സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ്

മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ 60 വയസ്സിന് മുകളിലുള്ളവർക്ക് മെഡിക്കൽ ചെലവുകളിൽ കവറേജ് ഓഫർ ചെയ്യുന്നു. മെഡിക്കൽ അടിയന്തിര സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പ്രത്യേകം സൃഷ്ടിച്ചവയാണ് ഈ പ്ലാനുകൾ. ഈ പോളിസികളിൽ ഭൂരിഭാഗവും മുൻകൂട്ടി നിലവിലുള്ള അവസ്ഥകൾക്കും ഗുരുതരമായ രോഗങ്ങൾക്കും പരിരക്ഷ നൽകുന്നു.

മിക്ക മുതിർന്ന പൗരന്മാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. മെഡിക്കൽ ചെലവുകളിലെ വർദ്ധനവ് പരിഗണിക്കുമ്പോൾ, പ്രായത്തിനനുസരിച്ച് അനിവാര്യമായ ചികിത്സാ ചെലവുകൾക്ക് പരിരക്ഷ ലഭ്യമാക്കാൻ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിച്ച്, ഭീമമായ ആശുപത്രി ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ വാര്‍ധക്യ കാലം സന്തുഷ്ടമാക്കാം.

പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും

മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും ഇതാ:

 • മുൻകൂട്ടി നിലവിലുള്ള രോഗങ്ങളുടെ പരിരക്ഷ

  നിങ്ങൾ തിരഞ്ഞെടുക്കുന്ന പോളിസിയെ ആശ്രയിച്ച്, പോളിസിയുടെ ആദ്യ വർഷത്തിന് ശേഷം മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ ലഭ്യമാക്കാം. ചില പ്ലാനുകൾ പോളിസിയുടെ രണ്ടാം അല്ലെങ്കിൽ മൂന്നാം വർഷത്തിന് ശേഷം കവറേജ് മൂല്യം ഓഫർ ചെയ്യുന്നു.

 • മികച്ച സമ്പാദ്യം

  ചികിത്സാ ചെലവുകള്‍ക്കായി ഹെല്‍ത്ത് ഇൻഷുറൻസ് പണം നല്‍കുന്നതിനാല്‍ നിങ്ങളുടെ സമ്പാദ്യം അല്ലെങ്കില്‍ പെന്‍ഷന്‍ പണം അതുപോലെ നിലനിര്‍ത്തുക.

 • ഓൺലൈൻ സൗകര്യം

  ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ പോളിസി ഓൺലൈനിൽ അപേക്ഷിക്കാം അല്ലെങ്കിൽ പുതുക്കാം.

 • ക്യാഷ്‌ലെസ് സൗകര്യം

  നെറ്റ്‌വർക്ക് ആശുപത്രികളിൽ പണം അടയ്ക്കാതെ നിങ്ങളുടെ മെഡിക്കൽ ക്ലെയിമുകൾ സെറ്റിൽ ചെയ്യാൻ ക്യാഷ്‌ലെസ് സൗകര്യം നിങ്ങളെ പ്രാപ്തരാക്കുന്നു.

 • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ

  ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചികിത്സാ ചെലവുകൾ പോളിസി പരിരക്ഷിക്കുന്നു.

 • അഷ്വേർഡ് തുക

  നിങ്ങളുടെ ഇഷ്ടാനുസരണമുള്ള സം അഷ്വേഡ് നിങ്ങൾക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്നതാണ്.

 • ടാക്സ്-സേവിംഗ് ആനുകൂല്യം

  അടച്ച പ്രീമിയം നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

 • നോ ക്ലെയിം ബോണസ്

  എല്ലാ ക്ലെയിം രഹിത വർഷത്തിന് ശേഷവും പോളിസി പുതുക്കുമ്പോൾ നിങ്ങൾക്ക് നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്താം.

 • ട്രാൻസ്പോർട്ടേഷൻ കവറേജ്

  നിങ്ങൾക്ക് ആംബുലൻസ് നിരക്കുകൾക്കും പരിരക്ഷ ലഭ്യമാക്കാം.

മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസിലെ ഉൾപ്പെടുത്തലുകൾ

മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസിൽ ഡൊമിസിലിയറി ചികിത്സ മുതൽ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെ കവറേജ് ഉൾപ്പെടെ, ഹോസ്പിറ്റലൈസേഷനും ആരോഗ്യ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ ചില പ്രധാന ആനുകൂല്യങ്ങൾ താഴെപ്പറയുന്നവയാണ്

• ആശുപത്രി ചെലവുകളുടെ പരിരക്ഷ

റൂം റെന്‍റ്, ഡോക്ടർ ഫീസ്, നഴ്സിംഗ് ഫീസ്, മരുന്നുകൾ, ICU നിരക്കുകൾ, അനസ്തെറ്റിസ്റ്റ്, സർജൻ, കൺസൾട്ടന്‍റുകൾ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ മറ്റ് മെഡിക്കൽ സ്റ്റാഫുകളുടെ ഫീസുകൾ, വിവിധ ആശുപത്രി ചെലവുകൾ എന്നിവയ്ക്ക് മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസിൽ പരിരക്ഷ ലഭിക്കുന്നു.

• ഡേകെയർ ചികിത്സകൾ

കീമോതെറപ്പി, ഡയാലിസിസ്, ഫിസിയോതെറാപ്പി തുടങ്ങിയ 24 മണിക്കൂറില്‍ താഴെ ഹോസ്പിറ്റലൈസേഷന്‍ ആവശ്യമായ ചികിത്സകള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് കീഴിൽ പരിരക്ഷ ലഭിക്കുന്നു. ഈ ആനുകൂല്യം പോളിസികൾ പ്രകാരം വ്യത്യാസപ്പെടാം.

• AYUSH ചികിത്സകൾക്കായുള്ള പരിരക്ഷ

ആയുർവേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി (AYUSH) ചികിത്സകൾ എന്നിവ ബദൽ മെഡിക്കൽ ഓപ്ഷനുകളും പ്രായമായവരിൽ പലരും മുൻഗണന നൽകുന്ന ഒന്നുമാണ്. മുതിർന്ന പൗരന്മാർക്കായുള്ള നിരവധി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ AYUSH ചെലവുകൾക്കും പരിരക്ഷ നൽകുന്നു.

• മറ്റ് മെഡിക്കൽ ചെലവുകൾ

മെഡിക്കൽ അപ്ലയൻസുകൾ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, മരുന്നുകൾ, ഓപ്പറേഷൻ തീയേറ്റർ, പേസ്മേക്കർ, സ്റ്റെന്‍റുകൾ, എക്സ്-റേ, ബ്ലഡ് ടെസ്റ്റുകൾ അല്ലെങ്കിൽ മറ്റ് ചെലവേറിയ ടെസ്റ്റുകൾ തുടങ്ങിയ മറ്റ് ചെലവുകൾക്കും മുതിർന്ന പൗരന്മാർക്കായുള്ള മെഡിക്കൽ / ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസിലെ ഒഴിവാക്കലുകൾ

1. മുൻകാലത്തുണ്ടായ രോഗങ്ങള്‍ പോളിസിയുടെ രണ്ടാം വർഷം മുതല്‍ പരിരക്ഷിക്കപ്പെടുന്നു. ചില സാഹചര്യങ്ങളില്‍, ഇത് മൂന്നാമത്തെയോ അല്ലെങ്കിൽ നാലാമത്തെയോ വർഷം മുതൽ തന്നെ ആകാവുന്നതാണ്.

2. നോൺ അലോപ്പതി മരുന്നുകൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

3. പോളിസിയുടെ ആദ്യ 30 ദിവസങ്ങളിൽ ബാധിക്കുന്ന രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുന്നതല്ല.

4. എയ്ഡ്സും ബന്ധപ്പെട്ട അസുഖങ്ങളും ഒഴിവാക്കിയിരിക്കുന്നു.

