പേഴ്‍സണൽ ആക്സിഡന്‍റ് ഇൻഷുറൻസ്

അപകടങ്ങൾ അനിശ്ചിതവും നിർഭാഗ്യകരവുമാണ്. ബജാജ് ഫൈനാൻസ് ലിമിറ്റഡ് വഴി ഓഫർ ചെയ്യുന്ന പേഴ്സണൽ അപകട ഇൻഷുറൻസ്. അപകടങ്ങൾ മൂലമുണ്ടാകുന്ന ശാരീരിക പരിക്ക്, വൈകല്യം അല്ലെങ്കിൽ മരണം എന്നിവയ്ക്ക് സാമ്പത്തിക പരിരക്ഷ നേടുക. ആശുപത്രി ബില്ലുകള്‍ ഉള്‍പ്പെടുന്നത് കൂടാതെ ആശുപത്രി വാസത്തിനുള്ള അലവന്‍സും നിങ്ങളുടെ വരുമാനം നഷ്ടപ്പെടുന്നതിനുള്ള നഷ്ടപരിഹാരമായി നേടുക.
 

സവിശേഷതകളും ആനുകൂല്യങ്ങളും

 • സാമ്പത്തികമായി സുരക്ഷിതമായിരിക്കുക

  വ്യക്തിപരമായ അപകടം അല്ലെങ്കിൽ പരിക്ക് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയിന്‍മേല്‍ പരിരക്ഷ നേടുക. പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് ക്ലെയിം മുഖേന മെഡിക്കൽ ചെലവുകൾക്ക് പണം നല്‍കി നിങ്ങളുടെ സേവിംഗ്സ് നിലനിർത്തുക.

 • ചികിത്സാ ചെലവുകള്‍ പരിരക്ഷിക്കപ്പെടുന്നു

  സാധുതയുള്ള 40% വരെയുള്ള ക്ലെയിം തുക അല്ലെങ്കിൽ യഥാർത്ഥ മെഡിക്കൽ ബില്ലുകൾ ഇതില്‍ ഏതാണോ കുറവ് അത് മടക്കി നല്‍കുന്നതാണ്.

 • ഹോസ്പിറ്റൽ കൺഫൈന്‍മെന്‍റ് അലവൻസ്

  ഒരു അപകടം നിങ്ങളുടെ സ്ഥിര വരുമാനത്തെ ബാധിച്ചോ? 30 ദിവസം വരെയുള്ള ഹോസ്പിറ്റലൈസേഷനായി ഓരോ ദിവസവും രൂ.1000 അലവൻസ് ലഭിക്കുന്നതാണ്.

 • കുട്ടികള്‍ക്കായി വിദ്യാഭ്യാസ ബോണസ്

  നിങ്ങളുടെ മെഡിക്കൽ ചെലവുകൾ മാത്രമല്ല, നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ഫീസും ഈ ഇൻഷുറൻസ് പ്ലാനില്‍ പരിരക്ഷിക്കപ്പെടുന്നു. മരണമോ അല്ലെങ്കിൽ ഒരു സ്ഥായിയായ വൈകല്യമോ സംഭവിക്കുന്ന പക്ഷം, മൂലധനത്തിന്റെ 10% ഇൻഷുറൻസ് തുകയോ അല്ലെങ്കിൽ 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിയ്ക്കും രൂ.5000 ഏതാണോ കുറവ് അത് ലഭിക്കുന്നതാണ്.

 • ഉയർന്ന വൈകല്യങ്ങള്‍ക്കുള്ള നഷ്ടപരിഹാരം

  സ്ഥായിയായ മൊത്തം വൈകല്യത്തിന്‍റെ കാര്യത്തിൽ, ഇൻഷുറൻസ് തുകയുടെ 125% വരെ നഷ്ടപരിഹാരം ലഭിക്കുന്നു.

 • ക്ലെയിം-ഫ്രീ ബോണസ്

  ക്ലെയിം ഇല്ലാത്ത ഓരോ വര്‍ഷവും 10 മുതൽ 50% വരെ സഞ്ചിത ബോണസ് നേടുക.

 • education loan online

  ദ്രുതഗതിയിലുള്ള പണവിതരണം

  എല്ലാ ആവശ്യകതകളും നിറവേറ്റുന്ന തീയതി മുതൽ ഏഴു പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്യുകയും വേഗത്തിലുള്ള ക്ലെയിം ഡിസ്ബേഴ്സലുകൾ നേടുകയും ചെയ്യുക.

യോഗ്യത

നിങ്ങൾ ഒരു ബജാജ് ഫിന്‍സെര്‍വ് ലോൺ കസ്റ്റമര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് എളുപ്പത്തിൽ ലഭിക്കുന്നതാണ്. ഈ പ്ലാനിനായി അപേക്ഷിക്കാൻ, നിങ്ങൾ ഇവ പാലിച്ചിരിക്കേണ്ടതാണ്:


• പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം.
• ആശിത്രന്‍റെ പ്രായം 5 നും 21 നും ഇടയില്‍ ആയിരിക്കണം.
 

ഒഴിവാക്കലുകൾ

പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് പ്ലാനിലെ പ്രധാന ഒഴിവാക്കലുകള്‍ ഇവയാണ്:

• യുദ്ധം അല്ലെങ്കിൽ തീവ്രവാദവുമായി ബന്ധപ്പെട്ട പരിക്കുകൾ.
• സ്വയമേവ ഉണ്ടാക്കുന്ന പരിക്കുകള്‍ അല്ലെങ്കിൽ ആത്മഹത്യ.
• നേരത്തെ തന്നെ നിലവിലുള്ള പരിക്ക് അല്ലെങ്കിൽ വൈകല്യം.
• സാഹസിക പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾ.
• രോഗം അല്ലെങ്കില്‍ അസുഖ ചികിത്സയ്ക്കായുള്ള ആശുപത്രിവാസം.

നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101. മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.”