തട്ടിപ്പ് അവബോധ സന്ദേശം
ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ പേരിലുള്ള വ്യാജ ലോൺ ഓഫറുകൾക്കെതിരെയുള്ള ജാഗ്രതാ അറിയിപ്പ്
വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ ചിലർ വ്യാജ ഇമെയിൽ ഐഡികളും വ്യാജ ഡൊമെയ്‌ൻ പേരുകളും/ വെബ്‌സൈറ്റ് ലിങ്കുകളും സൃഷ്ടിച്ചതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വഞ്ചകർ നിർഭാഗ്യവശാൽ ഏതാനും ഉപഭോക്താക്കളെ തെറ്റായ വാഗ്ദാനങ്ങൾ നൽകി വശീകരിച്ച് കബളിപ്പിച്ചതായും ഞങ്ങൾ അറിഞ്ഞു.
പൊതുജനങ്ങൾക്കും വരാൻ പോകുന്ന ഉപഭോക്താക്കൾക്കും ഇതിനാൽ നിര്‍ദ്ദേശം നല്‍കുന്നു:
- ബജാജ് ഫൈനാൻസ് ലിമിറ്റഡ് കൂടാതെ/അല്ലെങ്കിൽ അതിന്‍റെ ഗ്രൂപ്പ് കമ്പനികൾ എന്ന് ചമഞ്ഞ് കുറഞ്ഞ പലിശ നിരക്കിൽ ലോൺ ഓഫർ ചെയ്യുന്ന, കസ്റ്റമറുടെ അക്കൌണ്ട് വിശദാംശങ്ങൾ ശേഖരിക്കുന്ന, ലോൺ പ്രോസസ് ചെയ്യാൻ അഡ്വാൻസായി പണം ആവശ്യപ്പെടുന്ന, വ്യാജ ഇമെയിൽ ഐഡികൾ, ഡൊമെയ്‌നുകൾ, വെബ്‌സൈറ്റുകൾ, ടെലിഫോണുകൾ, പത്രങ്ങൾ/മാഗസിനുകളിൽ എന്നിവയിലെ പരസ്യങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കുക.
- ബജാജ് ഫൈനാന്‍സ് ലിമിറ്റഡിന് ഏതു ലോണ്‍ അപേക്ഷയും പരിശോധിക്കുന്നതിന് ഒരു കൃത്യമായ പ്രോസസ് ഉണ്ട്. ആ പ്രോസസ്സിൽ എല്ലാ നിബന്ധനകളും ചട്ടങ്ങളും പാലിച്ചിരിക്കും. ബജാജ് ഫൈനാൻസ്/ബജാജ് ഫിൻസെർവ് അല്ലെങ്കിൽ അതിന്‍റെ ഗ്രൂപ്പ് കമ്പനിൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ അവരുടെ ഏതെങ്കിലും പ്രോസ്പെക്ട്/കസ്റ്റമറിൽ നിന്ന് ലോൺ അനുവദിക്കുന്നതിന് മുമ്പ് പണം മുൻകൂറായി ഈടാക്കുന്നതിന് വിളിക്കില്ല.
- ബജാജ് ഫൈനാന്‍സ് ലിമിറ്റഡ്/ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് എന്നിവയുടെ ഇമെയില്‍ ഐഡിയില്‍ “bajajfinserv.in” എന്നുണ്ടായിരിക്കും. ഇതില്‍ ഒരിക്കലും Gmail/ Yahoo/ Rediff എന്നിങ്ങനെയുള്ള ഡൊമൈന്‍ പേരുകള്‍ ഒരിടത്തും ഉണ്ടായിരിക്കില്ല.
- നിങ്ങളെ ഫോണില്‍ വിളിച്ച് ബജാജ് ഫൈനാന്‍സ് ലിമിറ്റഡിന്‍റെയും കൂടാതെ/അല്ലെങ്കില്‍ അതിന്‍റെ ഗ്രൂപ്പ് കമ്പനികളുടെയും ജീവനക്കാരന്‍/പ്രതിനിധി എന്ന നിലയില്‍ ചമഞ്ഞ് വ്യാജ ഓഫറുകള്‍ നല്‍കുന്ന തട്ടിപ്പുകാര്‍ക്കെതിരെ ജാഗരായിരിക്കുക.