5. സ്വയം വരുത്തിവെച്ചിട്ടുള്ള പരിക്കുകളുമായി ബന്ധപ്പെട്ട ചെലവുകൾ.

6. മദ്യം, മയക്കുമരുന്ന് എന്നിവയോടുള്ള ആസക്തി അല്ലെങ്കിൽ ഏതെങ്കിലും മാനസികരോഗങ്ങള്‍ അല്ലെങ്കില്‍ മാനസിക വൈകല്യങ്ങള്‍ കാരണമായുണ്ടാകുന്ന ചെലവുകള്‍.

7. ഹെർണിയ, പൈൽസ്, തിമിരം, ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പർട്രോഫി മുതലായ രോഗങ്ങൾക്ക് സാധാരണയായി ഒരു വെയ്റ്റിംഗ് പിരീഡ് ഉണ്ടായിരിക്കുന്നതാണ്.

8. സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും (അപകടം മുഖേനയല്ലാത്തത്) വെയ്റ്റിംഗ് പിരീഡ് ഉണ്ട്.

9. സൗന്ദര്യവർദ്ധക ശസ്ത്രക്രിയ പരിരക്ഷിക്കപ്പെടുന്നില്ല.

10. യുദ്ധം മൂലം ഉണ്ടാകുന്ന പരിക്കുകൾക്ക് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല

മുതിർന്ന പൗരന്മാർക്കായി ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

• പരമാവധി പ്രവേശന പ്രായം പരിശോധിക്കുക

• ആജീവനാന്ത പുതുക്കൽ ഓഫർ പരിശോധിക്കുക

• ആനുകൂല്യങ്ങളും പ്രീമിയങ്ങളും പരിശോധിക്കുക

സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസിനുള്ള യോഗ്യത

1. ഇന്‍ഷുർ ചെയ്യപ്പെട്ട വ്യക്തിയുടെ പ്രായം 60 വയസ്സിന് മുകളില്‍ ആയിരിക്കണം. ചില സാഹചര്യങ്ങളില്‍, പരമാവധി പരിധി 80 വയസ്സാണ്.

2. പോളിസിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വ്യക്തിക്ക് ഒരു മെഡിക്കൽ ചെക്ക്-അപ്പ് ആവശ്യമാണ്. ഈ ആവശ്യകത പോളിസി പ്രകാരം വ്യത്യാസപ്പെടാം.

മുതിർന്ന പൗരന്മാർക്കായുള്ള ഇൻഷുറൻസ് സംബന്ധിച്ച പതിവ് ചോദ്യങ്ങൾ (FAQ-കൾ)

Q-1 മുതിർന്ന പൗരന്മാർക്കായുള്ള ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് ഏതാണ്?

ആളുകളുടെ വ്യക്തിഗത ആവശ്യങ്ങളെ ആശ്രയിച്ചാണ് മുതിർന്ന പൗരന്മാർക്ക് ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് ഏതാണ് എന്ന് തീരുമാനിക്കുന്നത്. ഹെൽത്ത് സ്റ്റാറ്റസ് പോലുള്ള മുതിർന്ന പൗരന്മാരുടെ വ്യക്തിഗത ആവശ്യങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാം.

Q-2 – മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ ചെലവ് എത്രയാണ്?

പ്രവേശന പ്രായത്തെ അടിസ്ഥാനമാക്കി, ഒന്നിലധികം ഘടകങ്ങളെ അടിസ്ഥാനമാക്കി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഓഫർ ചെയ്യുന്ന പ്രീമിയം വ്യത്യസ്തമായിരിക്കും. നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുന്നതിന് മുമ്പ് ഈ വിവരങ്ങൾ പ്രൊവൈഡർ പങ്കുവെയ്ക്കുന്നതാണ്.

Q-3 80 വയസ്സുള്ളവർക്ക് ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുമോ?

ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് പരമാവധി

Q-4 – മുതിർന്ന പൗരന്മാർക്ക് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ എന്തുകൊണ്ട് ആവശ്യമാണ്?

