ഒരു ഫാമിലി മെഡിക്കൽ ഇൻഷുറൻസ് പോളിസി മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ ഉപകാരപ്രദമാവുകയും ഉടനടി ചികിത്സ തുടങ്ങാനും സുഗമമായി പുരോഗതി കൈവരിക്കാനും സഹായിക്കും. മുഴുവൻ കുടുംബത്തിന്റെയും ചെറുതും വലുതുമായ ചികിത്സാ ചെലവുകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ. കുടുംബത്തിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങൾക്കും സമഗ്രമായ കവറേജ് ഓഫർ ചെയ്യുന്നു.
ഒരൊറ്റ വാർഷിക പ്രീമിയത്തിൽ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരെ ഏത് തരത്തിലുമുള്ള രോഗങ്ങൾ അല്ലെങ്കിൽ അപകടത്തിൽ നിന്ന് നിങ്ങൾക്ക് സുരക്ഷിതമാക്കാം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഓഫർ ചെയ്യുന്ന കോംപ്രിഹെൻസീവ് ഫാമിലി ഹെൽത്ത് പ്ലാനുകൾ, നിങ്ങളുടെ ഹോസ്പിറ്റലൈസേഷൻ ചാർജുകൾ, കൺസൾട്ടേഷൻ ഫീസ്, മരുന്നുകൾ എന്നിവയും അതിലേറെയും പരിരക്ഷിക്കുന്നു. അതിനാൽ, നിങ്ങളുടെ മുഴുവൻ കുടുംബത്തിനും തടസ്സരഹിതമായ മെഡിക്കൽ പരിരക്ഷ ഉപയോഗിച്ച് സമയവും പണവും ലാഭിക്കുക.
ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും ഇതാ:
അഷ്വേർഡ് തുക | രൂ. 1.5 ലക്ഷം – രൂ. 2 കോടി |
ഡേകെയർ നടപടിക്രമങ്ങൾ | 586 ഡേകെയർ നടപടിക്രമങ്ങൾ |
സഞ്ചിത ബോണസ് | അഷ്വേർഡ് തുകയിൽ 10% മുതൽ 50% വരെ |
നികുതി ആനുകൂല്യം | ഉൾക്കൊണ്ടിട്ടുണ്ട് |
ആംബുലൻസ് നിരക്കുകൾ (പ്രതിവർഷം) | രൂ. 20,000 വരെ |
സൗജന്യ പ്രിവന്റീവ് ടെസ്റ്റുകള്‍ | ഓരോ 3 വർഷവും |
രൂ. 1.5 ലക്ഷം മുതല്‍ രൂ. 2 കോടി വരെയുള്ള അഷ്വേർഡ് തുക നേടുകയും നിങ്ങളുടെ മുഴുവന്‍ കുടുംബത്തിന്റെയും മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കുകയും ചെയ്യുക.
കേവലം ഒറ്റ പ്രീമിയം തുക മാത്രം നല്കി മുഴുവൻ കുടുംബത്തിനും ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുക.
നിലവിലുള്ള നികുതി നിയമങ്ങൾക്ക് കീഴിൽ നികുതി ലാഭിക്കുക.
നിർദ്ദിഷ്ട പോളിസി നിബന്ധനകൾ അടിസ്ഥാനമാക്കി നിങ്ങളുടെ നിലവിലുള്ള ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ഒരു കുടുംബാംഗത്തെ ചേർക്കുക.
ആഡ്-ഓൺ ആനുകൂല്യങ്ങളുടെ ഒരു ശ്രേണി, അവയവ ദാതാക്കൾ, മെറ്റേണിറ്റി, നവജാത ശിശു, ബാരിയാട്രിക് ശസ്ത്രക്രിയ, അല്ലെങ്കിൽ ആയുർവേദ, ഹോമിയോപ്പതി ഹോസ്പിറ്റലൈസേഷൻ എന്നിവയുടെ ചെലവുകൾക്ക് ഒരൊറ്റ പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നു.
പോളിസിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ ഒരു ക്ലീൻ പ്രൊപ്പോസൽ ഫോമിന് വിധേയമായി ഒരു മെഡിക്കൽ പരിശോധന നടത്തേണ്ടതില്ല.
ക്ലെയിം കണക്കിലെടുക്കാതെ തന്നെ, എല്ലാ പോളിസി ഉടമകളും ഓരോ 3 വർഷത്തിലും സൗജന്യ പ്രിവന്റീവ് വാർഷിക ഹെൽത്ത് ചെക്ക്-അപ്പിന് യോഗ്യരാണ്.
ഒരു പോളിസി വർഷത്തിൽ രൂ. 20,000 വരെ ആംബുലൻസ് നിരക്കുകൾക്ക് പരിരക്ഷ നേടുക.
ബജാജ് ഫൈനാൻസ് വാഗ്ദാനം ചെയ്യുന്ന കുടുംബത്തിനായുള്ള ചില പ്രധാന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഇതാ:
ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകൾ | പ്ലാനിനെക്കുറിച്ച് | ഇൻഷുർ ചെയ്ത തുക | നെറ്റ്വർക്ക് ആശുപത്രികൾ |
---|---|---|---|
Aditya Birla ആക്ടീവ് അഷ്വർ ഡയമണ്ട് | ഈ ഫാമിലി മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ വിശാലമായ ഹെൽത്ത് ഫീച്ചറുകൾക്ക് സമഗ്രമായ കവറേജ് നൽകുന്നു, ഇത് ഇതിനെ ഏറ്റവും മികച്ച നിക്ഷേപ പ്ലാനുകളിൽ ഒന്നാക്കി മാറ്റുന്നു. | 2 കോടി രൂപ വരെ | 8000+ |
Aditya Birla Group ആക്ടീവ് ഹെൽത്ത് പ്ലാൻ | ആസ്ത്മ, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, ഡയബറ്റിസ്, ഹൈപ്പർടെൻഷൻ തുടങ്ങിയ പ്രധാന രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പരിരക്ഷ നേടാൻ കഴിയുന്നതിനാൽ ഇത് കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ഒന്നാണ്. ഇൻഷുർ ചെയ്ത എല്ലാ അംഗങ്ങൾക്കുമുള്ള ചികിത്സാ ചെലവുകളും ആശുപത്രി ചികിത്സകളും ഈ പോളിസി പരിരക്ഷിക്കുന്നു. | രൂ. 10 ലക്ഷം വരെ | 8000+ |
Aditya Birla സൂപ്പർ ടോപ്-അപ് | നിങ്ങളുടെ കുടുംബത്തിന് ആഡ്-ഓൺ ഹെൽത്ത് കവറേജ് ആവശ്യമുണ്ടെങ്കിൽ, Aditya Birla സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ അനുയോജ്യമാണ്. വിപണിയിലെ പല ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിലും ലഭ്യമല്ലാത്ത നിങ്ങളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ അധിക നേട്ടങ്ങളും തിരഞ്ഞെടുക്കാൻ ഈ പ്ലാൻ നിങ്ങളെ അനുവദിക്കും. | രൂ. 50 ലക്ഷം വരെ | 8000+ |
ബജാജ് അലയൻസ് ഹെൽത്ത്-ഗാർഡ് പോളിസി | ബജാജ് അലയൻസിൽ നിന്നുള്ള ഹെൽത്ത് ഗാർഡ് ഒരു സമഗ്രമായ ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ്, ഇത് രോഗം, ശസ്ത്രക്രിയ അല്ലെങ്കിൽ അപകടം കാരണം ഹോസ്പിറ്റലൈസേഷൻ സമയത്ത് ഉണ്ടാകുന്ന ചികിത്സാ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു. | രൂ. 50 ലക്ഷം വരെ | 6500+ |
ബജാജ് അലയൻസ് ഗ്ലോബൽ | അപകടം മൂലം മരണം, വൈകല്യം, അല്ലെങ്കിൽ പരിക്ക് എന്നിവ ഉണ്ടായാൽ കവറേജ് നൽകുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് കുടുംബങ്ങള്‍ക്കായുള്ള ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. ഈ പോളിസി കൃത്യമായി വ്യക്തമാക്കുന്നത്, നിങ്ങൾക്ക് സംരക്ഷണമേകുന്ന ഒരൊറ്റ പോളിസി എന്നാണ്. | 2 കോടി രൂപ വരെ | 6500+ |
