡുകൾ അതേ ദിവസം തന്നെ ക്ലോസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾ ഓർക്കേണ്ടതുണ്ട് അല്ലെങ്കിൽ പൊസിഷൻ ഓട്ടോമാറ്റിക്കലി സ്ക്വയർ ഓഫ് ചെയ്യപ്പെടും.

തുടക്കക്കാർക്ക് ഇൻട്രാഡേ ട്രേഡിംഗ് ലാഭകരമാണോ?

നിങ്ങൾക്ക് മാർക്കറ്റ് ട്രെൻഡുകളും പാറ്റേണുകളും വിശകലനം ചെയ്യാനും നിങ്ങളുടെ എൻട്രിയും എക്സിറ്റും ശരിയായ സമയത്തും നടത്തുകയാണെങ്കിൽ ഇൻട്രാഡേ ട്രേഡിംഗ് ലാഭകരമായിരിക്കും. വിപണിയിലെ ചാഞ്ചാട്ടം കാരണം ഇൻട്രാഡേ ട്രേഡുകളിൽ കാര്യമായ റിസ്ക് ഉള്ളതിനാൽ, നഷ്ടം കുറയ്ക്കുന്നതിന് ഒരു സ്റ്റോപ്പ്-ലോസ് ഓർഡറിന്‍റെ പ്രാധാന്യം തുടക്കക്കാർ മനസ്സിലാക്കണം.

ഇൻട്രാഡേ ട്രേഡിംഗിൽ ആരാണ് പങ്കെടുക്കേണ്ടത്?

മാർക്കറ്റ് ട്രെൻഡുകളും പാറ്റേണുകളും വിശകലനം ചെയ്യാൻ കഴിവുള്ള ആർക്കും ഇൻട്രാഡേ ട്രേഡിംഗിൽ പങ്കെടുക്കാം. ടെക്നിക്കൽ അനാലിസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വില ചാർട്ടിലെ വ്യത്യസ്ത തരം സൂചകങ്ങളിലൂടെ വിവിധ ട്രെൻഡുകൾ വായിക്കാനും മനസ്സിലാക്കാനും ഒരു ട്രേഡർ അറിഞ്ഞിരിക്കണം.

ഇൻട്രാഡേ ട്രേഡിംഗിനുള്ള സമയം എന്താണ്?

ഇൻട്രാഡേ ട്രേഡിംഗിന്‍റെ സാധാരണ മാർക്കറ്റ് സമയം 9:15 A.M. നും 3:15 P.M. നും ഇടയിലാണ്. സാധാരണയായി, ഇൻട്രാഡേ ട്രേഡർമാർ മാർക്കറ്റ് തുറന്നതിന് ശേഷം ഒരു ട്രേഡും നടത്താറില്ല, കാരണം ആദ്യ മണിക്കൂറിൽ കുറച്ച് കൂടുതൽ വില വ്യതിയാനങ്ങൾ ഉണ്ടാകും മാർക്കറ്റ് സെറ്റിൽ ആകുന്നത് വരെ ട്രേഡർ കാത്തിരിക്കും പിന്നീട് അവർ സിഗ്നലിനായി അവർ റഫർ ചെയ്യുന്ന ഇൻഡിക്കേറ്റർ അനുസരിച്ച് ട്രേഡ് ക്രമപ്പെടുത്തുകയും ചെയ്യും.

എനിക്ക് ഇൻട്രാഡേ ഓഹരികൾ കൈവശം വയ്ക്കാൻ കഴിയുമോ?

ഇല്ല, മാർക്കറ്റ് ക്ലോസിംഗ് സമയത്തിന് ശേഷം നിങ്ങൾക്ക് ഇൻട്രാഡേ ഷെയറുകൾ കൈവശം വയ്ക്കാൻ കഴിയില്ല. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ബ്രോക്കർ പൊസിഷൻ ഓട്ടോമാറ്റിക്കലി സ്ക്വയർ ഓഫ് ചെയ്യും.

ഇൻട്രാഡേയിൽ എനിക്ക് എത്ര ഓഹരികൾ വാങ്ങാനാകും?

നിങ്ങൾക്ക് ഇൻട്രാഡേയിൽ വാങ്ങാൻ കഴിയുന്ന ഷെയറുകളുടെ എണ്ണത്തിന് അത്തരം പരിധിയില്ല, എന്നിരുന്നാലും, ഒന്നിലധികം ഷെയറുകളിൽ ഒരേസമയം ട്രേഡ് ചെയ്യുന്നത് അപകടകരമാണെന്നും ഒരു പ്രത്യേക ഷെയറിന്‍റെ ട്രെൻഡുകളിലും പാറ്റേണുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ലെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ടെക്നിക്കൽ അനാലിസിസിൽ ഉയർന്ന വൈദഗ്ദ്ധ്യം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഒരേസമയം ഒന്നിൽ കൂടുതൽ ട്രേഡിന് പോകാവൂ.

ഇന്ത്യയിൽ എത്ര പണത്തിന് ഇൻട്രാഡേ ട്രേഡിംഗ് ആരംഭിക്കാൻ കഴിയും?