വ്യക്തികൾക്ക് 60 വയസ്സ് കഴിയുമ്പോൾ, ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് വളരെ ഗുരുതരമല്ലാത്ത രോഗങ്ങള്‍ ഉണ്ടാകാം, എന്നാൽ ചിലത് തീവ്രമാകാനും സാധ്യതയുണ്ട്, അത് മുതിര്‍ന്ന പൗരന്മാരെ വലിയ ചികിത്സാ ചെലവുകളിലേക്ക് നയിക്കുന്നു. ഈ അപ്രതീക്ഷിത സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്, മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് അനിവാര്യമായ ഒന്നായി മാറുന്നു.

Q-7 – മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് പ്ലാൻ വാങ്ങുന്നതിന് മുമ്പ് ഞാൻ മെഡിക്കൽ സ്ക്രീനിംഗിന് വിധേയമാകേണ്ടതുണ്ടോ?

അതെ, ഏത് ഹെൽത്ത് ഇൻഷുറൻസിന് മുമ്പും, വ്യക്തി ഫുൾ-ബോഡി ഹെൽത്ത് ചെക്കപ്പിന് വിധേയമാകണം. മുതിർന്ന പൗരന്മാർക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകുന്ന ഏത് കമ്പനിയും പ്രീ-ഇൻഷുറൻസ് മെഡിക്കൽ ടെസ്റ്റ് റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നു.

Q-8 – ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ വഴി പരിരക്ഷ ലഭിക്കുന്ന ഏതെങ്കിലും മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഉണ്ടോ?

അതെ, മുതിർന്ന പൗരന്മാർക്കായുള്ള ഹെൽത്ത് ഇൻഷുറൻസിൽ ക്യാഷ്‌ലെസ് ക്ലെയിം പ്രോസസുകൾ ഉണ്ട്. പ്രീ-പ്ലാൻ ചെയ്ത ചികിത്സയ്ക്ക് മുമ്പ് ഇൻഷുറൻസ് കമ്പനികളെ അറിയിച്ച് ഒരാൾക്ക് എളുപ്പത്തിൽ അത് പ്രയോജനപ്പെടുത്താം.

Q-10 – മുതിർന്ന പൗരന്മാർക്കായുള്ള മെഡിക്കൽ ഇൻഷുറൻസിന് അപേക്ഷിക്കുന്നതിനുള്ള പ്രീ-ഇൻഷുറൻസ് മെഡിക്കൽ ചെക്കപ്പിന്‍റെ ചെലവ് ഞാനാണോ നൽകേണ്ടത്?

IRDAI നൽകിയ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, മെഡിക്കൽ ടെസ്റ്റുകളുടെ ചെലവിന്‍റെ കുറഞ്ഞത് 50% ഇൻഷുറൻസ് കമ്പനി വഹിക്കണം, ശേഷിക്കുന്ന തുക പോളിസി ഉടമ നൽകേണ്ടതാണ്.

Q-11 – ഹെൽത്ത് പോളിസികളിൽ സൗജന്യ വാർഷിക ഹെൽത്ത് ചെക്കപ്പുകൾ ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്നുണ്ടോ?

ബജാജ് ഫൈനാൻസിന്‍റെ ചില ഇൻഷുറൻസ് പങ്കാളികൾ അവരുടെ ഹെൽത്ത് പോളിസികളിൽ സൗജന്യ വാർഷിക ഹെൽത്ത് ചെക്കപ്പുകൾ നൽകുന്നു.

Q-12 – ഞാൻ ആർക്കാണ് ക്ലെയിം ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടത് – TPA അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിക്കാണോ?

എല്ലാ ക്ലെയിം ഡോക്യുമെന്‍റുകളും TPA അല്ലെങ്കിൽ ഇൻഷുററിന് സമർപ്പിക്കണം; TPA ഇല്ലെങ്കിൽ, അവർക്ക് അത് ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കാം.

നിരാകരണം

*വ്യവസ്ഥകള്‍ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101. മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.