image

മെറ്റേണിറ്റി ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍

മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ്

ലോകത്തേക്ക് പുതിയ ഒരു ജീവിതം കൊണ്ടുവരിക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഒരു മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിച്ച്, എല്ലാ ഗർഭക്കാല ചെലവുകൾക്കും പരിരക്ഷ നേടുക. ഇത് നോർമൽ അല്ലെങ്കിൽ സിസേറിയൻ ഡെലിവറി, പ്രീ-നേറ്റൽ, പോസ്റ്റ്-നേറ്റൽ കെയർ, നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ എന്നിവയ്ക്ക് വരുന്ന ചെലവുകൾ പരിരക്ഷിക്കുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ നിന്ന് ഒരു സമഗ്രമായ മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുത്ത് ഗർഭകാലത്തും ശേഷവും മികച്ച മെഡിക്കൽ സൗകര്യങ്ങൾ നേടുക.
 

സവിശേഷതകളും നേട്ടങ്ങളും

 • സമഗ്രമായ പരിരക്ഷ

  മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് ഡെലിവറി, ഹോസ്പിറ്റൽ താമസം, മരുന്നുകൾ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ കവര്‍ ചെയ്യുന്നു.

 • നവജാത ശിശു പരിരക്ഷണം

  ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ രോഗങ്ങൾ നിർണ്ണയിച്ചാല്‍ നവജാത ശിശുവിനും പോളിസി യുടെ പരിരക്ഷ ലഭിക്കുന്നതാണ്.

 • ആയാസരഹിതമായ ഓൺലൈൻ ഷോപ്പിംഗ്

  നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് ഒരു മെറ്റേണിറ്റി ഹെല്‍ത്ത് ഇൻഷുറൻസിനായി ഓൺലൈനിൽ അപേക്ഷിക്കുക.

 • ആംബുലൻസ് ചാർജ്

  അടിയന്തിര സാഹചര്യങ്ങളിലുള്ള ആംബുലൻസ് ചെലവുകള്‍ ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 • ഹോസ്പിറ്റലൈസേഷൻ കവറേജ്

  ആശുപത്രി പ്രവേശനത്തിന് 30 ദിവസങ്ങള്‍ക്ക് മുമ്പും 60 ദിവസങ്ങള്‍ക്ക് ശേഷവും ഗര്‍ഭവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെലവുകള്‍ ഈ പ്ലാനിന് കീഴില്‍ ഉള്‍പ്പെടുന്നു.

 • ക്യാഷ്‌ലെസ് സൗകര്യം

  ഇൻഷുററുടെ നെറ്റ്‌വർക്ക് ആശുപത്രികളിൽ ഏതെങ്കിലും ഒന്നിൽ ക്യാഷ്‌ലെസ് സൗകര്യം നേടുക.

 • അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്

  നോൺ-നെറ്റ്‌വർക്ക് ആശുപത്രികളിൽ എടുക്കുന്ന ചികിത്സകൾക്കായി സിംഗിള്‍ പോയിന്‍റ് കോണ്ടാക്ട് ഉപയോഗിച്ച് വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ് നേടുക.

 • ക്ലെയിം-ഫ്രീ ബോണസ്

  ക്ലെയിം ഇല്ലാത്ത ഓരോ വര്‍ഷവും 10% സഞ്ചിത ബോണസ് ആനുകൂല്യം നേടുക.

 • ടാക്സ് സേവിംഗ്സ്

  ആദായനികുതി നിയമം, 1961 സെക്ഷൻ 80D പ്രകാരം രൂ. 60,000 വരെ നികുതി ഇളവ് പ്രയോജനപ്പെടുത്തുക.

മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് ഒഴിവാക്കലുകൾ

ഒഴിവാക്കലുകൾ

മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസിൽ താഴെപ്പറയുന്ന ചെലവുകൾ പരിരക്ഷിക്കപ്പെടുന്നില്ല:

• ഗർഭധാരണത്തിന്‍റെ ഒമ്പത് മാസക്കാലളയവില്‍ നടത്തുന്ന തുടര്‍ പരിശോധനകള്‍.
• അമ്മയ്ക്കും കുഞ്ഞിനുമുള്ള ടോണിക്കും വിറ്റാമിനുകളും (ചികിത്സയുടെ ഭാഗമായിട്ടല്ലെങ്കിൽ).
• പതിവ് പരിശോധനയ്ക്കായുള്ള ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ്.

നിരാകരണം

*വ്യവസ്ഥകള്‍ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ പ്രോഡക്ട് വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101. മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.