എന്താണ് ക്രെഡിറ്റ് സ്കോർ, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്

നിങ്ങളുടെ സിബിൽ സ്കോർ സൗജന്യമായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ

നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് അളക്കുന്ന 3-അക്ക നമ്പറാണ് നിങ്ങളുടെ സിബിൽ സ്കോർ. അതിന്‍റെ പ്രാധാന്യം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.

  • Credit Score Features

    പേഴ്സണലൈസ്ഡ് ഓഫറുകൾ

    നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവയിൽ പ്രത്യേക പ്രീ-അപ്രൂവ്ഡ് ഓഫറുകൾ നേടുക.

  • Credit Score Features

    ലെൻഡർമാരുമായി നെഗോഷ്യേറ്റ് ചെയ്യുന്നതാണ് നല്ലത്

    ഉയർന്ന സിബിൽ സ്‌കോർ ഉള്ളതിനാൽ നിങ്ങൾക്ക് മറ്റ് കടം വാങ്ങുന്നവരെക്കാൾ മുൻതൂക്കമുണ്ട്, കൂടാതെ മികച്ച പലിശനിരക്കോ കുറഞ്ഞ പ്രോസസ്സിംഗ് ഫീസിനോ വേണ്ടി നെഗോഷ്യേറ്റ് ചെയ്യാം.

  • Credit Score Features

    കുറഞ്ഞ പലിശ നിരക്ക്

    നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, ലോണുകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുന്നതിന് ലെൻഡർമാർ താരതമ്യേന കുറഞ്ഞ പലിശ നിരക്ക് നൽകും.

  • Credit Score Features

    ലളിതമായ ലോണ്‍ അപ്രൂവല്‍

    ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങൾ സുരക്ഷിതമായ വായ്പക്കാരനാണെന്ന് സൂചിപ്പിക്കുന്നു. ലെന്‍ഡര്‍മാര്‍ നിങ്ങളുടെ ലോണ്‍ വേഗത്തില്‍ അംഗീകരിക്കാനുള്ള സാധ്യത കൂടുതലാണ്.

  • Credit Score Features

    ഉയർന്ന ലോൺ തുകകൾ

    ഉയർന്ന ലോൺ തുകകൾ ലെൻഡർമാരുടെ റിസ്ക് വർദ്ധിപ്പിക്കും. അതിനാൽ, ഉയർന്ന സിബിൽ സ്കോറുള്ള വായ്പക്കാർക്ക് വായ്പ നൽകാൻ അവർ താൽപ്പര്യപ്പെടും.

  • Credit Score Features

    ദീർഘമായ ലോൺ കാലയളവുകൾ

    മികച്ച സിബിൽ സ്കോർ ഉള്ള വായ്പക്കാർക്ക് ദീർഘകാല കാലയളവുള്ള ലോണുകളിൽ നിന്ന് പ്രയോജനം നേടാം. ഇത് ചെറിയ ഇഎംഐകളായി മാറുകയും അവരുടെ പ്രതിമാസ ചെലവ് ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

    *നിബന്ധനകളും വ്യവസ്ഥകളും ബാധകം.

    നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

ഇന്ത്യയിലെ ക്രെഡിറ്റ് ബ്യൂറോകൾ

ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ, മറ്റ് വായ്പക്കാർ എന്നിവരെ പ്രതിനിധീകരിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് ചരിത്രത്തിന്‍റെ റെക്കോർഡ് സൂക്ഷിക്കുന്ന ഡാറ്റാ ശേഖരണ കമ്പനികളാണ് ക്രെഡിറ്റ് ബ്യൂറോകൾ. ക്രെഡിറ്റ് ബ്യൂറോകൾ ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്ന മൂന്നക്ക സ്കോർ പ്രസിദ്ധീകരിക്കും. ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അധികാരപ്പെടുത്തിയ നിരവധി ക്രെഡിറ്റ് ബ്യൂറോകളുണ്ട്. ഇന്ത്യയിലെ വിവിധ ക്രെഡിറ്റ് ബ്യൂറോകൾ ഇതാ.