മാനദണ്ഡങ്ങൾ | മാനദണ്ഡം |
---|---|
കുറഞ്ഞ പ്രായം | കുടുംബാംഗങ്ങൾ - 18 നും 65 നും ഇടയിൽ പ്രായമുള്ളവർ. ആശ്രിതരായ കുട്ടികൾ - 3 മാസം മുതൽ 30 വയസ്സ് വരെ. |
പുതുക്കാവുന്നതാണ് | ആയുഷ്ക്കാലം |
പരിരക്ഷിക്കപ്പെടുന്ന അംഗങ്ങൾ | സ്വയം, ജീവിതപങ്കാളി, ആശ്രിതരായ കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ, പങ്കാളിയുടെ മാതാപിതാക്കൾ |
ഒരു അറിവോടെയുള്ള തീരുമാനം എടുക്കാൻ, കുടുംബത്തിനായുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലെ പ്രാഥമിക ഉൾപ്പെടുത്തലുകൾ ഒരാൾ മനസ്സിലാക്കേണ്ടതാണ്. മിക്ക ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസികളും ഇനിപ്പറയുന്നവയ്ക്ക് പരിരക്ഷ നൽകുന്നു:
ഇവയ്ക്ക് പുറമേ, മറ്റ് നിരവധി സേവനങ്ങൾക്കും ചെലവുകൾക്കും വ്യത്യസ്ത ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ പരിരക്ഷ ലഭിക്കുന്നു.
താഴെപ്പറയുന്ന ചെലവുകള്‍ ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പരിരക്ഷിക്കപ്പെടുന്നില്ല:
കുറിപ്പ്: ഒഴിവാക്കലുകൾ വിവിധ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് വ്യത്യസ്തമായിരിക്കാം, വാങ്ങുന്നതിന് മുമ്പ് ദയവായി പോളിസി നിബന്ധനകൾ വായിക്കുക.
വർഷം കഴിയുന്തോറും മെഡിക്കൽ ചെലവുകൾ വർദ്ധിക്കുന്നതിനാൽ, ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് പ്രധാനമായിത്തീർന്നിരിക്കുന്നു. ചെറിയ പരിക്കുകൾ മുതൽ വലിയ അസുഖങ്ങൾ വരെ, ആകസ്മികമായ പരിക്കുകൾ മുതൽ ഔട്ട്പേഷ്യന്റ് നടപടിക്രമങ്ങൾ വരെ, ഫാമിലി ഹെൽത്ത് ഇൻഷുറൻസ് മുഴുവൻ കുടുംബത്തിനും സമഗ്ര പരിരക്ഷയേകുന്നു.
ഒരൊറ്റ പ്രീമിയത്തിന് കീഴിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ പരിരക്ഷിക്കുന്നു. ഒരേ സമയം നിരവധി ക്ലെയിമുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, എല്ലാ കുടുംബാംഗങ്ങൾക്കും അഷ്വേർഡ് തുക വിഭജിക്കപ്പെടും. ഇത് മനസമാധാനവും ചികിത്സയിലും അസുഖം ഭേദപ്പെടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നു.
ഫാമിലി ഹെൽത്ത് ഇൻഷുറൻസിൽ നിന്ന് നിങ്ങൾക്ക് ലഭിക്കാവുന്ന പ്രധാന നേട്ടങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.
ഫാമിലി ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കുന്നതിൽ ഏറ്റവും മികച്ചതായിട്ടുള്ള ഒരു കാര്യം, നിങ്ങളുടെ വിപുലമായ കുടുംബം, ഭാര്യാ-ഭർതൃ മാതാപിതാക്കൾ എന്നിവർ ഉൾപ്പടെയുള്ള നിങ്ങളുടെ സമ്പൂർണ്ണ കുടുംബത്തെ ഇത് ഇൻഷുർ ചെയ്യുന്നു എന്നതാണ്.
അപ്രതീക്ഷിതമായ ഒരു രോഗം കുടുംബത്തിന്റെ സാമ്പത്തിക പ്ലാനുകളെ ബാധിക്കുകയും അവരുടെ ഫണ്ട് കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ സമ്പാദ്യം നിലനിർത്തിക്കൊണ്ട് മെഡിക്കൽ ചെലവുകൾ ഹെൽത്ത് പോളിസി വഹിക്കും.
ഇൻഷ്വേർഡ് തുക അവസാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇൻഷ്വേർഡ് തുകയുടെ 100% റീഇൻസ്റ്റേറ്റ്മെന്റ് ലഭിക്കും.
രോഗം അല്ലെങ്കിൽ പരിക്ക് ആയിക്കോട്ടെ ഫാമിലി ഹെൽത്ത് കെയർ ഇൻഷുറൻസ് പ്ലാൻ ബില്ലുകളും പേമെന്റുകളും കൈകാര്യം ചെയ്യും, അതിനാൽ രോഗിയുടെ ആരോഗ്യം, ചികിത്സ, അഭിവൃദ്ധി എന്നിവയ്ക്ക് മുൻഗണന നൽകാൻ കഴിയും.
ഫാമിലി ഹെൽത്ത് ഇൻഷുറൻസ് നിങ്ങളെ വർദ്ധിച്ചുവരുന്ന ഹെൽത്ത്കെയർ ചെലവുകളിൽ നിന്ന് സംരക്ഷിക്കുകയും പ്രശസ്തമായിട്ടുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് നിങ്ങളെ അനുവദിക്കുകയും ചെയ്യും.
രാജ്യത്തെ മികച്ച ഹെൽത്ത് ഇൻഷുറൻസ് ദാതാക്കൾ ഓഫർ ചെയ്യുന്ന ഫാമിലി ഇൻഷുറൻസ് പ്ലാനുകൾ ബജാജ് ഫൈനാൻസ് നിങ്ങൾക്ക് നൽകുന്നു. അതിന്റെ എല്ലാ പോളിസികളിലും കസ്റ്റമറുടെ താൽപ്പര്യത്തിന് പ്രാധാന്യം നൽകുന്നതിൽ പേരുകേട്ട ഒരു അംഗീകൃതവും വിശ്വസനീയവുമായ കമ്പനിയാണിത്. ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ സമഗ്രമായ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്നു. വാങ്ങുന്നത്/പുതുക്കുന്നത് അല്ലെങ്കിൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കുന്നത് അവരുടെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ വളരെ എളുപ്പമാക്കുന്നു. ബജാജ് ഫൈനാൻസിന് ആകർഷകമായ ക്ലെയിം സെറ്റിൽമെന്റ് അനുപാതവും ഉണ്ട്.
കസ്റ്റമേർസിനിടയിൽ വിശ്വാസം നൽകുന്ന ഒരു പേരാണ് ബജാജ് ഫൈനാൻസ്. എല്ലാ മേഖലകളിലും കാര്യക്ഷമവും താങ്ങാനാവുന്നതുമായ ഇൻഷുറൻസ് പോളിസികൾ കമ്പനി നൽകിയിട്ടുണ്ട്, തുടർച്ചയായി രാജ്യത്തെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ മുൻനിര ഡിസ്ട്രിബ്യൂട്ടർമാരിൽ ഒന്നായി തുടരുന്നു.
ഫാമിലി ഹെൽത്ത് ഇൻഷുറൻസിനായുള്ള ബജാജ് ഫൈനാൻസിന്റെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ വേഗമേറിയതും ലളിതവും സുരക്ഷിതവുമാണ്. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം കസ്റ്റമർ-സെന്‍ട്രിക് സമീപനത്തോടൊപ്പം വിവരദായകവും സംവേദനാത്മകവും ആണ്.
