ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് അതിന്റെ ചിലവ് എന്താണെന്ന് അറിയുന്നത് എല്ലായ്പ്പോഴും നല്ലതാണ്. നിങ്ങൾ അടയ്ക്കുന്നതിന്റെ ഒരു ഭാഗമാണ് നിങ്ങളുടെ EMI. നിങ്ങളുടെ പേഴ്സണൽ ലോണിൽ നിങ്ങൾക്ക് ലഭിക്കുന്ന പ്രോസസ്സിംഗ് ഫീസും മറ്റ് ചാർജുകളും അറിയുന്നത് നന്നായി പ്ലാൻ ചെയ്യാൻ സഹായിക്കും. ഇത് യാത്രയ്ക്കുള്ള പേഴ്സണല്‍ ലോണുകള്‍ക്കും ബാധകമാണ്.
യാത്രയ്ക്കുള്ള ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് ബാധകമായ ചില നിരക്കുകൾ ചുവടെ നൽകിയിട്ടുണ്ട്:
1 പ്രോസസ്സിംഗ് ഫീസ്
നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് ഈടാക്കുന്ന ഫീസാണ് ഇത്. ഇത് നിങ്ങളുടെ ലോണ്‍ അനുവദിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ചെലവുകളും ഉള്‍പ്പെടുന്നു. വെരിഫിക്കേഷൻ പ്രക്രിയ ഏറ്റെടുക്കുന്നതിനുള്ള ചെലവ് മുതൽ യഥാർത്ഥ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ വരെയുള്ള എല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഇത് സാധാരണയായി മൊത്തം ലോൺ തുകയുടെ 4% ആണ് ഒപ്പം നികുതിയും. ലോൺ എഗ്രിമെന്റിൽ ഒപ്പിടുന്ന സമയത്ത് നിങ്ങൾ ഈ ഫീസ് അടയ്ക്കണം.
2 പലിശ നിരക്ക്
നിങ്ങൾക്ക് വായ്പയായി നൽകുന്ന ഫണ്ടുകൾക്ക് പകരമായി നിങ്ങൾ നൽകുന്ന പലിശയാണിത്. അടിസ്ഥാനപരമായി, ഇത് ക്രെഡിറ്റ് ലഭ്യമാക്കുന്നതിനുള്ള ചെലവാണ്. നിങ്ങളുടെ പലിശ നിരക്ക് 13% മുതൽ ആരംഭിക്കുകയും EMI യുടെ ഭാഗമായി എല്ലാ മാസവും അടയ്ക്കുകയും വേണം.
കൂടുതലായി വായിക്കുക: യാത്രകള്‍ക്കായി ഒരു പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിനുള്ള ഒരു ആത്യന്തിക മാർഗ്ഗനിർദ്ദേശം
3 EMI ബൗണ്‍സ് ചാര്‍ജുകള്‍
നിങ്ങളുടെ ഇൻസ്റ്റാൾമെന്റ് ചെക്ക് ബൌൺസ് ആണെങ്കിൽ EMI കൂടാതെ ഈടാക്കുന്ന പിഴയാണ് ഇത്. ഇത് സാധാരണയായി ഓരോ ബൌൺസിനും രൂ. 600 മുതൽ രൂ. 1,200 വരെ ആണ് ഒപ്പം നികുതികളും. അതിനാൽ, EMI അടയ്ക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
4 പീനല്‍ പലിശ നിരക്ക്
വായ്പക്കാരൻ സമയത്ത് പേമെന്റുകൾ നടത്താൻ പരാജയപ്പെട്ടാൽ, പിഴ പലിശ നിരക്ക് ബാധകമായിരിക്കും. പതിവ് പേമെന്റുകൾ നടത്താത്തതിനുള്ള പിഴയാണിത്. ശേഷിക്കുന്ന പ്രതിമാസ ഇൻസ്റ്റാൾമെന്റിൽ ഈ ഫീസ് പ്രതിമാസം 2% മുതൽ 4% വരെയാണ്.