  • TransUnion CIBIL Limited

    TransUnion CIBIL Limited

    ഇന്ത്യയിലെ ഏറ്റവും പഴയ ക്രെഡിറ്റ് ബ്യൂറോകളിലൊന്ന്. നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിന്‍റെ അളവുകോലായി അവർ നിങ്ങൾക്ക് സിബിൽ സ്കോർ നൽകും.

  • Experian Inc.

    Experian Inc.

    നിങ്ങളുടെ എക്സ്പീരിയൻ ക്രെഡിറ്റ് സ്‌കോറും റിപ്പോർട്ടും ലഭിക്കുന്ന മറ്റൊരു ബ്യൂറോയാണിത്.

  • Equifax

    Equifax

    Equifax Inc. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ 15 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കൺസ്യൂമർ ക്രെഡിറ്റ് റിപ്പോർട്ടിംഗ് ഏജൻസിയാണ്.

  • CRIF

    CRIF High Mark Credit Information Services

    2007-ൽ സ്ഥാപിതമായ ഇവർ കസ്റ്റമർ, മൈക്രോ ഫൈനാൻസ്, കൊമേഴ്ഷ്യൽ തുടങ്ങിയ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ സർവ്വീസ് ദാതാവാണ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് നല്ല സിബിൽ സ്കോർ?

സാധാരണയായി, 700-749 പരിധിയിലുള്ള സിബിൽ സ്കോർ ട്രാൻസ്‌യൂണിയൻ സിബിൽ പ്രകാരം മികച്ച സിബിൽ സ്കോർ ആയി കണക്കാക്കപ്പെടുന്നു. ഈ സ്കോർ ഉപയോഗിച്ച്, വിവിധ ബാങ്കുകളിൽ നിന്നും എന്‍ബിഎഫ്‌സികളിൽ നിന്നും നിങ്ങൾക്ക് ക്രെഡിറ്റ് ഓഫറുകൾക്ക് യോഗ്യത നേടാം. ക്രെഡിറ്റ് പാസ്സ് ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കാം. നിങ്ങളുടെ സ്‌കോർ പതിവായി പരിശോധിക്കുന്നത് നിങ്ങളുടെ സ്‌കോറിനെ ബാധിക്കില്ല.

ക്രെഡിറ്റ് പാസ്സിനായി സൈൻ അപ്പ് ചെയ്യുക
ഇതിനകം ഒരു ക്രെഡിറ്റ് പാസ്സ് ഹോൾഡർ ആണോ? ഇവിടെ ലോഗിൻ ചെയ്യുക

എന്തെങ്കിലും ലോൺ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സിബിൽ സ്കോർ എത്രയാണ്?

ലോൺ ലഭിക്കുന്നതിന് ആവശ്യമായ മിനിമം സിബിൽ സ്കോർ ബാങ്കോ എന്‍ബിഎഫ്‌സിയോ വ്യക്തമാക്കില്ല. എന്നിരുന്നാലും, മിക്ക ലെൻഡർമാരും നിങ്ങൾക്ക് കുറഞ്ഞത് 700 ഉം അതിൽ കൂടുതലും സിബിൽ സ്കോർ ഉണ്ടായിരിക്കാൻ താൽപ്പര്യപ്പെടുന്നു. നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിന്‍റെ അളവുകോലാണ് ക്രെഡിറ്റ് സ്കോർ. ഉയർന്ന സ്കോർ മികച്ച ക്രെഡിറ്റ് ഹെൽത്ത് പ്രതിഫലിപ്പിക്കുകയും നിങ്ങളുടെ ലോൺ തുക വേഗത്തിൽ അപ്രൂവ് ചെയ്യുന്നതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങൾക്ക് നല്ല CIBIL സ്കോർ എങ്ങനെ നിലനിർത്താം?

