ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് ഇൻഷുറൻസ്

ഗുരുതരമായ രോഗം ഒരിക്കലും ഒരു ശുഭവാര്‍ത്തയല്ല. ഹൃദയാഘാതം, ഓർഗാൻ ട്രാൻസ്പ്ലാൻറ്, സ്ട്രോക്ക്, അർബുദം, അല്ലെങ്കിൽ ജീവന് ഭീഷണി ഉയര്‍ത്തുന്ന എന്തിനും അധിക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. അതിനാൽ, അത്തരം സമ്മർദ്ദകരമായ സമയങ്ങളിൽ വലിയ സാമ്പത്തിക ചെലവുകൾക്ക് പരിരക്ഷ നൽകാൻ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് ശുപാർശ ചെയ്യുന്നു ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പ്ലാൻ, ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി രൂ.50 ലക്ഷം വരെയുള്ള ലംപ്സം തുക നേടുക.
 

സവിശേഷതകളും ആനുകൂല്യങ്ങളും

 • education loan

  രൂ.50 ലക്ഷം വരെ പരിരക്ഷ

  രൂ.50 ലക്ഷം വരെ ഇൻഷുറൻസ് തുക ലഭ്യമാക്കി ഗുരുതര രോഗങ്ങള്‍ക്ക് മികച്ച ചികിത്സ നേടുക.

 • ലംപ്സം പേമെന്‍റ്

  പോളിസിയിൽ പ്രസ്താവിച്ചിരിക്കുന്ന ഗുരുതരമായ രോഗമോ പരിക്കുകളോ തിരിച്ചറിയപ്പെടുകയാണെങ്കില്‍ ഒരുമിച്ച് ഒരു തുക നല്‍കുന്നതാണ്.

 • സമഗ്രമായ ഉപയോഗം

  സമഗ്രമായ ചികിത്സ, വിദഗ്ദ്ധ ആരോഗ്യ ഉപദേശം, അല്ലെങ്കിൽ മരുന്നുകൾക്കായി പണം നല്‍കല്‍ എന്നിവയ്ക്ക് പോളിസി പരിരക്ഷ ഉപയോഗിക്കുക.

 • lap documents required

  പ്രധാന രോഗങ്ങള്‍ പരിരക്ഷിക്കപ്പെടുന്നു

  ഹൃദയാഘാതം, മസ്തിഷ്കാഘാതം, ക്യാൻസർ, വൃക്കരോഗം, അവയവമാറ്റം, പക്ഷാഘാതം തുടങ്ങിയവ പോലുള്ള പ്രധാന രോഗങ്ങള്‍ക്ക് ഞങ്ങളുടെ ക്രിട്ടിക്കല്‍ ഇല്‍നെസ് ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നു.

 • ടാക്സ് റിബേറ്റ്

  ഇൻകം ടാക്സ് നിയമത്തിന്‍റെ സെക്ഷന്‍ 80D പ്രകാരം രൂ.60,000 വരെ ഇൻകം ടാക്സ് ആനുകൂല്യം നേടുക.

 • education loan

  ആയാസരഹിതമായ ക്ലെയിം

  ഏതെങ്കിലും മൂന്നാം കക്ഷിയെ ഉൾപ്പെടുത്താതെ ആയാസരഹിതമായി നിങ്ങളുടെ ക്ലെയിമുകൾക്ക് തീര്‍പ്പ്‌ കല്‍പ്പിക്കുക.

 • മികച്ച പ്രീമിയം നിരക്കുകൾ

  ഞങ്ങളുടെ ക്രിട്ടിക്കൽ ഇൽനെസ് വാർഷിക ഇൻഷുറൻസ് പോളിസി, മികച്ച പ്രീമിയം നിരക്കുകളില്‍ ലഭ്യമാണ്.

 • പ്രത്യേകം രൂപകല്‍പ്പന ചെയ്ത പോളിസി

  അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ദാതാക്കളുടെ ചെലവുകൾ പോലെ സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസി ൽ ഉൾപ്പെടാത്ത ചെലവുകൾ ഈ ആനുകൂല്യത്തിലൂടെ മാനേജ് ചെയ്യാൻ കഴിയും.

 • ബെനിഫിറ്റ് തുക 30 ദിവസങ്ങളിൽ

  രോഗ നിര്‍ണ്ണയം നടത്തി 30 ദിവസങ്ങള്‍ക്ക് ശേഷം ഇൻഷുർ ചെയ്യപ്പെട്ട വ്യക്തി ജീവിച്ചിരിക്കുന്നു എന്നതു പോലുള്ള നിർദ്ദിഷ്ട മാനദണ്ഡങ്ങൾ നിറവേറ്റപ്പെടുമ്പോള്‍ രോഗനിര്‍ണ്ണയം നടത്തി 30 ദിവസങ്ങള്‍ക്കുള്ളില്‍ പണം ലഭിക്കുന്നു.

ക്രിട്ടിക്കല്‍ ഇല്‍നെസിനുള്ള അർഹത

നിങ്ങൾ ഒരു ലോൺ കസ്റ്റമർ ആണെങ്കിൽ, ഗുരുതരമായ രോഗ ഹെൽത്ത് ഇൻഷുറൻസ് അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ ശരിയായ സ്ഥലത്താണ്. ഈ പോളിസി പ്രയോജനപ്പെടുത്താന്‍, നിങ്ങള്‍ ഇവ ചെയ്യണം:


• പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം.
 

ഒഴിവാക്കലുകൾ

ക്രിട്ടിക്കൽ ഇൽനെസ് പോളിസിയില്‍ ഇനിപ്പറയുന്ന പ്രധാനപ്പെട്ട ഒഴിവാക്കലുകള്‍ ഉണ്ട്:

• നേരത്തെയുള്ള രോഗങ്ങളില്‍ നിന്നും സംജാതമാകുന്ന ഗുരുതര രോഗങ്ങള്‍ ഒഴിവാക്കപ്പെടുന്നു.
• സ്വയം ഏല്‍പ്പിക്കുന്ന പരുക്കുകള്‍, മയക്കുമരുന്ന്, മദ്യപാനം പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം അല്ലെങ്കിൽ തെറ്റായ മരുന്നുകൾ, ലൈംഗികരോഗങ്ങൾ എന്നിവ ഉള്‍പ്പെടുന്നില്ല.
• യുദ്ധം അല്ലെങ്കില്‍ നേവി, മിലിറ്ററി, എയർ ഫോഴ്സ് ഓപ്പറേഷനുകളിൽ പങ്കെടുത്തതിന്‍റെ ഫലമായി ഉണ്ടാകുന്ന രോഗങ്ങള്‍
• ഏതെങ്കിലും പ്രകൃതി ദുരന്തം അല്ലെങ്കിൽ ആണവ മാലിന്യങ്ങൾ.
• സമ്മര്‍ദ്ദം കാരണമുള്ള രോഗവും ഏതെങ്കിലും തരത്തിലുള്ള ഫൈനാൻഷ്യൽ നഷ്ടവും.
• പോളിസിയുടെ ആദ്യ 90 ദിവസത്തിനുള്ളിൽ കണ്ടുപിടിക്കപ്പെട്ട ഗുരുതരമായ രോഗങ്ങള്‍.
• രോഗനിര്‍ണ്ണയം നടത്തി 30 ദിവസത്തിനുള്ളിൽ ഇൻഷുർ ചെയ്യപ്പെട്ട വ്യക്തി മരണപ്പെടുകയാണെങ്കില്‍.
 

നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101. മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.”