ബജാജ് ഫൈനാൻസ് മികച്ച നിക്ഷേപ പ്ലാനുകൾ

ഫിക്‌സഡ് ഡിപ്പോസിറ്റ് vs മ്യൂച്വൽ ഫണ്ടുകൾ

Fixed Deposits vs Mutual Funds - Know the Difference

അറിവുള്ള നിക്ഷേപകൻ എന്ന നിലയിൽ, വിവരങ്ങൾ നിങ്ങൾ സൂക്ഷ്മപരിശോധന നടത്തണം, വിവിധ ഘടകങ്ങൾ കണക്കിലെടുത്ത് നിക്ഷേപ പദ്ധതി ആവിഷ്ക്കരിക്കണം. നിക്ഷേപം നടത്തുമ്പോൾ വൈറലായ വാർത്തകൾ കണ്ടും, നിലവിലെ മാർക്കറ്റ് ട്രെൻഡുകൾ അനുസരിച്ചും അതിനൊത്ത് നീങ്ങുക എളുപ്പമാണ്, എന്നാൽ കൂടുതൽ പ്രധാനം നിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തം ആവശ്യങ്ങളും റിസ്ക്ക് ക്ഷമതയും വിലയിരുത്തുക എന്നതാണ്.

പ്രചാരമുള്ള നിക്ഷേപ ഉപാധികൾ എന്ന നിലയിൽ ഫിക്സഡ് ഡിപ്പോസിറ്റ് , മ്യൂച്വൽ ഫണ്ടുകൾ എന്നിവ നിരവധി നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്. ഏതാണ് മികച്ച നിക്ഷേപം-ഫിക്സഡ് ഡിപ്പോസിറ്റുകൾ ആണോ അതോ മ്യൂച്വൽ ഫണ്ടുകൾ ആണോ എന്ന് തീരുമാനിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ, നിങ്ങളുടെ ഓപ്ഷനുകൾ ശ്രദ്ധാപൂർവം വിലയിരുത്തുകയും അതിനനുസൃതമായി തീരുമാനമെടുക്കുകയും വേണം.

എന്താണ് മ്യൂച്വൽ ഫണ്ടുകൾ?

 • പണം വർധിപ്പിക്കുക എന്ന പൊതുവായ ലക്ഷ്യത്തോടെ നിരവധി നിക്ഷേപകർ ഒരുമിക്കുന്ന ഇടമാണ് മ്യൂച്വൽ ഫണ്ട്.
 • ഇക്വിറ്റി, ബോണ്ട്,മണി മാർക്കറ്റ് ഘടകങ്ങൾ കൂടാതെ/അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയിൽ നിക്ഷേപിക്കുന്നു.
 • ഈ നിക്ഷേപങ്ങളിലൂടെ ഉണ്ടാകുന്ന ആദായം നിക്ഷേപകരുടെ ഇടയിൽ തുല്യമായി വിതരണം ചെയ്യുന്നു. ഉണ്ടായ ചെലവുകൾ കിഴിച്ച ശേഷമാണ് അങ്ങനെ ചെയ്യുന്നത്.

എന്താണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ?

 • ഫിക്‌സഡ് ഡിപ്പോസിറ്റിൽ, നിക്ഷേപകരുടെ ഒരു ഗ്രൂപ്പിൽ നിന്ന് പണം സമാഹരിക്കൽ ഇല്ല. പകരം, പേര് സൂചിപ്പിക്കുന്നതുപോലെ, ഒരു തുക നിശ്ചിത കാലയളവിൽ അഥവാ കാലാവധിയിലേക്ക് സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ പലിശ ആർജ്ജിക്കുന്നു.
 • ഈ കാലാവധി സാധാരണയായി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ആകാം.
 • നൽകുന്ന പലിശ സേവിംഗ്‍സ് അക്കൗണ്ടിലേതിനേക്കാൾ കൂടുതൽ ആയിരിക്കുമെന്നതിനാൽ ഫിക്‌സഡ് ഡിപ്പോസിറ്റുകൾ ഗുണപ്രദമാണ്.
 • കാലാവധി എത്തുമ്പോൾ, ഈ പലിശയും മുതലും ചേർത്ത് നിങ്ങൾക്ക് തിരികെ നൽകുന്നു.
 • നിങ്ങൾക്ക് ചുരുക്കം ഡോക്യുമെന്‍റേഷൻ കൊണ്ട് ഫിക്‌സഡ് ഡിപ്പോസിറ്റിൽ രൂ.25, 000 എന്ന ചെറിയ തുകയും നിക്ഷേപിക്കാം.

കൂടുതൽ വായിക്കുക: എന്താണ് ഒരു ഫിക്സഡ് ഡിപ്പോസിറ്റ്?


എത്രകാലം ഒരാൾക്ക് നിക്ഷേപിക്കാൻ കഴിയും?

 • മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടിന്‍റെ തരം അനുസരിച്ച് ലോക്ക്-ഇൻ പിരീഡ് ഉണ്ട്, ഇഷ്ടമുള്ളപ്പോൾ പുറത്ത് കടക്കുകയും ചെയ്യാം. അതുപോലെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ആണെങ്കിൽ, 1–5 വർഷത്തേക്ക് നിങ്ങൾക്ക് പണം ഫണ്ടിൽ തന്നെ നിലനിർത്താം.
 • എന്നാൽ, നിങ്ങൾ മ്യൂച്വൽ ഫണ്ട് അഥവാ ഫിക്സഡ് ഡിപ്പോസിറ്റാണ് എടുക്കുന്നതെങ്കിൽ, തികച്ചും ഹ്രസ്വകാലത്തേക്ക് അതായത് ഒരു വർഷത്തിൽ താഴെ തിരഞ്ഞെടുത്താൽ ചില കോട്ടങ്ങൾ നേരിടേണ്ടി വരുമെന്ന കാര്യം ദയവായി ഓർക്കുക.
 • മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ, വർഷം അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ലഭിക്കുന്ന ആദായം ഹ്രസ്വകാല മൂലധന ലാഭ നികുതി എന്ന നിലയിൽ നികുതി ദായകമാണ്. ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ കാര്യത്തിൽ, ആർജ്ജിക്കുന്ന പലിശ രൂ. 10,000 കവിഞ്ഞാൽ, ഈ തുകയുടെ 10% നിരക്കിൽ സ്രോതസ്സിൽ നികുതി (TDS) കിഴിക്കും.
 • മ്യൂച്വൽ ഫണ്ടിൽ മൂലധന അപചയം ഒഴിവാക്കാൻ നിക്ഷേപം ദീർഘനാളത്തേക്ക് നിലനിർത്തുന്നതാണ് വിവേകം.

ഉൾപ്പെടുന്ന സുരക്ഷയുടെ തോത് എന്താണ്?

 • നിങ്ങൾ FD തുറക്കുന്നതിന് പൊതുമേഖലാ, സ്വകാര്യ ബാങ്ക് അഥവാ നോൺ-ബാങ്കിംഗ് ഫൈനാൻസ് കമ്പനി (NBFC) ലേക്ക് പോകുകയാണെങ്കിൽ, മെച്യൂരിറ്റിയിൽ നിങ്ങൾക്ക് ലഭിക്കാവുന്ന പലിശ നിരക്കിനെക്കുറിച്ച് നിങ്ങൾക്ക് മുൻകൂർ അറിയാവുന്നതാണ്.
 • രേഖാമൂലമുള്ള ഈ പലിശ നിരക്ക് ഗാരന്‍റീഡ് ആണ്, അത് ഭേദഗതി ചെയ്യുന്നതോ മാറ്റുന്നതോ അല്ല.
 • മ്യൂച്വൽ ഫണ്ടിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് ഫിക്സഡ് ഡിപ്പോസിറ്റിനേക്കാൾ കൂടുതൽ ആണെങ്കിലും, അത് അങ്ങനെ തന്നെ തുടരുമെന്നതിന് യാതൊരു ഉറപ്പും ഇല്ല. അതിനാൽ, ഫിക്സഡ് ഡിപ്പോസിറ്റിന് വിപരീതമായി, മ്യൂച്വൽ ഫണ്ടിലെ ആദായം സ്ഥിരമോ ഏകീകൃതമോ ആയിരിക്കില്ല.
 • ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഓഹരി വിപണിയിലെ ചാഞ്ചല്യത്തിന് വിധേയമാണ് എന്നതാണ് കാരണം. അതിനാൽ, ഓരോ മ്യൂച്വൽ ഫണ്ടും വ്യക്തമാക്കാറുണ്ട്, മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം മാർക്കറ്റ് റിസ്ക്കിന് വിധേയമാണെന്ന്.
 • നിങ്ങൾ മ്യൂച്വൽ ഫണ്ടിലാണോ ഫിക്സഡ് ഡിപ്പോസിറ്റിലാണോ നിക്ഷേപിക്കേണ്ടതെന്ന ചോയിസ് നിങ്ങളുടെ റിസ്ക്ക് ശേഷിയെ ആശ്രയിച്ചിരിക്കും.

നിങ്ങൾ ഒരു സുരക്ഷിത, കുറഞ്ഞ റിസ്കുള്ള നിക്ഷേപമാണ് തിരയുന്നതെങ്കിൽ, ഫിക്സഡ് ഡിപ്പോസിറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മികച്ച ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ ക്ക് ഒപ്പം സുസ്ഥിരവും ഉറപ്പുള്ളതുമായ റിട്ടേണുകളാണ് ബജാജ് ഫിൻസെർവ് ഫിക്സഡ് ഡിപ്പോസിറ്റുകൾ ഓഫർ ചെയ്യുന്നത്. ഒരു ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട്, ഓൺലൈനിൽ തുറക്കാനുള്ള സൗകര്യവും അവ ലഭ്യമാക്കുന്നു.


FDയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം

 • നിക്ഷേപത്തിലെ റിട്ടേൺ
 • റിട്ടേൺ നിരക്ക്
 • റിസ്ക് ഘടകങ്ങൾ
 • പണപ്പെരുപ്പത്തിന്‍റെ സ്വാധീനം
 • ലിക്വിഡിറ്റി
 • ടാക്സേഷൻ
 • ടാക്സ് സേവിംഗ്സ് – FDകൾ vs. മ്യൂച്വൽ ഫണ്ടുകൾ