അവലോകനം

play

ഒരു വെക്കേഷന് പോവുക എന്നത് നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഒരു ഇടവേള എടുത്ത് ഒന്ന് വിശ്രമിക്കാനുള്ള ഒരു മാർഗമാണ്. ഹോട്ടൽ ബുക്ക് ചെയ്യാനുള്ള അലച്ചിൽ, നിങ്ങളുടെ വാലറ്റ് നഷ്ടപ്പെടൽ, അപകടങ്ങൾ ഉണ്ടാകൽ എന്നിവ പോലുള്ള സംഭവങ്ങൾ യാത്രക്കിടയിൽ ഉണ്ടായേക്കാം.

ഒരു ഡൊമെസ്റ്റിക് ഹോളിഡേ പരിരക്ഷ വഴി നിങ്ങള്‍ക്ക് ഈ ദൗര്‍ഭാഗ്യകരമായ നിമിഷങ്ങളെ യാതൊരു തടസ്സങ്ങളുമില്ലാതെ എളുപ്പത്തില്‍ തരണം ചെയ്യുകയും ചെയ്യാം.

 • അടിയന്തിര യാത്ര സഹായം

  നിങ്ങൾ വെക്കേഷനിടയ്ക്ക് എങ്ങാനും കുടുങ്ങിപ്പോയാൽ, രൂ. 50,000 വരെ അടിയന്തര ട്രാവൽ, ഹോട്ടൽ അസിസ്റ്റൻസ് ഇന്ത്യയിൽ ലഭിക്കുന്നതായിരിക്കും, വിദേശത്താണെങ്കിൽ ഹോട്ടൽ ബില്ലുകൾ, തിരികെയുള്ള യാത്ര, മറ്റു ചിലവുകൾ എന്നിവയ്ക്കായി രൂ. 1,00,000 വരെ ലഭിക്കും. .

 • റോഡ്‍സൈഡ് അസിസ്റ്റന്‍സ്

  ഹോളിഡേ സമയത്ത് കാർ ബ്രേക്ക് ഡൗൺ ആയതുമൂലം കുടുങ്ങിപ്പോയോ? ഇന്ത്യയിലുടനീളമായി, 700 ൽ അധികം ലൊക്കേഷനുകളിൽ വാഹനം റിപ്പയർ ചെയ്യുന്നതിനുള്ള റോഡ് സൈഡ് അസിസ്റ്റൻസ് ലഭ്യമാക്കൂ.

 • കോംപ്ലിമെന്‍ററി ഇന്‍ഷുറന്‍സ്

  പേഴ്സണൽ അപകടങ്ങൾ, അപകടം, യാത്ര റദ്ദാക്കൽ, ഹോട്ടൽ ബുക്കിംഗുകൾ ബൗണ്‍സ് ആകുക, വീട്ടിലെ മോഷണം, ലഗേജ് നഷ്ടപ്പെടൽ എന്നിവയ്ക്കായി രൂ. 3,00,000 വരെ കോംപ്ലിമെന്‍ററി ഇൻഷുറൻസ് പരിരക്ഷ നേടുക. നിങ്ങള്‍ അവധിയില്‍ ആയിരിക്കുമ്പോഴുള്ള എല്ലാ അടിയന്തിര സാഹചര്യങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. .

 • 24/7 കാർഡ് ബ്ലോക്കിംഗ് സർവ്വീസ്

  നിങ്ങളുടെ അവധിക്കാലത്ത് നിങ്ങളുടെ വാലറ്റ് നഷ്ടപ്പെടുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നഷ്ടപ്പെട്ടാൽ ഒറ്റ ഫോൺ കോൾ കൊണ്ട് അത് ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക. നിങ്ങളുടെ PAN കാർഡ് സൗജന്യമായി നിങ്ങൾക്ക് മാറ്റി ലഭിക്കുന്നതായിരിക്കും.

ട്രാവല്‍ സേഫ് മെമ്പര്‍ഷിപ്പ്

ബജാജ് ഫിന്‍സെര്‍വിന്‍റെ ഡൊമെസ്റ്റിക് ഹോളിഡേ പരിരക്ഷയില്‍ ഒരു വര്‍ഷത്തെ ട്രാവല്‍ സേഫ് അംഗത്വവും ഉള്‍പ്പെടുന്നു, അതിന് താഴെ പറയുന്ന നേട്ടങ്ങളുണ്ട്:

• നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ദുരുപയോഗം തടയുന്നതിനായി നിങ്ങള്‍ക്ക് എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ബ്ലോക്ക് ചെയ്യാനാവും.