ഇൻട്രാഡേ ട്രേഡിംഗ് ആരംഭിക്കുന്നതിന് ഒരു നിശ്ചിത തുക ഇല്ല. നിങ്ങൾക്ക് ആവശ്യമുള്ള തുക കൊണ്ട് ആരംഭിക്കാം. നിങ്ങൾ ഒരു പുതിയ ട്രേഡർ ആണെങ്കിൽ, ചെറുതിൽ ആരംഭിക്കാൻ ശുപാർശ ചെയ്യുന്നു. ഇൻട്രാഡേയിലെ ട്രേഡിംഗിന്‍റെ ഒരു നേട്ടം, എല്ലാ ബ്രോക്കർമാരും ലിവറേജ് നൽകുന്നു എന്നതാണ്, അതായത് ലഭ്യമായ ഫണ്ടുകളേക്കാൾ കൂടുതൽ മൂല്യമുള്ള ഓഹരികൾ നിങ്ങൾക്ക് വാങ്ങാം.

ഇൻട്രാഡേ ട്രേഡിംഗിനുള്ള സ്റ്റോക്കുകൾ എങ്ങനെ കണ്ടെത്താം?

ഇൻട്രാഡേ ട്രേഡിംഗിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങൾ വോളിയവും ലിക്വിഡിറ്റിയും ആണെന്ന് ഇൻട്രാഡേ ട്രേഡർമാർ വിശ്വസിക്കുന്നു സാധാരണയായി, ഇൻട്രാഡേ ട്രേഡർമാർ ഉയർന്ന ലിക്വിഡിറ്റിയും ഉയർന്ന ട്രേഡിംഗ് വോളിയവും ഉള്ള സ്റ്റോക്കുകളാണ് തിരഞ്ഞെടുക്കുക സ്റ്റോക്കുകൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രൈമറി ആട്രിബ്യൂട്ടുകൾ ഇവയാണെങ്കിലും, ഇൻട്രാഡേയ്‌ക്കായി സ്റ്റോക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൃത്യമായ ജാഗ്രത (റിസർച്ച്, വാർത്തകൾ പരിശോധിക്കുക, സാങ്കേതിക സൂചകങ്ങൾ ഉപയോഗിക്കുക) പാലിക്കേണ്ടതും പ്രധാനമാണ്.

എന്താണ് സ്റ്റോപ്പ് ലോസ്, എന്തുകൊണ്ടാണ് ഇൻട്രാഡേ ട്രേഡിംഗിൽ ഇത് പ്രധാനപ്പെട്ടത്?

സ്റ്റോപ്പ് ലോസ് എന്നത് ട്രേഡിൽ നിലവിലുള്ള ലോംഗ്/ ഷോർട്ട് പൊസിഷൻ അവസാനിപ്പിക്കാൻ നൽകുന്ന സെൽ/ബൈ ഓർഡറാണ്. അസ്ഥിരമായ മാർക്കറ്റ് സാഹചര്യങ്ങളിൽ നഷ്ടം കുറയ്ക്കാൻ സ്റ്റോപ്പ്-ലോസ് ഉപയോഗിക്കുന്നു. നിങ്ങളുടെ പൊസിഷന്‍റെ വിപരീത ദിശയിലേക്ക് മാർക്കറ്റ് നീങ്ങുന്ന സാഹചര്യത്തിൽ സ്റ്റോപ്പ്-ലോസ് ഓർഡർ ഡാമേജ് കൺട്രോൾ ആയി വർത്തിക്കുന്നു.
 

നിരാകരണം:
ഞങ്ങളുടെ വെബ്‌സൈറ്റിലും ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമുകളിലും/വെബ്‌സൈറ്റുകളിലും ഉൾപ്പെടുത്തിയിട്ടുള്ളതോ ലഭ്യമായതോ ആയ വിവരങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്ന വേളയിൽ, മനപൂർവമല്ലാത്ത തെറ്റുകളോ അക്ഷര പിശകുകളോ അല്ലെങ്കിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ കാലതാമസമോ ഉണ്ടായേക്കാം. ഈ സൈറ്റിലും അതുമായി ബന്ധപ്പെട്ട വെബ് പേജുകളിലും അടങ്ങിയിരിക്കുന്ന മെറ്റീരിയൽ റഫറൻസിനും പൊതുവിവരങ്ങൾക്കുമുള്ളതാണ്, ഏതെങ്കിലും പൊരുത്തക്കേട് ഉണ്ടായാൽ ബന്ധപ്പെട്ട പ്രോഡക്ട്/സർവ്വീസ് ഡോക്യുമെന്‍റിൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ അതേപടി നിലനിൽക്കും. ഇവിടെ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് മുമ്പ് വരിക്കാരും ഉപയോക്താക്കളും പ്രൊഫഷണൽ ഉപദേശം തേടേണ്ടതാണ്. പ്രസക്തമായ പ്രോഡക്ട്/സർവ്വീസ് ഡോക്യുമെന്‍റും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ചതിന് ശേഷം ഏതെങ്കിലും പ്രോഡക്ടും സർവ്വീസും സംബന്ധിച്ച് അറിവോടെയുള്ള തീരുമാനം എടുക്കുക. എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി ക്ലിക്ക് ചെയ്യുക ഞങ്ങളെ ബന്ധപ്പെടുക.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം