back

തിരഞ്ഞെടുത്ത ഭാഷ

തിരഞ്ഞെടുത്ത ഭാഷ

image

എഞ്ചിൻ തകരാറിന് കാർ ഇൻഷുറൻസ് നിങ്ങൾക്ക് എങ്ങനെ ക്ലെയിം ചെയ്യാം?

നിങ്ങളുടെ കാർ ഇൻഷുറൻസിൽ എഞ്ചിൻ തകരാറിന് ക്ലെയിം ചെയ്യാന്‍ കഴിയുമോ?

കാർ ഇൻഷുറൻസ് ദാതാക്കൾ തകരാറുകൾക്ക് അതിന്‍റെ കാരണം അടിസ്ഥാനമാക്കിയാണ് പരിരക്ഷ നല്‍കുന്നത്.

കാര്‍ ഇൻഷുറൻസ് പോളിസികള്‍ സാധാരണയായി അഗ്നിബാധ, മോഷണം, സ്ഫോടനം തുടങ്ങിയവ മൂലമുണ്ടാകുന്ന ശാരീരിക പരിക്കുകള്‍ക്കും വസ്തുവകകൾക്കുമുള്ള കേടുപാടുകളുടെയും ബാധ്യത ഉള്‍പ്പെടുന്നു.

അതുകൊണ്ട്, അപകടം കാരണമായുള്ള തകരാര്‍ ആണെങ്കിലോ അല്ലെകില്‍ ഇൻഷുറൻസില്‍ പരിരക്ഷ ലഭിക്കുന്ന മൊത്തം ലോസ് ആണെങ്കിലോ നിങ്ങള്‍ക്ക് ഇൻഷുറൻസില്‍ എന്‍ജിന്‍ പരാജയത്തിനു ക്ലെയിം ചെയ്യാന്‍ കഴിയുന്നതാണ്.

എന്നാൽ, തേയ്മാനം അല്ലെങ്കിൽ യന്ത്രത്തിന്റെ തകരാര്‍ മൂലം സംഭവിച്ച എഞ്ചിന്‍ തകരാറുകള്‍ക്ക് ഒരു ഇൻഷുറൻസ് ക്ലെയിമിന്റെ ഭാഗമായി പരിരക്ഷ ലഭിക്കുകയില്ല.

അതുകൊണ്ട്, ഇനിപറയുന്ന സാഹചര്യങ്ങളില്‍ മാത്രമെ നിങ്ങള്‍ക്ക് എഞ്ചിന്‍ തകരാറുകള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുകയുള്ളൂ,

• അപകടത്തിന്റെ ആഘാതത്താല്‍ എഞ്ചിന്‍ തകരുക
• എഞ്ചിൻ തീ പിടിക്കുക
• ആരെങ്കിലും വാഹനത്തെ ആക്രമിക്കുകയും എഞ്ചിന് തകരാര്‍ ഉണ്ടാക്കുകയും ചെയ്യുക
• വാഹനം വെള്ളത്തിൽ മുങ്ങിത്താഴുകയും എഞ്ചിൻ പ്രവർത്തനരഹിതമാകുകയും ചെയ്യുക

ഇനിപറയുന്ന സാഹചര്യങ്ങളില്‍ എഞ്ചിന്‍ തകരാറുകള്‍ക്ക് ഇൻഷുറൻസില്‍ പരിരക്ഷ ലഭിക്കുന്നതല്ല:

• എഞ്ചിന്‍ ഓയില്‍ കുറവായിരിക്കുമ്പോള്‍ വാഹനം ഓടിക്കുകയും അത് ബ്രേക്ക്ഡൌണിന് കാരണമാകുകയും ചെയ്യുക
• തേയ്മാനം സംഭവിച്ച ബെല്‍റ്റ്‌ കാരണം എഞ്ചിന് തകരാര്‍ സംഭവിക്കുക
• ഏതെങ്കിലും യന്ത്രഭാഗങ്ങള്‍ കാരണം എഞ്ചിന് തകരാര്‍ സംഭവിക്കുക
• നിര്‍മ്മാണ വൈകല്യങ്ങള്‍ കാരണം എഞ്ചിന് തകരാര്‍ സംഭവിക്കുക

ഒരു എഞ്ചിന്റെ പ്രവര്‍ത്തന വൈകല്ല്യം കാരണം ഒരു അപകടം ഉണ്ടാകുന്ന സാഹചര്യത്തിൽ, അപകടം ഇൻഷുറൻസില്‍ പരിരക്ഷിക്കപ്പെടുന്നതാണ്, പക്ഷേ പ്രവര്‍ത്തന വൈകല്ല്യങ്ങള്‍ പരിരക്ഷിക്കപ്പെടുകയില്ല.

നിങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് പോളിസിയിൽ മെക്കാനിക്കൽ ബ്രേക്ക്‌ഡൗൺ കവറേജ് ചേർക്കുന്ന ചില ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പ്രത്യേക റൈഡറുകൾ ഉണ്ട്.
 
നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101 മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.”

ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?