ആവശ്യമായ ഡോക്യുമെന്റുകൾ തയ്യാറാക്കി വെയ്ക്കുക, കുറഞ്ഞ കാലയളവിനുള്ളിൽ ക്ലെയിം പ്രോസസ് പൂർത്തിയാക്കുന്നതാണ്. ഓൺലൈൻ ക്ലെയിം പ്രോസസ് കസ്റ്റമേർസിന് ലളിതവും എളുപ്പത്തിൽ മാനേജ് ചെയ്യാവുന്നതുമാണ്.
എന്തുകൊണ്ടാണ് ഉപഭോക്താക്കൾ ഞങ്ങളെ തിരഞ്ഞെടുക്കുന്നത് എന്ന് ഇതാ:
ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ രജിസ്റ്റർ ചെയ്ത ഓരോ കുടുംബാംഗത്തിനും ആവശ്യമായ ഡോക്യുമെന്റുകൾ ഇതാ:
പോളിസിയിൽ പരിരക്ഷിക്കപ്പെടുന്ന കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പാസ്പോർട്ട് സൈസ് ഫോട്ടോകൾ.
ഇൻഷുറർ ആവശ്യപ്പെട്ടാൽ മെഡിക്കൽ റിപ്പോർട്ടുകൾ.
ഹെൽത്ത് ഇൻഷുറൻസിനായി ഓൺലൈനിൽ അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്. മിക്ക ഹെൽത്ത് ഇൻഷുറൻസ് സൈറ്റുകൾക്കും ഓൺലൈനിൽ പോളിസികൾ വാങ്ങുന്നതിനും പുതുക്കുന്നതിനും ഒരു വിഭാഗം ഉണ്ട്. ഈ പ്രക്രിയ സുരക്ഷിതവും വിശ്വസനീയവുമാണ്, കൂടാതെ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് പ്രയാസ രഹിതവുമാക്കുന്നു.
ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഓൺലൈനിൽ വാങ്ങുന്നതിനോ പുതുക്കുന്നതിനോ നിങ്ങൾക്ക് പിന്തുടരാവുന്ന ഏതാനും ലളിതമായ ഘട്ടങ്ങൾ ഇതാ.
താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്ക് ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ ക്ലെയിം ചെയ്യാം:
ക്യാഷ്ലെസ് സേവനങ്ങൾക്ക്, താഴെപ്പറയുന്ന പ്രക്രിയ പിന്തുടരുക:
റീഇംബേഴ്സ്മെന്റ് ക്ലെയിം ചെയ്യുന്നതിന്, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
ഫാമിലി മെഡിക്കൽ ഇൻഷുറൻസിന് നികുതി ലാഭിക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരം ഇത് നിങ്ങൾക്ക് ഒരു പ്രധാനപ്പെട്ട നികുതി ആനുകൂല്യം നൽകുന്നു.
ഫാമിലി ഹെൽത്ത് ഇൻഷുറൻസിന്റെ മെഡിക്കൽ ആനുകൂല്യങ്ങൾക്ക് പുറമേ, പോളിസിക്കായി അടച്ച പ്രീമിയവും നിങ്ങളുടെ വാർഷിക ആദായനികുതി ബാധ്യത കുറയ്ക്കുന്നു.
ഒരു പോളിസിക്ക് കീഴിൽ എല്ലാ കുടുംബാംഗങ്ങൾക്കും മെഡിക്കൽ പരിരക്ഷ ഓഫർ ചെയ്യുന്ന ഒരു സമഗ്ര പോളിസിയാണ് ഫാമിലി ഹെൽത്ത് ഇൻഷുറൻസ്. ഇത് താങ്ങാനാവുന്നതും കൂടുതൽ കാര്യക്ഷമവുമാണ്, പോളിസി ഉടമയ്ക്ക് കൂടുതൽ ആനുകൂല്യങ്ങളും നൽകുന്നു.
ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലേക്ക് മാതാപിതാക്കളെ ചേർക്കാം. പ്രായവും നിലവിലുള്ള രോഗങ്ങളും അനുസരിച്ച് പ്രീമിയത്തിൽ വർദ്ധനവ് ഉണ്ടായേക്കാം.
ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ, വ്യക്തിഗത കുടുംബാംഗങ്ങൾക്ക് പ്രായവും ആവശ്യങ്ങളും അടിസ്ഥാനമാക്കി വ്യത്യസ്തമായ പോളിസികൾ നൽകുന്നു. ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസിൽ, മുഴുവൻ കുടുംബവും എല്ലാ അംഗങ്ങൾക്കുമായുള്ള ആനുകൂല്യങ്ങൾക്കൊപ്പം ഒരു പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.
ജനനത്തിന് മൂന്ന് മാസം കഴിഞ്ഞ് ഒരു നവജാത ശിശുവിനെ നിലവിലുള്ള ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലേക്ക് ചേർക്കാൻ കഴിയും.
പ്രാഥമിക പോളിസി ഉടമയുടെ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, കുടുംബത്തിലെ മറ്റേതെങ്കിലും മുതിർന്ന അംഗത്തിന് ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസി പാസ് ചെയ്യാവുന്നതാണ്. നിലവിലുള്ള പോളിസിയുടെ പ്രീമിയം കുറയ്ക്കുന്നതല്ല. ആവശ്യമായ മാറ്റങ്ങൾ നടത്താവുന്ന അടുത്ത പുതുക്കൽ വരെ യഥാർത്ഥ പോളിസിയുടെ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരും.
മിക്ക ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്കും റീഇൻസ്റ്റേറ്റ്മെന്റ് സൗകര്യം ഉണ്ട്. അഷ്വേർഡ് തുക തീർന്നാൽ, അധിക ചെലവുകൾക്കായി ഒരു ടോപ്-അപ് തുക ചേർക്കുന്നതാണ്. ടോപ്-അപ് തുകയുടെ ശതമാനം പോളിസിക്ക് അനുസരിച്ച് വ്യത്യസ്തമാണ്.
വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പോളിസി ഒരു വ്യക്തിക്ക് വേണ്ടിയുള്ളതാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഒരു പോളിസിക്ക് കീഴിൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പരിരക്ഷ നൽകുന്നു.
ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്കുള്ള പ്രീമിയങ്ങൾ ഓരോ ഇൻഷുറർക്കും വ്യത്യസ്തമാണ്. ബജാജ് ഫൈനാൻസിൽ, മിക്ക ബജറ്റിനും അനുയോജ്യമായ പ്രീമിയമുള്ള വിശാലമായ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നൽകുന്ന കവറേജിനും അടച്ച പ്രീമിയത്തിനും അനുയോജ്യമായതായിരിക്കണം ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എന്ന് ബജാജ് ഫൈനാൻസ് ലിമിറ്റഡ് വിശ്വസിക്കുന്നു. നിങ്ങളുടെ മുഴുവൻ കുടുംബത്തിനും സമഗ്രമായ പരിരക്ഷ ഓഫർ ചെയ്യുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുക. ഇത് ഉയർന്ന എണ്ണം നെറ്റ്വർക്ക് ആശുപത്രികൾ ഓഫർ ചെയ്യണം. ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ അടിയന്തിര സാഹചര്യങ്ങളിൽ ഈ നെറ്റ്വർക്ക് ആശുപത്രികളിൽ നിന്ന് നിങ്ങൾക്ക് ക്യാഷ്ലെസ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും നിങ്ങൾ നിരവധി പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിനാൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ പരിരക്ഷിക്കണം. നിലവിലെ തിരക്കേറിയ ജീവിതശൈലിയിൽ ഇടയ്ക്കിടെയുള്ള മെഡിക്കൽ ചെക്ക്-അപ്പുകൾ അനിവാര്യമാണ്. അതുകൊണ്ട്, നിങ്ങളുടെ കുടുംബത്തിലെ എല്ലാ ഇൻഷുർ ചെയ്ത ആളുകൾക്കും കോംപ്ലിമെന്ററി മെഡിക്കൽ ചെക്ക്-അപ്പ് ഓഫർ ചെയ്യുന്ന ഒരു പ്ലാൻ വാങ്ങുക. നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ ശരിയായ പ്ലാൻ ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?