- നിയമാനുസൃതമായ ബജാജ് ഫിൻസെർവ് ആപ്പ് ഒഴികെയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനും Play Store ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ബജാജ് ഫൈനാൻസ് ലിമിറ്റഡ് പ്രതിനിധികൾ ഒരിക്കലും ആവശ്യപ്പെടില്ല. ഒരു കോളിലൂടെയോ നേരിട്ടോ തേർഡ് പാർട്ടികളുടെ നിർദ്ദേശപ്രകാരം AnyDesk, TeamViewer, QuickSupport മുതലായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്.
- ലോൺ പ്രോസസ്സിംഗ് ഫീസ്/ജിഎസ്‌ടി/അഡ്വാൻസ് ഫീസ് മുതലായവയ്ക്കായി ഏതെങ്കിലും യുപിഐ-പേമെന്‍റ് മൊബൈൽ ആപ്ലിക്കേഷനിൽ പണമൊന്നും ട്രാൻസ്ഫർ ചെയ്യുകയോ ശേഖരിക്കാനുള്ള അഭ്യർത്ഥന അംഗീകരിക്കുകയോ ചെയ്യരുത്, അത് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യാനും ബജാജ് ഫൈനാൻസ് ലിമിറ്റഡുമായി ബന്ധമില്ലാത്ത തേർഡ് പാർട്ടിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനും കാരണമാകും.
- ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ കോൺടാക്റ്റ് വിശദാംശങ്ങൾക്കായി അനധികൃത വെബ് പേജുകളെ ആശ്രയിക്കരുത്, അത് നിങ്ങളെ തട്ടിപ്പുകാരിലേക്ക് നയിച്ചേക്കാം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഓഫീസുകളുടെ ഏതെങ്കിലും വിവരങ്ങൾക്കും കോണ്ടാക്ട് വിശദാംശങ്ങൾക്കും, ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
- സംശയാസ്പദമായ ഏതെങ്കിലും കോളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, കൂടുതൽ വ്യക്തതയ്ക്കായി അടുത്തുള്ള ബജാജ് ഫൈനാൻസ് ബ്രാഞ്ചിൽ ബന്ധപ്പെടുക അല്ലെങ്കിൽ @8698010101 ൽ വിളിക്കുക.
- തട്ടിപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതി സമർപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഒരു അഭ്യർത്ഥന ഉന്നയിക്കാൻ ദയവായി ക്ലിക്ക് ചെയ്യുക.
- നിങ്ങൾക്ക് വഞ്ചനാപരമായ പ്രവർത്തനം എംഎച്ച്എ (ആഭ്യന്തര മന്ത്രാലയം) ഹെൽപ്പ്ലൈനിലേക്ക് 1930 ൽ അറിയിക്കാം.
- നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ നിങ്ങളുടെ ബാങ്കുമായി അപ്ഡേറ്റ് ചെയ്യുക. നിങ്ങളുടെ കോണ്ടാക്ട് വിശദാംശങ്ങൾ ഒരു തേർഡ് പാർട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ/അനുവദിച്ചിട്ടുണ്ടെങ്കിൽ, അവ ദുരുപയോഗം ചെയ്യാം. നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ട്രാൻസാക്ഷൻ അലർട്ടുകൾ സ്വീകരിക്കുന്നതിന് ബാങ്കുമായി കോണ്ടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക.
- True Caller/WhatsApp എന്നിവയിൽ ലഭ്യമായ ബജാജ് ലോഗോ/ഇമേജിനെ വിശ്വസിക്കരുത്, കാരണം ഇത് വ്യാജവും സാമ്പത്തിക നഷ്ടത്തിന് കാരണവുമായേക്കാം.
- ബജാജ് ഫൈനാൻസ് സോഷ്യൽ ഹാൻഡിലുകളിൽ എപ്പോഴും ബ്ലൂ ടിക്ക് ശ്രദ്ധിക്കുക. ബ്ലൂ ടിക്ക് എന്നാൽ ഇത് വേരിഫൈഡ് ഹാൻഡിലാണെന്നാണ് അർത്ഥമാക്കുന്നത്, യഥാർത്ഥ ഹാൻഡിലുകളും വ്യാജ ഹാൻഡിലുകളും തമ്മിൽ വേർതിരിച്ചറിയാൻ ഇത് നിങ്ങളെ സഹായിക്കും.
അതിനാൽ, ഞങ്ങൾ ഭാവിയിൽ ഞങ്ങളുടെ കസ്റ്റമർ ആകാൻ പോകുന്നവരോടും പൊതുജനത്തോടും ഇത്തരം വ്യാജന്മാരോട് ഇടപെടുന്നതിനും, ഏതെങ്കിലും വ്യാജ പരസ്യങ്ങൾ, ടെലഫോൺ കോളുകൾ, ഇമെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ ഏതെങ്കിലും രീതിയിലുള്ള ക്രയവിക്രയങ്ങൾ നടത്തുന്നതിനും മുൻപ് വളരെ ശ്രദ്ധയോടും വിവേചന ബുദ്ധിയോടും കൂടി ഇക്കാര്യങ്ങൾ നോക്കിക്കാണുവാനും ഇതെല്ലാം കമ്പനിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ നേരിട്ട് അടുത്തുള്ള ഞങ്ങളുടെ ബ്രാഞ്ചിലെത്തി മനസ്സിലാക്കുവാനും ആവശ്യപ്പെടുന്നു.
പൊതുജനങ്ങളും, ഭാവിയിൽ ഞങ്ങളുടെ കസ്റ്റമർ ആയേക്കാവുന്നവരും ഇത്തരം സംശയാസ്പദമായ ഏതെങ്കിലും സംഭവങ്ങൾ കൂടാതെ/അല്ലെങ്കിൽ പണം പറ്റിച്ചെടുക്കൽ എന്നിവ അറിയുകയാണെങ്കിൽ അവരുടെ അധികാരപരിധിയിലുള്ള അധികാരികളെ, അതായത് പോലീസിനും സൈബർ ക്രൈം സെൽ ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററിനും റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ഉടൻ തന്നെയുള്ള നടപടികൾക്കായി ബജാജ് ഫൈനാൻസ് ലിമിറ്റഡിനെയും അറിയിക്കേണ്ടതാണ്.
അത്തരം വ്യാജന്മാരോട് ഇടപെടുന്ന ഏതൊരു വ്യക്തിയും അവന്‍റെ/അവളുടെ സ്വന്തം റിസ്കിലും ഉത്തരവാദിത്തത്തിലും വ്യവഹരിക്കുമെന്നത് ദയവായി ശ്രദ്ധിക്കുക. ബജാജ് ഫൈനാൻസ് ലിമിറ്റഡ് കൂടാതെ/അല്ലെങ്കിൽ അതിന്‍റെ ഏതെങ്കിലും ഗ്രൂപ്പ് കമ്പനി ഇക്കാര്യത്തിൽ ഉണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദി ആയിരിക്കില്ല.
കസ്റ്റമർ കോഷനറി അഡ്വൈസറി
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - ഇംഗ്ലീഷ്
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - ഹിന്ദി
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - മറാത്തി
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - ഒഡിയ
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - ആസ്സാമീസ്
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - ബംഗാളി
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - ഗുജറാത്തി
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - കന്നഡ
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - മലയാളം
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - തമിഴ്
നിയമവിരുദ്ധവും വ്യാജവുമായ ലോൺ സെറ്റിൽമെന്‍റ് ഓഫറുകൾ സൂക്ഷിക്കുക - തെലുഗു