പതിവായി ചോദിക്കുന്ന ചോദ്യങ്ങള്
ഇഎംഐ എന്നാൽ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്റ് ആണ്, ഇത് നിങ്ങളുടെ ടു, ത്രീ വീലർ ലോൺ എളുപ്പത്തിൽ ചെറിയ നിശ്ചിത പ്രതിമാസ ഇൻസ്റ്റാൾമെന്റുകളിൽ തിരിച്ചടയ്ക്കാൻ അനുവദിക്കുന്നു. ഓരോ ഇൻസ്റ്റാൾമെന്റിലും പ്രിൻസിപ്പലും പലിശയും ഉൾക്കൊള്ളുന്നു. ചില സന്ദർഭങ്ങളിൽ, ഇൻസ്റ്റാൾമെന്റുകൾ സമാനമായിരിക്കില്ല, അവയുടെ ആവൃത്തി ത്രൈമാസികം ആകാം.
റീപേമെന്റ് ഷെഡ്യൂൾ എന്നത് പ്രിൻസിപ്പലും പലിശ ഘടകങ്ങളും തമ്മിലുള്ള വേർതിരിക്കലോടു കൂടിയ ഇൻസ്റ്റാൾമെന്റ് തുക അടങ്ങുന്ന ഒരു ടൈംലൈനാണ്. ഇത് ഇൻസ്റ്റാൾമെന്റിന്റെ ഓരോ ഘട്ടത്തിലും കുടിശ്ശിക തീയതികളും ശേഷിക്കുന്ന പ്രിൻസിപ്പലും വ്യക്തമാക്കുന്നു.
9223192235-ലേക്ക് ഒരു എസ്എംഎസ് അയച്ച് നിങ്ങളുടെ കുടിശ്ശിക അല്ലെങ്കിൽ ഫോർക്ലോഷർ തുക തൽക്ഷണം പരിശോധിക്കാം. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് നിങ്ങൾക്ക് due അല്ലെങ്കിൽ fc എന്ന് ടൈപ്പ് ചെയ്ത് നൽകിയ നമ്പറിലേക്ക് അയയ്ക്കാം.
ഞങ്ങളുടെ എസ്എംഎസ് സേവനം ഉപയോഗിച്ച് നിങ്ങൾക്ക് എൻഒസി അഭ്യർത്ഥനകൾ എളുപ്പത്തിൽ ഉന്നയിക്കാം. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് നിങ്ങൾക്ക് എൻഒസി ടൈപ്പ് ചെയ്ത് 9223192235 ലേക്ക് അയക്കാം. ലോൺ കാലയളവ് പൂർത്തിയാവുകയും എല്ലാ കുടിശ്ശികകളും ലഭിക്കുകയും ചെയ്താൽ എൻഒസി നൽകുന്നതാണ്. ഇതിന് പുറമേ, നിങ്ങളുടെ വാഹനത്തിൻ്റെ ആർസി നമ്പർ ഞങ്ങളുമായി അപ്ഡേറ്റ് ചെയ്യേണ്ടതും നിർബന്ധമാണ്.
തടസ്സരഹിതമായ പ്രക്രിയയിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിന് നിങ്ങൾക്ക് ഞങ്ങളുടെ എസ്എംഎസ് സർവ്വീസ് ഉപയോഗിക്കാം. ഉടൻ പ്രതികരണം ലഭിക്കുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് soa എന്ന് ടൈപ്പ് ചെയ്ത് 9223192235 ലേക്ക് അയയ്ക്കാം.
വെബ്സൈറ്റിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ലോൺ അക്കൗണ്ട് നമ്പർ, ജനന തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചും നിങ്ങൾക്ക് ലോഗിൻ ചെയ്യാം. നിങ്ങൾ ലോഗ് ഇൻ ചെയ്താൽ, നിങ്ങളുടെ ലോൺ അക്കൗണ്ട് വിവരങ്ങൾ സ്ക്രീനിൽ ദൃശ്യമാകുന്നതാണ്.
നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് അല്ലെങ്കിൽ ക്വിക്ക് പേ ഓപ്ഷൻ വഴി നിങ്ങളുടെ ഇൻസ്റ്റാൾമെന്റും മറ്റ് കുടിശ്ശികകളും ഓൺലൈനിൽ അടയ്ക്കാം. ലോഗിൻ ചെയ്ത ശേഷം, ഞങ്ങളുടെ സുരക്ഷിതമായ പേമെന്റ് ഗേറ്റ്വേ വഴി നിങ്ങളുടെ കുടിശ്ശിക അടയ്ക്കാൻ 'പേമെന്റ് ചെയ്യുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ ലളിതമായ ഓൺലൈൻ പ്രോസസ് ഉപയോഗിച്ച് നിങ്ങളുടെ ലോൺ ഭാഗികമായി പ്രീപേ ചെയ്യാം. നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഇവിടെലോഗിൻ ചെയ്ത് 'ഭാഗിക ഫോർക്ലോഷർ' ക്ലിക്ക് ചെയ്യുക'. ഇപ്പോൾ, ഞങ്ങളുടെ സുരക്ഷിതമായ പേമെന്റ് ഗേറ്റ്വേ വഴി നിങ്ങളുടെ ലോൺ ഭാഗിക-പ്രീപേ ചെയ്യൂ.
നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഞങ്ങളുടെ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്ത് നിങ്ങളുടെ ലോൺ സംഗ്രഹവും ഭാവി ഇൻസ്റ്റാൾമെന്റും ഓൺലൈനിൽ ട്രാക്ക് ചെയ്യാം. നിങ്ങൾ ലോഗ് ഇൻ ചെയ്താൽ, നിങ്ങളുടെ ലോൺ അക്കൗണ്ട് വിവരങ്ങൾ സ്ക്രീനിൽ ദൃശ്യമാകുന്നതാണ്.
കൂടുതൽ അന്വേഷണങ്ങൾക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.