നല്ല CIBIL സ്കോർ നിലനിർത്താൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏതാനും ലളിതമായ ടിപ്സ് ഇതാ:

  • നല്ല ട്രാക്ക് റെക്കോർഡ് ഉണ്ടാക്കുന്നതിന് നിങ്ങളുടെ മാസ ഇൻസ്റ്റാൾമെന്‍റുകൾ യഥാസമയം അടയ്ക്കുക
  • ക്രെഡിറ്റ് കാർഡ് ശ്രദ്ധിച്ച് മാനേജ് ചെയ്യുക, പേമെന്‍റ് റിമൈൻഡർ സെറ്റ് ചെയ്യുക, ഉപയോഗം പരിമിതപ്പെടുത്തുക
  • ദീർഘമായ ലോൺ കാലയളവ് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക, നിങ്ങൾക്ക് സാധ്യമാകുമ്പോൾ പാർട്ട്-പ്രീപേമെന്‍റുകൾ നടത്താൻ ശ്രമിക്കുക
എനിക്ക് എങ്ങനെ എന്‍റെ CIBIL സ്കോർ മികച്ചതാക്കുവാൻ കഴിയും?

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ സ്കോർ തൽക്ഷണം മെച്ചപ്പെടുത്താൻ കഴിയില്ല. എന്നിരുന്നാലും, സമയബന്ധിതമായി ലോണുകൾ തിരിച്ചടയ്ക്കൽ, ശരിയായ ക്രെഡിറ്റ് വിനിയോഗം, പിഴവുകളില്ലെന്ന് ഉറപ്പാക്കാൻ സിബിൽ ഹെൽത്ത് റിപ്പോർട്ട് പതിവായി പരിശോധിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കാലക്രമേണ നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള മറ്റ് ചില മാർഗ്ഗങ്ങൾ ഇതാ

നിങ്ങളുടെ സിബിൽ സ്കോർ സൗജന്യമായി എങ്ങനെ പരിശോധിക്കാം?

ബജാജ് ഫിൻസെർവ് വെബ്‍സൈറ്റിൽ നിങ്ങളുടെ CIBIL സ്കോർ സൗജന്യമായി പരിശോധിക്കാം (കൺസ്യൂമർ ലോഗിൻ അല്ലെങ്കിൽ രജിസ്ട്രേഷൻ ആവശ്യമില്ല).
നിങ്ങൾ ഈ മൂന്ന് ലളിതമായ ഘട്ടങ്ങൾ പിന്തുടർന്നാൽ മതി:

  • നിങ്ങളെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങൾ ഷെയർ ചെയ്യുക
  • നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡി യിലേക്കും അയച്ച ഒടിപി സ്ഥിരീകരിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുക
  • നിങ്ങളുടെ സിബിൽ സ്കോറും റിപ്പോർട്ടും പരിശോധിക്കുക.

ഇത് സൗജന്യമാണ്, ഇത് വളരെ എളുപ്പമാണ്. മികച്ച പാർട്ട്?? ബജാജ് ഫിൻസെർവ് വെബ്‍സൈറ്റിൽ നിങ്ങളുടെ CIBIL സ്കോർ പരിശോധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നില്ല!

ക്രെഡിറ്റ് പാസ്സ് ഉപയോഗിച്ച് സിബിൽ സ്കോർ എങ്ങനെ പരിശോധിക്കാം?