5 മുന്‍കൂര്‍ അടവ് ചാര്‍ജ്ജുകള്‍
ഫോര്‍ക്ലോഷര്‍ എല്ലായ്പ്പോഴും ലെൻഡർസിന്റെ പലിശയില്‍ നഷ്ട്ടത്തിന് കാരണമാകും. അതുകൊണ്ട് കാലയളവ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലോണ്‍ ഫോര്‍ക്ലോസ് ചെയ്യാനുദ്ദേശിക്കുന്ന അപേക്ഷകനില്‍ നിന്നും ഒരു ഫീസ് ഈടാക്കിയെക്കാം. മുതലിന് ബാധകമായ നികുതി ഒഴികെ ഈ ഫീസ് സാധാരണയായി 4% ആണ്.
കൂടുതലായി വായിക്കുക: പേഴ്സണല്‍ ലോണ്‍ എടുക്കുന്നതിന് മുമ്പ് അറിയേണ്ട 5 അവശ്യ കാര്യങ്ങള്‍
6 പാര്‍ട്ട്-പ്രീപേമെന്റ് ചാര്‍ജുകള്‍
ഒരു വ്യക്തി പേഴ്സണല്‍ ലോണ്‍ ന് പാര്‍ട്ട് പ്രീപേമെന്റ് നടത്തുമ്പോള്‍, ലെന്‍ഡറിന് പലിശയിൽ നഷ്ടം വരും. ഇത് സാധാരണയായി നികുതി ഒഴികെ 2% നിരക്കിലാണ്, നിങ്ങൾ ലോണ്‍ ഭാഗികമായി പ്രീപേ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍.
7 വാർഷിക മെയിന്റനൻസ് ചാർജുകൾ
പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങളുടെ അക്കൗണ്ട് നിലനിർത്തുന്നതിന് ഈടാക്കുന്ന ചാർജ് ആണ് ഇത്. ഈ നിരക്കുകൾ വാർഷികമായി ഈടാക്കുന്ന ഫ്ലെക്സി പേഴ്സണൽ ലോണിന് 0.25% ആണ്.
ഈ ചാര്‍ജ്ജുകളെ കുറിച്ച് മുന്‍കൂട്ടി അറിയുന്നത് നിങ്ങളുടെ അവധിക്കാലം അനാവിശ്യ ബിദ്ധിമുട്ടുകള്‍ ഇല്ലാതെ ആസ്വദിക്കാന്‍ സഹായിക്കും. ബജാജ് ഫിൻസെർവിൽ നിന്നുള്ള ട്രാവൽ ലോൺ ഉപയോഗിച്ച് നിങ്ങളുടെ സ്വപ്ന ലക്ഷ്യസ്ഥാനം സന്ദർശിക്കുക. ഇത് ഫ്ലെക്സിബിൾ റീപേമെന്റ് കാലയളവ്, നാമമാത്രമായ പലിശ നിരക്ക് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
നിരാകരണം:
ഞങ്ങളുടെ വെബ്സൈറ്റിലും ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകളിലും/വെബ്സൈറ്റുകളിലും ഉൾപ്പെടുത്തിയിട്ടുള്ളതോ ലഭ്യമായതോ ആയ വിവരങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യുന്ന വേളയിൽ, മനപൂർവമല്ലാത്ത തെറ്റുകളോ അക്ഷര പിശകുകളോ അല്ലെങ്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ കാലതാമസമോ ഉണ്ടായേക്കാം. ഈ സൈറ്റിലും അതുമായി ബന്ധപ്പെട്ട വെബ് പേജുകളിലും അടങ്ങിയിരിക്കുന്ന മെറ്റീരിയൽ റഫറൻസിനും പൊതുവിവരങ്ങൾക്കുമുള്ളതാണ്, ഏതെങ്കിലും പൊരുത്തക്കേട് ഉണ്ടായാൽ ബന്ധപ്പെട്ട പ്രോഡക്ട്/സർവ്വീസ് ഡോക്യുമെന്റിൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ അതേപടി നിലനിൽക്കും. ഇവിടെ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് മുമ്പ് വരിക്കാരും ഉപയോക്താക്കളും പ്രൊഫഷണൽ ഉപദേശം തേടേണ്ടതാണ്. പ്രസക്തമായ പ്രോഡക്ട്/സർവ്വീസ് ഡോക്യുമെന്റും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ചതിന് ശേഷം ഏതെങ്കിലും പ്രോഡക്ടും സർവ്വീസും സംബന്ധിച്ച് അറിവോടെയുള്ള തീരുമാനം എടുക്കുക. എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി ക്ലിക്ക് ചെയ്യുക ഞങ്ങളെ ബന്ധപ്പെടുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം