ഇമേജ്

പേഴ്‍സണൽ ആക്സിഡന്‍റ് ഇൻഷുറൻസ്

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് പ്ലാനില്‍ ഉൾപ്പെടുന്നത് എന്തെല്ലാം?

അപകടത്തെ തുടർന്ന് ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് പ്ലാനില്‍ പരിരക്ഷിക്കപ്പെടുന്നു. ശാരീരിക പരിക്ക്, ഭാഗികമായ വൈകല്യം, ശാശ്വതമായ മൊത്തം വൈകല്യം, അല്ലെങ്കിൽ മരണം എന്നിവയ്ക്ക് വേണ്ടി ചികിത്സാ ചെലവുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയുന്നതാണ്. .

പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസിന്‍റെ പരമാവധി തുക എത്രയാണ്?

സ്ഥിരമായ വൈകല്യങ്ങള്‍ സംഭവിക്കുന്ന പക്ഷം, നഷ്ടപരിഹാരമായി 125% വരെ ഇൻഷുറൻസ് തുക ലഭിക്കുന്നതാണ്.

പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പ്ലാനിൽ ഏതൊക്കെ ചെലവുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയുന്നതാണ്?

അപകടം കാരണമായുള്ള ചികിത്സാ ചെലവുകള്‍, നിങ്ങളുടെ യാത്രാ ചെലവുകൾ, നിങ്ങളുടെ വരുമാനം നഷ്ടപ്പെടുന്നതിനുള്ള നഷ്ടപരിഹാരം (ഹോസ്പിറ്റല്‍ കണ്‍ഫൈന്‍മെന്‍റ് അലവന്‍സ്), കുട്ടികളുടെ വിദ്യാഭ്യാസ ഫണ്ട് എന്നിവ നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുന്നതാണ്.

ചെലവുകൾ ക്ലെയിം ചെയ്യാൻ ഒരു അപകടം എന്ന് കണക്കാക്കുന്നത് എന്താണ്?

റോഡ്, റെയിൽ, വിമാനം എന്നിവയില്‍ ഉണ്ടാകുന്ന ഒരു കൂട്ടിയിടി അല്ലെങ്കില്‍ സ്ഫോടനം കാരണമായുള്ള ആകസ്മികവും നിര്‍ഭാഗ്യകരവുമായ ഒരു സംഭവമാണ് അപകടം.