ബജാജ് ഫിൻസെർവ് ക്രെഡിറ്റ് പാസ്സ് ഉപയോഗിച്ച്, നിങ്ങളുടെ ക്രെഡിറ്റ് പാസ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് നിങ്ങൾക്ക് സിബിൽ സ്കോർ പരിശോധിക്കാം. നിങ്ങളുടെ വ്യക്തിഗതമാക്കിയ ഡാഷ്ബോർഡിൽ നിങ്ങളുടെ സ്കോർ പരിശോധിക്കാം. കൂടാതെ, നിങ്ങളുടെ സ്കോറിനെ ബാധിക്കുന്ന ഘടകങ്ങൾ ആക്സസ് ചെയ്യാനും നിങ്ങളുടെ വിശദമായ ക്രെഡിറ്റ് ഹെൽത്ത് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനും കഴിയും. നിങ്ങൾക്ക് ക്രെഡിറ്റ് പാസ്സിനായി സൗജന്യമായി സൈൻ അപ്പ് ചെയ്യാം. പാസ്സ് 12 മാസത്തേക്ക് സാധുതയുള്ളതാണ്.

ക്രെഡിറ്റ് പാസ്സിനായി സൈൻ അപ്പ് ചെയ്യുക
ഇതിനകം ഒരു ക്രെഡിറ്റ് പാസ്സ് ഹോൾഡർ ആണോ? ഇവിടെ ലോഗിൻ ചെയ്യുക

നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കേണ്ടത് എന്തുകൊണ്ട് പ്രധാനമാണ്?

നിങ്ങളുടെ സിബിൽ സ്കോർ നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിന്‍റെ അളവുകോലാണ്. ഏതെങ്കിലും ക്രെഡിറ്റിനായി നിങ്ങളെ അംഗീകരിക്കുന്നതിന് മുമ്പ് ബാങ്കുകളും എന്‍ബിഎഫ്‌സികളും പോലെയുള്ള വായ്പക്കാർ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. നിങ്ങളുടെ സിബിൽ സ്‌കോറും റിപ്പോർട്ടും പതിവായി പരിശോധിക്കുന്നത് ഏതെങ്കിലും പിശകുകൾ പരിഹരിക്കാനും എളുപ്പത്തിൽ ക്രെഡിറ്റ് അംഗീകാരത്തിനായി നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും നിങ്ങളെ സഹായിക്കും. ബജാജ് ഫിൻസെർവ് ക്രെഡിറ്റ് പാസ്സ് ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കാം. നിങ്ങളുടെ വിശദമായ ക്രെഡിറ്റ് റിപ്പോർട്ടും പരിശോധിക്കാം.

നിങ്ങളുടെ CIBIL റിപ്പോർട്ട് ആവർത്തിച്ച് നോക്കുന്നത് നിങ്ങളുടെ സ്കോറിനെ ബാധിക്കുമോ?

നിങ്ങളുടെ സ്വന്തം CIBIL സ്കോർ പരിശോധിക്കുമ്പോൾ, ഇത് ഒരു "സോഫ്റ്റ് ഇൻക്വയറി" ആയി പരിഗണിക്കുന്നു, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ നെഗറ്റീവ് സ്വാധീനം ഉണ്ടാക്കില്ല. എന്നിരുന്നാലും, ഒരു ലെന്‍ഡര്‍ അല്ലെങ്കില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഇഷ്വര്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് CIBIL നോട് അഭ്യര്‍ത്ഥിച്ചാൽ (സാധാരണയായി ലോണ്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന് വേണ്ടി നിങ്ങളെ പരിഗണിക്കുമ്പോള്‍), ഇത് ഒരു "ഹാര്‍ഡ് ഇന്‍ക്വയറി" എന്ന് കണക്കാക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന്‍റെ അന്വേഷണ വിഭാഗത്തിൽ ഹാർഡ് ഇൻക്വയറി റെക്കോർഡ് ചെയ്യുന്നു.
മൾട്ടിപ്പിൾ ഹാർഡ് ഇൻക്വയറികൾ, താരതമ്യേന കുറഞ്ഞ കാലയളവിൽ ചെയ്തിട്ടുണ്ടെങ്കിൽ, "ക്രെഡിറ്റ് ഹംഗ്രി ബെഹേവിയർ" എന്നാണ് വിളിക്കുക, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് ദോഷമായേക്കാം. എന്നാൽ ഒരു സോഫ്റ്റ് അന്വേഷണം, ഒരു വർഷത്തിൽ ഒരിക്കൽ, ഒരു പ്രധാനപ്പെട്ട സാമ്പത്തിക ശീലമാണ്.

