image

ബജാജ് അലയന്‍സ് ക്രിട്ടിക്കല്‍ ഇല്‍നെസ്സ് ഇന്‍ഷുറന്‍സ്

ബജാജ് അലയൻസ് ക്രിട്ടിക്കൽ ഇൽനെസ് ഹെൽത്ത് പ്ലാൻ

ബജാജ് അലയന്‍സിന്‍റെ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസി ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് ഉണ്ടാകുന്ന ചികിത്സാ ചെലവുകള്‍ നേരിടാന്‍ സമഗ്രമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഈ പോളിസി സാമ്പത്തിക ഭാരം കുറയ്ക്കാനും മെഡിക്കൽ അടിയന്തിര സമയത്ത് സമ്മർദ്ദരഹിതമായി സൗഖ്യം പ്രാപിക്കാനും സഹായിക്കുന്നു.

പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും


ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുടെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും ഇതാ:
 • ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ചികിത്സ

  പോളിസിയില്‍ പറഞ്ഞിരിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ ഡയഗ്നോസ് ചെയ്താൽ ട്രീറ്റ്‌മെന്‍റിനായുള്ള മെഡിക്കൽ ചെലവുകളിൽ സമഗ്രമായ പരിരക്ഷ നേടുക.

 • സംരക്ഷണമുള്ള 10 ഗുരുതര രോഗങ്ങള്‍

  ആദ്യമായി ഉണ്ടാകുന്ന ഹൃദയാഘാതം, മേജർ ഓർഗൻ ട്രാൻസ്‌പ്ലാന്‍റേഷൻ എന്നിവ ഉൾപ്പെടെയുള്ള 10 ഗുരുതരമായ രോഗങ്ങൾക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു.

 • രൂ.50 ലക്ഷം വരെ പരിരക്ഷ

  ഗുരുതരമായ രോഗം മൂലമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുന്ന രൂ. 50 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുക നേടുക.

 • ഉപയോഗത്തിന്‍റെ ഫ്ലെക്സിബിലിറ്റി

  ചികിത്സ, ഡോണർ ചെലവുകൾ അല്ലെങ്കിൽ വിദേശത്തുള്ള ചികിത്സ എന്നിവയ്ക്കായി നിങ്ങൾക്ക് പോളിസി തുക ഉപയോഗിക്കാം.

 • എളുപ്പമുള്ള ക്ലെയിം നടപടിക്രമം

  ഇൻ-ഹൗസ് ക്ലെയിം നടപടിക്രമങ്ങൾ ഉപയോഗിച്ച് ക്ലെയിമുകൾ എളുപ്പത്തിൽ സെറ്റിൽ ചെയ്യുക.

 • താങ്ങാവുന്ന പ്രീമിയം

  അപ്രതീക്ഷിത ചികിത്സാ ചെലവുകളുടെ ഭാരം ഒഴിവാക്കുന്നതിന് മിതമായ പ്രീമിയത്തിൽ പോളിസി ലഭ്യമാക്കുക.

 • ലൈഫ്‍ടൈം റിന്യൂവലുകള്‍

  ബജാജ് അലയൻസിന്‍റെ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി ആജീവനാന്ത പുതുക്കൽ ഓപ്ഷൻ ഓഫർ ചെയ്യുന്ന ഒരു വാർഷിക പോളിസിയാണ്.

 • ടാക്സ് ആനുകൂല്യം

  ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം പോളിസിക്കായി അടച്ച പ്രീമിയത്തിൽ നികുതി ഇളവ് നേടുക.

 • ഒരു മാസ ദൈര്‍ഘ്യമുള്ള ഗ്രെയ്സ് കാലയളവ്

  പോളിസി പുതുക്കാൻ 30 ദിവസത്തെ ഗ്രേസ് പീരിയഡ് നേടുക. ഈ കാലയളവിൽ മെഡിക്കൽ ചെലവുകൾ സ്വീകരിക്കുന്നതല്ല.

 • ഫ്രീ ലുക്ക് പിരീഡ്

  പോളിസി നിബന്ധനകളില്‍ തൃപ്തിയില്ലെങ്കില്‍, ആദ്യ 15 ദിവസത്തിനുള്ളില്‍ പോളിസി റദ്ദാക്കുക.

യോഗ്യതാ മാനദണ്ഡം

ഈ പോളിസിയുടെ ആവശ്യകതകൾ ഇവയാണ്:


• അപേക്ഷകന് 18 -നും 65 വയസ്സിനും ഇടയിലായിരിക്കണം പ്രായം.
• ആശ്രിതനായ കുട്ടി 6 -നും 21 വയസ്സിനും ഇടയിലായിരിക്കണം.
കുറിപ്പ്: 6 മുതൽ 60 വർഷത്തേക്ക് ഇൻഷ്വേർഡ് തുക രൂ. 1 ലക്ഷം മുതൽ രൂ. 50 ലക്ഷം വരെയും 61 മുതൽ 65 വർഷത്തേക്ക് രൂ. 1 ലക്ഷം മുതൽ രൂ. 5 ലക്ഷം വരെയും ആയിരിക്കും.

ബജാജ് അലയൻസ് ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുടെ നേട്ടങ്ങൾ എങ്ങനെ നേടാം

ബജാജ് അലയന്‍സിന്‍റെ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിക്ക് കീഴില്‍ ഓഫർ ചെയ്യുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഘട്ടങ്ങള്‍ ഇവയാണ്:

 • നിങ്ങളുടെ ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുക
 • നിങ്ങളുടെ വ്യക്തിഗത, മെഡിക്കൽ വിശദാംശങ്ങൾ ഇൻഷുററിന് നൽകുക
 • പോളിസി ആവശ്യകതകൾ അനുസരിച്ച് നിങ്ങളുടെ പ്രീ-പോളിസി മെഡിക്കൽ പരിശോധന എടുക്കുക
 • വാർഷികമായി പോളിസി പുതുക്കാൻ ഓർമ്മിക്കുക

നിരാകരണം

നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101. മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.