• നഷ്ടപ്പെടുന്ന സമയത്ത് നിങ്ങള്‍ ഇന്ത്യയിലാണെങ്കില്‍, അടിയന്തരമായിട്ടുള്ള യാത്രാ ആവശ്യങ്ങൾ പരിരക്ഷിക്കാൻ നിങ്ങൾക്ക് രൂ.50,000 വരെ ഫൈനാന്‍ഷ്യല്‍ സഹായം ലഭിക്കും. നിങ്ങൾ വിദേശത്താണെങ്കിൽ, കവറേജ് തുക രൂ. 1,00,000 വരെ ആയിരിക്കും. ഇത് പരമാവധി 28 ദിവസത്തേക്കുള്ള പലിശ രഹിത അഡ്‍വാന്‍സാണ്. നിങ്ങള്‍ 28 ദിവസത്തിനുള്ളില്‍ പണം തിരികെ അടയ്ക്കണം.

• നിങ്ങളുടെ കാര്‍ തകരാറിലായാല്‍ ഈ പരിരക്ഷ നിങ്ങൾക്ക് ഓൺ-റോഡ് സഹായം നൽകുന്നു.

• നിങ്ങള്‍ക്ക് ഒരു കാറിന് 5 ലിറ്റര്‍ ഇന്ധന ചിലവും ടുവീലറിന് 2 ലിറ്ററിന്‍റെ ചിലവും പ്രയോജനപ്പെടുത്താം.

• മറ്റ് കാര്‍ഡുകള്‍ക്കും രേഖകള്‍ക്കുമൊപ്പം നിങ്ങളുടെ PAN കാര്‍ഡും നിങ്ങള്‍ക്ക് നഷ്ടമായെങ്കില്‍ അത് വീണ്ടും എടുക്കുന്നതിനുള്ള ചെലവും ഞങ്ങള്‍ വഹിക്കുന്നതാണ്.

• നിങ്ങള്‍ക്ക് ബാഗേജുകളുടെ നഷ്ടം ഉള്‍പ്പെടുന്ന, രൂ. 3 ലക്ഷം വരെ പരിരക്ഷയുള്ള ഒരു കോംപ്ലിമെന്‍ററി പേഴ്സണല്‍ ആക്സിഡന്‍റ് ഇന്‍ഷുറന്‍സും പ്രയോജനപ്പെടുത്താനാവും.

 

എന്താണ് ഉള്‍പ്പെടാത്തതായുള്ളത്?

• നിങ്ങള്‍ക്ക് ലഹരിയുള്ളപ്പോള്‍ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം പരിഗണിക്കുകയില്ല.

• ഏതെങ്കിലും ഗതാഗത നിയമങ്ങള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് ലംഘിക്കപ്പെട്ടത് മൂലം നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന തകരാറുകള്‍ ഉള്‍പ്പെടുന്നില്ല.

ആവശ്യമായ ഡോക്യുമെന്‍റുകൾ

• KYC ഡോക്യുമെന്‍റുകൾ

• ട്രാവല്‍ സേഫ് മെമ്പര്‍ഷിപ്പ് ലെറ്റര്‍

അപേക്ഷിക്കേണ്ട വിധം

• നിങ്ങൾക്ക് എളുപ്പത്തിൽ ആഭ്യന്തര ഹോളിഡേ കവറിന് അപേക്ഷിക്കാം. ബജാജ് ഫിൻസെർവ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ആപ്ലിക്കേഷൻ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി പ്രീമിയം തുക അപ്പോൾ തന്നെ ഓൺലൈനായി അടയ്ക്കുക.

ക്ലെയിം പ്രോസസ്സ്

• കാർഡുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍, 24 മണിക്കൂറുകൾക്കുള്ളിൽ 1800-419-4000 ല്‍ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറില്‍ വിളിക്കുക.

• നിങ്ങള്‍ക്ക് അടിയന്തിര സഹായത്തിനുള്ള തെളിവും ലഭ്യമാക്കേണ്ടതുണ്ട്.