നിങ്ങളുടെ ലോൺ അപ്രൂവ് ചെയ്യുന്നതിന് മുമ്പ് ലെൻഡർമാർ നിങ്ങളുടെ CIBIL സ്കോർ പരിശോധിക്കുന്നതാണ്?

നിങ്ങൾക്ക് അറിയാവുന്നതുപോലെ , നിങ്ങളുടെ സിബിൽ സ്കോർ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത അളക്കുന്നു. നിങ്ങളുടെ ലെൻഡർ പല കാരണങ്ങളാൽ നിങ്ങളുടെ സ്കോർ പരിശോധിക്കും, ഇവ ഉൾപ്പെടെ:

  • നിങ്ങളുടെ ക്രെഡിറ്റ് റെക്കോർഡും ചരിത്രവും പരിശോധിക്കാൻ
  • ലോൺ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി അളക്കാൻ
  • നിങ്ങളുടെ ക്രെഡിറ്റ് ബാലൻസ് റിവ്യൂ ചെയ്യുന്നതിനും നിങ്ങളുടെ പ്രൊഫൈലിന്‍റെ റിസ്ക് ലെവൽ അറിയുന്നതിനും
  • നിങ്ങൾ ലെൻഡർ ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ
  • നിങ്ങൾക്ക് അനുയോജ്യമായ ലോൺ തുകയും പലിശ നിരക്കും ലഭിക്കുന്നതിന്

അതിനാൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മാനേജ് ചെയ്യാൻ സഹായിക്കുന്നതിനുള്ള ഒരു പ്രധാന ടൂളാണ് സിബിൽ സ്കോർ.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എന്തുകൊണ്ട് പരിശോധിക്കണം?

കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ ആവശ്യമുള്ള ലോൺ തുകകൾ ലഭ്യമാക്കുന്നതിന് തടസ്സമായി മാറുന്നു. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് അവരുടെ സിബിൽ റിപ്പോർട്ട് വാങ്ങാം. നിങ്ങളുടെ സിബിൽ റിപ്പോർട്ടിൽ നിന്ന്, നിങ്ങൾക്ക് ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കാം. അതിന്, നിങ്ങൾ ചില ഘട്ടങ്ങൾ പിന്തുടരണം.
സിബിൽ റിപ്പോർട്ടിൽ ഫൈനാൻഷ്യൽ സ്ഥാപനങ്ങളും ബാങ്കുകളും നൽകിയിരിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടായിരിക്കും. കൂടാതെ, സിബിൽ സ്കോറിലേക്കും മറ്റ് സാമ്പത്തിക നടപടിയിലേക്കും നിങ്ങൾക്ക് ആക്സസ് നേടാം. നിങ്ങളുടെ സിബിൽ റിപ്പോർട്ട് ലഭ്യമാക്കാൻ, ഉപയോക്താവ് സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഉപയോക്താക്കൾക്ക് വ്യത്യസ്ത സബ്സ്ക്രിപ്ഷൻ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ഏജൻസിക്ക് സബ്സ്ക്രിപ്ഷൻ അഭ്യർത്ഥന നടത്തുക, അവർ നിങ്ങൾക്ക് ഒരു മെയിൽ അയക്കുന്നതാണ്.
അപ്പോൾ, നിങ്ങൾ സിബിൽ റിപ്പോർട്ട് വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ ഏജൻസിയിൽ നിന്ന് മെയിൽ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് മെയിലിൽ അറ്റാച്ച് ചെയ്ത ഫോമിൽ വിവരങ്ങൾ ശരിയായി പൂരിപ്പിക്കുക. നിങ്ങളുടെ അടിസ്ഥാന കെവൈസി ഡോക്യുമെന്‍റുകളും അഭ്യർത്ഥിച്ച തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റും നിങ്ങളുടെ ഫോമ്മിനൊപ്പം നൽകണം.
ഉപയോക്താക്കൾക്ക് അവരുടെ സിബിൽ സ്കോർ, ഫൈനാൻഷ്യൽ സ്റ്റാറ്റസ് മുതലായവ പരിശോധിക്കുന്നത് പോലെ, അവർ ആഗ്രഹിക്കുന്ന ഏത് ആവശ്യത്തിനും അവരുടെ സിബിൽ റിപ്പോർട്ട് നോക്കാവുന്നതാണ്. എന്നിരുന്നാലും, സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ, ഉപയോക്താവിന് ഈ റിപ്പോർട്ടിലേക്ക് ആക്‌സസ് ഉണ്ടാകില്ല, മാത്രമല്ല അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുകയും വേണം.

ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് റേറ്റിംഗ്, ക്രെഡിറ്റ് റിപ്പോർട്ട് എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കണോ?

ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് റേറ്റിംഗ്, ക്രെഡിറ്റ് റിപ്പോർട്ട് എന്നിവ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, അവ ഓരോന്നിനും വ്യത്യസ്ത അർത്ഥങ്ങളുണ്ട്.
ക്രെഡിറ്റ് റിപ്പോർട്ട് ഉപയോക്താവ് നടത്തിയ എല്ലാ ക്രെഡിറ്റ് ലൈനുകളുടെയും പേമെന്‍റുകളുടെയും വിശദമായ പട്ടിക സൂചിപ്പിക്കുന്നതാണ്. അതിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുന്നതാണ്:

  • യൂസറിന്‍റെ പേഴ്സണൽ ഡാറ്റ
  • ക്രെഡിറ്റ് കാർഡിന്‍റെ കട തുകകൾ ഉൾപ്പെടുന്ന ക്ലോസ് ചെയ്തതും ഓപ്പൺ ചെയ്തതുമായ ലോൺ അക്കൗണ്ടുകളുടെ വിശദമായ ലിസ്റ്റ്
  • യൂസറിന്‍റെ ക്രെഡിറ്റ് അന്വേഷണം
  • ജപ്തികൾ, പാപ്പരത്തങ്ങൾ, സിവിൽ കേസുകളുടെ വിധി മുതലായവയുടെ ഒരു പൊതു രേഖ. ഓരോ ക്രെഡിറ്റ് റിപ്പോർട്ടിലും ഒരു ക്രെഡിറ്റ് സ്കോർ ഉൾപ്പെടുന്നതാണ്.

300 മുതൽ 900 വരെയുള്ള മൂന്നക്ക നമ്പറാണ് ക്രെഡിറ്റ് സ്കോർ, ഇത് ക്രെഡിറ്റ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുള്ള ലെൻഡർമാർക്കും വായ്പക്കാരന്‍റെ ക്രെഡിറ്റ് യോഗ്യത തെളിയിക്കുന്നതിനാൽ ക്രെഡിറ്റ് സ്കോർ പ്രധാനപ്പെട്ടതാണ്. ഉപയോക്താക്കളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ അനുസരിച്ച് സ്കോർ ഉയരുകയും താഴുകയും ചെയ്യും.
ക്രെഡിറ്റ് റേറ്റിംഗ് എന്നത് ഒരു അപേക്ഷകന്‍റെ ക്രെഡിറ്റ് യോഗ്യതയുടെ തോതിലുള്ള പരിശോധനയാണ്. വ്യക്തി, സ്ഥാപനം, സർക്കാർ, അല്ലെങ്കിൽ സംസ്ഥാന പ്രൊവിൻഷ്യൽ അതോറിറ്റികൾ എന്നിവയാണെങ്കിൽ ലോൺ എടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും ക്രെഡിറ്റ് റേറ്റിംഗ് പരിശോധനകൾക്ക് ബാധ്യസ്ഥമാണ്.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക